വിട 2009..!!


മഞ്ഞു തുള്ളിയുടെ നൈര്‍മാല്യത്തോടെ കാലത്തിന്റെ അരങ്ങില്‍ ഒരു വര്‍ഷത്തിനും കൂടി യവനിക വീഴുകയായ്‌,
പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ ഒരുപാടു മുഖങ്ങൾ, എക്കാലവും ഓര്‍ത്തിരിക്കാൻ ചില സൌഹൃദങ്ങള്‍, ആഹ്ലാദത്തിന്റെ മറക്കനാവാത്ത ദിനങ്ങൾ, നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന നിസ്സഹായ നിമിഷങ്ങൾ, ഓര്‍ക്കാതെ കൈവന്ന സൌഭാഗ്യങ്ങൾ, വിരല്‍ത്തുമ്പിൽ വെച്ചു വീണുടഞ്ഞ സ്വപ്നങ്ങള്‍, എന്നും തണലായ് നിന്ന സുഹൃത്തുക്കൾ, ഇരൂളടഞ്ഞ വീഥികളിൾ എന്നും പ്രത്യാശയുടെ തിരിനാളമായ്‌ കത്തിനിൽക്കുന്ന ദൈവസാനിധ്യം. ഒട്ടേറെ വഴിത്തിരിവുകൾ നമുക്കായ് ചേര്‍ത്തുവെച്ചുകൊണ്ട്‌ ഒരു പുതുവര്‍ഷം കൂടി. ഏവര്‍ക്കും

Please Help ടിന്റുമോൻ..............



I am ടിന്റുമോൻ K.T., studying in UKG-B,
ചെറുപുഷ്പം ഹൈസ്കൂൾ, അത്താനി P.O കേരള
I lost my റബ്ബർ വെച്ച pencil (pencil with an eraser attached),The pencil costs Rs 2.75/-.


That ഉണ്ടക്കണ്ണി(round eyed) കല്യാണി should have taken it.
ചോദിക്കാൻ ചെന്ന എന്നെ അവൾ പിച്ചി, മാന്തി, കടിച്ചു.
So, I have an agreement with GOOGLE,
each time this email is forwarded, I will get 1 paisa from GOOGLE.
I don't know you, but if you have a good heart..!
Plz forwards this to at least 10 persons.
Please don't neglect this.
One boy in LKG-A neglected this and his pencil got broken while writing!!!!! !!.
Another ചേട്ടൻ from 3-C sent this to 12 friends and he got a surprise gift of a dozen pencils from Natraj!!!!!! !!!..
May God bless you.

(എന്റെ Friend ദീപേഷ് അയച്ചുതന്ന സ്ക്രാപിന്റെ എഡിറ്റഡ് കോപ്പി)

ഹൃദയത്തിന്‍റെ ചുവപ്പ്


“ഒരുനാള്‍ എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പ് നീ തിരിച്ചറിയും,
അന്നെന്‍റെ രക്തം കൊണ്ട് മേഘങ്ങള്‍ ചുവക്കൂം,
എന്‍റെനിശ്വാസത്തിന്‍റെ കാറ്റില്‍ ചുവന്ന മഴയായി പെയ്യും
അന്ന് ഭൂമിയിലെ മുഴുവന്‍പൂക്കളും ചുവന്ന് പൂക്കും
അപ്പോള്‍ ഒരുപക്ഷേ
ഞാന്‍ മരിച്ചിരിക്കും....”
                                            ചെഗ്വേര.

“പാ.......“ യിൽ ബച്ചനു 13 !!


പുതിയ ഒരു ബോളീവൂണ്ട് സിനിമയെ കുറിച്ച് കൂതറ ഇന്നലേയാ അറിഞ്ഞത്.
പാ..(‌‌Paa) , ബിഗ്ബി ഈ പടത്തിൽ 13 വയസ്സുള്ള ‘ഓറോ’ (Auro) എന്ന പയ്യന്റെ കാരക്റ്ററാ ചെയ്യണത്. അബിഷേക് ‘ഓറോ’ ന്റെ അഛ്ചനായും :)


പാ യെ പറ്റി ചെറു വിവരം
'Paa' starring 'Amitabh Bachan, Abhishek Bachan, Paresh Rawal and Vidya Balan in the lead casts has increased the curiosity among the viewers to know about the storyline of the movie.

Highlights of this movie:

* Big B is playing the role of a son, while his son ‘Abhishek’ is playing the father`s role
* Big B will appear in a phenominal look, which is sure to drag many viewers to the theatre.
* Movie lovers are quite excited to watch both father (Amitabh) and son (Abishek) in the same movie.
* The story is about a 13 year old boy who suffers from Progeria a terminal disease. A deep research has been done about this disease. Kids affected by this problem become bald and their veins are shown prominently on their heads which enlarge to a size beyond normal. Their teeth and eyes are also affected because of this disease. Big B has to stick many pieces of clay to get the exact look on his face and spent more than 4 hours for make up and cannot eat or drink once the make up is done and also shaved off the hair on his head and hands so that the veins will be clearly seen. It is also that he cannot move even an inch once the make is done.
* The movie potrays about a father and son relationship
* Stephen Dupuis who did Robin William`s make up in Mrs.Doubtfire has been roped in as a make up artiste to give a phenomenal look to Big B.
* Music is composed by Ilayaraaja and Paa is produced under Amitabh Banner AB Corporation and also stars his son Abhishek
(മലയാളത്തിൽ ടൈപ്പാൻ കൂതറക്ക് മനസ്സില്ലാ.. :)

പാ യെ പറ്റി അബിഷേകിൽനിന്ന് കേൾക്കാം


ചെറിയ ഒരു ടൈലർ


ഡിസംബർ 4 നു റിലീസ്
ടൈലർ കണ്ടപ്പോളേ കൂതറക്കുറപ്പായി.. പടം സൂപ്പർ ഹിറ്റാകും മോനേ..”

ജീവനില്‍ കൊതിയുള്ളവര്‍ ഇവിടങ്ങളില്‍ ശ്രദ്ധിക്കുക!


റോഡപകടങ്ങള്‍ സംബന്ധിച്ചു ഗതാഗതകമ്മിഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവിവിധ ജില്ലകളിലെ മരണമേഖലകള്‍ താഴെപ്പറയുന്നു.

ഏറ്റവും കൂടുതല്‍ അപകടമരണസാധ്യത ആലപ്പുഴ ജില്ലയിലാണെന്നു റിപ്പോര്‍ട്ടിലുണ്ട്‌. ഇവിടെ 35 സ്‌ഥലങ്ങള്‍ മരണമേഖലയാണ്‌.

തൊട്ടടുത്ത സ്‌ഥാനം എറണാകുളത്തിനാണ്‌-33. തിരുവനന്തപുരം-25, തൃശൂര്‍-24, ഇടുക്കി-അഞ്ച്‌, കോട്ടയം-ഏഴ്‌, കൊല്ലം-15, പത്തനംതിട്ട-13, പാലക്കാട്‌-ആറ്‌, വയനാട്‌- ഒന്‍പത്‌, മലപ്പുറം-ഒന്‍പത്‌, കോഴിക്കോട്‌-26, കാസര്‍ഗോഡ്‌-4 എന്നിങ്ങനെയാണു റോഡുകളില്‍ ജീവന്‍ പൊലിയാനിടയുള്ളസ്‌ഥലങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്‌.





ജീവനില്‍ കൊതിയുള്ളവര്‍ ഇവിടങ്ങളില്‍ ശ്രദ്ധിക്കുക!

തിരുവനന്തപുരം: ജഗതി ജംഗ്‌ഷന്‍, പേട്ട മാര്‍ക്കറ്റ്‌, സതീന്ദ്ര ഓഡിറ്റോറിയം ഈഞ്ചക്കല്‍, ആക്കുളംപാലം, കാര്യവട്ടം, ചാവടിമുക്ക്‌, കല്ലമ്പളളി, പള്ളിച്ചല്‍-നേമം, ഗവ. യു.പി. ജംഗ്‌ഷന്‍ നേമം, കാരയ്‌ക്കാമണ്ഡപം, വെള്ളാര്‍, മുക്കോല, സി.ആര്‍.പി. ക്യാമ്പ്‌-പുരക്കോട്‌, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ജംഗ്‌ഷന്‍, എ.ജെ. കോളജ്‌ ജംഗ്‌ഷന്‍, ടെക്‌നോപാര്‍ക്ക്‌, പേയാട്‌, പള്ളിമുക്ക്‌, ബാലരാമപുരം, പല്ലൂര്‍ക്കുഴി, ഉദിയന്‍കുളങ്ങര കോളജ്‌ വളവ്‌, സ്‌പാന്‍ ആശുപത്രി ജംഗ്‌ഷന്‍, പേരൂര്‍ക്കട-വെള്ളയമ്പലം റോഡ്‌, പപ്പാല, മാമം.

കൊല്ലം: നിലമേല്‍, കണ്ണങ്കോട്‌, പുതിയകാവ്‌, ഓച്ചിറ ബൈപ്പാസ്‌ ജംഗ്‌ഷന്‍, കല്ലുംപാറം ജംഗ്‌ഷന്‍-കരുനാഗപ്പളളി, പൈനാപ്പിള്‍ ജംഗ്‌ഷന്‍-പുനലൂര്‍, അറപ്പുന്ന-പുനലൂര്‍, പരിമണം-ചവറ, മേലേക്കോട്‌-ചാത്തന്നൂര്‍, ചാത്തന്നൂര്‍ ജെ.സി.ടി, കൊല്ലങ്കട, കല്ലുവാതുക്കല്‍, പാരിപ്പള്ളി, കോടംപട്ടുകോണം-പരവൂര്‍, അഞ്ചല്‍ ടൗണ്‍, മാമോട്‌-കുണ്ടറ.

പത്തനംതിട്ട: ഇടിഞ്ഞില്ലം-നെല്ലാട്‌-തിരുമൂലപുരം-തിരുവല്ല, വകയാര്‍, കലഞ്ഞൂര്‍, മാന്തുക-പന്തളം, ളാഹ വലിയവളവ്‌-പമ്പ, കമ്പകത്തുംവളവ്‌, തെക്കേമല, മണ്ണാറക്കുളഞ്ഞി-റാന്നി, തെക്കേമല-കോഴഞ്ചേരി, മൈലപ്ര, വര്യാപുരം, അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്‌ഷന്‍.

ആലപ്പുഴ: കരുവാറ്റ ജംഗ്‌ഷന്‍, വഴിയമ്പലം, കല്‌പകവാടി, കാഞ്ഞൂര്‍, ഒ.എന്‍.കെ. ജംഗ്‌ഷന്‍, വളവനാട്‌, കണിച്ചുകുളങ്ങര, അരൂര്‍-ഏരുമാലൂര്‍, മില്‍മാ ജംഗ്‌ഷന്‍-കുത്തിയതോട്‌, എക്‌സ്റേജംഗ്‌ഷന്‍-ചേര്‍ത്തല, അര്‍ത്തുങ്കല്‍ ബൈപ്പാസ്‌, വയലാര്‍ കവല, ടൈറ്റാനിക്‌ പാലം, മങ്കൊമ്പ്‌സി.പി.എം ഓഫീസിനു സമീപം, പൂങ്കാവ്‌, പാതിരപ്പള്ളി ജംഗ്‌ഷന്‍, ഉദയാ സ്‌റ്റുഡിയോ, കെ.വി. ജെട്ടി, പവര്‍ഹൗസ്‌ ജംഗ്‌ഷന്‍, കോമഡി ജംഗ്‌ഷന്‍, തുമ്പോളി ജംഗ്‌ഷന്‍, വൈ.എം.സി.എ. പാലം, തുമ്പോളിടൗണ്‍, ചങ്ങനാശേരി-പള്ളാത്തുരുത്തി, തിരുവമ്പാടി, കലത്താട്ട്‌-ആലപ്പുഴ, കെ.പി.എസ്‌.സിജംഗ്‌ഷന്‍, തത്തംപള്ളി, കൊട്ടാര വളവ്‌-തോട്ടമ്പള്ളി പുത്തന്‍പാലം, തോട്ടപ്പള്ളി പാലം-മാതുരി-അമ്പലപ്പുഴ, കാരൂര്‍-അമ്പലപ്പുഴ, നെടുമുടി, അമ്പലപ്പുഴ-കക്കാരം.

കോട്ടയം: പട്ടിത്താനം, അടിച്ചിറ ജംഗ്‌ഷന്‍, എരുമേലി പമ്പാവാലി വളവ്‌, മുത്തോലി വളവ്‌, ചേര്‍പ്പുങ്കല്‍ കോളജ്‌ സ്‌കൂള്‍-പാലാ, മേലാപറമ്പ്‌ വളവ്‌, മാവലങ്ക്‌ ജംഗ്‌ഷന്‍.

ഇടുക്കി: വെങ്ങല്ലൂര്‍-തൊടുപുഴ, മലങ്കര, നേര്യമംഗലം, വണ്ടിപ്പെരിയാര്‍, മുരിങ്ങപ്പുഴ മുപ്പത്തഞ്ചാം മൈൽ .

എറണാകുളം: ചോറ്റാനിക്കര, കൂത്താട്ടുകുളം ടൗണ്‍, പള്ളിത്താഴം ജംഗ്‌ഷന്‍, നങ്ങേലി ആശുപത്രി, എം.എ. കോളജ്‌ ജംഗ്‌ഷന്‍, കോലഞ്ചേരി, പേപ്പതി സിഗ്‌സാഗ്‌ വളവ്‌, പുത്തന്‍കുരിശ്‌, പുല്ലുവഴി, കീഴില്ലം, എം.ജി. റോഡ്‌-വഴിയൂര്‍ സൈഡ്‌, ബൈപ്പാസ്‌ റോഡ്‌, പാലാരിവട്ടം, കപ്പലണ്ടിമുക്ക്‌, പള്ളുരുത്തി, അരൂര്‍ ജംഗ്‌ഷന്‍-വൈറ്റില, പരവൂര്‍ പത്താംമൈല്‍, ഇടപ്പള്ളി, കളമശേരി, ടി.വി.എസ്‌. ജംഗ്‌ഷന്‍, എച്ച്‌.എം.ടി. ജംഗ്‌ഷന്‍, പതാളം, ഞാറയ്‌ക്കല്‍, കുഴുപ്പള്ളി-ഞാറയ്‌ക്കല്‍, കെ.എന്‍.കെ. ജംഗ്‌ഷന്‍, പുതിയകാവ്‌ ജംഗ്‌ഷന്‍, തോപ്പുംപടി ജംഗ്‌ഷന്‍, ഏറ്റുമാനൂര്‍-എറണാകുളം റോഡ്‌ നാരോബ്രിഡ്‌ജ്, ആലുവ മുന്‍സിപ്പല്‍ ടൗണ്‍, പുളിഞ്ചോട്‌, മുട്ടം ഇന്‍ഫോ പാര്‍ക്ക്‌.

തൃശൂര്: പുഴക്കല്‍, ഗ്രാമീണകയറ്റം, പത്താംകല്ല്‌, മണ്ണുത്തി, ചീരാച്ചി ജംഗ്‌ഷന്‍, വാണിയംപാറ, മുടിക്കോട്‌, കുറുമാളി, പെരുംപിലാവ്‌, മുണ്ടൂര്‍, കാണിപ്പയ്യൂര്‍, ഇടക്കഴിയൂര്‍, മാമ്പ്രാണം വര്‍ണ തിയറ്റര്‍, കരൂപടന, പുല്ലൂര്‍ ഹോസ്‌പിറ്റല്‍ ജംഗ്‌ഷന്‍, കരുവണ്ണൂര്‍, കൂര്‍ക്കഞ്ചേരി, കുറുമ്പില, പെരുമളശേരി, കൊരട്ടി ജംഗ്‌ഷന്‍, കൊടുങ്ങല്ലൂര്‍-കൊത്തംപറമ്പ, നാട്ടിക.

പാലക്കാട്‌: യാക്കര പാലം, മണക്കര, സ്വാതി ജംഗ്‌ഷന്‍, കണ്ണന്നൂര്‍, തച്ചംപാറ-കല്ലടിക്കോട്‌, നൊട്ടമല വളവ്‌.

മലപ്പുറം: കാഞ്ഞിരിക്കാട്‌, പൂക്കിപ്പറമ്പ്‌, മഞ്ചേരി സെന്‍ട്രല്‍ ജംഗ്‌ഷന്‍, തുറയ്‌ക്കല്‍, ചേറുമണ്ണ്‌, പൂച്ചക്കുത്ത്‌, പാലുണ്ട, വട്ടപ്പാറ.

കോഴിക്കോട്‌: രാമനാട്ടുകര സ്‌റ്റാന്‍ഡ്‌, കുണ്ടായിത്തോട്‌ ജംഗ്‌ഷന്‍, അരിക്കാട്‌ ജംഗ്‌ഷന്‍, അഴിഞ്ഞിലംജംഗ്‌ഷന്‍, നല്ലളം വളവ്‌, പന്തീരാങ്കാവ്‌ ബൈപ്പാസ്‌ ജംഗ്‌ഷന്‍, രാമനാട്ടുകര, നടക്കാവ്‌, തൊണ്ടയാട്‌ജംഗ്‌ഷന്‍, എരഞ്ഞിപ്പാലം ജംഗ്‌ഷന്‍, പാവങ്ങാട്‌, കാരന്തൂര്‍, പത്താം മൈല്‍ വളവ്‌, മീഞ്ചന്തബൈപ്പാസ്‌, പന്നിയങ്കര, മാങ്കാവ്‌, ഓമശേരി ജംഗ്‌ഷന്‍, പാലക്കുറ്റി, നല്ലാംകണ്ടി വളവ്‌, ഈങ്ങപ്പുഴ, തിരുവണ്ണൂര്‍, ചേമഞ്ചേരി, തിരുവങ്ങൂര്‍, മൂരാടുപാലം, അയിനിക്കാട്‌, നാദാപുരം.

വയനാട്: വെള്ളാരംകുന്ന്‌ വളവ്‌, പാതിരിപ്പാലം, കല്‍പ്പറ്റ പാലം, ദൊട്ടാപാങ്കുളം-സുല്‍ത്താന്‍ബത്തേരി, ദ്വാരക-മാനന്തവാടി, പുല്‍പ്പള്ളി, കൃഷ്‌ണഗിരി പാലം, മീനങ്ങാടിഎഫ്‌.സി.ഐ, കൊളഗപ്പാറ-മീനങ്ങാടി.

കണ്ണൂര്: മുഴുപ്പിലങ്ങാട്‌, മാങ്ങാട്‌-ചുണ്ടല്‍, കീച്ചേരി-കല്യാശേരി ഹൈസ്‌കൂള്‍, ചുടല വളവ്‌, കോട്ടമുക്ക്‌.

കാസര്‍ഗോഡ്: മാവിലകണ്ടി, അരിക്കാടി ജംഗ്‌ഷന്‍, കോട്ടൂര്‍ വളവ്‌, പടന്നക്കാട്‌.

എസ്‌. നാരായണന്‍ മംഗളം നെറ്റ് എഡിഷനിൽ October 29/2009ന് എഴുതിയ ലേഖനത്തിലെ അവസാന ഭാഗത്തിന്റെ കട്ട്.. പേസ്റ്റ്...
( ഇവിടെ ക്ലിക്കി മംഗളതിൽ നിന്നും പൂർണ്ണമായി വയിക്കാം)

രാഹുൽ സാറിന്റെ സുരക്ഷ! കൂതറേടെ ആശങ്ക!!!



ഈ വാർത്ത കണ്ടപ്പൊ കൂതറക്ക് ഒത്തിരി പേടി തോന്നി,
രാഹുൽ സാറ് സുരക്ഷ മൈന്റ് ചെയ്യാണ്ട് എന്തിനാ സൈക്കിൾ ഓടിക്കണെ..?!!
വല്ല ഓട്ടോറിക്ഷയും ഇടിച്ചാലോ.......
ചുമ്മാ പറേണ്ണതല്ലാ.... കൂതറയെ ഇടിച്ചതാ..!!
വീട്ടുകാരുടെ സുരക്ഷാ ഉപദേശം വകവെക്കാതെ കൂതറ ബുള്ളറ്റിൽ അഹങ്കാരത്തോടെ വിലസാർന്നു, ഒട്ടും പ്രതീക്ഷിക്കാതെയാ ആ ജീപ്പ്
കൂതറയെ വന്നിടിച്ചതു (ചുമ്മാ.... കൂതറ അങ്ങോട്ടു കയറി ഇടിച്ചതാ.. :)
എന്നിട്ടെന്തായി ബുള്ളറ്റും നാശായി കൂതറേടെ ഒരു കാലും കേടായി.!! (അന്ന് മനോരമ കൂതറേടെ ബുള്ളറ്റ് സവായിയെ പറ്റി വാർത്ത ഇട്ടുരുന്നേൽ ആ ജീപ്പ് കാരെങ്കിലും കൂതറേനെ ശ്രദ്ധിച്ചേനെ!!)
ഇപ്പം മനസ്സിലായോ ഈ സുരക്ഷേടെ വില...

കൂതറയും രാഹുൽ സാറും ഒത്തിരി വിത്യാസോണ്ട്
കൂതറേടെ കയ്യിൽ ബുള്ളറ്റാർന്നു, രാഹുൽ സാറിന്റെ കയിൽ സൈക്കിൾ.
കൂതറയെ ഇടിച്ചത് ജീപ്പ്, ....... അതോണ്ട് തന്നെ രാഹുൽ സാറിനെ വല്ല
ഓട്ടോറിക്ഷയും ഇടിക്കോന്നാ കൂതറേടെ പേടി..!!!

ആന മുട്ട തന്നെ ഏറ്റവും വലുത്..!!




ദിനോസറാ വല്യ ജീവി എന്നാ എല്ലാരും പറേണെ,
ഇന്നലേയാ കൂതറക്ക് മനസ്സിലായെ.. ചുമ്മാ പറേണ്ണതാ...ദിനോസർ മുട്ട എന്നു പത്രത്തിൽ കണ്ടപ്പോ കൂതറ കരുതി ആന മുട്ടയെക്കാളും വലുതായിരിക്കുമെന്ന്
ചുമ്മാ.. ഇതിപ്പൊ ഫുട്ബോളിന്റെ അത്രേ ഒള്ളൂ (ഷൈം ദിനൊസറേ... ഷൈം), അപ്പൊ പിന്നെ ആന മുട്ട തന്നെ ഏറ്റവും വലുത്.!!!
ദിനോസറിന്
മുട്ടയിടാമെങ്കിൽ ആനക്കെന്താ ആയിക്കൂടെ? അല്ല പിന്നെ..!!!
അതെല്ല ഇപ്പൊ പേടി 65 ലക്ഷം വർഷം പഴക്കമുള്ള മുട്ടയിൽ ചിലതു ആരോ അടിച്ചോണ്ടും പോയത്രെ..!! അവരെങ്ങാനും ഇനി അതു വിരിയിക്കാൻ വെക്കോ??
വിരിയട്ടെ..!! എനിട്ട് നമ്മൾക്കും ഉണ്ടാക്കണം ഒരു ജുറാസിക് പാർക്ക്.

പഴശ്ശി രാജായില്‍ പാരഗന്‍ ചെരിപ്പോ?!


പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാല കെരളാ ചരിത്രം 25 കോടിയോളം മുതൽ മുടക്കിൽ പുനരാവഷ്കരിച്ചപ്പോ..... 2000 രൂപ കൂടി മുടക്കി WoodLand ഷൂ തന്നെ ആവാർന്നു.... ഇതിപ്പോ..കൂതറ പാരഗൻ..!!!! 
 (കൂതറക്ക് ഫൊർവേട് ആയി കിട്ടിയതാനു ഈ പടം)

എനിക്കൊന്നും അറിഞ്ഞൂടാ...


സത്യം....!!! എനിക്കൊന്നും എഴുതാ‍ൻ അറിഞ്ഞൂടാ
ചുമ്മാ എല്ലാർക്കും ബ്ലോഗ് കണ്ടപ്പൊ എനിക്കും ഒരു പൂതി.....ഹ ഹ ഹാ‍...