രാഹുൽ സാറിന്റെ സുരക്ഷ! കൂതറേടെ ആശങ്ക!!!
ഈ വാർത്ത കണ്ടപ്പൊ കൂതറക്ക് ഒത്തിരി പേടി തോന്നി,
രാഹുൽ സാറ് സുരക്ഷ മൈന്റ് ചെയ്യാണ്ട് എന്തിനാ സൈക്കിൾ ഓടിക്കണെ..?!!
വല്ല ഓട്ടോറിക്ഷയും ഇടിച്ചാലോ.......
ചുമ്മാ പറേണ്ണതല്ലാ.... കൂതറയെ ഇടിച്ചതാ..!!
വീട്ടുകാരുടെ സുരക്ഷാ ഉപദേശം വകവെക്കാതെ കൂതറ ബുള്ളറ്റിൽ അഹങ്കാരത്തോടെ വിലസാർന്നു, ഒട്ടും പ്രതീക്ഷിക്കാതെയാ ആ ജീപ്പ് കൂതറയെ വന്നിടിച്ചതു (ചുമ്മാ.... കൂതറ അങ്ങോട്ടു കയറി ഇടിച്ചതാ.. :)
എന്നിട്ടെന്തായി ബുള്ളറ്റും നാശായി കൂതറേടെ ഒരു കാലും കേടായി.!! (അന്ന് മനോരമ കൂതറേടെ ബുള്ളറ്റ് സവായിയെ പറ്റി വാർത്ത ഇട്ടുരുന്നേൽ ആ ജീപ്പ് കാരെങ്കിലും കൂതറേനെ ശ്രദ്ധിച്ചേനെ!!)
ഇപ്പം മനസ്സിലായോ ഈ സുരക്ഷേടെ വില...
കൂതറയും രാഹുൽ സാറും ഒത്തിരി വിത്യാസോണ്ട്
കൂതറേടെ കയ്യിൽ ബുള്ളറ്റാർന്നു, രാഹുൽ സാറിന്റെ കയിൽ സൈക്കിൾ.
കൂതറയെ ഇടിച്ചത് ജീപ്പ്, ....... അതോണ്ട് തന്നെ രാഹുൽ സാറിനെ വല്ല ഓട്ടോറിക്ഷയും ഇടിക്കോന്നാ കൂതറേടെ പേടി..!!!
ആന മുട്ട തന്നെ ഏറ്റവും വലുത്..!!
ദിനോസറാ വല്യ ജീവി എന്നാ എല്ലാരും പറേണെ,
ഇന്നലേയാ കൂതറക്ക് മനസ്സിലായെ.. ചുമ്മാ പറേണ്ണതാ...ദിനോസർ മുട്ട എന്നു പത്രത്തിൽ കണ്ടപ്പോ കൂതറ കരുതി ആന മുട്ടയെക്കാളും വലുതായിരിക്കുമെന്ന്
ചുമ്മാ.. ഇതിപ്പൊ ഫുട്ബോളിന്റെ അത്രേ ഒള്ളൂ (ഷൈം ദിനൊസറേ... ഷൈം), അപ്പൊ പിന്നെ ആന മുട്ട തന്നെ ഏറ്റവും വലുത്.!!!
ദിനോസറിന് മുട്ടയിടാമെങ്കിൽ ആനക്കെന്താ ആയിക്കൂടെ? അല്ല പിന്നെ..!!!
അതെല്ല ഇപ്പൊ പേടി 65൦ ലക്ഷം വർഷം പഴക്കമുള്ള ആ മുട്ടയിൽ ചിലതു ആരോ അടിച്ചോണ്ടും പോയത്രെ..!! അവരെങ്ങാനും ഇനി അതു വിരിയിക്കാൻ വെക്കോ??
വിരിയട്ടെ..!! എനിട്ട് നമ്മൾക്കും ഉണ്ടാക്കണം ഒരു ജുറാസിക് പാർക്ക്.
പഴശ്ശി രാജായില്‍ പാരഗന്‍ ചെരിപ്പോ?!
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാല കെരളാ ചരിത്രം 25 കോടിയോളം മുതൽ മുടക്കിൽ പുനരാവഷ്കരിച്ചപ്പോ..... 2000 രൂപ കൂടി മുടക്കി WoodLand ഷൂ തന്നെ ആവാർന്നു.... ഇതിപ്പോ..കൂതറ പാരഗൻ..!!!!
(കൂതറക്ക് ഫൊർവേട് ആയി കിട്ടിയതാനു ഈ പടം)

(കൂതറക്ക് ഫൊർവേട് ആയി കിട്ടിയതാനു ഈ പടം)




