അപരന്മാര്‍ | പഹയന്മാര്‍


സ്വന്തം വ്യക്തിത്വം മറച്ചു വെച്ചു കൊണ്ട് മറ്റു പല പേരുകളിലും എന്റെ രണ്ട് മൂന് പോസ്റ്റുകളില്‍ കമന്റുകള്‍ മുമ്പും വന്നിട്ടുണ്ടായിരുന്നു, തെറി കമന്റുകള്‍ മായ്ച്ചുകളയുകയും തെറി അല്ലാത്തവ നിലനിര്‍ത്തുകയും ചെയ്തിട്ടുമുണ്ട്. എനിക്കും അതുപോലെ വായനക്കാര്‍ക്കും ഉപദ്രവം ഇല്ലാത്തതിനാല്‍ അനോണിമാരെ ഞാനത്ര കാര്യമാക്കിയിരുന്നില്ലാ. എനിക്കു വരുന്ന അനോണി കമന്റുകളെല്ലാം Anonymous said എന്ന പേരില്‍ വരുന്നതിനാല്‍ ഞാന്‍ അതിനു വലിയ കുഴപ്പവും കണ്ടിരുന്നില്ലാ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്റെ രണ്ട് പോസ്റ്റുകളില്‍ ‘മയ്മാക്ക’, ‘പോക്കരാക്ക’ എന്ന പേരിലും എന്റെ ബ്ലോഗര്‍ നാമമായ കൂതറHashimܓ എന്ന പേരിലും ഏതോ ഒരു പഹയന്‍ തെറികള്‍ പറഞ്ഞു കോണ്ട് കമന്റുകള്‍ ഇട്ടിരിക്കുന്നു. ഈ കമന്റുകല്‍ ഇട്ട ‘മയ്മാക്ക’, ‘പോക്കരാക്ക’, കൂതറHashimܓ (അപരന്‍) എന്നിവര്‍ ആരാണെന്നറിയാന്‍ അവരുടെ പേരുകളില്‍ ക്ലിക്കിയപ്പോ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിലേക്കാണ് ലിങ്കുകള്‍ പോയത്. തട്ടുകട എന്ന ബ്ലോഗില്‍ ഞാന്‍ ഇട്ട കമന്റ് കട്ട് പേസ്റ്റ് ചെയ്ത് കൂതറHashimܓ എന്ന എന്റെ പ്രൊഫൈല്‍ നെയിം ഉപയോഗിച്ച് എന്റെ പോസ്റ്റില്‍ കമന്റായി ഇട്ടിരിക്കുന്നു.

ജാലകത്തില്‍ വരുന്ന ഒട്ടു മിക്ക പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്, കവിത ഒഴിച്ച് (എനിക്ക് കവിത വായിക്കാന്‍ എനിക്കറിഞ്ഞൂടാ, എഴുതാനും). നല്ലതെന്ന് തോനുന്ന പോസ്റ്റുകളില്‍ നല്ല രീതിയിലുള്ള കമന്റുകളും എനിക്ക് ഇഷ്ട്ടപെടാത്ത പോസ്റ്റുകളില്‍ ഇഷ്ട്ടപെട്ടില്ലാ എന്നും തുറന്ന് പറയാറുണ്ട്. ഇന്നേവരെ ആരുടെ പോസ്റ്റിലും ഞാന്‍ തെറി കമന്റുകള്‍ ഒന്നും തന്നെ ഇട്ടിട്ടില്ലാ.
പ്രിയ ബ്ലോഗര്‍മാരെ, നിങ്ങളുടെ ആരുടെ എങ്കിലും പോസ്റ്റുകളില്‍ തെറികമന്റുകളായോ അധിക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകളോ എന്റെ പ്രൊഫൈല്‍ നാമത്തില്‍ (കൂതറHashimܓ) വന്നിട്ടുണ്ടെങ്കില്‍  അത് ഞാന്‍ അല്ലാ, അതു മറ്റേ പഹയന്റെ പണി ആയിരിക്കും. പേരും ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസ്സും കൊടുത്തു കൊണ്ട് കമന്റ് ഇടാനുള്ള ഓപ്ഷനില്‍ കയറി എന്റെ പ്രൊഫൈല്‍ നയിമും (കൂതറHashimܓ) ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസിന്റെ ഭാഗത്ത് എന്റെ  പ്രൊഫൈല്‍ പേജിന്റെ അഡ്രെസ്സും കൊടുത്താല്‍ തീര്‍ച്ചയായും എല്ലാവരും കരുതുക അതു ഞാന്‍ എന്നത് തീര്‍ച്ച!

പ്രിയ സുഹൃത്തുക്കളെ, എന്റെ പേരില്‍ (കൂതറHashimܓ) നിങ്ങളുടെ ബ്ലോഗില്‍ വരുന്ന തെറി കമന്റുകള്‍ കാണുമ്പോള്‍ അതിന്റെ കൂടെ ഒന്നുങ്കില്‍ എന്റെ പ്രൊഫൈല്‍ ഫോട്ടൊ (ബ്ലാക്ക് ഫോട്ടൊ) അല്ലെങ്കില്‍ ബ്ലോഗ്  എംബ്ലമായ B ഇവ ഉണ്ടോ എന്നു ഉറപ്പു വരുത്തുക, ഇവ ഇല്ലാതെ കണുന്ന കമന്റുകള്‍ മറ്റേ പഹയന്റെ പണി ആയിരിക്കും.
(ഇനി ഇവ ഉള്‍പെടുത്തിയും അനോണികള്‍ക്ക് വരാന്‍ പറ്റുമോ എന്നറിഞ്ഞൂടാ.. ബ്ലോഗ് വിദക്തര്‍ പറയട്ടെ.... )

എനിക്ക് വന്ന അപരന്‍ കമന്റുകളും അനോണി കമന്റുകളും കട്ട് പേസ്റ്റ് ചെയ്ത് ഒരു പേജ് ആയി സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്, ആ കമന്റുകള്‍ കണ്ടേ തീരൂ എന്നുള്ളവര്‍ക്ക് ഇവിടെ നിന്നും വായിക്കാം.
എന്റെ ബ്ലോഗ് പോസ്റ്റില്‍ നിന്നും ആ കമന്റുകള്‍ കളഞ്ഞെങ്കിലും അതു അയച്ച വ്യക്തിയുടെ പേര് (അനോണീ നെയിം) അവിടെ തന്നെ ഉണ്ട്, ഇവിടേയും (പോക്കരാക്ക said... , കൂതറHashimܓ said... , കൂതറHashimܓ said... said... ഇവ മൂന്നും ശ്രദ്ധിക്കുക) ഇവിടേയും (പോക്കരാക്ക said... , മയ്മാക്ക said... ഇവ രണ്ടും ശ്രദ്ധിക്കുക ) ക്ലിക്കി അതിലേക്ക് എത്താം. അതിലെ പേരുകളില്‍ ക്ലിക്കി നോക്കുക, എല്ലാ ലിങ്കുകളും ബെര്‍ളിത്തരങ്ങളിലേക്കാണ് പോകുന്നത്

മറ്റേ പഹയനോട് ഒരു വാക്ക്:
പ്രിയ അജ്ഞാത സുഹൃത്തേ,
നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്? അതു കൊണ്ട് ആര്‍ക്ക് പ്രയോജനം?. കമന്റുകള്‍ അനോണി ആയി ഇടുന്നതിനോട് എനിക്ക് എതിര്‍പ്പില്ലാ, പക്ഷെ അതില്‍ ഉപയോഗിക്കുന്ന പേരുകള്‍ മറ്റു ബ്ലോഗര്‍മാരുടെതാവുമ്പോള്‍..............! അതു വേണ്ടാ....., ആ വ്യക്തിയെ തെറ്റിദ്ധരിക്കാന്‍ അതു ഇടയാക്കും. നമുക്കിവിടെ സ്നേഹവും സന്തോഷവും മാത്രം പങ്കിടാം നല്ലതിനു വേണ്ടി അല്‍പ്പം വിമശനവും ആവാം, നന്മയോടെ മാത്രം!!!
എന്റെ അപരനും അജ്ഞാത സുഹൃത്തിനും ക്ഷേമം നേരുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

സസ്നേഹം,
കൂതറHashimܓ

(പഹയന്‍ എന്നത് മലബാര്‍ പ്രദേശത്ത് ബഹുമാനതോടേയും സ്നേഹതോടേയും “എട പഹയാ.. ഇജ്ജ് ആള് കൊള്ളാലോ” എന്ന് പ്രയോഗിക്കാറുണ്ട്. പഹയന്‍ എന്ന എന്റെ പ്രയോഗം ആ അര്‍ത്ഥത്തില്‍ മാത്രം കാണുക.)

ട്രാഫിക് ബ്ലോക്ക് | മനോരമ മൊബൈല്‍ മൂവി 2010 ബെസ്റ്റ് ഫിലീം


മനോരമ സഘടിപ്പിച്ച മൊബൈല്‍ സിനിമ മത്സരത്തില്‍ ഫൈനല്‍ റൌണ്ടില്‍ എത്തിയ അഞ്ച് ഹൃസ്വ ചിത്രങ്ങളില്‍ സക്കരിയ സംവിധാനം ചെയ്ത ട്രാഫിക് ബ്ലോക്ക്  മികച്ച ചിത്രമായി തിരഞ്ഞെടുക്കപെട്ടു.

ഗതഗത കുരുക്കിനെ ആസ്പതമാക്കി നിര്‍മിക്കപെട്ട ട്രാഫിക് ബ്ലോക്ക് പ്രകൃതി ഉറുമ്പുകള്‍ക്ക് നല്‍കിയ സഞ്ചാര രീതി (എത്ര വലിയ കൂട്ടം ആണെങ്കിലും ഒട്ടും വഴി തെറ്റാതെ പരസ്പരം അടുത്തറിഞ്ഞും  ആശയങ്ങള്‍ കൈമാറിയും) യെ പ്രദിപാതിക്കുന്നതോടൊപ്പം ഉറുമ്പിനെ പോലും നോവിക്കാന്‍ ഇഷ്ട്ടപ്പെടാത്ത കുരുന്ന് ബാല്യങ്ങളെ വരച്ച് കാട്ടുന്നു

 സക്കരിയ,
കാലികറ്റ് യൂനിവേഴ്സിറ്റിയില്‍ ജേണലിസം പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥി. റിവോള്‍വ്, ഇരവംശം എന്നീ ഷോട്ട് ഫിലീമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്, രാജ്യാന്തര ഭീകരവാദത്തെ ആസ്പതമാക്കി നിര്‍മിച്ച ഇരവംശം,  റിവോള്‍വ് എന്നിവ ഒട്ടേറെ ഫിലീം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കപെടുകയും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തിട്ടുണ്ട്.
റിവോള്‍വ് എന്ന ഷോട്ട് ഫിലീമിന്, ‘ഇന്ത്യാ  ഇന്റെര്‍നഷണല്‍ യൂത് ഫിലീം ഫെസ്റ്റിവെല്‍ 2010(India International Youth Film Festival 2010) ലേക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയും ഒട്ടേറെ അനുമോദനങ്ങള്‍ കിട്ടുകയും ചെയ്തു
ഇലയനക്കങ്ങല്‍, മക്കള്‍ എന്നീ ടെലീഫിലീമുകള്‍ സക്കരിയ സംവിധാനം ചെയ്തിട്ടുണ്ട്
സക്കരിയ സംവിധാനം ചെയ്ത ട്രാഫിക് ജാം

രണ്ടാം സമ്മാനം: വിത്ത്,   സംവിധാനം: പ്രവീണ്‍
മൂന്നാം സമ്മാനം:  ദി മാസ്ക്,  സംവിധാനം: മിറാഷ് ഖാന്‍
ഫൈനല്‍ റൌണ്ടിലെ ഫിലീമുകള്‍ ഇവിടെ നിന്നും കാണാം

വിധികര്‍ത്താക്കള്‍
ജയരാജ്
പൈതൃകം, ദേശാടനം, കളിയാട്ടം, കാരുണ്യം തുടങ്ങി മലയാളത്തിന് മനം നിറയെ കലാമൂല്യമുളള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജയരാജ്. കലാമൂല്യമുളള ചിത്രങ്ങളുടെ വക്താവ് എന്നുപറയു മ്പോളും സമാന്തരമായി കൊമേഴ്ഷ്യല്‍ ചിത്രങ്ങളിലും വേറിട്ട സാന്നിധ്യമാണ് നിരവധി തവണ ദേശീയതലത്തില്‍ അംഗീകാരം നേടിയ ജയരാജ്. ആര്‍ട്ട് പടമായാലും കൊമേഴ്ഷ്യലായായലും ജയരാജിന്റെ കൈകളില്‍ ഭദ്രം. മമ്മൂട്ടി നായകനായ ലൌഡ് സ്പീക്കറാണ് ജയരാജിന്റേതായി അവസാനം റിലീസായ ചിത്രം. 
പ്രദീപ് നായര്‍
ലൈംഗിക തൊഴിലാളിയുടെ ജീവിതകഥ അവതരിപ്പിച്ചു കൊണ്ട് ഒരിടം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രദീപ് നായര്‍. ചലച്ചിത്രത്തിന് പുറ മേ ഒട്ടേറെ ഡോക്യുമെന്ററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും പ്ര ദീപ് സംവിധാനം ചെയ്തിട്ടുണ്ട്. ഒരിടം എന്ന ചിത്രം 2004ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാര ചടങ്ങില്‍ പ്രത്യേക ജൂറി പരാമ ര്‍ശം നേടി. പൃഥ്വിരാജിനെ നായകനാക്കി ഐ ഹാവ് എ ഡ്രീം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് പ്രദീപിപ്പോള്‍.
എന്തുകൊണ്ട് ട്രാഫിക് ബ്ലോക്ക് എന്ന ചിത്രത്തിന് ഒന്നാം സ്ഥാനം നല്‍കി? വിധികര്‍ത്താക്കള്‍ പറയുന്നു
ജയരാജ്

പ്രദീപ് നായര്‍
വിധികര്‍ത്താക്കളുടെ വിലയിരുത്തലുകള്‍ മനോരമയില്‍ നിന്നും കൂടുതല്‍ അറിയാം
സക്കറിയ സംവിധാനം ചെയ്ത റിവോള്‍വ് എന്ന ഷോട്ട് ഫിലീം ഇവിടെ ക്ലിക്കി  കാണാം

(മനോരമ ഔദ്യോദികമായി റിസള്‍ട്ട് പ്രഖ്യാപിക്കും മുമ്പേ ഈ പോസ്റ്റ് ഞാന്‍ ഇട്ടത് മണ്ടത്തരമായി എന്നു തോന്നിയതിനാല്‍ പിന്‍ വലിച്ചിരുന്നു, അത് ഇപ്പൊ ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു)

മനോരമയോട് മാപ്പ് !!


ഒന്നാം സമ്മാനം എന്റെ അനിയന് ആണ് എന്നറിഞ്ഞ സന്തോഷത്തില്‍ വേറെ ഒന്നും ആലോചിക്കാതെ ഞാന്‍ ഇട്ട പോസ്റ്റ് , പിന്നെ തോന്നി ഞാന്‍ ചെയ്തത്  മണ്ടത്തരം ആണെന്ന്. അതു കൊണ്ട് ഈ പോസ്റ്റ് ഞാന്‍ പിന്‍വലിക്കുന്നു.
ഇതേ വിഷയം ആസ്പതമാക്കി എന്റെ പുതിയ പോസ്റ്റ് ട്രാഫിക് ബ്ലോക്ക് | മനോരമ മൊബൈല്‍ മൂവി 2010 ബെസ്റ്റ് ഫിലീം

മനോരമ ഔദ്യോദികമായി ഫലം പ്രഖ്യാപിക്കും മുമ്പെ ഞാന്‍ എന്റെ ബ്ലോഗില്‍ ഈ വിഷയം പബ്ലിഷ് ചെയ്തതിന് മനോരമയോട് മാപ്പ് ചോദിക്കുന്നു