സിനിമാ നടന് മമ്മുട്ടി പങ്കെടുക്കും
തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തിന്റെ ജനകീയനായ നടന് എന്റെ സുഹൃത്തുകൂടിയായ മമ്മൂട്ടിയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്.... അത് മീറ്റിനു നല്ല ഒരു നടനാനുഭവം പകരും. ഒരുപക്ഷേ മമ്മുട്ടിയുടെ ദി കിംഗ് എന്ന സിനിമയും, ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥയും, സാഗരംസാക്ഷിയും ഒക്കെ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും എന്നാലും ഈ നടനെ ഒന്ന് നേരില്‍ കാണാനും. ഈ സിനിമാനുഭവങ്ങള്‍ നേരില്‍ ഒന്ന് പറഞ്ഞ് കേള്‍ക്കാനും ആഗ്രഹിക്കാത്തവരായി ആരും കാണാതിരിക്കില്ല. അവര്‍ക്ക് ഈ അവസരം പ്രയോജനപ്രദമാകും.
---------------------------------------------------------------------------------------------------------
കൂട്ടിച്ചേര്‍ത്തത് (May/20/2010 | 10:37 PM):
പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ,
തൊടുപുഴ മീറ്റുമായി ബന്ധപെട്ട് പാവപെട്ടവന് എഴിതിയ ഒരു പോസ്റ്റ് വായിച്ചപ്പോ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ആണ് മുകളില്‍ ഞാന്‍ എഴിതിയ ‘സിനിമാ നടന് മമ്മുട്ടി പങ്കെടുക്കും’ എന്ന പോസ്റ്റ്
ഈ പോസ്റ്റ് എഴുതാനുള്ള കാരണങ്ങള്‍ (എനിക്ക് തോന്നിയവ, സത്യമാകണമെന്നില്ലാ):
* >>> മുരുകന് കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും <<< ശ്രമിക്കും!, അദ്ദേഹത്തോട് മീറ്റിനെ പറ്റി സംസാരിച്ച ശേഷം, ‘അദ്ദേഹം വരാമെന്നേറ്റിട്ടുണ്ട്’ എന്നായിരുന്നു നല്ലത്. ഇതിപ്പോ ആരോ നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന ഒരു ഫീലിംഗ്
* >>> അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ് <<< എന്നാല്‍ കവിക്ക് ബ്ലോഗ് മീറ്റിന് വരാന്‍ പ്രത്യേക ക്ഷണം എന്തിന്??
* >>> എന്റെ സുഹൃത്തുകൂടിയായ മുരുകന് കാട്ടക്കടയെ <<< ആദ്യ വരിയില്‍ തന്നെ അദ്ദേഹം തന്റെ സുഹ്രുത്താണെന്ന് തെളിയിക്കാനുള്ള വെമ്പല്‍.
ഇതെല്ലാം കണ്ടപ്പോ സുഹൃത്തായ(വണ്‍വെ സുഹൃത്ത്) മമ്മുട്ടിയെ എനിക്കും എന്തു കൊണ്ട് ശ്രമിച്ചുകൂടാ എന്ന് തോന്നി. അദ്ദേഹവും ബ്ലോഗര്‍ ആണല്ലോ..!
ഇതിനോട് ചുവട് പിടിച്ച് റ്റോംസും, അലിയും എഴുതിയ നര്‍മ പോസ്റ്റുകളെ പോലെ അല്ല ഞാന്‍ ഉദ്ദേശിച്ചത്, പാവപെട്ടവന്റെ അവതരണ രീതി എനിക്കിഷ്ട്ടപെട്ടില്ലാ. അതിനോട് ഒന്ന് പ്രതികരിക്കുക എന്നുമാത്രമെ ഞാന്‍ കരുതിയുള്ളൂ. പാവപെട്ടവന്റെ പോസ്റ്റിലെ ചില പേരുകളും പ്രയോഗങ്ങളും മാറ്റുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ (ഒരു പാരഡി പോലെ).
പാവപെട്ടവാ ബ്ലോഗ് മീറ്റിന് ഞാനും ഉണ്ടാവും, നമുക്കവിടെ അര്‍മാദിക്കാം.. :) തൊടുപുഴ മീറ്റ് കീജെയ്
ഇതൊരു കളിയാക്കല്‍ പോസ്റ്റ് അല്ലാ. ഒരു ചെറിയ പ്രതികരണം മാത്രം
---------------------------------------------------------------------------------------------------------
കൂട്ടിച്ചേര്‍ത്തത് (May/20/2010 | 10:37 PM):
പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ,
തൊടുപുഴ മീറ്റുമായി ബന്ധപെട്ട് പാവപെട്ടവന് എഴിതിയ ഒരു പോസ്റ്റ് വായിച്ചപ്പോ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ആണ് മുകളില്‍ ഞാന്‍ എഴിതിയ ‘സിനിമാ നടന് മമ്മുട്ടി പങ്കെടുക്കും’ എന്ന പോസ്റ്റ്
ഈ പോസ്റ്റ് എഴുതാനുള്ള കാരണങ്ങള്‍ (എനിക്ക് തോന്നിയവ, സത്യമാകണമെന്നില്ലാ):
* >>> മുരുകന് കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും <<< ശ്രമിക്കും!, അദ്ദേഹത്തോട് മീറ്റിനെ പറ്റി സംസാരിച്ച ശേഷം, ‘അദ്ദേഹം വരാമെന്നേറ്റിട്ടുണ്ട്’ എന്നായിരുന്നു നല്ലത്. ഇതിപ്പോ ആരോ നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന ഒരു ഫീലിംഗ്
* >>> അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ് <<< എന്നാല്‍ കവിക്ക് ബ്ലോഗ് മീറ്റിന് വരാന്‍ പ്രത്യേക ക്ഷണം എന്തിന്??
* >>> എന്റെ സുഹൃത്തുകൂടിയായ മുരുകന് കാട്ടക്കടയെ <<< ആദ്യ വരിയില്‍ തന്നെ അദ്ദേഹം തന്റെ സുഹ്രുത്താണെന്ന് തെളിയിക്കാനുള്ള വെമ്പല്‍.
ഇതെല്ലാം കണ്ടപ്പോ സുഹൃത്തായ(വണ്‍വെ സുഹൃത്ത്) മമ്മുട്ടിയെ എനിക്കും എന്തു കൊണ്ട് ശ്രമിച്ചുകൂടാ എന്ന് തോന്നി. അദ്ദേഹവും ബ്ലോഗര്‍ ആണല്ലോ..!
ഇതിനോട് ചുവട് പിടിച്ച് റ്റോംസും, അലിയും എഴുതിയ നര്‍മ പോസ്റ്റുകളെ പോലെ അല്ല ഞാന്‍ ഉദ്ദേശിച്ചത്, പാവപെട്ടവന്റെ അവതരണ രീതി എനിക്കിഷ്ട്ടപെട്ടില്ലാ. അതിനോട് ഒന്ന് പ്രതികരിക്കുക എന്നുമാത്രമെ ഞാന്‍ കരുതിയുള്ളൂ. പാവപെട്ടവന്റെ പോസ്റ്റിലെ ചില പേരുകളും പ്രയോഗങ്ങളും മാറ്റുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ (ഒരു പാരഡി പോലെ).
പാവപെട്ടവാ ബ്ലോഗ് മീറ്റിന് ഞാനും ഉണ്ടാവും, നമുക്കവിടെ അര്‍മാദിക്കാം.. :) തൊടുപുഴ മീറ്റ് കീജെയ്
ഇതൊരു കളിയാക്കല്‍ പോസ്റ്റ് അല്ലാ. ഒരു ചെറിയ പ്രതികരണം മാത്രം
60 അഭിപ്രായം:
http://www.pavapettavan.com/2010/05/blog-post_19.html
ബ്ലോഗ്ഗ് മീറ്റില്‍ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാറും എന്റെ സുഹൃത്തുകൂടിയായ അമിതാബച്ചനെ പങ്കെടുപ്പിക്കാന്‍ ഞാനും “ശ്രമിക്കും“. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്..!!.
മമ്മൂട്ടി വരുന്നുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ല. ഒരേ ഇടത്തില്‍ രണ്ടു 'പുലികള്‍'എന്തിനാ?
ശശിതരൂര്‍ എന്റെ കൂട്ടുകാരനാണ് ബ്ലൊഗര്‍ അല്ല ട്വീറ്റാറുണ്ട് ഞാന്‍ പങ്കെടുപ്പിക്കാന്‍ “ശ്രമിച്ചോട്ടെ” ?????
all the best
enthu vannalum njaan illa
all the best
enthu vannalum njaan illa
ഈ പാര വേണോ കൂതറേ ..
ആരെങ്കിലും സുനന്ദയെ പങ്കെടുപ്പിക്കൂ പ്ലീസ്.. എനിക്കൂടെ വരാനാ..
ഇവിടെ നിന്ന് ഞാൻ വരുമ്പോൾ എന്റെ ഗെഡി മുൻ ജെംയിസ് ബോണ്ട് താരം റോജർ മൂറും തൊടുപുഴക്ക് വരാമെന്നേറ്റിട്ടുണ്ട് കേട്ടൊ
hahahahah.....
ഡെയ് ആരാ കവളപ്പാറ സരസൂനെ കൊണ്ടോരുന്നത് എങ്കില്‍ ഞാനും വരാം.
ശരി... മമ്മൂക്കയോട് വരും വഴി ലാലേട്ടനെ കൂടെ കൂട്ടാന്‍ പറയൂ ;)
[ ഞാന്‍ വിളിച്ചു പറയണോ? ;) ]
ഞാന്‍ തിലകന് ഫാനാ
വരാതിരുന്നാലും ചേട്ടന് വരാതിരിക്കരുത്...
കമന്റുകള്‍ വായിച്ച് ചിരിച്ചു. :)
എല്ലാം തമാഷക്കാരായല്ലൊ...
എനിക്കാകെക്കൂടി അറിയാവുന്ന ബ്ലോഗ്ഗര്‍ നായകന് വട്ടോത്തുകുന്നിക്കല് കോയാജിയാണ് അങ്ങേരെ വേണേല്‍ വിളിക്കാം .
അപ്പോ മോഹൻലാൽ ഫാൻസ് തെറ്റില്ലേ!?
അതുകൊണ്ട് അയാളേം വിളി!
(പുള്ളി എന്റെ സുഹൃത്തല്ല, പക്ഷേ പെഷ്യന്റാ... വിളിക്കട്ടേ?)
കൂതറക്കിതെന്നാ പറ്റി?
കുടുംബ സമേതം വരണമെന്ന് ആഗ്രഹിച്ചിരുന്നു.എറണാകുളമെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഇതിപ്പം ????
അങ്ങനെയെങ്കില്‍,എന്നെ ഞാന്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നതല്ല!
യൂ ടൂബിലെ കുറെ താരങ്ങളില്ലെ..
അവളുമാരില്‍ ആരെങ്കിലും വരുന്നുണ്ടോ..
അവളുമാരുടെ കുറെ സുഹൃത്തുക്കള്‍
ബ്ലോഗര്മാര്ക്കിടയിലുണ്ടെന്ന് കേട്ടു..
അവരൊന്ന് ശ്രമിച്ചാല്‍..
മീറ്റൊരു കുളിരനുഭവമാക്കാമായിരുന്നു. അല്ല പിന്നെ!
ആളെ മക്കാറാക്കാതെ
പോയിനെടാ
ബഡുക്കൂസുകളേ..
ഹായ് കൂയ് പൂയ്!
ഉം..നടക്കട്ടെ!
ഇനിയിപ്പോ ഇതില്‍ നിന്നുമൊരു ലിങ്കിട്ടു ഞാന്‍ വേറൊരു പോസ്റ്റിടേണ്ടി വരുമോ കൂതറ മോനേ?. എനിക്കും ധാരാളം സുഹൃത്തുക്കള്‍ ഉള്ളതാണേ. അവരെയും പിണക്കാന്‍ പറ്റില്ലല്ലോ?
..................................
വെറുതെ ആളെ മെനക്കെടുത്തി...വേരേ നാലു ബ്ലോഗ് നോക്കുന്ന സമയമാ പോയത്!
പുലിപ്പേടി കാരണം ഞാനില്ല!
ഹാഷിമേ,
തമാശയായി ഒരു പോസ്റ്റ് ഇട്ടു എന്നെ ഉള്ളു.
തൊടുപുഴ മീറ്റിനു എല്ലാവിധ സപ്പോര്‍ട്ടും ഉണ്ട്.
എല്ലാം ഭംഗിയാവാന്‍ ആഗ്രഹിക്കുന്നു. അല്ലാതെ ആരെയും കളിയാക്കിയിട്ടില്ല. അതൊട്ട് ഉദ്ദേശിച്ചിട്ടുമില്ല. നന്മകള് നേരുന്നു
ബ്ലോഗ് മീറ്റിനൊരു കൂതറതട്ട്, തലോടൽ ,
ഐക്യദാർഡ്യം. എന്റെ കൂതറെ...........
ആദ്യം കേക്കുവാ...എന്തുവാ തൊടുപുഴയില്‍ ഈ പരിപാടി?
പിന്നെ, കൂതറെ നിര്‍ബന്ധിച്ചാലും ഞാന്‍ വരില്ല. ഞാന്‍ കാരണം ഇനി മമ്മൂട്ടിയുടെ ഗ്ലാമര്‍ കുറയണ്ട.
മലയാളികളുടെ സ്വന്തം പൊങ്ങച്ചം!
കൂട്ടിച്ചേര്‍ക്കല്‍ നന്നായി.
ഞാനും അതേ അര്‍ഥത്തില്‍ തന്നെയാണ് ഈ പോസ്റ്റിനെക്കണ്ടിട്ടുള്ളത്.
പാവം, പാവപെട്ടവന്റെ പോസ്റ്റില്‍ ഞാനതു തുറന്നു കമന്റിയിട്ടുണ്ട്.
ആ കമന്റു കൂടെ ച്ചേര്‍ക്കുന്നു.
> > »¦ മുഖ്താര്‍ ¦ udarampoyil ¦« 20 May, 2010 08:46
പങ്കെടുപ്പിക്കാന്‍ ശ്രമിക്കും.
അപ്പോ ഒരുറപ്പുമില്ല അല്ലേ..
അതു തന്നെ എന്റെയും പ്രശ്നം..
ഒരുറപ്പുമില്ല..
ഞാനും എന്നെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും!
(അല്ല കാട്ടാക്കടയും താങ്ങളുടെ സുഹൃത്താണല്ലേ.
പറഞ്ഞതു നന്നായി.. അറിയില്ലായിരുന്നു..) < <
ഇപ്പോള്‍ എല്ലാം മനസ്സിലായി... :)
പാവപ്പെട്ടവന് സുഹൃത്ത് കവി മുരുകന് കാട്ടക്കടയെയും, കൂതറയുടെ സുഹൃത്ത് മമ്മുട്ടിയെയും പങ്കെടുപ്പിക്കാന്‍ “ശ്രമിക്കും” എന്നു കണ്ടപ്പോള്‍ എന്റെ സുഹൃത്ത് അമിതാബച്ച്നെ പങ്കെടുപ്പിക്കാന്‍ ഞാന്‍ “ശ്രമിച്ചതാണ്” പക്ഷെ അപ്പോഴെക്കും പലരും അവരവരുടെ പ്രശസ്ത സുഹൃത്തുക്കളെ കൊണ്ട് വരാന്‍ “ശ്രമിക്കാന്‍“ തുടങ്ങിയപ്പോള്‍ ബച്ചനെക്കാള്‍ എനിക്കടുപ്പമുള്ള എന്റെ മറ്റൊരു സുഹൃത്തായ സൌദിരാജാവ് അബ്ദുള്ളാബിന്‍ അബ്ദുല്‍ അസീസിനോട് കാര്യം പറയുകയും അദ്ദേഹം തൊടുപുഴമീറ്റില്‍ പങ്കെടുക്കാന്‍ “ശ്രമിക്കാം” എന്നും പറയുകയും ചെയ്തിട്ടുണ്ട്. ആ കാര്യം ഞാന്‍ അലിയുടെ ബ്ലോഗില്‍ കമാന്റായി പറഞ്ഞിട്ടുണ്ട്.! ഇതുപോലെ എല്ലാവരും അവരവരുടെ പ്രശസ്തരായ സുഹൃത്തുക്കളെ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ “ശ്രമിച്ചാല്‍“ ആര്‍ക്കൊക്കെ ആരെല്ലാം പ്രശസ്തര്‍ സുഹൃത്തുക്കളായി ഉണ്ട് എന്നെങ്കിലും അറിയാന്‍ പറ്റും.!
കുഞ്ഞൂസ് പറഞ്ഞ പോലെ “മലയാളികളുടെ സ്വന്തം പൊങ്ങച്ചം!
എന്റമ്മോ പുളു കേട്ടു മടുത്തു ... ഏതായാലും എനിക്കു തുല്യം ഞാൻ മാത്രം അതുകൊണ്ട് ഞാൻ ബഹ് റൈൻ രാജവിനെയൊന്നും കൂട്ടുന്നില്ല ഒന്നു ഫോണെടുത്തു കറക്കിയാൽ അയാൾ എത്തും പക്ഷെ ഞാൻ കറക്കില്ല... എല്ലാ രാജാക്കന്മാരും അവിടെ വന്നിട്ടെന്തിനാ .. ആശംസകൾ...
ആദ്യം ഞാൻ എന്നെ തന്നെ ക്ഷണിച്ച് മീറ്റിൽ പങ്കെടുപ്പിക്കാൻ പറ്റുമോ എന്ന് ശ്രമിക്കട്ടെ., എന്നിട്ട് മതി ഫ്രണ്ട്സിനെയൊക്കെ...
അല്ല പിന്നെ.
കൂതറ...ദിസ് ഈസ് കൊട്ട്, ബെസ്റ്റ് കൊട്ട്, കൻഗ്രാറ്റ്സ്
കൂതറയുടെ തട്ട് കൊള്ളാം.!
ഹാഷിം,
കൈയീന്ന് പോയിലെ ല്ല്ലെ.
അനുഭവി അനുഭവി.
ഇവരെല്ലാരൂടെ എല്ലാവരെം പങ്ക് എടുപ്പിക്കാൻ ശ്രമിക്കുന്നത്കൊണ്ട്, ഞാൻ വരില്ല.
രാജക്കന്മാരെ എല്ലാരും വിളിച്ചു. സുൽത്താനെ വിളിക്കാൻ ആർക്കും തോന്നിലാ.
ente koottukaran aya hashim ne njan avedeyenkilum pankeduppikkum.. njan aara mon...!!!!!
"എല്ലാവര്ക്കും തിമിരം
നമ്മള്കെല്ലാവര്ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം,
കണ്ണടകള്‍ വേണം.........."
koothare thamasayallallo,...............
കൂട്ടിച്ചേര്‍ത്തതിനു ഇനി കമന്റും കൂട്ടിച്ചേര്ക്കണമല്ലോ!ഈ ബ്ലോഗ് മീറ്റിനു ഞാന്‍ വരാതിരിക്കാന്‍ “ശ്രമിക്കാം”.ഇത്തരം വലിയ ആള്‍ക്കാരുടെ കൂട്ടത്തില്‍ നമ്മളെയൊന്നും ആരും കാണില്ല.പിന്നെ ഒരു സംശയം:മമ്മുട്ടിയുടെ ബ്ലോഗെഴുതിയത് ബെര്ളിയല്ലെ? അപ്പോള്‍ ബെര്‍ളിയെ വിളിച്ചാല്‍ പോരെ?
കൂതറെ... ഒടക്കാനാണോ പരുപാടി,,,,,, ചുമ്മാ അറിയാന്‍ ചോദിച്ചതാ ... ഞാന്‍ ഒരു പാവം ആണേ
അപ്പോ...സുരേഷ്ഗോപിയുണ്ടാവില്ലേ?...
ബഹറൈന്റെ കാര്യം ഉമ്മു അമ്മാര്‍ പറഞ്ഞു. അതോണ്ട് ഇനി ഞാനൊന്നും മിണ്ടണില്ല
സൌദിയിലെ കാര്യം ഹംസയും പറഞ്ഞു. അതോണ്ട് ഇനി ഞാനും മിണ്ടണില്ല
കൂട്ടുകാര്‍ വരുന്നത് അവിടെ നില്ക്കട്ടെ...ഈ കമന്റ്റിയവരൊക്കെ സമയത്ത് അവിടെ കാണുമോ..??!!
എഡിറ്റിങ്ങും സെന്‍സറിങ്ങും ഇല്ലാത്ത ഇവിടെ, അണ്ണാ കൂതറെ...അണ്ണനെ പോലെ ഉള്ളവര്‍ ഇവിടെ ആവശ്യമാണ്..
എഴുത്തും നന്നാവും, വായനയും നന്നാവും :-)
എന്തിനാ ഈ കുതറ ചെക്കന്റെ പുറപ്പാട് എന്നോടൊന്നു പറഞ്ഞാല്‍ പോരെ ഞാന്‍ വരില്ലേ
പൊട്ടിയ കണ്ണട നമുക്ക് വേണോ
എനിക്കും ബ്ലോഗില്ലെ
പിന്നെ എന്തിനാ വേണെങ്കില്‍ ഞാന്‍ ഇക്കാനെയും കുട്ടാം
poreda kukkuthare
ശ്രദ്ധിക്കുക
കൂതറയും, പാവപ്പെട്ടവനും ചേര്‍ന്നു നടത്തുന്ന പരസ്യമായ കൊട്ടുകള്, മീറ്റിന്റെ പരസ്യത്തിനുവേണ്ടിയുള്ള ചിലവു ചുരുക്കല്‍ പദ്ധതിയാണ്. ആവശ്യത്തിന് പബ്ലിസിറ്റി ചുളുവിനു ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ഈ നാടകത്തിന് തിരശീലയിടുവാന് എല്ലാവരും മീറ്റിനുവന്നു നേരിട്ട് കൊട്ടുന്നത് നന്നായിരിക്കും...
ആരെ വിളിച്ചാലും വിളിച്ചില്ലെങ്കിലും എല്ലാവരും വന്നാല്‍ മതി...!
..
ഒസാമ അന്റ ബല്ല്യ ചങ്ങായ്യാ, എനിയത്തെ മീറ്റിന് ഒപ്പിക്കാം ഓനെ.., ഒപ്പരം രണ്ട് മുയ്ത്ത ബിമാനോം..
..
കൂതറെ.... ആ ഏറക്കാടനോട് പറ കവളപ്പാറയ്ക്ക് അന്ന് വേറൊരു ബുക്കിംഗ് ഉണ്ടെന്ന്. താഴെപ്പാടം മോളിയെ കൊണ്ടരാന്‍ 'ശ്രമിക്കാം' എന്ന് ഒരുത്തന് ഏറ്റിട്ടുണ്ട്. അല്ലപിന്നെ.
നിങ്ങടെ ബ്ളോഗിലെന്താ ?
(ചെരുപ്പു പരസ്യം പോലെ : നിങ്ങടെ കാലിലെന്താ ?)
സിനിമാ നടൻ മമ്മുട്ടി സുഹൃത്താണെന്ന് പറയുന്നത് വലിയ ആനക്കാര്യമാണെന്ന് കരുതുന്ന കൂതറകളുടെ കാര്യം കഷ്ടം :)
പോസ്റ്റും എല്ലാ കമന്റുകളും കൂടി ഒന്നിച്ച് വായിച്ചപ്പോഴാ എനിക്ക് മനസ്സിലായത്.
ആരും വരാൻ പോണില്ലെന്ന്........
Bus Stand Sarasu entey frnd aaanu (aval BLOGGER allelum oru KOOTHARAYA) avale koodi njan konduvannotte?????
ചേർത്തലക്കാരോ,
എങ്കി പിന്നെ, തൃശൂര്‍ പൂരം മ്മക്ക് തൊടുപുഴയിലേക്ക് മാറ്റേണ്ടിവരുംട്ടാ.
മഴക്കാലമാണെങ്കിലും, ആനയും അംമ്പാരിയുമില്ലെലും, വെടിക്കെട്ട് നടക്കും. നനഞ്ഞചിലപടക്കങ്ങൾ ചിലവാക്കാം.
---
ഓടോ.
അല്ല, ഇവരെല്ലാരും വന്നിട്ടും, ഈ മീറ്റ് നടന്നില്ലെ, സോറി, ഓടിയില്ലെ.
koothare nee aale pattikkuvanallea?
entina mammootiyil othukkiyathu?
Bilgatesne thanne kondu varayirunnu :-)
ഡാ കൂതറെ ആളെ പറ്റിക്കാന്‍ ഇറങ്ങിയതാനല്ലേ?
ഹ്ഹും എന്തിനാ മമ്മൂട്ടിയില്‍ നിറുത്തിയത്? ബില്‍ ഗേറ്റെസ്തന്നെ കൊണ്ട് പോരായിരുന്നോ? മരക്കഴുതെ?
മമ്മൂട്ടിക്ക് തിരക്കാണത്രെ; ഞാൻ മതിയോ?
Post a Comment