ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ..
'പതിമൂന്ന് രൂപക്ക് അണ് ലിമിറ്റഡ് മൊബൈല്‍ നെറ്റ്, മൂന്ന് ദിവസത്തേക്ക്' ഈ ഓഫര്‍ ആക്റ്റീവ് ചെയ്ത് മൊബൈലില്‍ ചാറ്റികൊണ്ടിരിക്കുമ്പോഴാണ് സ്ട്രക്ച്ചറുമായി രണ്ട് നേഴ്സുമാര്‍ എന്റെ റൂമിലേക്ക് വന്നത്. “ടോയ്ലറ്റില് പോകാനുണ്ടെങ്കില്‍ വേഗം പോയിട്ട് വാ” വന്നയുടനെ അവര്‍ പറഞ്ഞു . 12 മണിക്കൂര്‍ മുമ്പ് ഭക്ഷണം ഒന്നും കഴിക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനാല്‍ ടോയ്ലറ്റില് പോയിട്ടും കാര്യമുണ്ടായില്ലാ. എന്നാലും കഷ്ട്ടപെട്ട് ഇത്തിരി മുള്ളി. ഇനി അവിടെ പോയി ഇഞ്ചക്ഷന് എടുക്കുമ്പോഴങ്ങാനും അറിയാതെ മുള്ളിപോയാലോ എന്ന പേടിയും ഉണ്ടായിരുന്നു. മുള്ളലും കഴിഞ്ഞ് മുഖം കഴുകി മുടി ചുള്ളനായി ഒതുക്കിവെച്ച് സ്ട്രക്ച്ചറില്‍ കയറി കിടന്നു. താഴത്തെ നിലയില്‍ ഓപ്പറേഷന് തിയേറ്ററിനു അരികിലെ റൂമില്‍ വെച്ച് ഉടുത്തിരിക്കുന്ന മുണ്ടും ടീഷര്‍ട്ടും അഴിപ്പിച്ച് പച്ച കളറിലുള്ള ഒരു കോട്ട് ഇടാന്‍ തന്നു. ബി പി നോക്കി അത് കുറിച്ച് വെച്ച് കയ്യിലും ചന്തിയിലും ചെറിയ രണ്ട് ഇഞ്ചക്ഷന് തന്ന് എന്നെ ഓപ്പറേഷന് തിയേറ്ററിലേക്ക് മാറ്റി.
അഞ്ച് മിനുട്ട് കൂടുമ്പോ ഒരു നേഴ്സ് എന്റെ ബി പി നോക്കുന്നുണ്ടായിരുന്നു. പേടിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോ തുടങ്ങിയതാ ചെറിയ ഒരു പേടി. കയ്യിലെ തള്ളവിരലില്‍ ഇട്ടിരിക്കുന്ന പള്‍സ് സെന്‍സെര്‍ ക്ലിപ്പ് വഴി മോണിറ്ററില്‍ എന്റെ പേടി പയ്യെ പയ്യെ ഉയരുന്നതായി എനിക്ക് തന്നെ കാണാമായിരുന്നു. “ഛെ ഇത്രയും വലുതായിട്ടും പേടിയോ” എനിക്ക് തന്നെ എന്റെ പേടിയോട് വെറുപ്പ് തോന്നി. എനിക്കിഷ്ട്ടപെട്ട ഒരു നാടന്‍ പാട്ട് മനസ്സില്‍ പാടാന്‍ ശ്രമിച്ചു . പയ്യെ പയ്യെ പള്‍സ് നോര്‍മല്‍ ആയപ്പോ പേടി പോയെന്നും ഞാന്‍ ഭയങ്കര സംഭവം ആണെന്നും എനിക്കു തോന്നി. എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ എന്നോട് എനിക്ക് ബഹുമാനവും ആദരവും തോന്നി തുടങ്ങി. സന്തോഷം കൂടിയപ്പോ ദേ പള്‍സ് വീണ്ടും കൂടുന്നു, പുറമേ കാണിച്ച ജാഡയൊന്നും സെന്സെറിനെ പറ്റിക്കാന്‍ ഒക്കില്ലെന്ന് കണ്ട ഞാന്‍ കണ്ണുകളടച്ച് കിടന്നു. അതിനിടക്ക് നാല് കുപ്പി ഗ്ലൂക്കോസ് കയറിയിരുന്നു വലത് കയ്യിലൂടെ.
പയ്യെ എഴുനേറ്റ് ഇരിക്കാന്‍ പറഞ്ഞ് എന്നെ രണ്ട് നേഴ്സുമാര്‍ പരമാവധി കുനിച്ച് പിടിച്ചു. അനങ്ങാന്‍ പറ്റാത്ത വിധം രണ്ടു പേര് പിറകില്‍ നിന്നും അവരെ സപ്പോട്ട് ചെയ്തു. മുമ്പ് കഴിഞ്ഞ സര്‍ജറിക്ക് കുത്തിയ നട്ടെല്ലിനുള്ള അനസ്ത്യേഷ്യ ഇപ്പം കുത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഞാനും. നട്ടെല്ലിന്റെ കശേരുക്കള് തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന് വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”. ഞാന്‍ ചോദിച്ചത് എനിക്ക് മത്രേ മനസ്സിലായുള്ളൂ. വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ.
അല്‍പ്പസമയം കഴിഞ്ഞപ്പോ പയ്യെ പയ്യെ അരക്ക് താഴെ തരിപ്പ് വരാന്‍ തുടങ്ങി. കാല്‍മുട്ട് വരെ മാത്രേ എത്തിയുള്ളൂ ആ തരിപ്പ്. അത് മനസ്സിലാക്കിയ ഡോക്റ്റര്‍ വീണ്ടും എന്നെ കുനിച്ച് ഇരുത്തി. എന്നിട്ട് പറയാ ഒരു ചെറിയ ഡോസ് കൂടി വേണമെന്ന്. എനിക്ക് ശരിക്കും സങ്കടായി. ഇനിയും നട്ടല്ലിനുള്ള കുത്ത് സഹിച്ചേ തീരൂ. വീണ്ടും കുത്തി, ആദ്യ ഡോസിന്റെ എഫക്റ്റ് കാരണം ഒത്തിരി വേദനിച്ചില്ലാ. എന്നാലും ഉണ്ടാര്‍ന്നു കുറേ വേദന. ഇപ്പൊ ചെയ്ത അനസ്തേഷ്യ ശരിക്കും എഫക്റ്റ് ചെയ്തു. ഇപ്പൊ അരക്ക് താഴെ ഒന്നുമില്ലാ. തൊട്ടുനോക്കിയപ്പോ മരത്തിലോ മറ്റോ തൊട്ടത് പോലെ. കണ്ണ് മൂടികെട്ടുന്നതിനു മുമ്പേ ഞാന്‍ ചുറ്റും നോക്കി. മൂന്ന് പാത്രം നിറയെ കത്രികകള്‍, പിന്നെ ഒരു ചുറ്റിക, അപ്പുറത്ത് ഒരു ചെറിയ ഡ്രില്ലിങ് മെഷീന് പിന്നെ കണ്ടാല്‍ അറിയാത്ത കുറേ എന്തൊക്കയോ സാധനങ്ങള്‍. ഇനി പേടിക്കാനൊന്നുമില്ലാ, വേദനിക്കിലാ. കാലില്‍ എന്ത് ചെയ്താലും ഇനി ഒന്നും അറിയിലാ.
എന്തൊക്കയോ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം മാത്രം കേള്‍ക്കാം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ണിലെ കെട്ടഴിച്ച് കാലിലേക്ക് നോക്കികൊള്ളാന്‍ പറഞ്ഞു. ആഹാ.... എന്റെ കാല് ഇപ്പൊ ഫ്രീ ആയിരിക്കുന്നു. നാല് മാസം മുമ്പ് കാലില്‍ ഇട്ടിരുന്ന illizrove steel എല്ലാം കാലിലില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു. (♪♫ സന്തോഷം കൊണ്ടെനിക്ക് കിടക്കാന്‍ വയ്യേ ഞാനിപ്പം....♪♫)
റിക്കവറി റൂമിലേക്ക് മാറ്റിയ എന്നെ ഒരു നേഴ്സ് വന്ന് ഇടക്കിടക്ക് പള്‍സും ബി പി യും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈകൊണ്ട് അരക്ക് താഴെ തൊട്ടു നോക്കി. ഒന്നും അറിയുന്നില്ലാ. അരക്ക് താഴെ ഒന്നും ഇല്ലാത്ത പോലെ. എനിക്ക് ഒത്തിരി സങ്കടം വന്നു. കഴുത്തിന് തഴേക്കും അരക്ക് താഴേക്കും ചലന ശേഷിയും സ്പര്‍ശന ശേഷിയും നഷ്ട്ടപെട്ട എന്റെ കൂട്ടുകാരെ ഞാന്‍ ഓര്‍ത്തു. അവരുടെ അവസ്ഥയും ഇപ്പോഴത്തെ എന്റെ അവസ്ഥയും ഒന്നാണെന്ന് മനസ്സിലായപ്പോഴാണ് സ്പൈനല്‍ കോഡിന് ക്ഷതം പറ്റിയാലുള്ള പ്രശ്നം എനിക്ക് ശരിക്കും മനസ്സിലായത്. ആലോചിക്കും തോറും എന്റെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങി. വീട്ടുകാരുടേയും, കോമയില്‍ കിടക്കുന്ന പ്രിയ സുഹൃത്ത് ഷാനിയുടേയും മുഖം മനസ്സില്‍ തെളിഞ്ഞപ്പോ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലാ.
കടിച്ചമര്ത്താന് ശ്രമിച്ച തേങ്ങലുകള്‍ പൊടുന്നനെ പുറത്തു വന്നു തുടങ്ങി. അതോടെ ബി പി ഒത്തിരി കുറയാന്‍ തുടങ്ങി. ബി പി കുറവാണെന്ന് കണ്ട നേഴ്സ് ഉടനെ ഡോക്റ്ററെ വിളിക്കുകയും ഒരു ഇഞ്ചക്ഷന് തരുകയും ചെയ്തു. എന്നോട് ഒന്നും പേടിക്കാനില്ലെന്നും സങ്കടപ്പെടരുതെന്നും ഡോക്റ്റര്‍ പറഞ്ഞു. പക്ഷെ ആരുടെ മുഖം കണ്ടാലും എനിക്ക് സങ്കടം കൂടികൂടി വന്നു. ഇഞ്ചക്ഷന് ചെയ്തു പോവാന്‍ ഒരുങ്ങിയ ഡോക്റ്ററുടെ കൈകള്‍ മുറുകെ പിടിച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം തോന്നി.
ഉപ്പയെ കാണണമെന്ന് പറഞ്ഞ എന്റെ അടുക്കലേക്ക് ഉപ്പയെ കൊണ്ടുവന്ന് കരയുരുതെന്ന് സിസ്റ്റെര് പ്രത്യേകം പറഞ്ഞെങ്കിലും എനിക്കതിന് കഴിഞ്ഞില്ലാ. ഉപ്പയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഞാന്‍ കുറേ കരഞ്ഞു. പയ്യെ പയ്യെ നോര്‍മല്‍ ആയ എന്നെ ഇനി നീ ആരേയും കാണേണ്ടെന്നും കണ്ടാ നീ കരയുമെന്നും പറഞ്ഞ് ഒറ്റക്ക് കിടത്തി. പയ്യെ പയ്യെ ഞാന്‍ ഉറങ്ങി തുടങ്ങി.
പിറ്റേ ദിവസം ഡോക്റ്റര്‍ വന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തലേ ദിവസം കാണിച്ച് കൂട്ടിയ വെപ്രാളങ്ങള്‍ അവരെ എത്രത്തോളം വിഷമിപ്പിച്ചെന്ന് മനസ്സിലായത്. ബിപി ഒരുപാട് കുറഞ്ഞെന്നും അത് ജീവന് തന്നെ ഭീഷണി ആവുന്ന രീതിയില്‍ എത്തിയെന്നും അവരെ അത് ഒരുപാട് ഭയപെടുത്തിയെന്നും പറഞ്ഞ് ഡോക്റ്റര്‍ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. വേണ്ടാത്ത ഓരോന്ന് ആലോചിച്ച് വീട്ടുകരേയും ഞങ്ങളേയും വിഷമിപ്പിച്ച് നീ എന്ത് നേടി എന്ന് ഡോക്ട്ടര്‍ ചോദിച്ചപ്പോഴും ഷാനിയുടെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ..!
അഞ്ച് മിനുട്ട് കൂടുമ്പോ ഒരു നേഴ്സ് എന്റെ ബി പി നോക്കുന്നുണ്ടായിരുന്നു. പേടിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോ തുടങ്ങിയതാ ചെറിയ ഒരു പേടി. കയ്യിലെ തള്ളവിരലില്‍ ഇട്ടിരിക്കുന്ന പള്‍സ് സെന്‍സെര്‍ ക്ലിപ്പ് വഴി മോണിറ്ററില്‍ എന്റെ പേടി പയ്യെ പയ്യെ ഉയരുന്നതായി എനിക്ക് തന്നെ കാണാമായിരുന്നു. “ഛെ ഇത്രയും വലുതായിട്ടും പേടിയോ” എനിക്ക് തന്നെ എന്റെ പേടിയോട് വെറുപ്പ് തോന്നി. എനിക്കിഷ്ട്ടപെട്ട ഒരു നാടന്‍ പാട്ട് മനസ്സില്‍ പാടാന്‍ ശ്രമിച്ചു . പയ്യെ പയ്യെ പള്‍സ് നോര്‍മല്‍ ആയപ്പോ പേടി പോയെന്നും ഞാന്‍ ഭയങ്കര സംഭവം ആണെന്നും എനിക്കു തോന്നി. എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞ എന്നോട് എനിക്ക് ബഹുമാനവും ആദരവും തോന്നി തുടങ്ങി. സന്തോഷം കൂടിയപ്പോ ദേ പള്‍സ് വീണ്ടും കൂടുന്നു, പുറമേ കാണിച്ച ജാഡയൊന്നും സെന്സെറിനെ പറ്റിക്കാന്‍ ഒക്കില്ലെന്ന് കണ്ട ഞാന്‍ കണ്ണുകളടച്ച് കിടന്നു. അതിനിടക്ക് നാല് കുപ്പി ഗ്ലൂക്കോസ് കയറിയിരുന്നു വലത് കയ്യിലൂടെ.
പയ്യെ എഴുനേറ്റ് ഇരിക്കാന്‍ പറഞ്ഞ് എന്നെ രണ്ട് നേഴ്സുമാര്‍ പരമാവധി കുനിച്ച് പിടിച്ചു. അനങ്ങാന്‍ പറ്റാത്ത വിധം രണ്ടു പേര് പിറകില്‍ നിന്നും അവരെ സപ്പോട്ട് ചെയ്തു. മുമ്പ് കഴിഞ്ഞ സര്‍ജറിക്ക് കുത്തിയ നട്ടെല്ലിനുള്ള അനസ്ത്യേഷ്യ ഇപ്പം കുത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഞാനും. നട്ടെല്ലിന്റെ കശേരുക്കള് തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന് വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”. ഞാന്‍ ചോദിച്ചത് എനിക്ക് മത്രേ മനസ്സിലായുള്ളൂ. വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ.
അല്‍പ്പസമയം കഴിഞ്ഞപ്പോ പയ്യെ പയ്യെ അരക്ക് താഴെ തരിപ്പ് വരാന്‍ തുടങ്ങി. കാല്‍മുട്ട് വരെ മാത്രേ എത്തിയുള്ളൂ ആ തരിപ്പ്. അത് മനസ്സിലാക്കിയ ഡോക്റ്റര്‍ വീണ്ടും എന്നെ കുനിച്ച് ഇരുത്തി. എന്നിട്ട് പറയാ ഒരു ചെറിയ ഡോസ് കൂടി വേണമെന്ന്. എനിക്ക് ശരിക്കും സങ്കടായി. ഇനിയും നട്ടല്ലിനുള്ള കുത്ത് സഹിച്ചേ തീരൂ. വീണ്ടും കുത്തി, ആദ്യ ഡോസിന്റെ എഫക്റ്റ് കാരണം ഒത്തിരി വേദനിച്ചില്ലാ. എന്നാലും ഉണ്ടാര്‍ന്നു കുറേ വേദന. ഇപ്പൊ ചെയ്ത അനസ്തേഷ്യ ശരിക്കും എഫക്റ്റ് ചെയ്തു. ഇപ്പൊ അരക്ക് താഴെ ഒന്നുമില്ലാ. തൊട്ടുനോക്കിയപ്പോ മരത്തിലോ മറ്റോ തൊട്ടത് പോലെ. കണ്ണ് മൂടികെട്ടുന്നതിനു മുമ്പേ ഞാന്‍ ചുറ്റും നോക്കി. മൂന്ന് പാത്രം നിറയെ കത്രികകള്‍, പിന്നെ ഒരു ചുറ്റിക, അപ്പുറത്ത് ഒരു ചെറിയ ഡ്രില്ലിങ് മെഷീന് പിന്നെ കണ്ടാല്‍ അറിയാത്ത കുറേ എന്തൊക്കയോ സാധനങ്ങള്‍. ഇനി പേടിക്കാനൊന്നുമില്ലാ, വേദനിക്കിലാ. കാലില്‍ എന്ത് ചെയ്താലും ഇനി ഒന്നും അറിയിലാ.
എന്തൊക്കയോ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം മാത്രം കേള്‍ക്കാം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ണിലെ കെട്ടഴിച്ച് കാലിലേക്ക് നോക്കികൊള്ളാന്‍ പറഞ്ഞു. ആഹാ.... എന്റെ കാല് ഇപ്പൊ ഫ്രീ ആയിരിക്കുന്നു. നാല് മാസം മുമ്പ് കാലില്‍ ഇട്ടിരുന്ന illizrove steel എല്ലാം കാലിലില്‍ നിന്നും എടുത്തു മാറ്റിയിരിക്കുന്നു. (♪♫ സന്തോഷം കൊണ്ടെനിക്ക് കിടക്കാന്‍ വയ്യേ ഞാനിപ്പം....♪♫)
റിക്കവറി റൂമിലേക്ക് മാറ്റിയ എന്നെ ഒരു നേഴ്സ് വന്ന് ഇടക്കിടക്ക് പള്‍സും ബി പി യും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈകൊണ്ട് അരക്ക് താഴെ തൊട്ടു നോക്കി. ഒന്നും അറിയുന്നില്ലാ. അരക്ക് താഴെ ഒന്നും ഇല്ലാത്ത പോലെ. എനിക്ക് ഒത്തിരി സങ്കടം വന്നു. കഴുത്തിന് തഴേക്കും അരക്ക് താഴേക്കും ചലന ശേഷിയും സ്പര്‍ശന ശേഷിയും നഷ്ട്ടപെട്ട എന്റെ കൂട്ടുകാരെ ഞാന്‍ ഓര്‍ത്തു. അവരുടെ അവസ്ഥയും ഇപ്പോഴത്തെ എന്റെ അവസ്ഥയും ഒന്നാണെന്ന് മനസ്സിലായപ്പോഴാണ് സ്പൈനല്‍ കോഡിന് ക്ഷതം പറ്റിയാലുള്ള പ്രശ്നം എനിക്ക് ശരിക്കും മനസ്സിലായത്. ആലോചിക്കും തോറും എന്റെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങി. വീട്ടുകാരുടേയും, കോമയില്‍ കിടക്കുന്ന പ്രിയ സുഹൃത്ത് ഷാനിയുടേയും മുഖം മനസ്സില്‍ തെളിഞ്ഞപ്പോ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ലാ.
കടിച്ചമര്ത്താന് ശ്രമിച്ച തേങ്ങലുകള്‍ പൊടുന്നനെ പുറത്തു വന്നു തുടങ്ങി. അതോടെ ബി പി ഒത്തിരി കുറയാന്‍ തുടങ്ങി. ബി പി കുറവാണെന്ന് കണ്ട നേഴ്സ് ഉടനെ ഡോക്റ്ററെ വിളിക്കുകയും ഒരു ഇഞ്ചക്ഷന് തരുകയും ചെയ്തു. എന്നോട് ഒന്നും പേടിക്കാനില്ലെന്നും സങ്കടപ്പെടരുതെന്നും ഡോക്റ്റര്‍ പറഞ്ഞു. പക്ഷെ ആരുടെ മുഖം കണ്ടാലും എനിക്ക് സങ്കടം കൂടികൂടി വന്നു. ഇഞ്ചക്ഷന് ചെയ്തു പോവാന്‍ ഒരുങ്ങിയ ഡോക്റ്ററുടെ കൈകള്‍ മുറുകെ പിടിച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം തോന്നി.
ഉപ്പയെ കാണണമെന്ന് പറഞ്ഞ എന്റെ അടുക്കലേക്ക് ഉപ്പയെ കൊണ്ടുവന്ന് കരയുരുതെന്ന് സിസ്റ്റെര് പ്രത്യേകം പറഞ്ഞെങ്കിലും എനിക്കതിന് കഴിഞ്ഞില്ലാ. ഉപ്പയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഞാന്‍ കുറേ കരഞ്ഞു. പയ്യെ പയ്യെ നോര്‍മല്‍ ആയ എന്നെ ഇനി നീ ആരേയും കാണേണ്ടെന്നും കണ്ടാ നീ കരയുമെന്നും പറഞ്ഞ് ഒറ്റക്ക് കിടത്തി. പയ്യെ പയ്യെ ഞാന്‍ ഉറങ്ങി തുടങ്ങി.
പിറ്റേ ദിവസം ഡോക്റ്റര്‍ വന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ തലേ ദിവസം കാണിച്ച് കൂട്ടിയ വെപ്രാളങ്ങള്‍ അവരെ എത്രത്തോളം വിഷമിപ്പിച്ചെന്ന് മനസ്സിലായത്. ബിപി ഒരുപാട് കുറഞ്ഞെന്നും അത് ജീവന് തന്നെ ഭീഷണി ആവുന്ന രീതിയില്‍ എത്തിയെന്നും അവരെ അത് ഒരുപാട് ഭയപെടുത്തിയെന്നും പറഞ്ഞ് ഡോക്റ്റര്‍ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. വേണ്ടാത്ത ഓരോന്ന് ആലോചിച്ച് വീട്ടുകരേയും ഞങ്ങളേയും വിഷമിപ്പിച്ച് നീ എന്ത് നേടി എന്ന് ഡോക്ട്ടര്‍ ചോദിച്ചപ്പോഴും ഷാനിയുടെ മുഖം മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ..!
110 അഭിപ്രായം:
ആറുമാസം മുമ്പ് ബൈക്ക് ആക്സിഡെന്റ് ആയി ഇന്നും കോമയില്‍ കഴിയുന്ന പ്രിയ സുഹൃത്ത് മുഹമ്മദ് ഷാനി,
തിരൂര്‍ പോളിയില്‍ എന്റെ സീനിയര്‍ ആയിരുന്നു അവന്, കോളേജില്‍ എല്ലാവര്ക്കും പ്രിയപെട്ടവന്, എല്ലാവരുടേയും പ്രിയ കൂട്ടുകാരന്
“പ്രിയ കൂട്ടുകാരാ നീ തിരിച്ച് വരും ഞങ്ങളിലേക്ക് പഴയ അതേ ഷാനിയായി.. തീര്‍ച്ച, പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ കാണും എന്നും നിന്റെ കൂടെ”
എന്നാലും എന്റെ ഹാഷിമേ...?
ഇനി പേടിക്കാനൊന്നുമില്ലാ, വേദനിക്കിലാ
ഷാനി തിരിച്ചു വരുമെന്നേ... നിങ്ങളുടെ പ്രിയ കൂട്ടുകാരനായി, പഴയ പോലെ...
എന്റെയും പ്രാര്‍ത്ഥനകള്‍.
അതേ പോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴേ അവരുടെ അവസ്ഥ കുറേയെങ്കിലും നമ്മള് മനസ്സിലാക്കുന്നുള്ളൂ, അല്ലേ?
ഷാനിയ്ക്കായി എന്റെയും പ്രാർത്ഥനകൾ.
കൂതറയല്ലാത്തൊരു പോസ്റ്റ്....
കൂട്ടുകാരനു വേണ്ടി എന്റെയും പ്രാർത്ഥനകൾ....
ഇപ്പൊ..എല്ലാം മാറിയില്ലേ..അതുപോലെ ഹാഷിമിന്റെ കൂട്ടുകാരന്
ഷാനിയും തിരിച്ചു വരും
മനസ്സ് തളര്‍ത്താതെ ആത്മ വിശ്വാസം കൈവിടാതെ..
മുന്നോട്ടു ചിന്തിക്കുക..
തളരരുത്..
enik ariyilla ninte shaniye.. but enik ninnae ariyam orupad,,, ninte ullile sneham ariyam... ente prarthanakil ninte shaniyum eni undakum..
ഷാനി തിരിച്ചുവരട്ടെ,
ഹാഷിം പെരുന്തൽമണ്ണ പോളിയിലായിരുന്നോ? നീയും ഷാനിയും!!
പ്രിയ ഹാഷിം,
താങ്കളുടെയും ഒപ്പം സുഹൃത്തിന്റേയും
അസുഖം വേഗത്തില്‍ ഭേദമാവട്ടെ എന്ന് സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
ഹാഷിമേ (കൂതറേ എന്നു വിളിക്കാന്‍ തോന്നുന്നില്ല),
എന്താ പറയ,
എനിക്കും കരച്ചില് വരുന്നു..
'മുമ്പ് കഴിഞ്ഞ സര്‍ജറിക്ക് കുത്തിയ നട്ടെല്ലിനുള്ള അനസ്ത്യേഷ്യ ഇപ്പം കുത്തും എന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ഞാനും. നട്ടെല്ലിന്റെ കശേരുക്കള് തപ്പിനോക്കി ...'
ഞാന്‍ നീയാവുകയായിരുന്നു.. അന്യ്ഭവിക്കുകയായിരുന്നു.. എന്റെ നട്ടെല്ലിന്റെ കശേരുക്കള് ആരോ തപ്പിനോക്കുന്ന പോലെ.. ഇപ്പോ സൂചി.. ഹാവൂ!
വായിച്ചപ്പോള്‍ എന്റെയും ബി പി കൂടിയും കുറഞ്ഞും..
ഏതായാലും ഒക്കെ കഴിഞ്ഞില്ലെ..
ഷാനി തിരിച്ചു വരും... നമ്മുടെ പ്രിയ കൂട്ടുകാരനായി, പഴയ പോലെ...
എന്റെയും പ്രാര്‍ത്ഥനകള്‍.
നട്ടെല്ലിന്റെ കശേരുക്കള് തപ്പിനോക്കി ഡോക്റ്റര്‍ പറഞ്ഞു ചെറിയ ഒരു ഇഞ്ചക്ഷന് വെക്കുന്നുണ്ടെന്ന്. “നുണ” എനിക്കറിയാം, കാണാന്‍ പേടിതോനുന്ന ഒരു വലിയ സൂചിയാണ് ഇഞ്ചക്ഷന് ഉപയോഗിക്കുന്നതെന്ന്. വേദന സഹിക്കാന്‍ തയ്യാറായി ജാഡയോടെ ഞാന്‍ “ഓക്കെ” പറഞ്ഞു. നട്ടെല്ലില്‍ ഒരു കിടിലം വേദന....... കുത്തി നിര്‍ത്തിയ സൂചി തിരിച്ചെടുക്കും വരെ ഞാന്‍ ചോദിചോണ്ടിരുന്നു “തീര്‍ന്നോ”. ഞാന്‍ ചോദിച്ചത് എനിക്ക് മത്രേ മനസ്സിലായുള്ളൂ. വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ. എന്തോ വായിക്കണ്ടായിരുന്നു എന്നു തോന്നി ... കൂതറയെന്ന് പേരു വിളിക്കാനും തോനുന്നില്ല ടാ... എല്ലാം ശരിയാകും ഇവിടെ വരെ എത്തിയില്ലെ .. കൂട്ടുകാരനും പെട്ടെന്നു സുഖമാകും പ്രാർഥനയോടെ ...
ഹാഷീം മുക്താര്‍ പറഞ്ഞപോലെ കൂതറ എന്നു വിളിച്ച് വിളിച്ച് ഇപ്പോള്‍ ഹാഷീം എന്നു വിളിക്കാന്‍ ഒരുപാട് പ്രയാസം പക്ഷെ ഈ പോസ്റ്റിനു നിന്നെ കൂതറ എന്നു വിളിക്കാന്‍ എന്റെയും മനസ്സ് സമ്മതിക്കുന്നില്ല . നിന്റെ അനുഭവങ്ങള്‍ നേരിട്ടറിയുന്നത് കൊണ്ട് പോസ്റ്റിനു ഒരു കമാന്റ് ആവശ്യമില്ലല്ലോ.. സുഹൃത്തെ പലപ്പോഴും നീ അനുഭവങ്ങള്‍ പറയുമ്പോള്‍. ഞാന്‍ മനമുരുകി നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. എന്നും എന്റെ മനസ്സില്‍ നീ നല്ല ഒരു കൂട്ടുകാരന് എന്നതില്‍ കവിഞ്ഞ് നല്ല ഒരു അനുജനാണ് . നിന്റെ വേദനകള്‍ എന്റെ വേദനകളായി എനിക്ക് തോനുന്നു.! ഷാനി നിന്റെ മനസ്സില്‍ എന്ന പോലെ എന്റെയും മനസ്സില്‍ ഒരു നൊമ്പരാമാണിപ്പോള് നീ അവനെ കുറിച്ച് പറഞ്ഞ അറിവുകളിലൂടെ .. എല്ലാം സര്‍വ്വേശ്വരന്റെ കൈകളില്‍ അര്‍പ്പിച്ചു നമുക്ക് പ്രാര്‍ത്ഥനയോടെ കഴിയാം..!!
OKKE SARIYAVUM.. NJANGALUDE PRARTHANAKAL ENNUM NINTE KOODEYUM, NINTE, NAMMALUDE SHANINTEYM KOODE UNDAUM.PRARTHIKKUNNAVARE EESWARAN KAI VIDILLA.....
ഹാഷിം,
ഇതോക്കെ എപ്പോ നടന്നു?.
എന്തായാലും ഇപ്പോൾ സുഖമായിരിക്കുന്നല്ലോ അല്ലെ.
സുഹൃത്തിന്റെ ആരോഗ്യത്തിന് വെണ്ടി പ്രാർഥിച്ച്കൊണ്ട്,
പ്രതിക്ഷകൾ കൈവെടിയാതിരിക്കുക. ഭൂമിയിൽ അൽഭുതങ്ങൾ സംഭവിക്കും.
"നാം ആരാണെന്ന് രോഗം നമ്മോട് പറയുന്നു" (പഴമൊഴി)
നമുക്ക് ആപത്തോ രോഗമോ വരുമ്പോഴേ നമ്മുടെ നിസ്സാരത നമുക്ക് മനസ്സിലാവൂ . എത്രയും വേഗം പൂര്‍വ്വാധികം ആരോഗ്യത്തോടെ തിരിച്ചു വരുവാനും കഴിഞ്ഞ സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും അവശത അനുഭവിക്കുന്നവരെ സഹായിക്കാനും ദൈവം താങ്കളെ തുണക്കട്ടെ!
വാല്പോസ്റ്റ്: 'അനസ്ത്യേഷ്യ കൂതറസ്യ '
അത് കൊണ്ടാണല്ലോ രണ്ടാമതും എടുക്കേണ്ടി വന്നത്!
എന്റെ ബി.പി യും കൂടി ഇത് വായിച്ചിട്ട്
സുഹൃത്ത് ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ച് വരാനും ഹാഷിമിന്റെ ആരോഗ്യത്തിനുമായി പ്രാർത്ഥനയോടെ
Daa..Shani....nammude pazhaya magazine editor alle...???Avaneth patti?
ഷാനിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്
“പ്രിയ കൂട്ടുകാരാ നീ തിരിച്ച് വരും ഞങ്ങളിലേക്ക് പഴയ അതേ ഷാനിയായി.. തീര്‍ച്ച, പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ കാണും എന്നും നിന്റെ കൂടെ”
ഹാഷിമേ, നിങ്ങള്‍ മാത്രമല്ല ബൂലോകം മുഴുവന്‍ പ്രാര്തിക്കുന്നുണ്ട് ഷാനിക്കു വേണ്ടി...
സ്വയം വേദന അനുഭവിക്കുമ്പോഴും ഉറ്റ സുഹൃത്തിനെ ഓര്‍മ്മിച്ചല്ലോ. അത് മതി. ഹാഷിമിന്റെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കും. കൂട്ടുകാരന് വൈകാതെ സുഖം പ്രാപിക്കുകയും ചെയ്യും.
സഹോദരാ,
ദുരിതക്കയത്തില്‍ പ്രാര്‍ഥനയോടെയും,അല്ലാതെയും
സ്വമേധയായും,നിര്ബന്ധാവസ്ഥയിലുമൊക്കെ
കിടക്കയോടൊട്ടിയവരെത്ര പേരുണ്ട് നമുക്ക്
ചുറ്റും....
ഹാഷിമേ,എത്രയെത്രഷാനിമാര്,റയീസുമാര്...
അങ്ങിനെയങ്ങിനെ...പുഷ്പ,സീനത്ത്..കവിത.
മനോഹരന്‍ചേട്ടന്‍...രാജേഷ്,റജീഷ്...മീനു.
അത്തരക്കാരെ എണ്ണിക്കണക്കെടുക്കാന്
ഞാനാളല്ല...വര്‍ഷങ്ങളായി മാറിമാറി നമ്മെ
ഭരിച്ചുമുടിക്കുന്ന ഇടത/വലതു സര്‍ക്കാരുകള്‍ക്ക്
പോലും കിടക്കയോടൊട്ടിപ്പോയവരെ
സാന്ത്വനിപ്പിക്കുക പോയിട്ട് അങ്ങിനെ നരകിച്ചു
മരിച്ചു ജീവിക്കുന്നവരുടെ ഒരു‘കാനേഷ്കുമാരി’
പോലും എടുക്കാനായില്ല !! പിന്നല്ലേ ഈ
നുറുങ്ങ്...
ഒരേയൊരു ഉപദേശമേ എനിക്ക് നല്‍കാനാവൂ..
ഇച്ഛാശക്തിയോടെ നാം മുന്നോട്ട്...അതിന്റെ
കരുത്ത് ഒരിക്കലും തണുത്ത് പോകാന്‍
അനുവദിക്കരുത്..ആര്‍ക്കും ആരെയും
രക്ഷിക്കാനാവില്ലല്ലൊ,ഹാഷിമേ..പരസ്പരം
ആശ്വാസത്തിന്റെ തെളിനീറ് തളിക്കാനാവും...
മുഹമ്മദ് ഷാനിക്കായി എന്റെ മൌനപ്രാര്‍ഥന
മാത്രം...അത്രേ ഇപ്പോഴെനിക്ക് നിവൃത്തിയുള്ളു!
പ്രിയ ഹാഷിം , വെറും ഒരു മുട്ട് വേദനയെ തുടര്‍ന്ന് ഇരുപത് വര്‍ഷം മുമ്പ് എന്റെ നട്ടെല്ലില്‍ ഇത് പോലെ സൂചി കയറി .
ഹാഷിമിന്റെ സങ്കടങ്ങള്‍ എനിക്ക് ശരിക്കും മനസ്സിലാകും
എന്റെയും ഹ്രദയം നിറഞ്ഞ പ്രാര്‍ത്ഥന കൂട്ടുകാരന് റൈസിന് ,ഹാഷിമിനും
അവിടെയും ഹാപ്പി ജാമിന്റെ പരസ്യം പോലെ “സന്തോഷം കൊണ്ടെനിക്ക്.....” ഹാഷിമെ നിനക്കു 2 ഇഞ്ചക്ഷന് തന്നെ വേണ്ടി വന്നുവല്ലെ!.ഈ കൂതറയായതു കൊണ്ടാണങ്ങിനെ!.പിന്നെ നിന്റെ സുഹൃത്തിനെപ്പറ്റി ഇപ്പൊഴാണറിയുന്നത്. അവനും പെട്ടെന്നു സുഖമാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.പിന്നെ നിന്റെ എഴുത്തിലൂടെ നിന്നെ അറിയുന്നവര്‍ നിന്നെ ശരിക്കും അറിഞ്ഞിട്ടില്ല,അതാണല്ലോ നിന്റെ മിടുക്ക്.നിനക്ക് നല്ലതു വരട്ടെ!
ഹാഷിം, ഇത് വായിച്ചപ്പോള്‍ സങ്കടമായി, മനസ്സ് തളരാതെ ആത്മവിശ്വാസം കൈവിടാതെ
മുന്നോട്ടു പോവുക.
കൂട്ടുകാരന് ഷാനി ആരോഗ്യവാനായി തിരിച്ചുവരാന്‍ എല്ലാവരോടൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ഥനയോടെ,
ഷാനിക്കൊന്നുമാകില്ല, തിരിച്ചുവരും. പ്രാര്‍ത്ഥനയോടെ...
ശരിക്കും മനസ്സില്‍ തട്ടിയ പോസ്റ്റ്..
ഷാനിക്ക് വേണ്ടി പ്രാര്‍ഥനയോടെ.
ഒപ്പം ഹാഷിമിനായും...
കഴുത്തിന് താഴെ മുഴുവന്‍ തളര്‍ന്നിട്ടും ഞാന്‍ കണ്ടതില്‍ ഏറ്റവും സന്തിഷവാനായ മനുഷ്യനായി ജീവിതം മുന്നോട്ടു നീക്കുന്ന റഹീസ് എന്നാ സുഹൃത്തിനെ കുറിച്ച്...
അങ്ങനെ എനിക്കൊരു സുഹൃത്തിനെ കിട്ടി
ഷാനിക്കും താങ്കള്‍ക്കും ദൈവം എത്രയും പെട്ടെന്ന് ആശ്വാസം നല്കുമാറാകട്ടെ.
എന്റെ കൂതൂ...വെറുതെ മനുഷ്യരെ വിഷമിപ്പിക്കാനായി ഓരോരോ ...ഈ ഷാനിയെ ഞാനിപ്പോഴാണ് അറിഞ്ഞത് , ഈ ദുരിതങ്ങല്ക്കിടയിലും നിന്റെ ആ ചിരി ആളെ അകെ കുഴക്കുന്നു ഹാഷീ..
എന്താ പറയേണ്ടതെന്ന് അറിയില്ലെടോ .
എതയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും തീരാനായി പ്രാര്‍ഥനയോടെ...
ഹാഷിമിന്റെ ഈ പോസ്റ്റ്.. അല്ല അനുഭവം വയിച്ചപ്പോ എനിക്ക് ഓര്മ വന്നത് ഓടി ചാടി നടന്നിരുന്ന ഞാന്‍ വിധിയുടെ കളികളാല്‍.. കിടപ്പിലായിപോയപ്പോള്
വന്ന ബെഡ് സോര്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് മാറ്റാനായി ഹോസ്പിറ്റലില്‍ കിടന്ന ദിനങ്ങളാണ്...
എനിക്ക് അരക്കു താഴേക്ക് എന്തു ചെയ്താലും അറിയാത്തതോണ്ട് ഞാന്‍ ആ നട്ടെല്ലിനു ചെയ്യൂന്ന anastheshya injectionil നിന്നും രക്ഷപ്പെട്ടിരുന്നു..
opperation തുടങ്ങുന്നതിനു മുന്‍പ് ഡോക്റ്റര്‍ പറഞ്ഞു ഇങ്ങോട്ട് നോക്കണ്ടാ ജിത്തു,, എന്ന് എന്നാലും കമിഴ്ന്നു കിടക്കുക ആയിരുന്ന ഞാന്‍ ഇവരെന്താ ചെയ്യുന്നത് എന്നറിയാന്‍ കഴുത്തു ചെരിച്ച് ഒന്നു നോക്കിയതെ ഉള്ളു.. പിന്നെ അങ്ങോട്ട് നോക്കാന്‍ തോനിയില്ല,, 3 ഡോക്റ്റര്‍ മാര്‍ 4 മണിക്കൂറ് എടുത്ത് ചെയ്ത ഒരു സര്‍ജറി..
ഇതിലും അതികം അനുഭവിച്ചവര്‍ എത്രയോ ഉണ്ടാകം നമുക്ക് ചുറ്റും... നമ്മള് ഇതൊക്കെ ഇവിടെ നമ്മുടെ കൂട്ടുകാരോട് ഷേര്‍ ചെയ്യുന്നു എന്നാല്‍ 4 ചുവരുകള്‍ക്ക് ഉള്ളില്‍ അരാരും അറിയാതെ ഇങ്ങനെ ഉള്ള എത്രപേര്‍ കഴിയുന്നുണ്ടാകും....
അവര്‍ക്കു കൂടി വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം...
ഷാനിക്ക്.. എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ....
സസ്നേഹം ജിത്തു,,,,,,,,,
nannaayittundu aashamsakal....
ഈ പോസ്റ്റില്‍ ഹാഷിം സ്വന്തം മനസ്സ് വായനക്കാരുടെ മുന്പില് തുറന്നു വെച്ചിരിക്കുന്നു. വായിച്ചപ്പോള്‍ വിഷമം തോന്നി. ഇപ്പോ കാലൊക്കെ ശരിയായി പഴതുപോലെ സുഖമായി നടക്കാന്‍ പറ്റുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
ഷാനി വേഗം തിരിച്ചുവരട്ടെ. ഷാനിയുടെ തിരിച്ചു വരവ് ഞങ്ങളെ അറിയിക്കാന്‍ മറക്കരുത്. നന്മകള് നേരുന്നു.
ഈ പോസ്റ്റ് കൂതറയല്ലല്ലോ
അയ്യോ?
തിരിച്ചുവരവുകള്മഹത്തരം ..
ഹാഷിമേ നീ കൂതറയല്ലടാ തങ്കപ്പന്:)ആല്ല പൊന്നപ്പന് :)- നന്നായിട്ട് എഴുതി. ഹോ ആശുപത്രി, കേള്‍ക്കുമ്പോള്‍ തന്നെ പേടിതോന്നുന്നു. ഷാനി തിരിച്ചു വരും നിന്നെ പോലെയുള്ള നല്ല കൂട്ടുകാര്‍ ഉണ്ടെങ്കില്‍ തിരിച്ചുവരാതെ എവിടെപോകാന്‍.
"വേദന കാരണം ശബ്ദം പുറത്തു വന്നിരുന്നില്ലെന്ന് പിന്നീടാ മനസ്സിലായെ."
എനിക്കും
ഹഷിം.. പരിചയപ്പെട്ടതിന് ശേഷം. എന്തോ ഒരിക്കലും എനിക്ക് ഹഷിമിനെ കൂതറ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല. കാരണം ഹഷിം ചെയ്യുന്ന പല കാര്യങ്ങളും സേവനങ്ങളായേ തോന്നിയിട്ടുള്ളൂ.. ഈ പോസ്റ്റ് .. ഹഷിം.. എന്താ പറയുക.. ഒന്നും എഴുതാൻ കിട്ടുന്നില്ല.. നല്ലത് സംഭവിക്കട്ടെ.. കൂട്ടുകാരനും ഹഷിമിനും.. അസുഖം ഭേദമായി ക്ലാസ്സിൽ മടങ്ങിവരുമ്പോൾ തീർച്ചയായും കാണണം സുഹൃത്തേ.. കണ്ടേ തീരൂ..
അനിയന്കുട്ടീ ....വേദനക്കിടയിലും ഉള്ള ആ പ്രാര്‍ത്ഥനയുണ്ടല്ലോ , അത് കേള്‍ക്കാതിരിക്കാന്‍ ഒരു ദൈവത്തിനും കഴിയില്ല.രണ്ടു പേരും എളുപ്പം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു...
എന്താ ഞാനെഴുതുക ഹാഷിമേ....
കണ്ണ് നിറഞ്ഞതുകൊണ്ട് ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങള്‍ വ്യക്തമായി കാണാന്‍ പ്രയാസം. ഹാഷിം തമാശ പറയുമ്പോഴും ചിരിപ്പികുംപോഴും ഞാനാ മനസ്സിനെ കാണാന്‍ ശ്രമിക്കാറുണ്ടായിരുന്നു.
വേറെ ഒന്നും എനിക്കെഴുതുവാന്‍ കഴിയുന്നില്ല.
ഷാനി നന്നായ് തിരിച്ച് വരും.
എടൊ കൂതറെ, ഇങ്ങനെയൊന്നും എഴുതി ഞങ്ങളെ വിഷമിപ്പിക്കാതെ. മൊബൈല്‍ നമ്പര്‍ മുമ്പേ കയ്യിലുണ്ടെങ്കിലും യാദൃശ്ചികമായാണ് ഇന്ന് വിളിക്കണമെന്ന് തോന്നിയത്. ആദ്യത്തെ ഫോണ്‍ വിളി. വിളിച്ച ശേഷമാണ് ഈ പോസ്റ്റ് വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഒരു.. എന്തോ.. ..
വേഗം സുഖമായി തിരിച്ചു വാടാ ചുള്ളാ .
hashim,
Jevitham Enganeyaanuuuuuuuuuu.Arellaammmo enthellaamo Kootttunnu KUrakkunnu... , Avarariyunillaaa Eee Jevithathintea Onnumillayimaaa.
aaro Ezhuthivacha Kanakkupusthakm polea Nammmalum athiloodea Jeevikkuunu ... Enthino Enathino Veandi...!
Athinadiyil Kandu Muttunna enthrayo Mukhagal athinullilea Chirikal , Kannuneer Ellam Oru Maaya Pollea Vannu Povunnu.
Ellaam Kshanikaaamu..... ! Ennu Nammal Kandanubhavicha Vedanakalum Santhoshavum naalea .........!!!
Ellam Natthinaayi Maatram Sambhavikkattea....
Oaaroo Ratriyum Vidaparumbolll Naloru Suprbhaaththinaayi Namukku Kaathoorkkkaaaaaam.
എന്റെ കൂതറെ ....നിനക്കും ഇങ്ങനെയൊക്കെ വിചാരങ്ങളോ വിശ്വസിക്കൂലാ.....ഒരിക്കലും........
ഹാഷിം എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
ഹാഷിംക്കാ ഇങ്ങളു തിരൂര്‍ പോളിക്കാരനാണല്ലേ...ഞാന്‍ ചേളാരി പോളി...
കാലിനു വേഗം സുഖമാവട്ടെ എന്നാശംസിക്കുന്നു..ഒപ്പം പ്രിയ കൂട്ടുകാരന്റെ മഹത്തായൊരു തിരിച്ചു വരവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു...
my pryr for shani...
hasim ..enikum ithu poole oru opration anubabham undu ..athu orthu pooyi ......good one keep writing
hashim njaanum praarthhikkunnu
പലപ്പോഴും ജീവിതത്തിൽ ചില വാക്കുകൾ നമ്മൾ തിരഞ്ഞാൽ കാണില്ല, ഒരു ആശ്വാസവാക്കു പറയാൻ.ഇപ്പോഴും അതുപോലെ തന്നെ.....
ഭയത്തില്‍ നിന്ന് ഒരിക്കലും നമുക്കു മൊചനമില്ല. രോഗം ഭയമുണ്ടാക്കുന്നു, പട്ടിണി ഭയമുണ്ടാക്കുന്നു, നഷ്ടങ്ങള്‍ ഭയമുണ്ടാക്കുന്നു ഇനി ഇതെല്ലാം അതിജീവിച്ചാലും മരണബോധം നിങ്ങളെ വേട്ടയാടാന്‍ തുടങ്ങുന്നു.
നിങ്ങള്‍ ഭയത്തില്‍ നിന്നു വേറിട്ടു നില്‍ക്കാത്ത, അതിന്റെ തന്നെ ഭാഗമാണെന്ന്-നിങ്ങള്‍ ഭയമാണെന്ന്-അറിയുമ്പോള്‍, നിങ്ങള്‍ക്ക് അതിനെ സംബന്ധിച്ച് ഒന്നും ചെയ്യാന്‍ കഴിയാതെ എവരും.അപ്പോള്‍ ഭയം പൂര്‍ണ്ണമാായും അവസാനിക്കുന്നു.
(അറിഞ്ഞതില്‍ നിന്നുള്ള മോചനം-ജെ.കൃഷ്ണമൂര്‍ത്തി)
രോഗം ഒരാളെ തത്വചിന്തകനാക്കും എന്നു കേട്ടിട്ടുണ്ട്.അതേത് കൂതറയായാല് പോലും.
@ റ്റോംസ് കോനുമഠം: മനസ്സിന്റെ വേദന കുറച്ചു പൊട്ടിക്കരഞ്ഞാല്‍ തീരും, പക്ഷേ ശരീരത്തിന്റെ വേദന...!! വേദന എനിക്ക് പേടിയാ..!!
@ ശ്രീ: മ്മ്.. അവന് വരും തീര്‍ച്ച
@ Echmukutty: കാണാത്ത സുഹൃത്തുക്കളുടെ പ്രാര്‍ത്ഥന ദൈവം തീര്‍ച്ചയായും സ്വീകരിക്കും
@ jayanEvoor: പ്രാർത്ഥനകൾ അല്‍ഭുതം കാണിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്റെ ഷാനിയുടെ കാര്യത്തില്‍
@ സിനു: തീര്‍ച്ചയയും
@ Junaid Kodungallur: നന്ദി
@ നന്ദന: അവന് വരും തീര്‍ച്ച, തിരൂര്‍ പോളിയില്‍ ആയിരുന്നു
@ നൗഷാദ് അകമ്പാടം: പ്രാര്‍ത്ഥനകള്‍ വിജയിക്കും തീര്‍ച്ച
@ »¦ മുഖ്താര്‍ ¦ udarampoyil ¦«: നിന്റേയും എന്റേയും പ്രാര്‍ത്ഥനകള്‍ ഫലം കാണും തീര്‍ച്ച
@ ഉമ്മുഅമ്മാർ: നിരന്തരം പ്രാര്‍ത്ഥിക്കുക. അവന് തിരിച്ചു വരട്ടെ നമ്മുടെ പ്രാര്‍ത്ഥനകളിലൂടെ
@ ഹംസ: സങ്കടം മൂലം ഒന്ന് പൊട്ടികരയാന്‍ പോലും കഴിയാത്തെ കിടക്കുന്ന ഷാനി... ഇല്ലാ എല്ലാം നല്ലതിനാണ്, അവനെ ഞങ്ങല്ക്ക് നീ തിരിച്ച് തരൂ നാഥാ.. പ്ലീസ്
@ vipin: പ്രാര്‍ത്ഥിക്കുന്നവരെ ഈശ്വരന് കൈവില്ലാ, തീര്‍ച്ച
@ Sulthan | സുൽത്താൻ: ഭൂമിയിൽ അൽഭുതങ്ങൾ സംഭവിക്കും, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അതിന് കഴിയട്ടെ
@ ഇസ്മായില്‍ കുറുമ്പടി (തണല്‍): തീര്‍ച്ചയായും, "നാം ഒന്നുമെല്ലന്ന് രോഗം നമ്മോട് പറയുന്നു"
@ ബഷീര്‍ പി.ബി.വെള്ളറക്കാട്: പ്രാര്‍ത്ഥനകള്‍ വിജയിക്കും ഇന്നല്ലെങ്കില്‍ നാളെ
@ കാർന്നോർ: അതെ നമ്മുടെ ഷാനി തന്നെ, കോളെജിന്റെ മുഴുവന്‍ ഷാനി
@ jyo: പ്രാര്‍ത്ഥനകള്‍ നമുക്ക് കരുത്തേകും, ആര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ക്കും
@ പാവപ്പെട്ടവന്: അതെ
@ ബിജിത് :|: Bijith: സന്തോഷം, പ്രാര്ത്ഥനക്കള് വിജയിക്കട്ടെ
@ keraladasanunni : സ്വീകാര്യമയ പ്രാര്‍ത്ഥനക്കളില്‍ നമ്മുടേയും പ്രാര്‍ത്ഥന ദൈവം ഉള്പെടുത്തട്ടെ
@ ഒരു നുറുങ്ങ്: ഇക്കയേയും ഇക്ക പരിജയപെടുത്തിയവരേയും അറിയുമ്പോ ഞാന്‍ ഒന്നുമല്ലാ, എന്നാലും ഷാനി, കോമ എന്ന് പറയുന്ന അവസ്ഥ......!!
@ sm sadique: മനമുരുകിയുള്ള പ്രാര്ത്ഥനക്കക്ക് ഫലം ലഭിക്കും എന്നെനിക്കുറപ്പ്
@ Mohamedkutty മുഹമ്മദുകുട്ടി: അനസ്തേഷ്യ ഭയങ്കര അപകടം പിടിച്ചതാണ് ഒവര്‍ ഡോസ് ആയാ പിന്നെ എല്ലാം തീര്‍ന്നു, അതോണ്ട് ആദ്യം ചെറിയ ഡോസാ തന്നത്, ഷാനിയെ കൂടി പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തുക
@ തെച്ചിക്കോടന്: ഷാനി ആരോഗ്യവാനായി തിരിച്ചുവരും തീര്‍ച്ച
@ സലാഹ്: സ്വന്തത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയേക്കാള്‍ മറ്റുള്ളല്ലവര്ക്ക് വേണ്ടി പ്രാര്ത്ഥനക്കുന്നതത്രേ ദൈവത്തിന് കൂടുതള്‍ പ്രീതി
@ നിരക്ഷരന്: ഷാനിക്കൊന്നുമാകില്ല, ആരോഗ്യവാനായി പഴയ പുഞ്ചിരിയോടെ അവനെ കാണാം നമുക്ക്, അതിന് ദൈവം അനുഗ്രഹിക്കട്ടെ
@ മുഫാദ്/\mufad: പ്രാര്‍ത്ഥനകള്‍ നമുക്ക് ഗുണം ചെയ്യും തീര്‍ച്ചയായും. റഹീസ് ഇന്ന് എന്റേയും കൂട്ടുകാരനാണ്.
@ അബൂസ്: ആമീന്‍
@ സിദ്ധീക്ക് തൊഴിയൂര്‍: ചിരിക്കാന്‍ കഴിയുക എന്നത് വലിയ ഒരു അനുഗ്രഹമായി കാണുന്നു ഞാന്‍ , കണ്പോളകള് മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന ഷാനിയുടെ അവസ്ഥ എന്നെ ഒത്തിരി നൊമ്പരപ്പെടുത്തുന്നു
@ ജിത്തു: ജിത്തു പറഞ്ഞ < നമ്മള് ഇതൊക്കെ ഇവിടെ നമ്മുടെ കൂട്ടുകാരോട് ഷേര്‍ ചെയ്യുന്നു എന്നാല്‍ 4 ചുവരുകള്‍ക്ക് ഉള്ളില്‍ അരാരും അറിയാതെ ഇങ്ങനെ ഉള്ള എത്രപേര്‍ കഴിയുന്നുണ്ടാകും.... > സത്യം. ദൈവം ഷാനിയെ കൈവിടില്ലാ അവന് അത്രക്ക് പാവാ എപ്പോളും ചിരിചോണ്ടിരിക്കുന്ന പാവം എന്റെ കൂട്ടുകാരന്
@ jayarajmurukkumpuzha: താങ്കളുടെ കമന്റും “nannaayittundu aashamsakal....”
ഷാനി തിരിച്ച് വരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം. എഴുത്ത് വളരെ ടച്ചിങ്ങായി.
@ Vayady: ഷാനിയുടെ തിരിച്ചു വരവിനായി ഞാനും കാത്തിരിക്കുന്നു കൂടെ കൂടിയതില്‍ സന്തോഷം, തിരിച്ച് വരവ് തീര്‍ച്ചയയും അറിയിക്കാം
@ vavvakkavu: :)
@ ക്ഷമ: ന്തേ..??
@ ആയിരത്തിയൊന്നാംരാവ്: മഹത്തരമാവാന്‍ പ്രാര്‍ത്ഥിക്കാം
@ shaji-k: അതെ, അവന്റെ തിരിച്ച് വരവിനായ് കാത്തിരിക്കാം നമുക്ക്
@ laloo: :)
@ Manoraj: നല്ലത് തന്നെ സംഭവിക്കും, അങ്ങനെ തന്നെ ആവാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക്
@ കുഞ്ഞൂസ് (Kunjuss): ദൂരെ ഉള്ളവരുടെ പ്രാര്‍ത്ഥന ദൈവം വേഗം കേള്‍ക്കുമത്രേ
@ പട്ടേപ്പാടം റാംജി: അതെ അവന് തിരിച്ച് വരും പഴയ ചുള്ളനായി തന്നെ
@ ബഷീര്‍ Vallikkunnu: :)
@ Sumesh: അതെ
@ എറക്കാടൻ / Erakkadan: :)
@ Renjith: കൂടെ ഷാനിയും
@ സ്വപ്നാടകന്: അവനെ നമുക്ക് തിരിച്ച് തരും ദൈവം, അതിനായി കാത്തിരിക്കാം
@ MyDreams: നമ്മുടെ പ്രാര്‍ത്ഥനക്ക് ഫലം കിട്ടാതിരിക്കില്ലാ
@ ഭാനു കളരിക്കല്‍: എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കട്ടെ
@ മഴക്കുട്ടി.....: സുഹൃത്തേ ഷാനിക്കായി ആത്മാര്‍ത്തമായി പ്രാര്‍ത്ഥിക്കുക
@ എന്‍.ബി.സുരേഷ്: ഷാനിയുടെ ആരോഗ്യത്തിനായി നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം
@ കുമാരന് | kumaran: അവനെ നമുക്ക് തിരിച്ച് തരും ദൈവം, അതിനായി നമുക്ക് സര്‍വേശ്വരനോട് അപേക്ഷിക്കാം
ഹാഷിം കൂട്ടുകാരൻ ഷാനിക്കുവേണ്ടി ചെയ്ത ഏറ്റവും നല്ലയൊരു കടപ്പാടാണിത്....
എത്ര പ്രാർത്ഥനകളാണ് ഷാനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്,അതുകൊണ്ടവൻ തീർച്ചയായും പഴയ ഉന്മേഷത്തോടെതന്നെ വീണ്ടും ജീവിതത്തിലെക്ക് തിരിച്ചുവരും കേട്ടൊ.
വായിച്ചു കഴിഞപ്പൊല്‍ എന്റെ കണ്ണ് നിറഞുപൊയി.സര്വ്വശ്ക്തന് എല്ലവരെയും(ഷാനിയെയും ഹാഷിമിനെയും)പരീക്ഷണങ്കലില് നിന്നും രക്ഷിക്കുമാറാക്കട്ടെ.ആമീന്‍
പ്രാര്‍ത്ഥനയോടെ ഞാനും കൂടെ ഉണ്ട്.
ഷാനി വരും
എഴുത്ത് മനോഹരം !
പ്രിയ ഹാഷിം ,
തനിക്കു സുഖം ഇല്ലാന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
ഞാന്‍ കരുതിയത് എന്നെ പറ്റിക്കുകയാണ് എന്നാണു.
ഏത് വായിച്ചപ്പോള്‍ ആണു സത്യം ആയിരുന്നു അതെന്നു
അറിഞ്ഞത്,..തനിക്കും,തന്റെ സുഹൃത്തിനും എല്ലാം വേഗം
സുഖപെടാന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
.മനസ്സ് തളര്‍ത്താതെ ആത്മ വിശ്വാസം കൈവിടാതെ..
മുന്നോട്ടു ചിന്തിക്കുക..
So Kothara can post articles like this.
Really it is paining...
May Almighty keep all well.
ഹാഷിം...മനുഷ്യര്‍ സ്നേഹമില്ലാത്തവരായിമാറിയി രിക്കയാണെന്ന് പലരും പറയും
.പക്ഷെ ഒരു ഐ.സി.യു.വിന്റെ മുന്നില്‍ ചെന്നിരുന്നാല്‍ മനസ്സിലാവും മനുഷ്യരിന്നും പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നു.
ഷാനിക്ക് ഭേദമാകട്ടെ..
..ഈ പേരൊന്നു മാറ്റിയാല്‍ കൊള്ളാം.അടുത്തയിടെ ഇറങ്ങിയ ഒരുനൂറാം കിട ചിത്രത്തിലാണ് ഇതാദ്യം കേട്ടത്.ഈ പേര് എന്ത് ഉദ്ദേശ ത്തിലാണ്??
ഒരു കമന്റ് കൂടെ ,
ഇരുപത് വര്‍ഷം മുമ്പ് എന്റെ നട്ടെല്ലിലൂടെ കയറിയ അതെ സൂചിയെ ഞാന്‍
ഇന്നും തിരിച്ചറിയുന്നു . വല്ലാത്ത വേദനയോടെ ......... ഇന്ന് ഞാന്‍ വീല്‍ ചെയറില്‍
ഇരുന്നു കൊണ്ട് പ്രാര്‍ത്തിക്കുന്നു ആര്‍ക്കും ഈ വിധി വരുത്തരുതേ എന്ന് .കൂട്ടത്തില്‍ ഹാഷിമിനും
കൂട്ടുകാരന് ഷാനിനും ഹ്രദയം നിറഞ്ഞ പ്രാര്‍ഥനയോടെ ...............
താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ
ഹാഷിം.
ആദ്യം തമാശയാണെന്ന് വിചാരിച്ചു, പിന്നെ പിടിച്ചിരുത്തി. പിന്നെ ശരിക്കും വിഷമം തോന്നി.
ഹാഷിമിനു ഇപ്പോള്‍ സുഖമായെന്നു കരുതുന്നു. വേഗം സുഖം പ്രാപിക്കട്ടെ. പണ്ട് ഫുട്ബോള്‍ കളിച്ചു എന്റെ കാലൊടിഞ്ഞിട്ടുണ്ട്. 6 മാസം തുട മുതല്‍ പാദം വരെ പ്ലാസ്റെര്‍ ഇട്ടിട്ടു അത് വെട്ടിക്കലഞ്ഞപ്പോള് കാലില്ലതപോലെ തോന്നി. ക്രമേണ ശരിയായി. ഹാഷിം ഒന്നും പേടിക്കണ്ട.
ഷാനി പെട്ടെന്ന് സുഖം പ്രാപിക്കാന്‍ എല്ലാവിധ ആശംസകളും നേരുന്നു.
epol allam ok yayooo
hashim
athil oru padu santhosham undu.....
എത്രയും പെട്ടെന്ന് കൂട്ടുകാരന് സുഖമാകട്ടെ...
വായിച്ചിടത്തെല്ലാം തന്റെ കയ്യൊപ്പ് പതിച്ചു, പേരിലെ 'വഷളത്തരം' കൊണ്ട് ഓര്‍മ്മയില്‍ തങ്ങി നിര്‍ത്തുന്ന പ്രിയ സ്നേഹിതാ, താങ്കളുടെ ആര്‍ദ്രമായ വാക്കുകള്‍ എന്നില്‍ മിഴിനീരുണ്ടാക്കി.
ഇതൊക്കെ എപ്പോള്‍ സംഭവിച്ചു എന്ന് പറയാതെ "എപ്പോഴും ആര്‍ക്കും സംഭവിക്കാം.." എന്ന മട്ടില്‍ താന്കള് പോസ്റ്റ് ഇടിച്ചു നിര്‍ത്തിയത് എന്നെപോലുള്ള ദുര്‍ബ്ബല ഹൃദയരുടെ നെഞ്ഞത്താണ്. ഒരുറുമ്പിന്റെ വേദന പോലും അസഹ്യമാണ് നമുക്ക്. പക്ഷെ, നമ്മുടെ അഹങ്കാരം ഇതൊന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നില്ല. എല്ലാ തെറ്റുകളും ചെയ്യുമ്പോഴും നാം കരുതുന്നു നാളെ നന്നാവാം എന്ന്. എന്നിട്ടും പടച്ചോന് നമുക്ക് തുണയാകുന്നു, ക്ഷമിക്കുന്നു. സുഖവും സന്തോഷവും നല്കുന്നു.
നമുക്ക് നന്നാവാം. മനസ്സ് കൊണ്ടും ശരീരം കൊണ്ടും.
പടച്ചോന് കൈവിടില്ല, നല്ല മനസ്സില്‍ അവന് നന്മ മാത്രമേ തരൂ. ധൈര്യമായിരിക്കൂ.
ഷാനി തിരിച്ചു വരുമെന്നേ എന്റെയും പ്രാര്‍ത്ഥനകള്‍.
ഹാഷിം ... താനിത്തിരി വിഷമിപ്പിച്ചു, തന്റെ എല്ലാ സങ്കടങ്ങളും എഴുത്തിലൂടെ അതേപോലെ .. വേദന പോലും.
കൂട്ടുക്കാരന് തിരികെ വരുമെന്ന് പ്രതീക്ഷിക്കാം...
ഇതിന് മുന്‍പൊരു ബ്ലോഗര്‍(vasanthalathika )ആവശ്യപ്പെട്ടത് പോലെയുള്ളൊരു ആവശ്യം എനിക്കുമുണ്ട് കൂതറ (നീ നല്ലൊരു വ്യക്തിയാണ്, നീ കുതറയല്ല) എന്ന നാമം മാറ്റികൂടെ ? സ്നേഹത്തോടെ
ഫാറൂഖ്
ഷാനിക്കായി പ്രാര്‍ഥിക്കുന്നു... വിവരണം നന്നായിട്ടുണ്ട് ഹാഷിം..
വിചാരത്തിന്റെ അഭിപ്രായത്തെ ഞാനും പിന്താങ്ങുന്നു..
ദുനിയാവിലെ ഓരോ പരീക്ഷണങ്ങളും അനിവാര്യമാണ് ഒന്നല്ലെങ്കില്‍ മറ്റൊന്ന് കൊണ്ട് പടച്ചവന് നമ്മെ പരീക്ഷിക്കും വലിയവലിയപരീക്ഷണങ്ങള് തരാതിരിക്കാനും നമ്മുടെ സഹോദരങ്ങള്‍ക്ക് പെട്ടെന്നുള്ള ശിഫ നല്കാനുംനമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം.പ്രാര്‍ത്ഥിക്കുന്നു
പ്രാര്‍ത്ഥനയോടെ ...
അന്നു മനസ്സില്‍ തോന്നിയ ആകുലതകള്‍ അതുപോലെ പകര്‍ത്തിയിട്ടുണ്ട്.
ഷാനിക്കു സുഖമാവട്ടെ.
ഷാനിക്ക് എത്രയും പെട്ടെന്ന് സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു...
പ്രിയ ഹാഷിം,
ഇത്രയും പ്രതികരണങ്ങൾ നിങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലേ!
ഒരു സത്യം പറയാം ഈ പേരുകാരണം ഞാന്‍ ഇതുവരെ ഈ ബ്ലോഗ് വായിച്ചിരുന്നില്ല ഇതിപ്പോള്‍ എന്റെ പോസ്റ്റിലെല്ലാം കമന്റ്! ഒന്നു വന്നു നോക്കി പോകാം എന്നു കരുതി .. ഇതുവരെ നോക്കാതെ വായിക്കാതെ ഇരുന്നത് തെറ്റായിപ്പോയി ..
നല്ല പോസ്റ്റ് ഓപ്പറെഷന് തീയറ്ററില്‍ കയറുമ്പോള്‍ തിരികെ വരുമോ എന്ന ചിന്ത അതൊരു വല്ലാത്ത അവസ്ഥയാണ്.. ഒരിക്കല്‍ ഞാനും അനുഭവിച്ചതാ.. ഇതു വായിച്ചപ്പോള്‍ നട്ടെല്ലില്‍ കൂടി ആ തണുപ്പ് ഇരച്ചു കയറി... മുഹമ്മദ് ഷാനി,എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ എത്താന്‍ പ്രാര്‍ത്ഥിക്കുന്നു ഹാഷിം അപ്പോള്‍ കാലില്‍ എന്തു പറ്റിയതാ?
ഇപ്പോള്‍ സുഖമായി എന്നു വിശ്വസിക്കട്ടെ
പ്രാര്‍ത്ഥനയോടെ സസ്നേഹം മാണിക്യം
really touching......................
വായിച്ചുതീർന്നപ്പോൾ മനസ്സിലൊരു നൊമ്പരപ്പാട്...
പ്രാർത്ഥിക്കാം.
da koothara hashimae.......
senti adichu bakiyullorea koodi karayippikkananodaa ninde bhaavam.......
dhairyamundel nerittu vaada, immathiri senti adichal ninne blog idichu parathum......
ninakkum shanikku vendim prarthikkam tto..........
ഷാനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ഒരുപാട് നാളുകൾക്ക് ശേഷം ആദ്യമായി ബൂലോഗത്ത് ഒർ കമന്റ്. അത് കൂതറക്ക് തന്നെ വേണ്ടി വന്നല്ലോ... :) അരക്ക് കീഴെ തളർന്ന് കിടക്കുമ്പോഴും നിന്റെ ചിന്തകളിൽ കുടിയേറിയ നർമ്മം നീ കൂതറയല്ലന്ന് തെളിയിക്കുന്നു. എന്തിനോ ഒരു വാശിക്ക്, ആരോടോ ഒരു പക തീർക്കും പോലെ കൂതറയെന്ന് പേരിട്ടു. നടക്കട്ടേ...
പ്രിയ സുഹൃത്ത് ഷാനിക്ക് വേണ്ടി മനസ്സറിഞ്ഞ് ഞാനും പ്രാർത്ഥിക്കുന്നു.
സസ്നേഹം
നരി
njan prarthikkam
എന്താണു പറയുക.നന്നായി എഴുതിയിരിക്കുന്നു.ചിലയിടങ്ങളിലൊന്നു സങ്കടപ്പെടുത്തിയെങ്കിലും..
ഇത്രേം നല്ല കൂട്ടുകാരനെ ഷാനിക്ക് നല്കിയ ദൈവം തീര്‍ച്ചയായും ഷാനിയെ കൈവിടാതെ, പിടിച്ചെഴുന്നേല്‍പ്പിക്കും.പ്രാര്‍ത്ഥനകളോടെ..
വായിച്ചിരുന്നെടൊ മുമ്പ്.
ഒന്നും പറയാതെ പോയത് സമയക്കുറവ്.
എങ്കിലും പ്രാര്‍ത്ഥന അറിഞ്ഞ അന്ന് മുതലേ ഉണ്ട്.
ഇന്നിപ്പൊ ലൈനില്‍ കണ്ടിട്ടും , “എങ്ങനെയുണ്ട്”
എന്ന് ചോദിക്കാന്‍ ഒരു,,,,ഒരു വേണ്ട. സുഖമായിക്കാണും!! അത് കരുത് ഇരിക്കാം. അതാ നല്ലത്.
Hashim,
ഓപ്പറേഷന് തിയേറ്റരില്‍ ഒന്നിലധികം തവണ ഇതുപോലെ കിടന്ന എനിക്ക് തങ്കളുടേ പോസ്റ്റ് വായിച്ചപ്പോള്‍ ആ ഓര്‍മ്മകള്‍ മനസ്സിലിരച്ചുവന്നു. താങ്കളുടെ കൂട്ടുകാരനും അതുപോലുള്ള അവസ്ഥയില്‍ കഴിയുന്ന ഒരുപാട് സഹജീവികളും മനസ്സിനെന്നും നൊമ്പരമാണ്. പ്രാര്‍ഥന കേട്ട് അവരെ രക്ഷിക്കാനൊരു ദൈവമില്ലെന്നറിയുന്നതുകൊണ്ട് ഞാന്‍ ഓപ്പറേഷന് തിയേറ്ററിലും വേദനകള്‍ക്കിടയിലും ഒരിക്കല്‍ പോലും പ്രാര്‍ഥിച്ചിട്ടില്ല. താങ്കളുടെ സുഹൃത്ത് സുഖം പ്രാപിക്കണമെന്നാഗ്രഹിക്കുന്നു.
What is the meaning of Koothara? please really I don't know...
തൊണ്ണൂറ്റിരണ്ടു കമന്റ്സ്...എന്റെ കൂതൂ..നീആരാണെന്ന് മനസ്സിലായി, ഞാന്‍ രൂപം കണ്ടിട്ടില്ല എന്നെ ഉള്ളൂ ..പക്ഷെ ,ഒരൊറ്റ മെയിലില്‍ കൂതൂന്റെ മനസ്സ് കണ്ടവനാ ഞാന്‍..എന്തും ഒരു വക്ര ബുദ്ധിയോടെ കാണുന്നു നീ എന്തും നിന്റെ കൂതറ കണ്ണിലൂടെ നോക്കുന്നു നീ ..പക്ഷെ അതിനപ്പുറം ചിലതൊക്കെ ഉണ്ടെന്ന് നിനക്കറിയാം , എങ്കിലും സമ്മതിച്ചു തരില്ല നീ ..നിന്റെ പ്രായം അതാണ് .അതുകൊണ്ടുതന്നെ എല്ലാം ഓക്കേ..നിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ ഞാന്‍ സത്യം കരഞ്ഞുപോയി അനിയാ ...എന്തോ ഞാന്‍ അങ്ങിനെ ആയിപ്പോയി ...പിന്നേ നിന്നോട് ക്ഷേമം അന്വേഷിക്കുന്ന ഓരോ വാക്കിലും എന്റെ മൌനം നീ കണ്ടിരിക്കും ..കൂടുതല്‍ നീട്ടാന്‍ വയ്യ
എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന പ്രാര്‍ഥനയോടെ...
സ്വന്തം ഒരു ജേഷ്ടന്
ശരിയ്ക്കും ഹൃദയസ്പര്‍ശിയായൊരു പോസ്റ്റ്. തിരൂര്‍ പോളി എന്റെ വീടിനടുത്താണ്. ഷാനിക്കു വേണ്ടി എന്റെയും പ്രാര്‍ത്ഥനകള്‍
@ ബിലാത്തിപട്ടണം / Bilatthipattanam: ഷാനി തിരിച്ച് വരും തീര്‍ച്ച, അതിന് ദൈവം സഹായിക്കട്ടെ
@ Taha sharif: ഷാനിയെ ദൈവം കൈവിടില്ലാ, അത്രക്ക് പാവാ അവന്
@ സോണ ജി: അതെ, പ്രാര്‍ത്ഥനയില്‍ ഷാനിയെ ഉള്‍പെടുത്തുക
@ Captain Haddock: നമ്മുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കുമാറാകട്ടെ..!!
@ ramanika: അതെ അവന് വരും, തീര്‍ച്ച
@ lekshmi: കൂട്ടുകാരന് ഷാനിക്ക് വേണ്ടിയും ദൈവത്തോട് അപേക്ഷിക്കുക, അവന് അത് കേള്‍ക്കാതിരിക്കില്ല
@ Areekkodan | അരീക്കോടന്‍: എല്ലാവരുടേയും പ്രാര്‍ത്ഥനയിലൂടെ ഷാനി തിരികെ എത്തും എന്ന് വിശ്വസിക്കാം
@ vasanthalathika: അതെ ഷാനിക്ക് സുഖം ആവും, പെട്ടന്ന് ആവട്ടെ..!!
@ sm sadique,: പ്രാര്ത്ഥനനക്ക് ദൈവം പെട്ടന്ന് ഉത്തരം തരും എന്ന് പ്രതീക്ഷിക്കാം
@ വഷളന്‍ | Vashalan: ഷാനിക്കായി പ്രാര്‍ത്ഥനകള്‍ മാത്രമേ ഇനി നമുക്ക് പറ്റൂ, അത് ഒത്തിരി വര്‍ദ്ധിപ്പിക്കാം
@ NISHAM ABDULMANAF: ശരിയാവും പയ്യെ
@ ജിമ്മി: ആവും, അവന് തിരിച്ച് വരും
@ (റെഫി: ReffY): അതെ പ്രാര്‍ത്ഥനക്ക് ഉയരുന്ന കൈകള്‍ ദൈവം ഒരിക്കലും തട്ടിക്കളയില്ലാ, അവന് എന്നും നമ്മുടെ കൂടെ കാണും
@ AKHILESH: ഷാനിയുടെ തിരിച്ച് വരവിനായി നമ്മുക്ക് കാത്തിരിക്കാം
@ ഒഴാക്കന്.: തീര്‍ച്ച, ഷാനി തിരിച്ചു വരും.
@ വിചാരം: ഷാനിക്കായുള്ള പ്രാര്‍ത്ഥനകള്‍ നമ്മുക്ക് വര്‍ദ്ധിപ്പിക്കാം
@ രഘുനാഥന്: പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന ദിവസത്തിനായി നമുക്ക് കാത്തിരിക്കാം
@ Nafeesa: നമ്മുറ്റെ പ്രാര്ത്ഥനനകള് ദൈവം എത്രയും പെട്ടന്ന് സ്വീകരിക്കുമാറാകട്ടെ
@ ഏകാന്തതയുടെ കാമുകി:
തുടര്‍ന്നും നിരന്തരം പ്രാര്‍ത്ഥിക്കുക, അവന്റെ തിരിച്ച് വരവിന് നമുക്ക് കാതോര്‍ക്കാം
@ Typist | എഴുത്തുകാരി: ഷാനിക്കു സുഖമാവും, അതിനായി നമുക്ക് ദൈവത്തോട് പറയാം
@ സുമേഷ് | Sumesh Menon: കൂടെ അവന്റെ തിരിച്ച് വരവിനായി കാത്തിരിക്കം
@ യറഫാത്ത്: ഷാനിയെ പ്രാര്‍ത്ഥനയില്‍ ഉള്പെടുത്തൂ
@ മാണിക്യം: എല്ലാവരുടേയും പ്രാര്‍ത്ഥനാ ഫലം അവനില്‍ കാണുക തന്നെ ചെയ്യും, തീര്‍ച്ച
@ sreeraj: ഷാനിക്കായി പ്രാര്‍ത്ഥിക്കാം
@ അലി: തീര്‍ച്ചയായും ദൈവം പ്രാര്‍ത്ഥനകള്‍ സ്വീകരിക്കും, എത്രയും പെട്ടന്ന് സ്വീകരിക്കും എന്ന് ആശിക്കാം
@ hishampasha: നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അവന് തിരിച്ച് വരും, അതിനായി കാത്തിരിക്കാം
@ ഗീത: അറിയാത്തവര്‍ക്കും ദൂരെ ഉള്ളവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ദൈവം കൈവിടില്ലാ തീര്‍ച്ച
@ നരിക്കുന്നൻ: മനസ്സറിഞ്ഞ പ്രാര്‍ത്ഥനകള്‍ ഒരിക്കലും വെറുതെ ആവില്ലാ ഫലം കാണുകതന്നെ ചെയ്യും
@ perooran: ഒത്തിരി പേരുടെ ആത്മാര്ത്തമായ ഈ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കും, എനിക്കുറപ്പുണ്ട്
@ Rare Rose: അതെ ഷാനി എന്ന എന്റെ നല്ല കൂട്ടൂകാരന് തിരിച്ചെത്തും
@ OAB/ഒഎബി: നിരന്തരമുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം നല്കപ്പെടും, തീര്‍ച്ച
@ സുശീല്‍ കുമാര്‍ പി പി: നമ്മുടെ ആഗ്രഹം പോലെ നടക്കുകതെന്നെ ചെയ്യും അതിനായി ദൈവം അനുഗ്രഹിക്കട്ടെ
@ സിദ്ധീക്ക് തൊഴിയൂര്‍: കണ്ണീരില്‍ കുതിര്‍ന്ന ആ പ്രാര്‍ത്ഥനകള്‍ ഷാനിയെ രക്ഷിക്കും, അതിനായി നിരന്തരം ദൈവത്തോട് നമുക്ക് കൈകളുയര്‍ത്താം
@ മന്സു: പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസം പെട്ടന്ന് എത്തിച്ചേരുവാന്‍ നമുക്കാശിക്കാം
nte bhagavaane. thudakkam thanne sankadam aayallo.
aadyamaayi vannathu ingine?
kaanaam....
prarthana undu ennennum....
Hashiminu entha pattiye?
Shanikku ethrayum pettennu sughamavatte ennu njanum prarthikkunnu....
അനുഭവ തീവ്രതയുള്ള വിവരണം. നന്നായിട്ടുണ്ട്
ഇപ്പോള്‍ നമ്മള് വേദനിക്കുന്ന പല നിമിഷങ്ങളും നാളെ ഒരിക്കല്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ചിരി ഉണരാറുണ്ട്..ഹാഷിമിന്റെ പോസ്റ്റില്‍ പല സ്ഥലത്തും അത് കണ്ടു....ഏതായാലും അതെ പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.... അത് എന്റെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് ഈ പോസ്റ്റ് പ്രേരകമായി.... ഉടനെ ഞാന്‍ അത് എഴുത്തും.... എന്റെ എല്ലാ പ്രാര്‍ത്ഥനകളും നേരുന്നു .
ഹാഷിമേ...ഞാന്‍ അത് സാധിച്ചു....... നിങ്ങളുടെ ഈ പ്രേരകമാക്കി ഞാന്‍ എന്റെ അനുഭവം എഴുതി...ഈ ലിങ്കില്‍ അത് ഉണ്ട്...
http://nazhika.blogspot.com/2010/06/blog-post_16.html
എനിക്ക് ആ സൂചി കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കുത്തി വെച്ച ശേഷം ഓപ്പറേഷന് നടത്തി കൂതറ എന്ന ഭാഗം എടുത്തു മാറ്റി ഹാഷിം എന്ന നല്ല ആരോഗ്യകരമായ ഭാഗത്തെ രക്ഷിക്കുമായിരുന്നു!!!
ഹാഷിമേ...
ഷാനിക്കിപ്പോഴെങ്ങിനെയുണ്ട്.
കോരിച്ചൊരിയുന്ന മഴയത്തൊരുനാൾ റോഡരിലിലുണ്ടായിരുന്ന 16 അടി ഉയരത്തിലുള്ള മതിൽ ഇടിഞ്ഞ് മേത്ത് വീണപ്പോ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ കിട്ടിയ വഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പിറകിലൂടെ തെറിച്ച് വീഴുന്ന വെട്ടുകൽ കഷണങ്ങൾ മരണത്തിന്റെ ദൂതുമായി വന്നത് ദൈവത്തിന്റെ അദ്രുശ്യമായ കരങ്ങളാൽ തട്ടിമാറ്റപ്പെട്ടെങ്കിലും ചീറിവന്ന ഒരു കല്ല് കാൽ മുട്ടിന്റെ പിറകിലേക്ക് വന്നടിക്കയും അതേ തുടർന്ന് അതേ വഴിയിൽ വീഴുകയും ചെയ്തു. പുറമേക്ക് അപകടമൊന്നും കണ്ടില്ലെങ്കിലും, ഞാനറിഞ്ഞു എനിക്ക് നടക്കാനോ എണീക്കാനോ ആവുന്നില്ലെന്ന്.മംഗലാപുരത്ത് പരിശോധിച്ച ഡോക്ടർ പറയുന്നു, ഇന്റെർ ലിഗമെന്റ് പൊട്ടിയെന്ന്, ഓപറേഷൻ പ്രയാസമാകുമെന്ന്. എല്ലാം അല്ലഹുവിലായിരുന്നഭയം. നിരവധി മനസ്സുകളുടെ പ്രാർഥനയാലും, ദോക്ടറുടെ ചികിത്സയാലും ഞാൻ ജീവിതത്തിൽ തിരിച്ചു വന്നു.
എനിക്കു മനസ്സിലാവുന്നു, ഹാഷിമനുഭവിച്ച വേദന എന്താകുമെന്ന്.
അതൊരു ജീവിതം തന്നെയാണു ഹാഷിമേ....
ഷാനിക്കായ് പ്രാർഥിക്കുന്നു.
കൊള്ളാം
ഷാനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു...
(കമന്റുകള്‍ വായിക്കുന്നതിനുമുമ്പ് കോപ്പി ചെയ്തത് താഴെ പോസ്റ്റുന്നു.. സിറ്റ്വേഷന് മാച്ചിംഗ് അല്ലെന്നറിയാം...എന്നാലും കോപ്പി ചെയ്ത സ്ഥിതിക്ക് പേസ്റ്റിയില്ലെങ്കില് എനിക്കൊരു മനസമാധാനം കിട്ടൂല്ല)
...ഒരു നേഴ്സ് വന്ന് ഇടക്കിടക്ക് പള്‍സും ബി പി യും കുറിച്ചെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈകൊണ്ട് അരക്ക് താഴെ തൊട്ടു നോക്കി.
ആശുപത്രിക്കിടക്കിയിലും കൂതറ സ്വഭാവത്തിന് ഒരു മാറ്റവുമില്ല..ല്ലേ?
എന്റെ ബ്ലോഗില്‍ മിക്കവാറും കമന്റ് ഇടുന്ന ഹാഷിമേ, ഇതു ഞാനറിഞ്ഞില്ലല്ലോ? അല്ലാ ഒരു സൂചന പോലും ഉണ്ടായിരുന്നില്ലല്ലോ?
ഇതു വായിച്ചപ്പോള്‍ ആ നെടുങ്കന്‍ സൂചി എന്റെ നട്ടെല്ലിലേയ്ക്കു കയറിയപോലൊരു ഫീലിങ്ങാണു തോന്നിയത്..ഒരു മിന്നല്‍ പാഞ്ഞു. ഇപ്പോള്‍ സുഖമായിക്കാണുമല്ലോ അല്ലേ..
പ്രിയ കൂട്ടുകാരന് ഷാനിയ്ക്കു വേണ്ടിയും എന്റെ പ്രാര്‍ത്ഥന!
സസ്നേഹം.
ഷാനി തിരിച്ചു വരും..
പ്രിയ സുഹൃത്ത് ഷാനി നമ്മോട് വിട പറഞ്ഞിരിക്കുന്നു.
മുഹമ്മദ് ഷാനി 31-01-2011 ലെ രാത്രി മരണപ്പെട്ട വിവരം അറിയിക്കുന്നു.
പറയാന്‍ ഇനി എനിക്ക് വാക്കുകളില്ലാ.
ഒന്നു മാത്രം അറിയാം
ഞാനും നീയും യാത്രയാകും, എന്റെ ഷാനി യാത്രയായപോലെ.....
ഒന്നും പറയാനില്ല. ജീവനോടെയിരിക്കുന്ന നാളെല്ലാം കഴിവതും നന്മ ചെയ്ത് ജീവിക്കുമെന്ന് ഒരു നിര്‍ണ്ണയം മാത്രം.
ഹാഷിം..
ഞാനിതു വരെ കൂതറ എന്ന് വിളിച്ചിട്ടില്ല..ഇത്രയും നല്ല മനസ്സുള്ള നിങ്ങൾക്ക് ആ പേര് ചേരില്ല തന്നെ...
വേദനിപ്പിക്കുന്ന പോസ്റ്റ്..
“മനുഷ്യനു അവന്റെ കഴിവിന്റെ പരിതികൾ വ്യക്തമാക്കി കൊടുക്കാനുള്ള ദൈവത്തിന്റെ ഒരു പരീക്ഷണവും അവന്റെ വിശ്വാസത്തെ അളക്കാനുള്ള ഒരു അളവുകോലും ഒരനുഗ്രഹവുമാണ് രോഗം...ഹാഷിം ഈ പരീക്ഷണഘട്ടം വിജയകരമായി പൂർത്തീകരിച്ചു എന്ന് തോന്നുന്നു..
ആ മനസ്സിലെ നന്മകൾ ചോർന്നു പോകാതെ സൂക്ഷിക്കുക....
വാപ്പാടെ കൈപിടിച്ച് കരഞ്ഞപ്പോള്‍, എന്റെ കണ്ണില്‍ നിന്നുംവന്നു ഒരിറ്റു കണ്ണുനീര്.
Post a Comment