മുന്‍കരുതല്‍



U R kindly informed dat 
കൂതറാܓ's mobile +919895460920 
vil b switched off on Feb 14 
to avoid unwanted proposals. 
pls inform all girls

മരണം, അത് അനിവാര്യം


-മനുഷ്യനെ എന്നും നിസ്സാരവല്‍കരിച്ചവന്‍ മരണം.
-ലോകവും, വാനവും കീഴടക്കുമ്പോലും മനുഷ്യന്‍ തനിക്ക് മുമ്പില്‍ ഒന്നുമല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവന്‍ മരണം.
-മനുഷ്യന് കീഴടക്കാന്‍ കഴിയാഞ്ഞതും, ഏതൊരുവനേയും നിഷ്‌കരുണം കീഴടക്കുന്നവനും മരണം.

ഇന്ന് വൈകീട്ട് വന്ന ഒരു മെയില്‍ വഴിയാണ് പ്രിയ സുഹൃത്ത് ഷാനിയുടെ മരണം അറിഞ്ഞത്
സുഹൃത്തേ,
യാദ്രിശ്ചികമായാണ് താങ്കളുടെ പോസ്റ്റ്‌ കണ്ടത്.മുഹമ്മദ്‌ ഷാനി 31-01-2011 ലെ രാത്രി മരണപ്പെട്ട വിവരം അറിയിക്കുന്നു.
അയല്‍വാസിയും,ആദര്‍ശസുഹൃത്തുമായ അന്‍സാരി .

എന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തെ കുറിച്ച് വിവരിച്ച ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ.. എന്ന പോസ്റ്റില്‍ ഷാനിയെ പറ്റി പറഞ്ഞിരുന്നു.
ദുഖത്തിന് മരണത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ അത് ഷാനിയുടെ കാര്യത്തില്‍ സാധിക്കുമായിരുന്നു.

ഇന്ന് എനിക്ക് കൂട്ട് ഷാനിയുമായുള്ള കൂട്ടുകെട്ടിന്റെ കുറേ നല്ല ഓര്‍മകളും ഒന്ന് രണ്ട് ഫോട്ടോകളും.

പ്രിയ കൂട്ടുകാരാ, ഒരു മരണത്തിനും എന്നില്‍ നിന്ന് നിന്നുടെ ഓര്‍മകളെ പിന്‍വലിക്കാന്‍ സാധ്യമെല്ലെന്ന് ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയാനായി ഞാനിവ ഇവിടെ കുറിക്കുന്നു.
നിന്റെ പുഞ്ചിരിക്കുന്ന മുഖം എന്നുമെനിക്ക് കാണുന്നതിനായി നിന്റെ രണ്ട് പടവും ചേര്‍ക്കുന്നു.




പറയാന്‍ ഇനി എനിക്ക് വാക്കുകളില്ലാ.
ഒന്നു മാത്രം അറിയാം
ഞാനും നീയും യാത്രയാകും, എന്റെ ഷാനി യാത്രയായപോലെ.....