മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.
മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.
……………………………………………………
ആക്സിഡെന്റിനു ശേഷമുള്ള ബുദ്ധിമുട്ടുകൾകൊപ്പമാണു മെക്കാർട്ട് എന്ന സ്ഥാപനം തുടങുന്നത്. മലപ്പുറം ജില്ലയിൽ വെട്ടിച്ചിറയിലാണു 2016 ൽ മെക്കാർട്ടിനു തുടക്കം കുറിക്കുന്നത്.
ആധുനിക മെഷിനറികൾ ഉപയോഗിച്ചുള്ള കൊത്ത്പണികൾ, ആർട്ട് വർക്കുകൾ എന്നിവയാണു പ്രവർത്തന മേഖല. എർണാകുളത്തുള്ള മെറ്റൽ ക്രാഫ്റ്റ് എന്ന കമ്പനിയിൽ നിന്നാണ് സി.എൻ.സി മെഷീൻ വാങിച്ചത്. കുറച്ച് നാളുകൾക്കകം തന്നെ മെഷിനറി യധാക്രമം പ്രവർത്തന നടത്തുന്നതിലെ അപാകത ശ്രദ്ധയിൽ പെട്ടു. പലതവണ കമ്പനി അധികൃതരെ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും അവർക്ക് മെഷിനറിയുടെ പ്രശ്നം പരിഹരിക്കാൻ ആയില്ലാ. മെക്കാർട്ടിലെ ഓഡറുകൾ മുടങ്ങുന്ന സാഹചര്യത്തിൽ മറ്റൊരു സെക്കനാന്റ് മെഷിൻ വാങിക്കാൻ നിർബദ്ധിതാകുകയും, പ്രസ്ഥുത മെഷിൻ വെച്ച് ജോലികൾ മുന്നോട്ട് പോകുകയും ചെയ്തു. ലക്ഷങ്ങൾ മുടക്കി വാങിയ മെഷിനറികൾ വഞ്ചിക്കപെട്ടു എന്ന് ബോധ്യമായതിനെ തുടർന്നാണു മലപ്പുറം ജില്ലാ ഉപഭോക്ത് തർക്ക പരിഹാര കോടതിയെ സമീപിക്കുന്നത്.
ഉപഭോത കോടതി ആയതിനാൽ തന്നെ മറ്റാരുടേയും സപ്പോർട്ട് ഇല്ലാതെ നമുക്ക് നേരിട്ട് തന്നെ കാര്യങ്ങൾ ബോധിപ്പിക്കാം കേസുമായി ബദ്ധപെട്ട കാര്യങ്ങൾ ചെയ്യാം എന്ന നല്ല വശം കൂടിയുണ്ട്.
രണ്ട് വർഷത്തിൽ കൂടുതൽ സമയമെടുത്ത കോടതി നടപടിക്ക് സമാപ്തികുറിച്ച് 22-01-2022 നു വിധി വന്നു. നഷ്ട്ടപരിഹാരം ഉൾപ്പെടെ കോടതി ചിലവും മെഷിനറിയുടെ ബില്ലും മെക്കാർട്ടിനു തിരികെ ലഭിക്കും. (പത്ര വാർത്ത കൂടെ ചേർക്കുന്നു)
കോടതി നടപടിക്രമങളുടെ നൂലാമാലകൾ ഒന്നും തന്നെ ഇല്ലാതെ പരാതിക്കാരനു നേരിട്ട് ഇടപെടാൻ ആകഴിയുന്ന ഉപഭോക്ത് തർക്ക പരിഹാര സംവിധാനം വലിയ രീതിയിലുള്ള ജനസേവനം തന്നെയാണു നടത്തുന്നത്.
മെറ്റൽ ക്രാഫ്റ്റുമായുള്ള കേസിന്റെ കാര്യത്തിൽ നിയമ കാര്യങളിലെ എല്ലാ ഉപദേശ നിർദ്ദേശങ്ങളും ൻൽകിയത് അഡ്വക്കേറ്റ് ശംസുദ്ധീൻ എന്നവരാണു. കേസ് ഏറ്റെടുക്കാൻ അദ്ദേഹത്തെ പോയി കണ്ടപ്പോ.. നീ സ്വയം ചെയ്യ് എല്ലാം, കോടതിയുമായി ബദ്ധപെട്ട എല്ലാ കാര്യങ്ങളിലും എന്റെ സഹായം ഉണ്ടാവും എന്ന ആത്മധൈര്യം നൽകിയാത് അദ്ദേഹമാണു.
മലപ്പുറം ജില്ലാ ഉപഭോക്ത തർക്ക പരിഹാര സമിതിക്കും,
അഡ്വക്കേറ്റ് ശംസുദ്ധീനും, അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ.