ബ്ലോർത്താൽ (ബ്ലോഗ് ഹർത്താൽ)..!!!


2010 വന്നതിൽ പിന്നെ എനിക്കൊന്നും എഴുതാൻ കിട്ടണില്ലാ. ഒത്തിരി പരതി നോക്കി വല്ല കൂതറ സബ്ജക്റ്റും കിട്ടുമോന്നു, ഒത്തിരി ബ്ലോഗുകളിലും നോക്കി. ബട്ട് നോ രക്ഷാ…!!

ആഹാ….. ഇപ്പളാ മനസ്സിലായെ ബ്ലൊപ്പുലി(ബ്ലോഗ് പുലി)കൾക്കു പോലും ഒന്നും എഴുതാൻ കിട്ടണില്ലാന്ന്. ബെർളീടെ പൊസ്റ്റ് നിറയെ ഇപ്പൊ ബെർളി തന്നേയാ സബ്ജക്റ്റ്. ഇങ്ങനെ പോയാൽ നാളെ പുള്ളി അപ്പിയിടണ കാര്യവും എഴുതും എന്നാ തോന്നണെ (പടം കൂടെ കൊടുക്കായിരിക്കും അല്ലേ..?).


ബഷീർ വള്ളിക്കുന്നിനും ചവറു സബ്ജക്റ്റ് മാത്രേ ഒള്ളൂ ഇപ്പോ. എന്നിട്ടു സാഹിബ് പറയാ ബല്യ ബല്യ കാര്യങ്ങൽ പറഞ്ഞ് ഇപ്പൊ ഇച്ചിരി റിലാക്സിനു ബേണ്ടീട്ടാ ഇത്തരം കൂതറത്തരങ്ങൾ പറയുന്നതെന്നു (ഹി ഹി ഹീ… ക്ലിക്കിയാ കാണാം).


ഇതൊക്കെ കണ്ടപ്പൊ ഈ കൂതറക്കു ഹാപ്പിയായി, നല്ല സബ്ജക്റ്റുകൾ കിട്ടാനില്ലാതപ്പോ എന്ത് കൂതറത്തരവും എഴുതുന്നതിലും നല്ലതു.............................. (യുവർ ചോയിസ്, ഇവർക്കുള്ള പണി നിങ്ങൾ കൊടുത്തോ.. ഞാൻ കൊടുത്താൽ കുറഞ്ഞു പോയാലോ..!!)
(ബെർലിചായന്റേം ബഷീർക്കാടേം ബ്ലൊഗുകൾ മാത്രേ സ്തിരായി വായിക്കാറുള്ളൂ, ബാക്കി പുലികളെ പയ്യെ കണ്ടു പിടിക്കണം)

സബ്ജക്റ്റ് ക്ഷാമത്തിനെതിരെ ഒരു ബ്ലോർത്താൽ(ബ്ലോഗ് ഹർത്താൽ) സങ്കടിപ്പിച്ചാലോ…?? സാഹിബിന്റെ സപ്പോട്ട് ഉറപ്പിക്കാം. ഇച്ചായനെ കിട്ടാൻ പാടാ, പുള്ളീടെ ലിസ്റ്റിൽ അപ്പിയിടൽ എന്ന സബ്ജക്റ്റ് കൂടി ബാക്കിയുണ്ടത്രേ. ആഞ്ഞു പിടിച്ചാണേലും രണ്ടു മൂന്നു പൊസ്റ്റുകൾക്കുള്ള വക ഇച്ചായൻ ഒപ്പിക്കായിരിക്കും (ഇച്ചായൻ ആരാ മോൻ!!)


ബ്ലൊപ്പുലികൾ മാത്രം കമന്റിയാ മതി…!!!! :) (കമന്റുന്നവരെ എല്ലാം പുലികളായി കണക്കാക്കും)

21 അഭിപ്രായം:

കൂതറHashimܓ said...

കൂതറക്കു തോന്നിയ ചെറിയ ഒരു കൂതറത്തരം....... ചുമ്മാ വിട്ടേക്ക് :)

അങ്കിള്‍ said...

അത്രക്ക് വിഷയദാരിദ്ര്യമെങ്കിൽ പുതുക്കിയ ഐറ്റി ആക്ട് 2008 ബ്ലോഗേർസിനെ എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞുകൊടുത്തു കൂടേ. ഹാസ്യം മാത്രമേ തലയിൽ ഉദിക്കുകയുള്ളോ, ഇടക്കിടക്ക് സീരിയസ്സ് കാര്യങ്ങളും ആകാം.

എറക്കാടൻ / Erakkadan said...

ha..ha..samgathi sariya....aasayadaaridyam satyam thanne...

Basheer Vallikkunnu said...

നര്‍മം ആസ്വദിക്കുന്നു. എന്നെക്കുറിച്ച് കൂടി ആയതു കൊണ്ട് നന്നായി ആസ്വദിച്ചു.. വിഷയ ദാരിദ്ര്യം ഏതായാലും ഹാഷിമിന് ഉണ്ടാവില്ല. .

Anonymous said...

കൂതറ നല്ല ബ്ലോഗില്‍ ഇതു വരെ കേറീല്ല അല്ലെ? വരൂ എന്റെ ബ്ലോഗിലേക്ക് വിഷയ ദാരിദ്ര്യം എന്നൊന്നില്ല :)

കൂതറHashimܓ said...

@അങ്കിള്‍,
അങ്കിളേ...ഐറ്റി ആക്ട് 2008 വായിച്ചു പടിക്കേണ്ട വിഷയം തന്നെ..
ഞാനും വായിച്ചു ഇച്ചിരി, ദഹിക്കണില്ലാ..സത്യം.
കമന്റിയതിന് ഒത്തിരി നന്ദി..:)

@എറക്കാടൻ / Erakkadan,
കൂതറയെ സപ്പോട്ട് ചെയ്ത എറക്കാടനും നന്ദി

@ബഷീര്‍ Vallikkunnu,
കൂതറയിൽ കയറിയ ബഷീർക്കാക്ക് അഭിവാദ്യങ്ങൾ... :) അഭിനന്ദനങ്ങൾക്കു ഒത്തിരി നന്ദി..:)

@ഗ്ലാമര്‍ ഉണ്ണി,
ഗ്ലാമര്‍ ഉണ്ണീടെ ഒടുക്കത്തെ ഒരു ഗ്ലാമര്‍ കണ്ടു
ഫോർവേട് മെയിൽ പിച്ചേൾസ് എല്ലാം പോസ്റ്റ് ആക്കലാണ് പണി അല്ലേ.. :) കമന്റിട്ടതിന് നന്ദി :)

Pulchaadi said...

വായിക്കാനൊന്നുമില്ലെങ്കില്‍ എന്റെ ബ്ലോഗ് കൂടി ഒന്നു നോക്കിക്കോ, അത്യാവശ്യം നല്ല കൂതറയാ!

http://www.pulchaadi.blogspot.com/

Akbar said...

ഹാഷിം. വിഷയ ദാരിദ്ര്യമാണ് പ്രശ്നം. വല്ലപ്പോഴും ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ ബ്ലോഗ്‌ കരിന്തിരി കത്തിപ്പോവില്ലേ. അങ്ങിനെ ഇട്ട ഒരു പോസ്റ്റ്‌ ഇവിടെ വായിക്കാം

ദീപക് said...

ഹര്‍ത്താലിനെ പേടിച്ച് ബൂലോകത്തു വന്നപ്പം അവിടെം ... :-)

Unknown said...

ദാരിദ്യം ഇങ്ങനെയും തീര്‍ക്കാം !

കൂതറHashimܓ said...

@Pulchaadi,
പുൽചാടി കണ്ടു, കൂതറ ഒന്നും അല്ലാട്ടോ, മാഷ് ഒത്തിരി മുമ്പേ ബ്ലോഗാൻ തുടങ്ങി അല്ലേ.. ഗുഡ്!!

@Akbar,
ചാലിയാർ വായിച്ചു :)
ബ്ലോഗ്‌ കരിന്തിരി കത്തിപ്പോകാതെ സൂക്ഷിച്ചേക്കണേ. :)

@ദീപക്,
കമന്റെനിക്ക് ഇഷ്ട്ടായി, നന്ദി :)

@തെച്ചിക്കോടന്‍,
ഹ ഹ ഹാ ഇതൊക്കെ ഒരു നമ്പറല്ലേ മാഷേ :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)എന്നാ പിന്നെ ബ്ലോഗ് പൂട്ടുന്നു എന്നു പ്രഖ്യാപിക്കുക.. എനിക്കിത്തിരി ചില്ലറ തന്നാൽ “അയ്യൊ കൂതറെ പോവല്ലേ (ചിന്താവിഷ്ടയായ ശ്യാമള സ്റ്റൈൽ)“ എന്നു എത്ര വേണേൽ കമന്റ് ഇടാം.. പിന്നെ ചർച്ചകൾ..കൂതറയില്ലാത്ത മലയാളം ബ്ലോഗിന്റെ മൂല്യച്യുതി..കൂതറയുടെ അഭാവം മലയാളിയുടെ സാസ്കാരികമണ്ഡലത്തിൽ ഉണ്ടാക്കിയ വിടവ്..ആകെ വിഷയത്തോട് വിഷയം.. എങ്ങനുണ്ട്???

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വിഷയ ദാരിദ്ര്യമോ 'വിഷയാസക്തി'ദാരിദ്ര്യമോ?
ദാരിദ്ര്യമില്ലാതവരും ഇവിടുണ്ട് . കയറിയിട്ട് പോ.
www.shaisma.blogspot.com

കൂതറHashimܓ said...

@പ്രവീണ്‍ വട്ടപ്പറമ്പത്ത്,
ബ്ലോഗ് പൂട്ടാൻ മനസ്സില്ലാ :) ഇപ്പം മോൻ ശ്യാമള ക്ക് പടിക്കേം വേണ്ടാ
കൂതറയില്ലാത്ത മലയാളം ബ്ലോഗിന്റെ മൂല്യച്യുതി..കൂതറയുടെ അഭാവം മലയാളിയുടെ സാസ്കാരികമണ്ഡലത്തിൽ ഉണ്ടാക്കിയ വിടവ്” അളിയൻ തന്നെ ഇവയെല്ലാം പോസ്റ്റ്..ഞാൻ വന്ന് കമന്റികൊള്ളാം.. ഹി ഹി ഹീ.......

@ISMAIL KURUMPADI,
വിഷയാസക്തി ദാരിദ്ര്യമോ..?? ഇതെന്തൂട്ടാ കുന്തം..??? .. :)

Areekkodan | അരീക്കോടന്‍ said...

ഈ ഹര്‍ത്താല്‍ നടാന്നോ?അതോ ഓടിയോ?

കൂതറHashimܓ said...

@ അരീക്കോടന്‍,
ഇല്ല. പറന്നു.. :)

Jikkumon - Thattukadablog.com said...

kollaaamm



Thattukadablog

Sulfikar Manalvayal said...

ബെര്‍ലിചായനെ എന്തിനാ വായിക്കുന്നതെന്നറിയാം.
ഈയിടെ ആയി, പുള്ളിക്ക് 'എ'യില്‍ ഇത്തിരി ഇഷ്ടം കൂടുതലാണെന്ന് തോന്നുന്നു.
ദിവസം ഒരു പ്രാവശ്യം എങ്കിലും അത് പറഞ്ഞില്ലെങ്കില്‍ സമാധാനം വരില്ല അങ്ങേര്‍ക്ക്.
വിഷയ ദാരിദ്ര്യം, അത് സാരമില്ല. രണ്ടു parasetamol ഗുളിക കഴിച്ചാല്‍ മാറുന്നതെയുള്ളൂ ഈ അസുഖം.

ajith said...

ബെര്‍ലി, വള്ളിക്കുന്ന് - ഈ രണ്ട് സൈറ്റിലും ഇതുവരെ പോയിട്ടില്ല. പോകാന്‍ തോന്നുന്നുമില്ല. ഏറെ ജനക്കൂട്ടമുള്ളിടത്ത് പോകാന്‍ പണ്ടേ ഇഷ്ടമില്ല. ഒരുതരം കൂതറസ്വഭാവം. കണ്ണും കാതും തുറന്ന് വച്ചിരിക്കയും ഹൃദയത്തില്‍ നന്മയുണ്ടായിരിക്കയും വാഗ് വൈഭവം കൂട്ടിനും ഉണ്ടെങ്കില്‍ വിഷയദാരിദ്ര്യം വരില്ല. ഉറപ്പ്

JKW said...

നല്ല subject നു സന്ദര്‍ശിക്കൂ .. http://justinkwilliams.blogspot.com/

Sulfikar Manalvayal said...

അതല്ല മോനെ കാര്യം. ഞാനും അനുഭവിക്കുന്ന ഒരു സംഗതിയാ ഈ "ലത്" കുറച്ചായി എനിക്കും പിടിപെട്ടിട്ടു. പിന്നെ ബ്ലോഗിങ്ങിനൊന്നും പഴയ പോലെ സമയം കിട്ടുന്നില്ല എന്ന് പറഞ്ഞു രക്ഷപെട്ടു പോവുന്നു എന്ന് മാത്രം.