മോഹങ്ങളും സ്വപ്നങ്ങളും 2023


നാലാം ക്ലാസിൽ പഠിക്കുമ്പോ ലോറി ഡ്രൈവർ ആവുക എന്നതായിരുന്നു മോഹം. പിന്നീടത് ആർട്ടിസ്റ്റാവുക എന്നതിലേക്ക് എത്തി.എഞ്ചിനീയറിങ് മേഘലയിലെ പഠനക്കാലത്ത് ഡിസൈനറാവുക എന്നതായി സ്വപ്നം... ചെറിയ രീതിൽ പലയിടത്തും അത്തരത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്ന ഒന്ന് തന്നെയാണു. ബൈക്കപ്പകടത്തെ തുടർന്നുണ്ടായ ബെഡ് റെസ്റ്റിൽ ഒരു സ്വപ്നത്തിലേക്ക് മാത്രം ജീവിതം ചുരുങ്ങി. പരസഹായം ഇല്ലാതെ നടക്കാൻ കഴിയുക എന്നത്.നാലു കൊല്ലത്തെ പരിശ്രമവും ചികിൽസയും അതിനു ഒരുപരിതി വരെ പ്രാപ്തനാക്കി. തുടർന്ന് ജോലി ഒരു പ്രയാസം ആയപ്പോ സംരംഭകനാവാനുള്ള ശ്രമവും വിജയിച്ചു... മെക്കാർട്ട് എന്ന ലാബൽ മാർകെറ്റിൽ എത്തിക്കാൻ കഴിഞ്ഞു. 

പല മേഖലയിൽ കറങ്ങിത്തിരിഞ്ഞാണു ഗവണ്മെന്റ് സർവീസിൽ എത്തിനിക്കുന്നത്. ഇന്റസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ഇൻട്രക്റ്ററാണു നിലവിൽ. കളമശ്ശേരിഐടിഐ യിലാണു ഇപ്പോ സേവനം. സ്വപ്നങ്ങളിലോ ചിന്തകളിലോ ഇന്നേവരെ കടന്ന് വരാതിരുന്ന മേഖല.. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കാനും കയ്യൊപ്പ് പതിപ്പിക്കാനും കഴിയും എന്നുറപ്പ്. 

ഇപ്പോ സ്വപ്നങ്ങൾക്കാണു മികവ്... നമ്മുടെ ചുറ്റുപാടുകൾ തന്നെയാണു നമ്മുടെ സ്വപ്നങ്ങളെ സ്വാധീനിക്കുന്നത്. അടുത്തിടെ വരെ വലതു കാൽ മുട്ടിനു താഴെ ചലിപ്പിക്കുന്നതായിരുന്നു തുടർ സ്വപ്നങ്ങൾ.... സന്തോഷം നൽകിയിരുന്ന.. പ്രതീക്ഷ നൽകിയിരുന്ന ആഗ്രഹിച്ച സ്വപ്നങ്ങൾ. പയ്യെ പയ്യെ സ്വപ്നം പോലും നിറം മങ്ങിത്തുടങ്ങി.... സ്വപ്നത്തിൽ പോലും ചലിപ്പിക്കാനുള്ള ശ്രമം ഇല്ലാതെ ആവുന്നു.. നിലവിലെ അവസ്ഥയിൽ നിന്ന് മോശം വരാതിരിക്കാൻ ഒരിക്കൽ കൂടി കാലിൽ സർജറികൾ ആവശ്യമെന്നാണു ഡോക്റ്ററുടെ കണ്ടെത്തൽ... 
2024 അതിനുള്ള ശ്രമത്തിലാവണം എന്നാഗ്രഹിക്കുന്നു 

 ഐടിഐ... ഓട്ടോമിബൈൽ എന്നീ തീമുകൾ വെച്ച്‌ ഏ.ഐ ടെക്കനോളജിയിൽ ചെയ്തെടുത്തതാണു ഈ പിക്ക്. വളരുന്ന ടെക്കനോജ്ജിക്കൊപ്പം കൂടാനുള്ള ശ്രമം. പുതുവത്സരാശംസകൾ


മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.
മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.
 ……………………………………………………

ആക്സിഡെന്റിനു ശേഷമുള്ള ബുദ്ധിമുട്ടുകൾകൊപ്പമാണു മെക്കാർട്ട് എന്ന സ്ഥാപനം തുടങുന്നത്. മലപ്പുറം ജില്ലയിൽ വെട്ടിച്ചിറയിലാണു 2016 ൽ മെക്കാർട്ടിനു തുടക്കം കുറിക്കുന്നത്. ആധുനിക മെഷിനറികൾ ഉപയോഗിച്ചുള്ള കൊത്ത്പണികൾ, ആർട്ട് വർക്കുകൾ എന്നിവയാണു പ്രവർത്തന മേഖല. എർണാകുളത്തുള്ള മെറ്റൽ ക്രാഫ്റ്റ് എന്ന കമ്പനിയിൽ നിന്നാണ് സി.എൻ.സി മെഷീൻ വാങിച്ചത്. കുറച്ച് നാളുകൾക്കകം തന്നെ മെഷിനറി യധാക്രമം പ്രവർത്തന നടത്തുന്നതിലെ അപാകത ശ്രദ്ധയിൽ പെട്ടു. പലതവണ കമ്പനി അധികൃതരെ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും അവർക്ക് മെഷിനറിയുടെ പ്രശ്നം പരിഹരിക്കാൻ ആയില്ലാ. മെക്കാർട്ടിലെ ഓഡറുകൾ മുടങ്ങുന്ന സാഹചര്യത്തിൽ മറ്റൊരു സെക്കനാന്റ് മെഷിൻ വാങിക്കാൻ നിർബദ്ധിതാകുകയും, പ്രസ്ഥുത മെഷിൻ വെച്ച് ജോലികൾ മുന്നോട്ട് പോകുകയും ചെയ്തു. ലക്ഷങ്ങൾ മുടക്കി വാങിയ മെഷിനറികൾ വഞ്ചിക്കപെട്ടു എന്ന് ബോധ്യമായതിനെ തുടർന്നാണു മലപ്പുറം ജില്ലാ ഉപഭോക്ത് തർക്ക പരിഹാര കോടതിയെ സമീപിക്കുന്നത്. 

ഉപഭോത കോടതി ആയതിനാൽ തന്നെ മറ്റാരുടേയും സപ്പോർട്ട് ഇല്ലാതെ നമുക്ക് നേരിട്ട് തന്നെ കാര്യങ്ങൾ ബോധിപ്പിക്കാം കേസുമായി ബദ്ധപെട്ട കാര്യങ്ങൾ ചെയ്യാം എന്ന നല്ല വശം കൂടിയുണ്ട്. രണ്ട് വർഷത്തിൽ കൂടുതൽ സമയമെടുത്ത കോടതി നടപടിക്ക് സമാപ്തികുറിച്ച് 22-01-2022 നു വിധി വന്നു. നഷ്ട്ടപരിഹാരം ഉൾപ്പെടെ കോടതി ചിലവും മെഷിനറിയുടെ ബില്ലും മെക്കാർട്ടിനു തിരികെ ലഭിക്കും. (പത്ര വാർത്ത കൂടെ ചേർക്കുന്നു) 

 കോടതി നടപടിക്രമങളുടെ നൂലാമാലകൾ ഒന്നും തന്നെ ഇല്ലാതെ പരാതിക്കാരനു നേരിട്ട് ഇടപെടാൻ ആകഴിയുന്ന ഉപഭോക്ത് തർക്ക പരിഹാര സംവിധാനം വലിയ രീതിയിലുള്ള ജനസേവനം തന്നെയാണു നടത്തുന്നത്. മെറ്റൽ ക്രാഫ്റ്റുമായുള്ള കേസിന്റെ കാര്യത്തിൽ നിയമ കാര്യങളിലെ എല്ലാ ഉപദേശ നിർദ്ദേശങ്ങളും ൻൽകിയത് അഡ്വക്കേറ്റ് ശംസുദ്ധീൻ എന്നവരാണു. കേസ് ഏറ്റെടുക്കാൻ അദ്ദേഹത്തെ പോയി കണ്ടപ്പോ.. നീ സ്വയം ചെയ്യ് എല്ലാം, കോടതിയുമായി ബദ്ധപെട്ട എല്ലാ കാര്യങ്ങളിലും എന്റെ സഹായം ഉണ്ടാവും എന്ന ആത്മധൈര്യം നൽകിയാത് അദ്ദേഹമാണു. 

മലപ്പുറം ജില്ലാ ഉപഭോക്ത തർക്ക പരിഹാര സമിതിക്കും, 
അഡ്വക്കേറ്റ് ശംസുദ്ധീനും, അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. 
 നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ.


എമ്മല്ലേക്ക് ഒക്കെ അടുപ്പിലും അവാം..


22 ജൂൺ 2019 ശനി വൈകുന്നേരം 7 മണി വളാഞ്ചേരി ടൗണിൽ തിരക്ക് മൂലം വാഹനം 20 മിനിറ്റോളം ട്രാഫിക്കിൽ കിടന്നു. കോഴിക്കോട് തൃശ്ശൂർ റൂട്ടിലാണു കൂടുതൽ തിരക്ക്. ഈ തിരക്കുകളൊന്നും മാനിക്കാതെ പത്തമ്പത് വാഹനങ്ങളെ മറികടന്ന് വലത് വശത്തുകൂടി എതിർദിശയിൽ വാഹനം പോകുന്ന സൈഡിലൂടെ എമ്മല്ലെ ബോഡ് വെച്ച് ഗ്രേ കളർ ഇന്നോവ പാഞ്ഞ് പോയി ഓപ്പോസിറ്റ് വഴികൂടി ബ്ലോക്കാക്കി.

തിരക്കിൽ നിന്ന് ഒഴിഞ്ഞ് എമ്മല്ലേയുടെ നംബറിൽ വിളിച്ചു. സാറിന്റെ വാഹനം ഗ്രേകളർ ഇന്നോവയാണോ.. സാറിപ്പോ വളാഞ്ചേരി വഴി പാസ് ചെയ്തോ .. ആബിദ് ഹുസൈൻ തങളാണോ .. എന്ന് ചോദ്യത്തിനു അതെ.. പറയൂ എന്ന മറുപടിയും കിട്ടി. "സാറെ.. ഞാനിപ്പോ 20 മിനിറ്റോളം വഴിയിൽ കുടുങ്ങി തിരക്ക് കാരണം. സാറു മൂന്നുമിനിറ്റുപോലും കാത്ത് നിക്കാതെ റോങ് സൈഡ് കയറി പാസ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. മിക്കവാറും സാധാരണക്കാരും ചെയ്യുന്ന ഫ്രോഡ് പരിപാടി തന്നെ.. തുടർന്നും അവ ആവർത്തിക്കുമ്പോ ദയവായി ആ എമ്മല്ലേ ബോഡ് വാഹനത്തിൽ നിന്ന് എടുത്തു വെക്കൂ... താങ്ങളെ തിരിച്ചറിയാതിരിക്കാൻ അതു ഉപകരിക്കും...."
 
ഓക്കെ..‌ശരി... കൊടുത്തു വിടാം.. ആ ബോഡ് നിങ്ങൾക്ക് കൊടുത്തുവിടാം. എന്നും പറഞ്ഞ് ഫോൺ കട്ടായി.

 വീണ്ടും അതേ നംബറിൽ വിളിച്ചപ്പോ മറ്റൊരു വ്യക്തി ഫോണെടുത്തു. എനിക്ക് രണ്ട് മിനിട്ട് കൂടി സംസാരിക്കാൻ സമയം തരൂ എന്ന് പറഞ്ഞപ്പോ.. *കേൾക്കാൻ സൗകര്യമില്ലാ* എന്ന് പറഞ്ഞ് കാൾ കട്ടാക്കുകയും ചെയ്തു.

ഇതാണു എന്റെ എമ്മല്ലേ...
തെമ്മാടിത്തരം ചെയ്യാൻ ഒട്ടും ഉളിപ്പില്ലാ എന്നു മാത്രമല്ലാ.. അവ‌ ചൂണ്ടിക്കാണിക്കുന്നവർക്ക് ധാഷ്ട്യത്തിലുള്ള മറുപടിയും...
പ്രഫസറാണു.. വിവരനുള്ളവനാണു... സർവോപരി പടച്ചോനെ പേടി ഉള്ളവനാണെന്ന് തോനിപ്പിക്കുന്നവനാണു.... ...

 കൂടൂതൽ ഒന്നും പറയുന്നില്ലാ.... എമ്മല്ലേക്ക് ഒക്കെ അടുപ്പിലും അവാം..