വിട... എല്ലാ വിവാദങ്ങള്‍ക്കും വിട


ചെറായ് ബ്ലോഗ് മീറ്റിന്റെ ഗ്രൂപ്പ് ഫോട്ടോ കണ്ടിട്ടാണ് എനിക്കും ബ്ലോഗറാകുവാന്‍ ആഗ്രഹം തോന്നിയത്. എന്ത് നല്ല കൂട്ടായ്മ.... ആ കൂട്ടായ്മയില്‍ എത്തിപ്പെടുവാനും സൌഹൃദം പങ്കുവെക്കുവാനും ഒത്തിരി ആഗ്രഹം തോന്നി. ബ്ലോഗില്‍ സജീവമായതോട് കൂടി ഞാന്‍ ആഗ്രഹിച്ചതിലും കൂടുതല്‍ സൌഹൃദങ്ങള്‍ ലഭിക്കുകയും ചെയ്തു.
സൌഹൃദം നിലനിര്‍ത്തികൊണ്ടുള്ള വിമര്‍ശനങ്ങള്‍ എനിക്കെന്നും ആവേശമായിരുന്നു. വിമര്‍ശിക്കപെടുവാന്‍ അതിലേറെ താല്പര്യമായിരുന്നു. അത് വഴി എനിക്ക് എന്നിലെ തെറ്റുകള്‍ തിരുത്തുവാന്‍ കഴിയുമെന്ന ഉത്തമ ബോധ്യം ഉണ്ട് താനും. ഞാന്‍ കമന്റായി നല്‍കിയിരുന്ന വിമര്‍ശനങ്ങളില്‍ ഒന്നിലും എനിലെ സൌഹൃദങ്ങള്‍ക്ക് വിള്ളല്‍ വന്നിട്ടില്ലെന്ന വിശ്വാസവുമുണ്ട്.

ബ്ലോഗ് എനിക്ക് 17 ഇഞ്ച് മോണിറ്ററില്‍ മാത്രം ഒതിങ്ങിനില്‍ക്കുന്ന ഒരു വലിയ ലോകമായിരുന്നു. ജീവിതത്തെ അത് ഒട്ടും അലങ്കോലപെടുത്തിയിട്ടില്ലാ. ഒരു ദിവസം കറന്റ് ഇല്ലെങ്കില്‍, കീബോഡ് പണി മുടക്കിയാല്‍ എത്തിപെടാന്‍ പറ്റാത്ത ഒരു ലോകം.
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുമ്പോഴും മുന്നില്‍ കാണുന്ന വ്യക്തിയെ ആയിരുന്നു ഞാന്‍ ഇഷ്ട്ടപെട്ടിരുന്നത്. ബ്ലോഗ് ഉള്ളവര്‍ അവിടെ കൂടിയിരുന്ന് ബ്ലോഗിലൂടെ പങ്കുവെച്ചതിലുപരി ഒരു സൌഹൃദം ഞാന്‍ ആഗ്രഹിച്ചു. എറ‍ണാകുളം ബ്ലോഗ് മീറ്റില്‍ ഞാന്‍‍ ആഗ്രഹിച്ചത് പോലെ നാല്പതോളം നല്ല സുഹൃത്തുക്കളെ കിട്ടുകയും ചെയ്തു. അതില്‍ ഒത്തിരി സന്തോഷിക്കുന്നു.

ഈ സന്തോഷം ഒരൊറ്റ എന്റെ തെമ്മാടിത്തരം(വിവാദ കമന്റ്) കൊണ്ട് നഷ്ട്ടപെടുമോ എന്ന് ഞാനിപ്പോ ഭയപ്പെടുന്നു.

ബൂലോകം ഓണ്‍ലൈനില്‍ ഒരു അനോണി ഇട്ട “മീറ്റിലെ പാമ്പുകള്‍“ എന്ന പോസ്റ്റ് മെയിലായി കിട്ടിയത് ബ്ലോഗര്‍ അലിക്ക് അയച്ച് കൊടുത്ത് പോസ്റ്റ് ആക്കുവാന്‍ ഞാന്‍ ആവശ്യപെട്ട പ്രകാരം മാത്രമാണ് അലി അത് പ്രവാസഭൂമിയില്‍ പോസ്റ്റിയത്. അനോണിയുടെ ആ പോസ്റ്റ് അലിയുടെ ബ്ലോഗില്‍ വന്നതിലുള്ള പരിപൂര്‍ണ്ണ ഉത്തരവാദിത്വം എന്നിക്ക് മാത്രമാകുന്നു. എന്നിലുള്ള അലിയുടെ വിശ്വാസത്തെ ഞാന്‍ ഇവ്വിതം ചൂഷണം ചെയ്യാന്‍ പാടില്ലായിരുന്നു. ‘മീറ്റിലെ പാമ്പുകള്‍’ എന്ന പോസ്റ്റില്‍ ഞാനിട്ട തെറ്റിദ്ധാരണാജനകമായ കമന്റ് ഒത്തിരി പരിധിക്ക് അപ്പുറത്തായി എന്ന് മനസിലാക്കുന്നു. ചെയ്യാന്‍ പാടില്ലായിരുന്ന വിഡ്ഡിത്തം... അല്ലാ തെമ്മാടിത്തരം ആയെന്ന് ബോധ്യപെടുന്നു

ഹരീഷേട്ടന്‍്, മനോരാജ്, മത്താപ്പ് എന്നിവരുടെ സഹകരണം ഒന്ന് മാത്രമാണ് എന്നെ ബ്ലോഗ് മീറ്റിനെത്തിച്ചത്. തലേ ദിവസം രാത്രി മീറ്റിന് എന്നെ കൂടെ കൊണ്ടുപോകണമെന്ന് കൊട്ടോട്ടിക്കാരനോട് ആവശ്യപെട്ട പ്രകാരം ഇസ്മായില്‍ (തണല്‍) നല്‍കാമെന്നേറ്റ റയില്‍വെ ടിക്കറ്റ് ഓഫര്‍ പ്രകാരം മീറ്റിന് എത്താമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രി നന്നായി ഉറങ്ങി. രാവിലെ വിളിച്ച് ഇന്നലെ പറഞ്ഞ ട്രയിന്‍ ഇല്ലെന്നും ഞങ്ങള്‍ ബസ്സിലാണ് പോകുന്നതെന്നും കൊട്ടോട്ടിക്കാരന്‍ വിളിച്ചറിയിച്ചപ്പോ വിഷമമായി.

മീറ്റിന്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നറിയാന്‍ ഹരീഷേട്ടനെ വിളിച്ചപ്പോ ഞാന്‍ അഡ്മിറ്റായ ഹോസ്പിറ്റല്‍ വഴി വരുന്ന ബ്ലോഗര്‍മാരെ തപ്പാന്‍ മനോരാജിനെ വിളിക്കാന്‍ പറഞ്ഞു. മനോട്ടനെ വിളിച്ചപ്പോ തലേന്ന് മാത്രം അദ്ദേഹം പരിചയപെട്ടത്താണെന്ന് പറഞ്ഞ് ബ്ലോഗര്‍ മത്താപ്പിന്‍റെ നമ്പര്‍ തന്നു. മത്താപ്പിനെ വിളിച്ചപ്പോ പെട്രോള്‍ ഓഫര്‍ ചെയ്യാമെന്നേറ്റു. ഉടനെ കാറുമായി മത്താപ്പിനെ കൂട്ടാനായി ഷൊര്‍ണൂര്‍ ബസ്റ്റാന്റിലെത്തിയ എന്റെ അടുത്തെക്ക് വന്ന 19 വയസ്സ് കാരനായ വിദ്യാര്‍ത്ഥിയെ കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. മത്താപ്പ് ഒരു വലിയ ആളാണെന്ന് കരുതി പെട്രോള്‍ ഓഫര്‍ ചെയ്യിച്ചതില്‍ ഒത്തിരി ചമ്മല്‍ തോന്നി. എന്നാലും വേറെ വഴിയില്ലാത്തതിനാല്‍ പെട്രോളിനായി 400 രൂപ അവനെകൊണ്ട് ചിലവാക്കിപ്പിച്ചു. മീറ്റിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹരീഷേട്ടനോട് സൂചിപ്പിച്ച പ്രകാരം റെജിസ്ട്രേഷന്‍ ഫീസ് 300 രൂപ ഹരീഷേട്ടന്‍ തന്നെ അടച്ചു. ഞാന്‍ എഴുതിയ വിവാദ കമന്റിനു ശേഷം ബ്ലോഗര്‍ യൂസുഫ്പ, അനോണി അശോകന്‍ എന്നിവര്‍ വ്യാഖ്യാനിച്ച പോലെ അതൊരു ഔദാര്യമാണെന്ന് എനിക്ക് വിശ്വാസമില്ല.
മറ്റോരു ബ്ലോഗര്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറഞ്ഞ ഒരു ആരോപണത്തിന് (ബ്ലോഗിണിമാരെ വളക്കാനാണ് ഞാന്‍ ബ്ലോഗുന്നതെന്ന അരോപണത്തിന്‍) കൂടി മറുപടി നല്‍കികൊള്ളട്ടെ, എനിക്ക് പരിചയമുണ്ട്, ഒത്തിരി ബ്ലോഗിണിമാരെ. ഒലിപ്പീരില്ലാതെ ബ്ലോഗിണിമാരോട് സംസാരിക്കാന്‍ കഴിയുമെന്ന വിശ്വാസം താങ്കള്‍ക്കുണ്ടെങ്കില്‍ താങ്കള്‍ക്കും അതിന് കഴിയും തീര്‍ച്ച.!
(എന്താ മാഷെ ബ്ലോഗിണിയും ബ്ലോഗണനും വെത്യാസം, എല്ലാവരും ബ്ലോഗര്‍മാരല്ലേ.....)

എര്‍ണാകുളം മീറ്റിനോട് ചേര്‍ന്ന് പരാമര്‍ഷിക്കപ്പെട്ട പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും ഞാന്‍ ഒത്തിരി ഇഷ്ട്ടപെട്ടിരുന്ന ബ്ലോഗ് സൌഹൃദം എനിക്ക് നഷട്ടപെടുമോ എന്ന് ഭയപ്പെടുന്നു. ഫോണില്‍ സ്ഥിരമായി വിളിച്ചിരുന്നു പ്രിയ ബ്ലോഗ് സുഹൃത്തിനെ ഇപ്പോള്‍ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാത്തതും, പ്രിയ ബ്ലോഗര്‍ മിസ്റ്റര്‍ എക്സ് പറഞ്ഞ കാര്യവും (“എന്റെ വീട്ടില്‍ വിരുന്നുണ്ടിട്ട് എന്റെ അമ്മയും ഭാര്യയും പിഴയാണെന്ന് കവലയില്‍ പോയി വിളിച്ച് പറയുന്ന ഈ പ്രവൃത്തി”) എന്നെ വല്ലാതെ വേട്ടയാടുന്നു.

ഇത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും എന്റെ തെറ്റുകള്‍ക്ക് മാപ്പ് നല്‍കി എന്നോട് ക്ഷമിച്ച പ്രിയ കൂട്ടുകാര്‍ക്ക് പ്രണാമം.

സൌഹൃദങ്ങള്‍ നഷ്ട്ടപെട്ടാല്‍ എനിക്ക് ബ്ലോഗ് ഇല്ലാ.... ബ്ലൊഗ് ഇല്ലെങ്കില്‍ പിന്നെ എന്നിലെ ബ്ലോഗര്‍ കൂതറ ഹാഷിമുമില്ലാ..

നഷ്ട്ടപെടുമോ എന്ന് ഭയക്കുന്ന ഒത്തിരി നല്ല സുഹൃത്തുക്കള്‍ എന്നിലെ തെറ്റിനെ ക്ഷമിച്ച് വീണ്ടും എന്നോട് കൂട്ടുകൂടുമെന്ന പ്രതീക്ഷയോടെ ഞാന്‍ കുരുക്കിയ തെമ്മാടി കമന്റിന്‍ തുമ്പത്ത് എന്നിലെ ബ്ലോഗര്‍ കൂതറ ഹാഷിം ആത്മാഹുതി ചെയ്യുന്നു...!!!

സൌഹൃദങ്ങള്‍ നഷ്ട്ടപെട്ട ബൂലോകത്തിന് വിട.

73 അഭിപ്രായം:

Mohamed Salahudheen said...

അശ്രുപൂക്കള്

Jishad Cronic said...

പോകാന്‍ പറയു കൂതറെ അവരോടു നിനക്ക് ഞങ്ങള്‍ എല്ലാം ഉണ്ട്. നീ ദൈര്യമായി ഇരിക്ക്.

Unknown said...

ആരോപണങ്ങളിൽ അടിപതറരുതായിരുന്നു

നൗഷാദ് അകമ്പാടം said...

ഹാഷിം...
നീ ഇങ്ങനെ തുറന്നെഴുതിയത് തന്നെ മതി നിന്റെ തെറ്റുകള്‍ക്ക് ബൂലോകം മാപ്പുതരാന്‍...
ഇത്രയൊകെ മറ്റു ബ്ലോഗ്ഗര്‍മാര്‍ നിന്നോട് സഹകരിച്ചിരുന്നു എന്നറിയുമ്പോള്‍
ഈ ബൂലോക സൗഹൃദത്തിന്റെ ഉള്‍ക്കരുത്ത് എനിക്ക് ശരിക്കും ബോധ്യമാവുകയും ചെയ്യുന്നു..

നീ വിഷമിക്കേണ്‍ട..
നിന്നിലെ ബ്ലോഗ്ഗര്‍ ആത്മാഹുതി ചെയ്യുകയും വേണ്ട..
പകരം നിനക്ക് ചേരാത്ത ആ "കൂതറ" എന്ന പദം മാട്ടി വെറും ഹാഷിമായി നീ തിരിച്ചു വാ..
സൗഹൃദത്തിന്റെ മധുരം പുരട്ടാത്ത..
കവിത ഇഷ്ടമല്ലാത്ത..
ചുമ്മാ കേറി പെങ്ങളുണ്ടോ..കെട്ടിച്ചു തരുമോ എന്നൊക്കെ വിടുവാ പറയുന്ന
ഹാഷിമിനെ ഞങ്ങളൊക്കെ അനിയനെ പോലെ തന്നെയാണു കാണുന്നത്..

ഓര്‍മ്മയില്ലേ നീ നിന്റെ ആക്സിഡന്റ് പറ്റിയ സ്നേഹിതനെക്കുറിച്ച് പൊസ്റ്റിട്ടപ്പോള്‍
എത്ര കാരുണ്യപൂര്‍‌വ്വമായി ബൂലോകം നിന്നോട് പ്രതികരിച്ചത്?..
എത്ര സുമനസ്സുകളുടെ പ്രാര്‍ത്ഥനയും സ്നേഹവും നീ അതിലൂടെ നേടിയെടുത്തു?...

കഴിഞ്ഞത് മറക്കുക..
തെറ്റുപറ്റിയതില്‍ ഖേദിക്കുന്ന നിന്റെ മനസ്...
അത് കാണാതെ പോവാനാര്‍ക്കും കഴിയില്ല...

നീ തിരിച്ചു വാ...
കൂതറയെന്ന ഞാനുള്‍പ്പെടെ മിക്ക ബ്ലോഗ്ഗേഴ്സും ഇഷ്റ്റപ്പെടാത്ത പേരുമാറ്റി..
അപ്പന്റെ പ്രായമുള്ളവരെ..അപരിചതരെ കേറി "നീ"യെന്നു വിളിക്കുന്ന
മലയാളിത്തമില്ലാത്ത നിന്റെ ശീലം മാറ്റി...

ഞങ്ങള്‍ കാത്തിരിക്കുന്നു...
അംഗവൈകല്യവും തെറ്റുകുറ്റവും മാറിവരുന്ന പുതിയൊരു ഹാഷിമിനെ...

റമദാന്‍ ആശംസകളോടെ
മദീനയില്‍ നിന്നും
നൗഷാദ് അകമ്പാടം.

jayanEvoor said...

Don't worry...

Everything will be alright!

All the best!

(This computer doesnot have malayalam font)

ജിത്തു said...

എടാ ഹാഷിമേ എന്താ ഇത്

നീ ഇത്ര തൊട്ടാവാടി ആകല്ലെ

ഒന്ന് പോടാ ചുമ്മാ ഓരോന്ന് പറയാതെ

ശ്രീ said...

സൌഹൃദങ്ങള്‍ നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ...

Unknown said...

ഇത്ര വേഗം തീര്‍ന്നോ ഹാഷിം.........കൂതറ ഹാഷിം ഉരുകി തീര്നോ അതോ പൊളിഞ്ഞു പോകുന്നോ ?
എന്റെ ഒരു കവിതയിലെ രണ്ടു വരി ഹാഷിമിന് വേണ്ടി :
വേര്‍പാട് മനസ്സില്‍ ഒരു വേദനയാണ് എങ്കിലും
വേര്‍പെട്ടു പോക്കുന്വര്‍ പാതി വഴില്‍ പതിയിരിക്കില്ല


ചെറായ് ബ്ലോഗ് മീറ്റിന്റെ ഗ്രൂപ്പ് ഫോട്ടോ കണ്ടിടട്ട് ബ്ലോഗാന്‍ വന്നവന്‍
എറ‍ണാകുളം ബ്ലോഗ് മീറ്റില്‍ തീര്‍ന് പോക്കുന്നുവോ ?
ഹാഷിം

പട്ടേപ്പാടം റാംജി said...

അനോണി കമന്റ് വായിച്ച് തെറ്റിദ്ധരിച്ചിരുന്നവര്‍ക്ക് ആ ധാരണ തിരുത്താന്‍ ഇതൊരു നിമിത്തമായല്ലോ.
അത്തരത്തിലും ചിന്തിച്ചൂടെ.
എല്ലാം പഴയത് പോലെ തന്നെയാണ്.
ഒന്നും സംഭവിച്ചിട്ടില്ല.

Anonymous said...

i'm not at all aware of the controversrsies and in fact hate such things too. naushad akampadam has said it all and hence not repeatingg.Think b4 act and not vive versa.

Faisal Alimuth said...

തെറ്റ് ആര്‍ക്കാണ്‌ പറ്റാത്തത്..?
പക്ഷെ അതു മനസ്സിലാക്കി തിരുത്താന്‍ തയ്യാറാവുന്നതാണ് മാന്യത..!
അതു ഹാഷിം ചെയ്തല്ലോ..!! പിന്നെന്താ..?
പ്രതിസന്ധി ഘട്ടത്തിലും ആശ്വാസമായി ഒപ്പം നില്‍ക്കെണ്ടാവരാണല്ലോ സുഹൃത്തുക്കള്‍..!!
അതുകൊണ്ടു യഥാര്‍ത്ഥ സുഹൃത്തുക്കള്‍ കൂടെയുണ്ടാവും..ബൂലോകത്തും ,
ഭൂലോകത്തും ..!
take it easy man..!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹാഷിം..
എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങള്‍..
അടി പതറരുത്..ധീരമായി മുന്നോട്ടു പോവുക..
എല്ലാം ശരിയാകും...

നവാസ് കല്ലേരി... said...

ഹോസ്പിറ്റലില്‍ ആയിട്ടും മീറ്റ് നു പോകാന്‍
കാണിച്ച ആ വികാരം മാത്രമേ വേണ്ടൂ
ബൂലോകത്തോടുള്ള നിന്റെ താല്‍പ്പര്യം മനസ്സിലാകാന്‍ ..
വെറും ഒരു കമെന്റില്‍ തീരെണ്ടാതല്ലാ അത് ..
എന്നാണു എന്റെ അഭിപ്രായം ...!!

ഈ വിഷയം ഇവിടെ അവസാനിപ്പിക്കുക ...

എന്നിട്ട് ......

കൂതറ....!!! തനി കൂതറ... എന്തും കൂതറകണ്ണിലൂടേ നോക്കൂ.. ഒരു സ്റ്റെപ്പ് കൂടി കയറാനുണ്ട്, കുക്കൂതറ...! അതാണെന്റെ നെക്സ്റ്റ് പോയിന്റ്...

വരൂ ആ നെക്സ്റ്റ് പോയിന്റ്.. കുക്കൂതറ യായി ..
നിന്റെ കൂടെ ഞങ്ങളൊക്കെ ഇല്ലേ ..!!

ഹല്ല... പിന്നെ ..!!

sids said...

നാളെ നമുക്കിതെല്ലാം ഒരു തമാശയായി തോന്നും...എങ്കിൽ നമുക്കിന്നേയിതെല്ലാം ഒരു തമാശയായി കണ്ടൂടെ ........

മൻസൂർ അബ്ദു ചെറുവാടി said...

ഹാഷിം.
ഒരു തെറ്റിനെ മനസ്സിലാക്കാനും പൊറുക്കാനും ഉള്ള സൌമനസ്സ്യം ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കെല്ലാം കാണും.
തെറ്റ് ചെയ്തു എങ്കില്‍ അതും പറഞ്ഞു ഒറ്റപ്പെടുതുന്നവര്‍ അല്ല യഥാര്‍ത്ഥ സുഹൃത്തുക്കള്‍.
ബൂലോഗത്തോട് വിടചോല്ലാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. തിരിച്ചുവരിക. സൌഹൃദങ്ങളുടെ ഈ ബൂലോഗത്തേക്ക്.

ഹരീഷ് തൊടുപുഴ said...

ഹാഷിം;

ഒരു പ്രവൃത്തി ചെയ്യുന്നതിനു മുൻപ് അറ്റ്ലീസ്റ്റ് ഒരു പ്രാവശ്യം കൂടിയെങ്കിലും ചിന്തിക്കുക..
ചിലപ്പോൾ ഒരു പ്രവൃത്തി കാണുമ്പോൾ നമുക്കു പ്രതികരിക്കാൻ, വിമർശിക്കാൻ ഒക്കെ തോന്നുക സ്വഭാവികം..
പക്ഷെ അതിനൊരു മറുവശം കൂടിയുണ്ടെന്നകാര്യം എപ്പോഴും ഓർമിക്കുക..
കൈവിട്ട ഏറും, വാവിട്ട വാക്കുകളും നമുക്കൊരിക്കലും തിരിച്ചെടുക്കാനാവില്ല..
ഞാനിത്രയും നാളും സംയമനം പാലിച്ചിരുന്നത് നിനക്കു മനസ്സിലായിക്കാണുമല്ലോ..
ഭാവിയിലെങ്കിലും..
ഇത് നിനക്കും ഉപകാരപ്പെടട്ടെ..
ഓൾ ദ ബെസ്റ്റ്..

Sidheek Thozhiyoor said...

അയ്യയ്യേ ..എന്താ ഇത് കൂതൂ..
ഞാന്‍ ഈ വക വിഷയങ്ങള്‍ ഒന്നും അറിഞ്ഞില്ലടോ ..
ഇവിടെ നോമ്പും ചൂടും ഒക്കെ ആയി ഒരല്‍പം തിക്കും തെരക്കിലായിരുന്നു...
ഇതൊന്നും അത്ര ആനക്കര്യമൊന്നുമല്ലല്ലോ...
പഴയ പോലെയൊക്കെ തന്നെ കാര്യങ്ങള്‍ നീങ്ങട്ടെ
അല്ല പിന്നെ...

നിസ്സാരന്‍ said...

കൂതറേ നീ മനുഷ്യനായി വാ ഹാഷിമായി വാ കൂതറയും കുക്കൂതറയും ഒഴിവാക്ക്. ഓള്‍ ദ ബെസ്റ്റ്.

Anonymous said...

അരുത് . പശ്ചാതാപമാണ് ഏറ്റവും വലിയ പാപ പരിഹാരം.don't worry

ആളവന്‍താന്‍ said...

ഡേയ്..... കളയെടാ ചെക്കാ. ഈ പോസ്റ്റ്‌ അങ്ങ് വേണ്ടാന്നു വയ്ക്കാമായിരുന്നു. പിന്നെ എന്തായി? പേര് മാറ്റാന്‍ തീരുമാനമായാ? മാറ്റിയാല്‍ നല്ലതാണ് എന്നൊരു അഭിപ്രായം ഇല്ലാതില്ല. എന്നിട്ട് നീ വേറെ ഒരു പോസ്റ്റ്‌ ഇട്. നിനക്ക് പേര് നിര്‍ദേശിക്കാന്‍ ബൂലോകരോട് ആവശ്യപ്പെട്ടു കൊണ്ട്. എടാ രാഖീ സാവന്ത് വരെ കല്യാണം കഴിച്ചത് ഇങ്ങനെയൊക്കെയല്ലേ....! അപ്പൊ നിനക്ക് മനസ്സിലാവും ബൂലോകം നിന്നെ എങ്ങനെ മനസ്സിലാക്കുന്നു, എങ്ങനെ ഉള്‍ക്കൊള്ളുന്നു, എങ്ങനെ ആഗ്രഹിക്കുന്നു എന്നൊക്കെ. ഓക്കേ?
എന്‍റെ കൂട്ടുകാരന്...........

അനില്‍കുമാര്‍ . സി. പി. said...

ഒന്ന് ചുമ്മാതിരിയെടോ.
തന്നോട് ആദ്യമായി സംസാരിച്ചപ്പോള്‍ ആ ശബ്ദത്തില്‍ കേട്ട വല്ലാത്ത ഒരു ആത്മ്ധൈര്യവും, നിശ്ചയദാര്‍ഢ്യവും ഒക്കെ എവിടെപ്പോയി? വിഷമിക്കണ്ട നല്ല സൌഹൃദങ്ങള്‍ താങ്കളോടൊപ്പം ഉണ്ടാകും.

K@nn(())raan*خلي ولي said...

കല്ലിവല്ലി...!

mukthaRionism said...

വിട വേണ്ട.
ബാക്കി ഒക്കെ ആവാം.
അതൊക്കെയാണ് അതിന്റെ ഒരിത്.
അതില്ലെങ്കില്‍ പിന്നെന്ത് കൂതറ!

കൂതറത്തരങ്ങളുമായി
വീണ്ടും സജീവമാകുക.
കൂതറാശംസകള്‍!

Anees Hassan said...

തുടരുക

ബിജുകുമാര്‍ alakode said...

പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തം.
ഒരാള്‍ പശ്ചാത്തപിച്ചു കഴിഞ്ഞാല്‍ അയാളിലെ കുറ്റവും കുറ്റബോധവും അലിഞ്ഞില്ലാതാവണം. അങ്ങനെ അയാളൊരു പുതു മനുഷ്യനാവും.
എല്ലാം മായ്ച ക്ലീന്‍ സ്ലേറ്റില്‍ നിന്നും ഹാഷിം തുടങ്ങൂ..
എല്ലാവരുടെയും പിന്തുണ ഇവിടെ തന്നെയുണ്ട്..

Thommy said...

ഇതൊന്നും കാര്ര്യമല്ലേ

വരയും വരിയും : സിബു നൂറനാട് said...

ഇതെന്താണിഷ്ട്ടാ...ചുമ്മാ സെണ്ടി അടിപ്പികാതെ..
നല്ല 'ബോള്ടന്‍ ' കമന്റ്റ്കളുമായി മുന്നോട്ടു തന്നെ പോ..

OAB/ഒഎബി said...

ബ്ലോഗിലെ ദൈര്യശാലി ചിന്ന പ്രോബളത്തിന് പതറുന്നുവോ
കൂതറ..തനി കൂതറ...
വിടെഡെയ്

ഇത് പോലെ ഒരു വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഞാനവര്‍ക്ക് കൊടുത്ത മറുപടിയാണ് ഈ ചെറിയ തമാശ (നന്നായി കൂവുക) പോസ്റ്റ്.

http://soapucheepukannadi.blogspot.com/2008/07/blog-post_14.html

ആചാര്യന്‍ said...

എന്തിനാ ഹാഷിമേ അനോണികളുടെ വാക്ക് കേട്ട് വല്ലതിനും ഇറങ്ങി പുറപ്പെടുന്നെ?ആ തെണ്ടി അനോണികള്‍ കാരണം ചിലരൊക്കെ എന്നെപ്പോലെയുള്ളവരെ സംശയിച്ചു നടക്കുകയാണ് ...എന്താ ചെയ്ക പറഞ്ഞാല്‍ അറിയണ്ടേ? പിന്നെ കൂതറ ഇല്ലെങ്ങില്‍ എന്ത് ബ്ലോതറ....ഒന്നും ഇല്ലെങ്കിലും കമ്മന്റിക്കളിക്കാം ചങ്ങായീ ....

അശോകന്‍ പടിയില്‍ said...

ഒരു രണ്ടുവയസ്സുകാരന്റെ പക്വത മാത്രം ഇപ്പോള്‍ കാണിക്കുന്നത് സിമ്പതി കിട്ടുന്നതിനു നല്ലതുതന്നെ. നീ ബ്ലോഗിയില്ലെങ്കില്‍ ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീഴാന്‍ പോണില്ല. നല്ല നിലക്കു ബ്ലോഗുകയും കമന്റിടുകയും ചെയ്താല്‍ നിന്റെ ബ്ലോഗുഭാവി നന്നാവും. നിന്റെ കൂതറ സ്വഭാവം കളയുന്നില്ലെങ്കില്‍ നീ ബ്ലോഗാതിരിക്കുന്നതാ നല്ലത്. പറ്റുമെങ്കില്‍ നന്നാവാന്‍ നോക്ക്.

Anil cheleri kumaran said...

വിട്ട് കളയെടാ..

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോ എന്തായി? മൂത്തവര്‍ വാക്കും മുതു നെല്ലിക്കയും.......ഞാന്‍ നിന്നെ ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ പറഞ്ഞതല്ലെ ആ കൂതറ നിനക്കു വേണ്ട എന്നു. പിന്നീട് പലപ്പോഴും ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നൌഷാദ് അകമ്പാടം പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. അങ്ങിനെ പുതിയ രൂപത്തില്‍ തിരിച്ചു വാ. കൂതറ ഒഴിവാക്കി,എല്ലാവരെയും നീ എന്ന് വിളിക്കുന്നതൊഴിവാക്കി(അനിയത്തിമാരെയും പെങ്ങന്മാരെയും അന്വേഷിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ പറയുന്നില്ല!)ഈ റംസാന്‍ മാസത്തില്‍ തന്നെ “തൌബ” ചൊല്ലി തിരിച്ചു വാ. ആദ്യ പോസ്റ്റ് നീ പറയാറുള്ള പോലെ എന്നെപ്പറ്റി തന്നെ ആയിക്കോട്ടെ.

Nileenam said...

ഡാ...., ഒന്ന് സ്ഥലം കാലിയാക്കിതരുമോ? ഏടും കെട്ടുമെടുത്ത് പോയപ്പൊഴേ ഞാന്‍ വിചാരിച്ചതാ അത് നീ കൊളമാക്കുമെന്ന്. ഒരുകാര്യം ഞാന്‍ ഇപ്പൊഴേ പറഞ്ഞേക്കാം ഇനി വല്ല ബ്ലോഗ് മീറ്റിന്റെ പരിസരത്തെങ്ങാനും നിന്നെ കണ്ടാല്‍................:) നീ പറഞ്ഞതു പോലെ ‘അയ്യോ! കൂതറേ പോവല്ലേ‘ പാടാന്‍ എനിക്ക് മനസ്സില്ല. പിന്നെ ഇവനെ നന്നായി വിമര്‍ശിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇടയ്ക്കിടെ ഹെവി ഡോസ് കൂതറയ്ക്കും നല്ലതാ..നാലുപേര് വിമര്‍ശിച്ചപ്പോ ഉരിഞ്ഞുപോയ നിന്റെ തൊലിക്കട്ടിയ്ക്ക് ഹാ കഷ്ടം. ഇത്രേം മതിയാരുന്നു നിന്റെ ബ്ലോഗെഴുത്ത് നിര്‍ത്താന്‍ എന്നറിഞ്ഞിരുന്നെങ്കില്‍ നേരത്തേ ഒരു കൈ നോക്കിയേനേ! ഇനി വേണേല്‍ നിക്ക് അല്ലെങ്കി പോ., പൊയാല്‍ പിന്നെ ഈ വഴി വന്നേക്കരുത്. ബ്ലൊഗുവിശേഷം ഞങ്ങളോടൊന്നും ചോദിക്കേം അരുത്..

krishnakumar513 said...

വീണ്ടും സജീവമാകുക ഹാഷിം...

Raees hidaya said...

ഇതാണോ കൂതറ?.........ഈ നിസ്സാരകാര്യത്തിന്‌ നീ പോവണെങ്കിൽ അങ്ങ്‌ പോടാ......
സമയമാം രഥത്തിൽ..............

വല്ലവരും പറയുന്നത്‌ കേട്ട്‌ കൂതറ ഒഴിവാക്കിയാൽ നിന്നെയുണ്ടല്ലോ............

വിട്ട്‌ കള മാഷേ........
ഹല്ല പിന്നെ..........

ഒഴാക്കന്‍. said...

കൂതറ .. വിട്ടുപിടി അല്ല പിന്നെ

വിരോധാഭാസന്‍ said...

ഒരടി കാണാമെന്ന് കരുതി വന്നപ്പോള്‍ മാപ്പായി...അപ്പൊ ഇനി അടിയില്ല..ഹും..!!

സംഘര്‍ഷങ്ങളില്ലാത്ത ബൂലോകത്ത് എന്തിനിങ്ങനെ ഒരു ഗുമ്മില്ലാതെ ബ്ലോഗ് എഴുതി ജീവിയ്ക്കുന്നു..!!

കൂതറയ്ക്ക് എല്ലാ ആശംസകളും..ഹാപ്പി ഓണം..!!ഒപ്പം എല്ലാ കൂട്ടുകാര്‍ക്കും..ഹാപ്പി ഓണം..!

Abdulkader kodungallur said...

നൌഷാദ് അകമ്പാടം ഇട്ട കമന്റു ഉള്‍ക്കൊണ്ടാല്‍ ഹാഷിമിന്റെ എല്ലാ പ്രശ്നങ്ങളും അവിടെ തീരും . ബ്ലോഗര്‍മാര്‍ എന്നുപറയുമ്പോള്‍ ഒരു കൂട്ടു കുടുംബത്തിലെ അംഗങ്ങളാണ് .ചെറിയ കശ പിശയൊക്കെക്കാണും. എല്ലാറ്റിനും പ്രതിവിധികളുന്ടല്ലോ . തെറ്റ് പറ്റി എന്ന് തോന്നിയാല്‍ മാപ്പ് ചോദിക്കുന്നത് ഔന്നിത്യ ത്തിന്റെ ലക്ഷണമാണു. ഹാഷിം അത് ചെയ്തു .അവിടെ തീര്‍ന്നു പ്രശ്നങ്ങള്‍ .അജ്ഞതയില്‍ നിന്നും അഹം ജനിക്കുന്നു. അഹത്തിന്റെ അളിയനാണ് പൊങ്ങച്ചം .രണ്ടുപേരും സഞ്ചരിക്കുന്നത് ദുരന്തത്തിലെക്കാണ്.

ഒരു നുറുങ്ങ് said...

ഹാഷിംകൂതറസായ്പേ...
...ഒളിച്ചോടാതെ !
ചെറിയോര് കൂതറക്കേസിന് രംഗം വിട്ടളയൂന്നൊക്കെ ഇപ്പം വീമ്പെളക്ക്യാലുണ്ടല്ലൊ,
നാട്ടാര്‍ ഈ പാവം കൂതറേനെ കൂക്ക്യാളും..!
ആ മമ്മൂട്ട്യാക്ക പണ്ടേ ഓതിത്തന്ന കാര്യോക്കെ
ഒന്ന് ഗൌനിച്ചിരുന്നേല്‍ ഈ പാടൊന്നില്ലേയ്നും!
അതോണ്ട്, ആ എടുത്ത്ചാട്ടോം വിടുവാക്കോക്കേം അങ്ങട്ടൊയിവാക്കി ഇയ്യിനി
നല്ലൊര് മനുസനായി വായോ..(ഇപ്പതായീട്ടോ)
അല്ലേല്‍ ഇയ്യ് കണ്ണൂല്‍ക്ക് ബരീം,നമ്മ നിങ്ങക്ക്
നല്ലൊരു ബീഡരെ കണ്ട് വെക്കാന്‍
ആ കുമാരനോട് പറയീണ്‍ണ്ട്,എന്താ പോരേ ?

ഒന്നു ധൈര്യായിരിക്ക് എന്‍റെ പൊന്ന് കൂതറേ!
ഒക്കെശ്ശര്യാവും,ആ കൂതറപ്പേരങ്ങ്ട്ട് മാറ്റിയേ..

ജോഷി രവി said...

ഹാഷിമേ, ഒട്ടേറെ പ്രതികൂല അന്തരീക്ഷങ്ങള്‍ തരണം ചെയ്താണ്‌ ഇടപ്പള്ളി മീറ്റ്‌ സംഘടിപ്പിച്ചതെന്ന് അവിടെ മീറ്റില്‍ കൂടിയ ഏവര്‍ക്കും അനുഭവപ്പെട്ട വസ്തുതകളില്‍ ഒന്നാണ്‌. മീറ്റില്‍ പങ്കെടുക്കാത്തവരും മീറ്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ തുടക്കം മുതല്‍ ശ്രമിക്കുന്നവരുമായ പലരുടെയും പോസ്റ്റുകള്‍ കണ്ടപ്പോള്‍ ഉണ്ടായ വിഷമം, അതിണ്റ്റെ മൂര്‍ദ്ദന്യാവസ്ഥയില്‍ എത്തിയത്‌ ഹാഷിമിണ്റ്റെ പോസ്റ്റ്‌ കൂടെ കണ്ടപ്പോള്‍ ആയിരുന്നു.. അതു കൊണ്ടാണ്‌ പ്രകോപനപരമായി തന്നെ എനിക്ക്‌ മീറ്റ്‌ അനുഭവവും ചിലര്‍ക്കുള്ള മറുപടിയും എന്ന പോസ്റ്റ്‌ ഇടേണ്ടി വന്നത്‌. എണ്റ്റെ പോസ്റ്റ്‌ ഹാഷിമിനെ വിഷമിപ്പിച്ചു എങ്കില്‍ തുറന്ന മനസ്സോടെ താങ്കളോട്‌ സോറി പറയുന്നു,

ഇപ്പോള്‍ സംഭവിച്ചത്‌ നല്ലതിനാണെന്ന് മാത്രം ചിന്തിക്കുക. കാര്യങ്ങളെ സമചിത്തതയോടെ കണ്ട്‌ നല്ലൊരു ബ്ളോഗ്ഗറും കൂടുതല്‍ നല്ല എഴുത്തുകാരനും ആവാന്‍ ഹാഷിമിനു കഴിയട്ടെ എന്നാശംസിക്കുന്നു.. ആശുപത്രി കിടക്കിയില്‍ നിന്ന് മീറ്റിനു എത്തിയ ഹാഷിമിനോട്‌ ആദ്യം മുതല്‍ തോന്നിയ സ്നേഹം എപ്പോഴും ഉണ്ടാവും..

ബഷീർ said...

വിവാദ പോസ്റ്റ് കണ്ടില്ല. വിവാദമെന്തന്നറിഞ്ഞില്ല.. എന്നാലും എന്തോ ഏനക്കേട് ഉണ്ടായതായി മനസിലാക്കുന്നു

എടുത്തുചാട്ടം എവിടെയും പരാജയമേ ഫലമായി തരൂ..

പരിശുദ്ധ റമദാനിൽ ഈ പശ്ചാതാ‍പം സ്വികരിക്കപ്പെടട്ടെ..

തെറ്റ് പറ്റുക മനുഷ്യ സഹജം ..അത് മാപ്പ് ചെയ്യുക ദൈവീകവും

വിവാദങ്ങൾക്ക് വിട കൊടുത്ത് വീണ്ടും സജീവമാവുക..

ബഷീർ said...

നീ വിളി അത്ര നല്ലതല്ല ഹാഷിമേ. കൂതറ ടൈറ്റിലും :)

Unknown said...

നാട്ടിലായിരുന്നത് കൊണ്ട് വിവാടങ്ങളെക്കുറിചൊന്നും അറിഞ്ഞില്ല, തരിച്ചു വരവ് അടുത്തത് കൊണ്ട് മീറ്റിലും പങ്കെടുത്തില്ല.

തെറ്റ് മനസ്സിലാക്കി തിരുത്തുന്നത് നല്ല മനസ്സുള്ളവര്‍ക്കെ പറ്റൂ, പ്രായശ്ചിത്തതിനു പറ്റിയ സമയമാണിത്. സൌഹൃദങ്ങള്‍ തുടരട്ടെ.
ഹാഷിം ഇനിയും തുടരണം, ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

തെറ്റ് സമ്മതിച്ചാൽ പിന്നെ അതിന്റെ മേലെ ഒരു അപ്പീലുമില്ല കേട്ടൊ ഹഷീമെ...
ഇതെല്ലാം വിട്ടു കളാ എന്റെ ഗെഡീ....ഇനിയീ

വിട വിട്ട് വിടൽസ് വരട്ടേ...

എറക്കാടൻ / Erakkadan said...

വിടളിയാ....

HAINA said...

വിട്ട് കള ഇക്കാ

Nileenam said...

കൂതു മാഷ് നോ റിപ്ലൈ???

yousufpa said...

എന്റെ പ്രിയ ചെങ്ങാതി.ഇടപ്പള്ളി മീറ്റ് ആ നിലയിലെങ്കിലും എത്തിക്കാൻ പെട്ട പെടാപാട് അത് താങ്കൾക്ക് അറിയില്ല.താങ്കളുടെ പോസ്റ്റ് കണ്ടപ്പോൾ ശെരിക്കും ഞെട്ടി.മനസ്സ് വല്ലാതെ വേദനിച്ചു.ആ പാവം പ്രവീൺ നന്നായി വേദനിച്ചു...,ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു.ഞങ്ങളതെല്ലാം മറന്നു.എലിയെ പേടിച്ച് ഇല്ലം ചുടേണ്ട.സൌഹൃദം നിലനിറുത്തുക. ബ്ലോഗ് തുടരുക.നിന്റെ അസുഖം മാറാനും ഓർമ്മശക്തി തിരിച്ച് കിട്ടുവാനും പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുന്നു.

കാര്‍ന്നോര് said...

എനിക്കു നിന്റെ വര്‍ത്താനം അന്നേ ഇഷ്ടപ്പെട്ടില്ല. അതാ ചാറ്റ്പോലും നിര്‍ത്തിയത്. നല്ല വായക്കാരനാ‍യി, നന്നായി കമന്റെഴുതി, നല്ലനല്ല പോസ്റ്റുകളെഴുത്. ആ കൂതറയെന്നപേരും മാറ്റ്. ബ്ലോഗില്‍ നിനക്കുള്ള ഭാവി അസ്തമിച്ചിട്ടില്ല. നിനക്ക് നന്നായെഴുതാന്‍ കഴിയും.

Unknown said...

നിന്റെ അസുഖം മാറാനും ഓർമ്മശക്തി തിരിച്ച് കിട്ടുവാനും കൂടെ കീ ബോര്‍ഡ്‌ ശരിയാവാനും
പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുന്നു.

മത്താപ്പ് said...

@അശോകന്‍ പടിയില്‍


ഹാഷിം രണ്ടു വയസ്സുകാരന്‍ തന്നെ, പക്വത കുറച്ചു കുറവാണ്
അപ്പൊ ഇരുനൂറു വയസ്സുള്ള മഹാനായ അനങ്ങു അത് അങ്ങ് ക്ഷമിചെക്കണം....
ഞാനും നരുന്താണ് എന്നോടും ക്ഷമിച്ചെക്കണം...
അല്ല ഇനി നരുന്തുകളെ ഒക്കെ നന്നാക്കി കൂതരത്തരം ഒക്കെ മാറ്റിയെ അടങ്ങൂ എന്നാണെങ്കില്‍
യൂനിവേര്സിട്ടിയിലേക്ക് വന്നാല്‍ മതി ഹോസ്ടലില്‍ ഉള്ള പത്തു മുന്നൂറു പേരെ നന്നാക്കി എടുത്തു കഴിഞ്ഞു
ചേട്ടന്‍ ബാക്കി ഉണ്ടെങ്കില്‍ വീട്ടില്‍ എത്തിച്ചേക്കാം.
കേട്ടോ മഹാനുഭാവനായ ചേട്ടാ....


ഇനി അതല്ല ഓണ്‍ലൈന്‍ ആയി ചൊറിഞ്ഞോണ്ടിരിക്കാന്‍ ആണ് പ്ലാനെങ്കില്‍,
ഞങ്ങള്‍ തന്നെ ഐ പി trace ചെയ്തു വീട്ടില്‍ വന്നു നന്നായിക്കോളാം.
ഇതാ ഇഷ്ടം ന്നു ചേട്ടന്‍ തന്നെ തീരുമാനിചാട്ടെ....

musthafa.op said...

സ്ഫുട താരകള്‍ കൂരിരുട്ടിലുണ്ട്
ഇടയില്‍ ദീപുകളുണ്ട് സിനതുവില്‍

sulekha said...

eviduthe vivadangalum kannerumonnu enikariyilla.vallapozhum blogil varumpo vayikanagrahikunna kure pere kitiyittund.avarude cmt boxil ninnanu tankale kitiyat.frank ayi karyangal parayunna orale.phalamulla mavile kalleru varu dear.onasamsakalode

നിയ ജിഷാദ് said...

:)

ഹംസ said...

Nileenam പറഞ്ഞ വാക്കുകള്‍ക്കടിയില്‍ എന്‍റെ ഒരു കയ്യൊപ്പ്...


അയ്യേ കുട്ടിക്ക് സങ്കടമായോ... കരയണ്ടട്ടോ... താരാട്ട് പാടി തരാം കുഞ്ഞിവാവ തൊട്ടിയില്‍ നിപ്പിളും കടിച്ച് കിടന്നുറങ്ങിക്കോ ....


ഒന്ന് നിറുത്തി പോടാ ചെക്കാ,,,,, നീ ആരെയാ പേടിപ്പിക്കുന്നത് ..ഹല്ല പിന്നെ.

Faizal Kondotty said...

?
:)

Pranavam Ravikumar said...

"Everybody in this world makes mistakes,nobody is perfect here.

Past Is Past!

I assure my support!

Regards

kOchUrAvI

noonus said...

...

Nileenam said...

ഹംസൂ, ഇപ്പൊ ഇബടെ എന്തൊരു ശാന്തതയാ അല്ലേ?

Gopakumar V S (ഗോപന്‍ ) said...

എവിടെപ്പോയി ഹാഷിം? കളി കാര്യമാക്കിയോ? വേഗം വന്നോ.....

ആശംസകൾ...

Anonymous said...

ബ്ലോഗ് ലോകത്ത് കാര്യമായ ഒരു പുല്ലും ഉണ്ടാക്കാത്ത, ഒരു നല്ല പരിപാടിക്ക് പോയി കച്ച്ചരയാകിയ ഒരു വരതനെ തിരിച്ചു തിരിച്ചു വാ എന്നു പറയുന്ന മനുന്ഗൂസന്മ്മാരെ കാണുമ്പോള്‍ ഹാ കഷ്ട്ടം. മീറ്റിങ്ങില്‍ വന്നു നക്കിയ, എന്നിട്ട് കുറ്റം പറഞ്ഞ ഈ വിദൂഷകനെ പുറത്താക്. അഹങ്കൈര്യാ ഇവന്. സഹതാപ വോട്ടാ ലക്‌ഷ്യം.

Anonymous said...

ബ്ലോഗ് ലോകത്ത് കാര്യമായ ഒരു പുല്ലും ഉണ്ടാക്കാത്ത, ഒരു നല്ല പരിപാടിക്ക് പോയി കച്ച്ചരയാകിയ ഒരു വരതനെ തിരിച്ചു തിരിച്ചു വാ എന്നു പറയുന്ന മനുന്ഗൂസന്മ്മാരെ കാണുമ്പോള്‍ ഹാ കഷ്ട്ടം. മീറ്റിങ്ങില്‍ വന്നു നക്കിയ, എന്നിട്ട് കുറ്റം പറഞ്ഞ ഈ വിദൂഷകനെ പുറത്താക്. അഹങ്കൈര്യാ ഇവന്. സഹതാപ വോട്ടാ ലക്‌ഷ്യം.

ഓലപ്പടക്കം said...

കൂതറച്ചേട്ടാ ബ്ലോഗന്മാര്‍ക്ക് താങ്കളെ പിടിച്ചില്ലേല്‍ ബൂലോകത്ത് നിന്നും പോകാം. നാട്ടുകാര്‍ക്ക് പിടിച്ചില്ലേല്‍ ഈ ഭൂമിയില്‍ നിന്നും തന്നെ പോകുമോ ? ചുമ്മാ കളിപ്പിക്കാതെ അടുത്ത പോസ്റ്റിടാന്‍ നോക്ക്..

Anonymous said...

kutharayillaaththa bhoolokam verum valippu..

Akbar said...

പ്രിയ ഹാഷിം. എല്ലാം നല്ലതിനായിരുന്നു എന്ന് കരുതുക. ഇനി ചാലിയാറില്‍ വന്നു ഒന്ന് മുങ്ങി കുളിച്ചു ഫ്രഷ്‌ ആവുക. wishing you and the rest of boolokam all the best.

Anonymous said...

http://arkjagged.blogspot.com/2007_09_01_archive.html

See that link Hashi and laugh.

Anonymous said...

ഹാഷിം എന്ന ബ്ലോഗ്ഗര്‍ന്‍റെ കമന്റില്‍ കണ്ട ഒരു ധൈര്യ ശാലിയെ ഇന്ന് ഈ അവസ്ഥയില്‍ കാണേണ്ടവന്നതില്‍ സങ്കടം ഉണ്ട് ...എനിക്ക് പറയാന്‍ ഉള്ളത് ആത്മഹത്യ ഒരു പരിഹാരം അല്ല ....ഒന്നിനും ..ബ്ലോഗില്‍ പോലും ..

താങ്കള്‍ക്ക് മുന്നില്‍ എന്ത് സംഭവിച്ചു എന്ന പൂര്‍ണ്ണമായി എനിക്ക് അറിയാന്‍ ആവുന്നില്ല ..പോസ്റ്റില്‍ നിന്നും എന്തോകെയ്യോ വിമര്‍ശനങ്ങള്‍ കാരണം ആണ് പലതും സംഭവിച്ചത് എന്ന് കരുതുന്നു

..നൌഷാദ് ഭായ് പറഞ്ഞപോലെ ചില മാറ്റങ്ങള്‍ വരുത്തു,പ്രത്യേകിച്ച് .."അപ്പന്റെ പ്രായമുള്ളവരെ..അപരിചതരെ കേറി "നീ"യെന്നു വിളിക്കുന്ന
മലയാളിത്തമില്ലാത്ത നിന്റെ ശീലം മാറ്റി..." തിരിച്ച് വരൂ ..ഇപ്പോള്‍ ..റസ്റ്റ്‌ എടുക്കുക ...മനസ്സും ശരീരവും ശാന്തനായി നല്ല കുറെ പോസ്റ്റും വിമര്‍ശനവും അഭിപ്രായവും ഒക്കെ ആയി വരൂ ...പെട്ടെന്ന് ഒന്നും ഇങ്ങിനെയുള്ള നിര്‍ണായക തീരുമാനം എടുതെക്കല്ലേ ....:)

കാപ്പിലാന്‍ said...

ഹാഷിമേ .. നീ നല്ലവനാണ് എന്നെനിക്കറിയാം .
നിനക്കെന്തിനാ ലോകര്ടെ സര്ട്ടിഫിക്കറ്റ് ?
ഹിത് നല്ല കൂത്ത് !!

Junaiths said...

എടാ..എടാ.. എന്നതാടാ...

Basheer Vallikkunnu said...

അയ്യോ ഹാഷിം പോകല്ലേ.. അയ്യോ ഹാഷിം പോകല്ലേ..
(ഇങ്ങനെ പറഞ്ഞാല്‍ മതിയോ?)..

ജയിംസ് സണ്ണി പാറ്റൂർ said...

കൂതറ എന്ന വാക്കിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും
അറിയാം. എന്നിട്ടും സ്വന്തം ബ്ലോഗിന് ആ പേ
രിട്ട ആ ആത്മധൈര്യമുണ്ടല്ലോ എന്നെപ്പോലുള്ള
വര്‍ തലകുലുക്കി സമ്മതിക്കുന്ന ആ, ധൈര്യം
അത് മഞ്ഞുകട്ട പോലെ ഇങ്ങനെ ഉരുകിയൊ
ലിക്കേണ്ടതല്ല.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

ajith said...

ഈ പോസ്റ്റ് ഞാന്‍ മുമ്പ് തന്നെ വായിച്ചിരുന്നു. കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ...