ബ്ലോർത്താൽ (ബ്ലോഗ് ഹർത്താൽ)..!!!


2010 വന്നതിൽ പിന്നെ എനിക്കൊന്നും എഴുതാൻ കിട്ടണില്ലാ. ഒത്തിരി പരതി നോക്കി വല്ല കൂതറ സബ്ജക്റ്റും കിട്ടുമോന്നു, ഒത്തിരി ബ്ലോഗുകളിലും നോക്കി. ബട്ട് നോ രക്ഷാ…!!

ആഹാ….. ഇപ്പളാ മനസ്സിലായെ ബ്ലൊപ്പുലി(ബ്ലോഗ് പുലി)കൾക്കു പോലും ഒന്നും എഴുതാൻ കിട്ടണില്ലാന്ന്. ബെർളീടെ പൊസ്റ്റ് നിറയെ ഇപ്പൊ ബെർളി തന്നേയാ സബ്ജക്റ്റ്. ഇങ്ങനെ പോയാൽ നാളെ പുള്ളി അപ്പിയിടണ കാര്യവും എഴുതും എന്നാ തോന്നണെ (പടം കൂടെ കൊടുക്കായിരിക്കും അല്ലേ..?).


ബഷീർ വള്ളിക്കുന്നിനും ചവറു സബ്ജക്റ്റ് മാത്രേ ഒള്ളൂ ഇപ്പോ. എന്നിട്ടു സാഹിബ് പറയാ ബല്യ ബല്യ കാര്യങ്ങൽ പറഞ്ഞ് ഇപ്പൊ ഇച്ചിരി റിലാക്സിനു ബേണ്ടീട്ടാ ഇത്തരം കൂതറത്തരങ്ങൾ പറയുന്നതെന്നു (ഹി ഹി ഹീ… ക്ലിക്കിയാ കാണാം).


ഇതൊക്കെ കണ്ടപ്പൊ ഈ കൂതറക്കു ഹാപ്പിയായി, നല്ല സബ്ജക്റ്റുകൾ കിട്ടാനില്ലാതപ്പോ എന്ത് കൂതറത്തരവും എഴുതുന്നതിലും നല്ലതു.............................. (യുവർ ചോയിസ്, ഇവർക്കുള്ള പണി നിങ്ങൾ കൊടുത്തോ.. ഞാൻ കൊടുത്താൽ കുറഞ്ഞു പോയാലോ..!!)
(ബെർലിചായന്റേം ബഷീർക്കാടേം ബ്ലൊഗുകൾ മാത്രേ സ്തിരായി വായിക്കാറുള്ളൂ, ബാക്കി പുലികളെ പയ്യെ കണ്ടു പിടിക്കണം)

സബ്ജക്റ്റ് ക്ഷാമത്തിനെതിരെ ഒരു ബ്ലോർത്താൽ(ബ്ലോഗ് ഹർത്താൽ) സങ്കടിപ്പിച്ചാലോ…?? സാഹിബിന്റെ സപ്പോട്ട് ഉറപ്പിക്കാം. ഇച്ചായനെ കിട്ടാൻ പാടാ, പുള്ളീടെ ലിസ്റ്റിൽ അപ്പിയിടൽ എന്ന സബ്ജക്റ്റ് കൂടി ബാക്കിയുണ്ടത്രേ. ആഞ്ഞു പിടിച്ചാണേലും രണ്ടു മൂന്നു പൊസ്റ്റുകൾക്കുള്ള വക ഇച്ചായൻ ഒപ്പിക്കായിരിക്കും (ഇച്ചായൻ ആരാ മോൻ!!)


ബ്ലൊപ്പുലികൾ മാത്രം കമന്റിയാ മതി…!!!! :) (കമന്റുന്നവരെ എല്ലാം പുലികളായി കണക്കാക്കും)