ട്രാഫിക് ബ്ലോക്ക് | മനോരമ മൊബൈല്‍ മൂവി 2010 ബെസ്റ്റ് ഫിലീം
മനോരമ സഘടിപ്പിച്ച മൊബൈല്‍ സിനിമ മത്സരത്തില്‍ ഫൈനല്‍ റൌണ്ടില്‍ എത്തിയ അഞ്ച് ഹൃസ്വ ചിത്രങ്ങളില്‍ സക്കരിയ സംവിധാനം ചെയ്ത ട്രാഫിക് ബ്ലോക്ക് മികച്ച ചിത്രമായി തിരഞ്ഞെടുക്കപെട്ടു.
ഗതഗത കുരുക്കിനെ ആസ്പതമാക്കി നിര്‍മിക്കപെട്ട ട്രാഫിക് ബ്ലോക്ക് പ്രകൃതി ഉറുമ്പുകള്‍ക്ക് നല്‍കിയ സഞ്ചാര രീതി (എത്ര വലിയ കൂട്ടം ആണെങ്കിലും ഒട്ടും വഴി തെറ്റാതെ പരസ്പരം അടുത്തറിഞ്ഞും ആശയങ്ങള്‍ കൈമാറിയും) യെ പ്രദിപാതിക്കുന്നതോടൊപ്പം ഉറുമ്പിനെ പോലും നോവിക്കാന്‍ ഇഷ്ട്ടപ്പെടാത്ത കുരുന്ന് ബാല്യങ്ങളെ വരച്ച് കാട്ടുന്നു
സക്കരിയ,
കാലികറ്റ് യൂനിവേഴ്സിറ്റിയില്‍ ജേണലിസം പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥി. റിവോള്‍വ്, ഇരവംശം എന്നീ ഷോട്ട് ഫിലീമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്, രാജ്യാന്തര ഭീകരവാദത്തെ ആസ്പതമാക്കി നിര്‍മിച്ച ഇരവംശം, റിവോള്‍വ് എന്നിവ ഒട്ടേറെ ഫിലീം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കപെടുകയും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തിട്ടുണ്ട്.
റിവോള്‍വ് എന്ന ഷോട്ട് ഫിലീമിന്, ‘ഇന്ത്യാ ഇന്റെര്‍നഷണല്‍ യൂത് ഫിലീം ഫെസ്റ്റിവെല്‍ 2010’ (India International Youth Film Festival 2010) ലേക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയും ഒട്ടേറെ അനുമോദനങ്ങള്‍ കിട്ടുകയും ചെയ്തു
ഇലയനക്കങ്ങല്‍, മക്കള്‍ എന്നീ ടെലീഫിലീമുകള്‍ സക്കരിയ സംവിധാനം ചെയ്തിട്ടുണ്ട്
സക്കരിയ സംവിധാനം ചെയ്ത ട്രാഫിക് ജാം
രണ്ടാം സമ്മാനം: വിത്ത്, സംവിധാനം: പ്രവീണ്‍
മൂന്നാം സമ്മാനം: ദി മാസ്ക്, സംവിധാനം: മിറാഷ് ഖാന്‍
വിധികര്‍ത്താക്കള്‍
പൈതൃകം, ദേശാടനം, കളിയാട്ടം, കാരുണ്യം തുടങ്ങി മലയാളത്തിന് മനം നിറയെ കലാമൂല്യമുളള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജയരാജ്. കലാമൂല്യമുളള ചിത്രങ്ങളുടെ വക്താവ് എന്നുപറയു മ്പോളും സമാന്തരമായി കൊമേഴ്ഷ്യല്‍ ചിത്രങ്ങളിലും വേറിട്ട സാന്നിധ്യമാണ് നിരവധി തവണ ദേശീയതലത്തില്‍ അംഗീകാരം നേടിയ ജയരാജ്. ആര്‍ട്ട് പടമായാലും കൊമേഴ്ഷ്യലായായലും ജയരാജിന്റെ കൈകളില്‍ ഭദ്രം. മമ്മൂട്ടി നായകനായ ലൌഡ് സ്പീക്കറാണ് ജയരാജിന്റേതായി അവസാനം റിലീസായ ചിത്രം. | ലൈംഗിക തൊഴിലാളിയുടെ ജീവിതകഥ അവതരിപ്പിച്ചു കൊണ്ട് ഒരിടം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രദീപ് നായര്‍. ചലച്ചിത്രത്തിന് പുറ മേ ഒട്ടേറെ ഡോക്യുമെന്ററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും പ്ര ദീപ് സംവിധാനം ചെയ്തിട്ടുണ്ട്. ഒരിടം എന്ന ചിത്രം 2004ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാര ചടങ്ങില്‍ പ്രത്യേക ജൂറി പരാമ ര്‍ശം നേടി. പൃഥ്വിരാജിനെ നായകനാക്കി ഐ ഹാവ് എ ഡ്രീം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് പ്രദീപിപ്പോള്‍. |
എന്തുകൊണ്ട് ട്രാഫിക് ബ്ലോക്ക് എന്ന ചിത്രത്തിന് ഒന്നാം സ്ഥാനം നല്‍കി? വിധികര്‍ത്താക്കള്‍ പറയുന്നു
ജയരാജ്
പ്രദീപ് നായര്‍
വിധികര്‍ത്താക്കളുടെ വിലയിരുത്തലുകള്‍ മനോരമയില്‍ നിന്നും കൂടുതല്‍ അറിയാം
സക്കറിയ സംവിധാനം ചെയ്ത റിവോള്‍വ് എന്ന ഷോട്ട് ഫിലീം ഇവിടെ ക്ലിക്കി കാണാം
(മനോരമ ഔദ്യോദികമായി റിസള്‍ട്ട് പ്രഖ്യാപിക്കും മുമ്പേ ഈ പോസ്റ്റ് ഞാന്‍ ഇട്ടത് മണ്ടത്തരമായി എന്നു തോന്നിയതിനാല്‍ പിന്‍ വലിച്ചിരുന്നു, അത് ഇപ്പൊ ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു)
(മനോരമ ഔദ്യോദികമായി റിസള്‍ട്ട് പ്രഖ്യാപിക്കും മുമ്പേ ഈ പോസ്റ്റ് ഞാന്‍ ഇട്ടത് മണ്ടത്തരമായി എന്നു തോന്നിയതിനാല്‍ പിന്‍ വലിച്ചിരുന്നു, അത് ഇപ്പൊ ഒന്നൂടെ പോസ്റ്റ് ചെയ്യുന്നു)
12 അഭിപ്രായം:
സക്കരിയാക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങള്‍
എന്റെ വകയും ഒരഭിനന്ദനം. കാശ് മുടക്കാതെ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം അതാണല്ലോ. അടുത്ത സിനിമയില്‍ ഒരു റോള്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഏപ്രിലില്‍ ഞാന്‍ നാട്ടിലുണ്ടാവും. മറ്റാര്‍ക്കും കാള്‍ ഷീറ്റ് കൊടുത്തിട്ടില്ല. ആവശ്യമുണ്ടെങ്കില്‍ പെട്ടെന്ന് പറയണം.
അഭിനന്ദനങ്ങള്‍ !
സക്കറിയാക്ക് അഭിനന്ദനങ്ങള്‍
വിവരം തന്ന ഹാഷിമിനും.
സക്കരിയാക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങള്‍....
അഭിനന്ദനങ്ങള്‍,കൂതറ സായ്പേ...
(ഒരു നറുക്ക് കൂടി...)
സക്കരിയക്ക് എന്റെയും അഭിനന്ദനങ്ങള്‍.
സക്കരിയാക്ക് എന്റെയും ഒരായിരം അഭിനന്ദനങ്ങള്‍
ഇത് പോസ്റ്റാക്കി വിവരം അറിയിച്ച കൂതറ ഹാഷിമിനും അഭിനന്ദനം.
സക്കരിയാക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങള്‍
വിവരം തന്ന ഹാഷിമിനും.
VERY GOOD DEAR.....CONGRATS.....
VERY GOOD DEAR.....CONGRATS.....
സക്കരിയാക്ക് അഭിനന്ദനങ്ങള്‍... ഇത് ഇവിടെ പോസ്റ്റി കാണിച്ചു തന്ന കൂതറ ഹാഷിമിനും...
Post a Comment