സ്റ്റേജ് കയ്യേറ്റം
പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ഒരു പ്രവര്‍ത്തകനില്‍ നിന്നറിഞ്ഞാണ് ആ കൂട്ടായ്മയില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. പല വിധത്തില്‍ പ്രയാസം അനുഭവിക്കുന്ന അറുപതില്‍ പരം ആളുകളും അത്രതന്നെ അവരുടെ ആശ്രിതരും പിന്നെ നാല്പതില് കൂടുതല്‍ വളണ്ടിയര്‍മാരും ചേര്‍ന്നതായിരുന്നു ആ കൂട്ടം. ഇത്തിരി വൈകി എത്തിയതില്‍ ചെറിയ നിരാശ വന്നെങ്കിലും കുറേ ആളുകളെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി.
ഒരു വലിയ ഹാളില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ 20 കിടക്കകളും കുറേ വീല്‍ ചെയറുകളും അതിന് മുന്‍വശത്ത് സ്റ്റേജും. ഇതായിരുന്നു അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. പരസ്പരം പരിചയപെടാനുള്ള അവേശത്തോടെ പലരുടേയും കിടക്കകള്ക്കരികിലേക്കും വീല്‍ ചെയറിനരികിലേക്കുംചെറു പുഞ്ചിരിയോടെ നടന്ന് ചെന്നപ്പോള്‍ അവരിലും നിറപുഞ്ചിരിയുണ്ടായിരുന്നു എനിക്ക് നല്‍കാനായി. മുതിര്‍ന്നവരെ ബഹുമാനത്തോടെ തന്നെ പരിചയപ്പെടുകയും സമപ്രായക്കരോടും അനിയന്മാരോടും അവരിലേക്ക് ചേര്‍ന്ന് ദേഹത്ത് മുട്ടിയുരുമ്മിയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോ എന്നിക്ക് എന്തോ ഒരു പുതു എനര്‍ജി കിട്ടിയത് പോലെ തോന്നി.
ഉച്ച സമയം ആയപ്പോ എല്ലാവര്ക്കും ഭക്ഷണം നല്‍കുകയും കുറെ പേരെ ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു വളണ്ടിയര്‍മാര്‍. ഈ സമയമത്രയും സ്റ്റേജില്‍ പാട്ടുകളായും ഡാന്സുകളായും പല കലാപരിപാടികളും നടക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും സ്റ്റേജില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു പയ്യന് മോണോ ആക്റ്റ് തുടങ്ങിയത് നോര്‍മല്‍ അല്ലാത്ത സ്വരം സ്പീക്കറിലൂടെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. സംസാരിക്കാന്‍ വൈകല്യം ഉള്ള ഒരാളുടെ സ്വരം ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചാണ് അവന് തുടങ്ങിയത്. അത് കേട്ട് തുടങ്ങിയപ്പോ എനിക്കെന്തോ വിഷമം തോന്നി. അവിടെ പരിചയപെട്ട നാലോ അഞ്ചോ ആളുകള്‍ക്ക് സംസാരിക്കാന്‍ ഒത്തിരി പ്രയാസം ഉള്ളതായി എനിക്ക് അറിയാമായിരുന്നു.
ഒരു പാലിയേറ്റീവ് പ്രവര്‍ത്തകനെ വിളിച്ച് ഇത്തരം ഹാസ്യം നല്ലതെല്ലെന്നും അതിനാല്‍ ആ പ്രോഗ്രാം നിര്‍ത്തണമെന്നും അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അതിന്റെ ഗൌരവം അത്രക്ക് മനസ്സിലായില്ലാ. അപ്പോഴും ആ പയ്യന് തന്റെ ആക്ഷേപ ഹാസ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.
പിന്നീട് ഒന്നും ആലോചിക്കാതെ ഞാന്‍ സ്റ്റേജിലേക്ക് കയറിചെന്ന് സ്റ്റാന്റില്‍ നിന്ന് മൈക്ക് ഊരിയെടുത്ത് അത് ഓഫ് ചെയ്ത് താഴെ വെച്ചു. സ്തംഭിച്ച് നിന്ന സദസ്സിനെ നോക്കി ഞാന്‍ എന്റെ വിഷമം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു
“ഇവിടെ കൂടിയവരില്‍ സംസാരിക്കാന്‍ കഴിയാത്തവരും സംസാര വൈകല്യം ഉള്ളവരും ഉണ്ട്. അവരെ മുന്‍നിര്‍ത്തി വൈകല്യത്തെ കളിയാക്കുന്ന രീതിയിലുള്ള ഈ പരിപാടി എനിക്കിഷ്ട്ടായില്ലാ.. അതുകൊണ്ട്, മൈക്ക് ഓഫ് ചെയ്ത് ഞാന്‍ പ്രതിഷേധിക്കുന്നു.”
*****************************************************************************
ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ ആ ചെയ്തത് തന്നെയാണ് ശരി എന്ന്. ഒരു കൂട്ടര് പറയുന്നു “വൈകല്യത്തെ കളിയാക്കലല്ലാ അവസാനം അവരെ സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ആ പ്രോഗ്രാമില്‍ ഉള്ളത്, നീ ക്ലൈമാക്സ് കണാതെ പ്രതികരിച്ചത് ശരിയായില്ലാ”.
അവരോട് എനിക്ക് പറയാനുള്ളത് “വൈകല്യത്തെ കൂടുതല്‍ വികൃതമാക്കി അവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിന്?? ആര്‍ക്ക് വേണ്ടി..??
ഒരു വലിയ ഹാളില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ 20 കിടക്കകളും കുറേ വീല്‍ ചെയറുകളും അതിന് മുന്‍വശത്ത് സ്റ്റേജും. ഇതായിരുന്നു അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. പരസ്പരം പരിചയപെടാനുള്ള അവേശത്തോടെ പലരുടേയും കിടക്കകള്ക്കരികിലേക്കും വീല്‍ ചെയറിനരികിലേക്കുംചെറു പുഞ്ചിരിയോടെ നടന്ന് ചെന്നപ്പോള്‍ അവരിലും നിറപുഞ്ചിരിയുണ്ടായിരുന്നു എനിക്ക് നല്‍കാനായി. മുതിര്‍ന്നവരെ ബഹുമാനത്തോടെ തന്നെ പരിചയപ്പെടുകയും സമപ്രായക്കരോടും അനിയന്മാരോടും അവരിലേക്ക് ചേര്‍ന്ന് ദേഹത്ത് മുട്ടിയുരുമ്മിയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോ എന്നിക്ക് എന്തോ ഒരു പുതു എനര്‍ജി കിട്ടിയത് പോലെ തോന്നി.
ഉച്ച സമയം ആയപ്പോ എല്ലാവര്ക്കും ഭക്ഷണം നല്‍കുകയും കുറെ പേരെ ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു വളണ്ടിയര്‍മാര്‍. ഈ സമയമത്രയും സ്റ്റേജില്‍ പാട്ടുകളായും ഡാന്സുകളായും പല കലാപരിപാടികളും നടക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരും സ്റ്റേജില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു പയ്യന് മോണോ ആക്റ്റ് തുടങ്ങിയത് നോര്‍മല്‍ അല്ലാത്ത സ്വരം സ്പീക്കറിലൂടെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. സംസാരിക്കാന്‍ വൈകല്യം ഉള്ള ഒരാളുടെ സ്വരം ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചാണ് അവന് തുടങ്ങിയത്. അത് കേട്ട് തുടങ്ങിയപ്പോ എനിക്കെന്തോ വിഷമം തോന്നി. അവിടെ പരിചയപെട്ട നാലോ അഞ്ചോ ആളുകള്‍ക്ക് സംസാരിക്കാന്‍ ഒത്തിരി പ്രയാസം ഉള്ളതായി എനിക്ക് അറിയാമായിരുന്നു.
ഒരു പാലിയേറ്റീവ് പ്രവര്‍ത്തകനെ വിളിച്ച് ഇത്തരം ഹാസ്യം നല്ലതെല്ലെന്നും അതിനാല്‍ ആ പ്രോഗ്രാം നിര്‍ത്തണമെന്നും അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അതിന്റെ ഗൌരവം അത്രക്ക് മനസ്സിലായില്ലാ. അപ്പോഴും ആ പയ്യന് തന്റെ ആക്ഷേപ ഹാസ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു.
പിന്നീട് ഒന്നും ആലോചിക്കാതെ ഞാന്‍ സ്റ്റേജിലേക്ക് കയറിചെന്ന് സ്റ്റാന്റില്‍ നിന്ന് മൈക്ക് ഊരിയെടുത്ത് അത് ഓഫ് ചെയ്ത് താഴെ വെച്ചു. സ്തംഭിച്ച് നിന്ന സദസ്സിനെ നോക്കി ഞാന്‍ എന്റെ വിഷമം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു
“ഇവിടെ കൂടിയവരില്‍ സംസാരിക്കാന്‍ കഴിയാത്തവരും സംസാര വൈകല്യം ഉള്ളവരും ഉണ്ട്. അവരെ മുന്‍നിര്‍ത്തി വൈകല്യത്തെ കളിയാക്കുന്ന രീതിയിലുള്ള ഈ പരിപാടി എനിക്കിഷ്ട്ടായില്ലാ.. അതുകൊണ്ട്, മൈക്ക് ഓഫ് ചെയ്ത് ഞാന്‍ പ്രതിഷേധിക്കുന്നു.”
*****************************************************************************
ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ ആ ചെയ്തത് തന്നെയാണ് ശരി എന്ന്. ഒരു കൂട്ടര് പറയുന്നു “വൈകല്യത്തെ കളിയാക്കലല്ലാ അവസാനം അവരെ സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് ആ പ്രോഗ്രാമില്‍ ഉള്ളത്, നീ ക്ലൈമാക്സ് കണാതെ പ്രതികരിച്ചത് ശരിയായില്ലാ”.
അവരോട് എനിക്ക് പറയാനുള്ളത് “വൈകല്യത്തെ കൂടുതല്‍ വികൃതമാക്കി അവരെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിന്?? ആര്‍ക്ക് വേണ്ടി..??
പിന് കുറിപ്പ്: ഈ പരിപാടിയില്‍ മുകളില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നന്നായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു.
117 അഭിപ്രായം:
പൂര്‍ണ്ണമായും യോജിക്കുന്നൂ ഹാഷിം. ഒരു Nature Club ക്യാമ്പിനു പോയപ്പോള്‍ ഉണ്ടായി സമാനമായ ഒരു അനുഭവം . അവിടെ കഥാപാത്രങ്ങള്‍ ആദിവാസികളായിരുന്നു. മനുഷ്യര്‍ കൂടുതലും സാഡിസ്റ്റ് കള്‍ ആണ് എന്നുതോന്നുന്നു. അന്യന്റെ വേദനിപ്പിക്കുന്നതിലാണ് അവന് എന്നും താത്പര്യം.....
നിന്റെ നല്ല മനസ്സിന് ആയിരം നന്ദി
!!!!!!
ഒരു പക്ഷേ അവര്‍ പറഞ്ഞത് ശരിയായിരിയ്ക്കാം.
പക്ഷേ അവിടെ കൂടിയിരിയ്ക്കുന്നവരില്‍ തന്നെ ഒരു വിഭാഗം ആളുകള്‍ക്ക് അതേ വൈകല്യങ്ങള്‍ ഉണ്ടെന്നിരിയ്ക്കേ അവര്‍ക്ക് ഇതു പോലെയുള്ള കലാപരിപാടികള്‍ തീര്‍ച്ചയായും വേദനയേ നല്‍കുകയുള്ളൂ...
ഹാഷിം ഇതാണു നമ്മുടെ നാടിന്റെ അവസ്ഥ
ഒരു പരിപാടി സംഘടിപ്പിച്ച് അറിയപ്പെടുകയോ
മുതലെടുക്കുകയോ ചെയ്യുന്നതിനപ്പുറം
ഒരു തരത്തിലുള്ള ആത്മാര്‍ത്ഥതയും ഇക്കൂട്ടര്‍ക്ക്
കാണില്ല . സാന്ത്വനം നല്‍കേണ്ടവരോട് കാണിച്ച
കരുണയില്ലായ്മ നേരിട്ടു കണ്ടല്ലോ. ഇത്തരം കൂതറ
ക....... ക്ഷമിക്കണം, ക്ഷമിക്കണം അതൊരു നല്ല
വാക്കാണ് ഇത്തരം വൈതാളികരെ ഒറ്റപ്പെടുത്തണം
കത്തി കരിഞ്ഞ ദേഹങ്ങള്‍ കാണിച്ചു ടി ആര് പി ഉണ്ടാക്കുന്നവരുടെ നാടല്ലെ ഇത് ഹാഷിം...
നന്നായി ഹാഷിം. അന്യന്റെ വൈകല്യങ്ങളെ അല്‍പ്പം പോലും മാനിക്കാത്ത അതു കണ്ട് കൈകൊട്ടിച്ചിരിക്കുവാന് മാത്രം ശീലിച്ച നമ്മളോരോരുത്തരം തിരിച്ചറിയണം ആ വേദനയും സങ്കടവും പ്രയാസവും.നാളെ ചിലപ്പോള്‍ നമുക്കും സംഭവിച്ചേക്കാം.
ഹഷിമേ......
നീ ജീവിതത്തില്‍ ചെയ്ത കൂതരയല്ലാത്ത ഒരു നല്ല കാര്യം.
വെറും കൂതറ മാത്രമല്ല താന്‍ അല്ലെ. ഇത്തിരി "ബോധം" ഒക്കെ ഉണ്ട് മനസ്സില്‍.
ഞാന്‍ നിന്നോട് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. എന്ത് തന്നെ ആയാലും നമ്മള് സാധാരണക്കാരെ പോലെ അവര്‍ക്ക് ഇത് കണ്ടു ആസ്വദിക്കുവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
കാരണം അവര്‍ ഇതിന്റെ യഥാര്‍ത്ഥ വിഷമം അറിയുന്നവരാണ്. വിഷമത്തില്‍ നിന്നും ഇത്തിരി മോചനം ആണ് ഈ പരിപാടി കൊണ്ട് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇത് എരിതീയില്‍ എന്നയോഴിച്ച ഫലം ആണുണ്ടാകുക. സമൂഹത്തിലെ ഇത്തരം അവസ്തകല്ക്കെതിരെ പ്രതികരിക്കണം നാം. ഞാനുമുണ്ട് നിന്റെ കൂടെ.
great man... thankal cheythathanu sari
താങ്കള്‍ ചെയ്തത് വേണ്ടതുതന്നെ
:-)
താങ്കള്‍ ആ ചെയ്തത് തീര്‍ത്തും ശരി തന്നെ..
വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നടന്ന ഒരു ഇത്തരം ഒരു ചടങ്ങില്‍ എന്റെ സുഹൃത്തിന്റെ
പിതാവിനേയും പങ്കെടുപ്പിക്കേണ്ടി വന്നു..
അന്ന് വീല്‍ചെയര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അവിടെ ഇതുപോലെ ഒരു പ്രശ്നം ഉണ്ടായതായി ഓര്‍ക്കുന്നു..
അന്ന് ആ പ്രശ്നത്തില്‍ ഇടപെട്ട ചിലര്‍ സംഘാടകരുടെ നിര്‍ദ്ദയവും കാരുണ്യമറ്റതുമായ നിലപാടിനെ രൂക്ഷമായി
വിമര്‍ശിച്ചിരുന്നു...
ദയാവായ്പിന്റേയും കാരുണ്യ പ്രവര്‍ത്തനത്തിന്റേയും പേരില്‍
ചിലരെങ്കിലും ഇങ്ങനെയൊക്കെ പെരുമാറുന്നു..
എന്നാല്‍ വളരെ ആത്മാര്‍ത്ഥതയോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും
നാം മറന്നു കൂടാ..
എന്തയാലും ഇത്തരം പ്രവണതകള്‍ ആവര്ത്തിക്കപ്പെടാതിരിക്കട്ടെ !
നല്ല കാര്യം ഹാഷിം...!
ആളുകള്‍ക്ക് വകതിരിവ് തീരെ കുറവാണ് ഇക്കാലത്ത്. അതുകൊണ്ടു തന്നെ ഇത്തരം ഷോക്ക് ട്രീട്മെന്റില്‍ തെറ്റില്ല.
ഇവിടെ, എനിക്ക് തോന്നുന്നു, ശരി തെറ്റുകള്‍ ആപേക്ഷികമാണ്. സംസാരിക്കാന്‍ കഴിയാത്ത നാലഞ്ചു പേരുടെ പൂര്‍ണ സമ്മതത്തോടെയാണ് ആ പരിപാടി എങ്കില്‍ നമുക്കതിനെ കുറ്റം പറയാന്‍ കഴിയില്ല.അവരും അത് ആസ്വദിക്കുന്നു എന്നുവേണം കരുതാന്‍.
അതല്ല; അവര്‍ക്കിത് വേദനയുളവാക്കുന്നു എന്ന് താങ്കള്‍ക്ക് ബോധ്യപ്പെട്ടിട്ടാണ് താന്കള് മൈക്ക് ഓഫ് ചെയ്തതെങ്കില്‍ അത് ശരിയുമാണ്.
(ഏതായാലും അനീതി കണ്ടാല്‍ എതിര്‍ക്കാനുള്ള താങ്കളുടെ താല്പര്യത്തെ വിലമതിക്കുന്നു)
നീ ചെയ്ത കാര്യം നിന്റെ മനസ്സിന്റെ നന്മ കൊണ്ട് തന്നെയാണ്. അതിനു നിന്നെ ഒരിക്കലും ഞാന്‍ കുറ്റം പറയുന്നില്ല.! നല്ല കാര്യം തന്നെ.! പക്ഷെ കാളപെറ്റന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കാതെ അവര്‍ അതുകൊണ്ട് ഉദ്ദേശിച്ചത് എന്താ എന്നുകൂടി മനസ്സിലാവുന്നത് വരെ ക്ഷമിക്കാമായിരുന്നു. .നാടകമായാലും സിനിമയായാലും മോണൊആക്റ്റ് ആയാലും പറയുന്ന കാര്യങ്ങളില്‍ നന്മയുണ്ടെങ്കില് അത് ആക്ഷേപ ഹാസ്യത്തിലൂടെ ആണെങ്കിലും മറ്റുള്ളവര്‍ക്ക് സാന്ത്വനമാവാനെ വഴിയുള്ളൂ. തുടക്കം കൊണ്ട് തന്നെ ഒരു പരിപാടിയെ വിലയിരുത്തരുതായിരുന്നു. ഒരു വികാലാംഗന്റെ വിഷമം മോണോആക്റ്റിലൂടെ അവതരിപ്പിക്കണമെങ്കില്‍ അത് അവതരിപ്പിക്കുന്നവന്‍ വികലാംഗനായി തന്നെ അഭിനയിക്കണ്ടിവരും അല്ലാതെ എങ്ങനെ പ്രേക്ഷകര്‍ മനസ്സിലാക്കും.! അതുകൊണ്ട് തന്നെ അവര്‍ പറഞ്ഞതിലും കാര്യമുണ്ട്.!
താങ്കള്‍ ചെയ്തത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ ടി വി പരിപാടികളിലും സിനിമകളിലും ഒരെണ്ണത്തില്‍ പോലും ഇവരെ ഒക്കെ
ഒരു മനുഷ്യന് എന്ന നിലക്ക് കൊടുക്കേണ്ട പരിഗണന പോലും നല്കി കണ്ടിട്ടില്ല. ചെവി കേള്‍ക്കാന്‍ വയ്യതവരെയും കാഴ്ച ഇല്ലാത്തവരെയും
കണ്ണ് പൊട്ടന് , പൊട്ടന് എന്നൊക്കെ വിളിക്കുകയാണ്. അത് കേള്‍ക്കാന്‍ കഴിവില്ലാത്ത ഈ പാവങ്ങള്‍ അത് കണ്ടിട്ടും ഇരുന്നു ചിരിക്കും.
ഈ അവസ്ഥ ഒക്കെ ആര്‍ക്കും വരാവുന്നതെ ഉള്ളു എന്ന് എപ്പോഴാണ് നാം ഓര്‍ക്കുക ?
താങ്കള്‍ ചെയ്തത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ ടി വി പരിപാടികളിലും സിനിമകളിലും ഒരെണ്ണത്തില്‍ പോലും ഇവരെ ഒക്കെ
ഒരു മനുഷ്യന് എന്ന നിലക്ക് കൊടുക്കേണ്ട പരിഗണന പോലും നല്കി കണ്ടിട്ടില്ല. ചെവി കേള്‍ക്കാന്‍ വയ്യതവരെയും കാഴ്ച ഇല്ലാത്തവരെയും
കണ്ണ് പൊട്ടന് , പൊട്ടന് എന്നൊക്കെ വിളിക്കുകയാണ്. അത് കേള്‍ക്കാന്‍ കഴിവില്ലാത്ത ഈ പാവങ്ങള്‍ അത് കണ്ടിട്ടും ഇരുന്നു ചിരിക്കും.
ഈ അവസ്ഥ ഒക്കെ ആര്‍ക്കും വരാവുന്നതെ ഉള്ളു എന്ന് എപ്പോഴാണ് നാം ഓര്‍ക്കുക ?
thanks man...kepp on doing....
:)
രോഗികളുടെയും അവശതയനുഭവിക്കുന്നവർടെയും സാന്ത്വനമാകാൻ ശ്രമിച്ച ഒരാളെന്ന നിലയിൽ
ഹാഷിം ചെയ്തത് ശരിയായി എന്നുതന്നെയാണെന്റെ വിശ്വാസം.
പെർഫോമൻസ് നന്നാക്കുന്നതിനിടയിൽ മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ ആർക്ക് സമയം!
താങ്കളുടെ മനസ്സിന്റെ നന്മയെ ഉദ്ധേശശുദ്ധിയെ മാനിക്കുന്നു സഹോദരാ ....കാരണം പലരുടെ ശരി പലരുടെയും തെറ്റാണല്ലോ എന്ന സത്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട് ....എന്തായാലും തിന്മയെ കാണുമ്പോള്‍ പ്രതികരിക്കാന്‍ ഉള്ള കഴിവിന് ആശംസകള്‍ ...
ആ ചെയ്തത് നന്നായി , പ്രതികരിക്കുന്നവര്‍ തീരെ ഇല്ല എന്നതാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ദോഷം .
njaanum koothara aanu
അവരെ സപ്പോര്‍ട്ട് ചെയ്യാനാണെങ്കില്‍ പോലും ആ പരിപാടി അവരെ ഒരു നിമിഷമെങ്കിലും വേദനിപ്പിക്കുന്നതായി തോന്നിയെങ്കില്‍ ഹാഷിമിന്റെ ഭാഗത്ത് തന്നെയാണു എനിക്കു ശരി തോന്നിയത്..
പേരില്‍ മാത്രം കൂതറയും പ്രവൃത്തിയില്‍ നന്മയും സൂക്ഷിക്കുന്ന ഹാഷിമിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍.ഇത്തരത്തിലുള്ള നന്മകള് ചെയ്യാന്‍ നമ്മുടെ മനസ്സുകള്‍ക്ക് പടച്ച തമ്പുരാന് ഉറപ്പു നല്കട്ടെ.
ബൂലോകത്തും തനിക്കിഷ്ടപ്പെടാത്തത് തുറന്നു പറയാന്‍ കൂതറക്ക് കഴിയുന്നു.വളരെ നല്ല കാര്യമാണത്.
ആശംസകള്‍,പ്രാര്‍ത്ഥനകള്‍
@ Nileenam: മ്മ്..
@ കൊട്ടോട്ടിക്കാരന്...: !
@ ശ്രീ: അവന്റെ ശരിയേക്കാളേറെ വേദനക്ക് കാഠിന്യമില്ലേ..??
@ ജയിംസ് സണ്ണി പാറ്റൂര്‍: സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തിയ പരിപാടികള്‍ക്ക് മാത്രം അനുമതി നല്കിയാല് ഏറെക്കുറെ ഇത്തരം പോരായ്മകള്‍ പരിഹരിക്കാവുന്നതേ ഉള്ളൂ
@ ബിജിത് :|: Bijith: നമുക്ക് പറ്റും വിതം പ്രതികരിക്കുക
@ ശ്രീക്കുട്ടന്: ആ പയ്യന് സ്റ്റേജില്‍ നിന്ന് കരഞ്ഞ് കൊണ്ടാണ് ഇറങ്ങി പോയത്, അതവന്റെ മനസ്സ് വേദനിച്ചപ്പോ അവന് കരഞ്ഞു, തന്റെ പ്രവര്‍ത്തിയിലൂടെ ആരുടെ മനസ്സെങ്കിലും വേദനിക്കുമോ എന്നവന് എന്തു കൊണ്ട് ചിന്തിച്ചില്ലാ. പയ്യന്റെ വിഷമത്തേക്കാളേറെ എനിക്ക് വിലപെട്ടത് കേള്‍ക്കുന്നവരുടെ വേദന അയതിനാല്‍ എനിക്ക് അത് ചെയ്യാതിരിക്കാന്‍ കഴിഞില്ലാ.
@ SULFI: അവര്‍ ഇതിന്റെ യഥാര്‍ത്ഥ വിഷമം അറിയുന്നവരാണ്. അതെ അവര്ക്കെ അതിന്റെ വിഷമം മനസ്സിലാവൂ
@ Rakesh: മ്മ്..
@ ഉപാസന || Upasana: മ്മ്..
@ നൗഷാദ് അകമ്പാടം: ഞാന്‍ പോയ പരിപാടിയില്‍ പോസ്റ്റില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നനായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു
@ jayanEvoor: ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്താലേ ആളുകളില്‍ അത് നല്ല രീതിയില്‍ ഏല്‍ക്കുകയുള്ളൂ, പരിപാടി അവസാനിച്ച ശേഷം ഞാന്‍ പ്രതികരിച്ചിരുന്നെങ്കില്‍ ആരും അത് വിലവെക്കുമായിരുന്നില്ലാ
@ ഇസ്മായില്‍ കുറുമ്പടി ( തണല്‍): പ്രേക്ഷകരുടെ അനുമതി ഓരോ പരിപാടിക്കും നേടുക എന്നത് നടക്കാത്ത കാര്യം.. പിന്നെ എല്ലാവരുടേയും വേദനയെ അറിഞ്ഞ ശേഷം പ്രതികരിക്കാന്‍ ഇതൊരു പ്രീ പ്ലാന്‍ഡ് പ്രോഗ്രാം ആയിരുന്നുല്ലാ. എനിക്ക് തോന്നിയ വേദന ഞാന്‍ അവിടെ പ്രതികരിച്ച് കാണിച്ചു എന്നെ ഉള്ളൂ. നല്ലതെങ്കില്‍ സ്വീകരിക്കാം തെറ്റാണെങ്കില്‍ തിരുത്താം, രണ്ടും എനിക്കിഷ്ട്ടാണ്
@ ഹംസ: വികലാംഗരുടെ മുന്നില്‍ വികലാംഗത്വത്തെ പരിഹസിച്ച് കൊണ്ടുള്ള എന്ത് നന്മയേയും എനിക്കിഷ്ട്ടമല്ലാ, അവിടെ അവതരിപ്പിക്കാന്‍ വേരെ എന്തല്ലാം വിഷയങ്ങള്‍ വേറെ ഉണ്ട്.
എനിക്ക് മുന്നില്‍ ഇരുന്നിരുന്ന പ്ലസ് 2 പയ്യനും അവന്റെ അനിയന് 8 ക്ലാസ് വിദ്യാര്‍ത്ഥിയും അവരുടെ അമ്മയും, രണ്ട് പേര്‍ക്കും അരക്ക് താഴെ ഒന്നും ഇല്ലാ. അനിയന് സംസാരിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടും. ഇവരോട് സംസാരിക്കുന്ന സമയത്താണ് ഞാന്‍ ഈ പ്രോഗ്രാമിലെക്ക് ശ്രദ്ധിച്ചത്. ആ കൊച്ചു പയ്യന്റെ ചിരിക്കുന്ന മുഖത്ത് വന്ന മാറ്റം പരിപൂര്‍ണ്ണമായി ഞാന്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ അവിടെ അടി വരെ നടന്നേനെ...
ഒരാളുടെ ജോലിയെ, അയാളുടെ സ്വഭാവത്തെ എന്നിവ കളിയാക്കുന്നത് മൂലം അയാള്‍ക്ക് അതില്‍ മാറ്റം വരുത്താന്‍ കഴിയും. നല്ല ഉദ്ദേശ്യത്തോടെ അങ്ങനെയുള്ള ആക്ഷേപ ഹാസ്യത്തെ ഞാനും അനുകൂലിക്കുന്നു. പക്ഷേ വികലാംഗത്വം ഒരാള്‍ എങ്ങനെ മാറ്റിയെടുക്കും...??
വേറെ ഒരു കാര്യം കൂടി, വികലാംഗനായി അഭിനയിച്ച് തന്നെ അവരുടെ വേദന സമൂഹത്തില്‍ എത്തിക്കേണ്ട അവസ്ത വികലാംഗര്‍ എല്ലാത്തവര്ക്കിടയിലെ ഉള്ളൂ, വൈകല്യം സംഭവിച്ചവര്‍ക്ക് അതിന്റെ യാതൊരു ആവശ്യവുമില്ലാ. അവര്‍ എന്നും അനുഭവിക്കുന്നത് അതിനെക്കാള്‍ നന്നായി അഭിനയിച്ച് ഫലിപ്പിക്കാന്‍ ലോകത്ത് ഏത് നടന് സാധിക്കും...??
@ ദുശാസ്സനന്‍: ഉള്ളില്‍ കരയുമ്പോഴും പുറമേ ചിരിക്കുന്ന ഈ കൂട്ടുകാരെ എന്തിനിങ്ങനെ കൂടുതല്‍ കരയിപ്പിക്കണം.. അതിലൂടെ എത്ര വലിയ സന്ദേശം നല്‍കാനാണ് അവര്‍ ശ്രമിക്കുന്നതെങ്കിലും ഞാന്‍ അതിനെ എതിര്‍ക്കും തീര്‍ച്ച..!!
സഹതാപമല്ലാ ഇക്കൂട്ടര്ക്കാശവശ്യം, അവരെ മറ്റൊരു വിഭാഗമായി കാണാതെ നമ്മുടെ കൂട്ടുകാരായി കാണുകയാണ് എനിക്കിഷ്ട്ടം..!!
@ Taha sharif: നമുക്കെല്ലാവര്‍ക്കും കഴിയുന്നതേ ഉള്ളൂ ഇതൊക്കെ
@ അലി: പുറത്തെ ഒരു വേദി ആയിരുന്നെങ്കില്‍ അവന് തുടരാമായിരുന്നു.
അവന്റെ പരിപാടി മുടക്കിയതില്‍ അവന്റെ മനസ്സ് വേദനിച്ചു, അത് അവന്റെ മനസ്സിന്റെ വൈകല്യമായി എടുത്താല്‍, മറ്റൊരു രീതിയില്‍ വൈകല്യ മുള്ളവരെ അവന് വേദനിപ്പിക്കാമെങ്കില് അവന് കരയാനുള്ള അര്‍ഹതയില്ലാ.. എനിക്കവന്റെ വേദനയില്‍ ഒരു സങ്കടവും തോന്നിയതുമില്ലാ
@ Aadhila: ആരുടെ ശരികളും ശരിയല്ലാതായിത്തീരും ഇത്തരം ഘട്ടങ്ങളില്‍..!!
@ Raveena Raveendran: മ്മ്..
@ MyDreams: :)
@ Rare Rose: മ്മ്...
@ മുഫാദ്/\mufad: :)
ഇടക്കൊക്കെ സുരേഷ് ഗോപി ആവാറുണ്ട് അല്ലെ.. ആ കളിയൊന്നും എന്നോട് എടുക്കരുതേ.. ഞാന്‍ മമ്മൂട്ടിയാ..
താങ്കള്‍ ചെയ്തത് വേണ്ടതുതന്നെ ആശംസകള്‍ ...ആശംസകള്‍ ..ആശംസകള്‍ ....1000000000000000000000ആശംസകള്‍ ...
തെറ്റ് എവിടെ കണ്ടാലും അതിനെതിരെ പ്രതികരിക്കുക...എല്ലാവിധ പിന്തുണയും
മാഷിനോട് ഞാനും യോജിക്കുന്നു.ആ ചെയ്തത് നന്നായി
നീട്ടിപ്പരത്തിപ്പറയുന്നില്ല.
നന്നായി.
വേദനിക്കുന്നവരുടെ
വേദനകളും വികാരങ്ങളും
തിരിച്ചറിയാനുള്ള
ഒരു മനസ്സുണ്ടാവുക എന്നത് വലിയ കാര്യം തന്നെ.
ഈ ഒരു പരിപാടിയെ മാത്രം വിലയിരുത്തി
സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
നല്ല കൂട്ടായ്മകളെ തെറ്റിദ്ധരിക്കരുത്.
ഒന്നോ രണ്ടൊ പോസ്റ്റ് തട്ടിക്കൂട്ടുന്നതു പോലെ എളുപ്പവും സുഖകരവുമല്ല ഇത്തരം
പ്രവര്‍ത്തനങ്ങള്‍.
>> കൂതറHashimܓ said...
ഞാന്‍ പോയ പരിപാടിയില്‍ പോസ്റ്റില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നനായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു. <<
ഈ വാക്കുകള്‍ കൂടി ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട്.
ഹാഷിം ചെയ്തത് വളരെ നല്ല പ്രവര്‍ത്തി തന്നെയാണ്. അംഗവൈകല്യത്തെ ആള്‍ക്കാര്‍ക്ക് ചിരിക്കാനുള്ള വകയാക്കി മാറ്റുന്നത് കൊടും ക്രൂരതയാണ്. നിര്‍ഭാഗ്യരായ അവരെ പരിഹാസത്തിന് വിഷയമാക്കുന്നത് സംസ്കാരമുള്ള ഒരു സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. അതിനെതിരെ പ്രതികരിച്ച ഹാഷിമിന് എന്റെ അഭിനന്ദനങ്ങള്‍.
മറ്റുള്ളവരുടെ വൈക്യല്ലങ്ങൾ മുതലെടുക്കുന്നവരാണ് ഏറെപ്പേരും..
ഈ വേറിട്ടമനസ്സിന് അഭിവാദ്യങ്ങൾ ...കേട്ടൊ ഹാഷിം.
പ്രതികരിക്കേണ്ട അവസരങ്ങളില്‍ വേണ്ടാവിധം പ്രതികരിക്കാന്‍ കഴിയാതിരുന്നതിലുള്ള വിഷമം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഏതായാലും പ്രതികരിക്കേണ്ട സമയത്ത് അത് ചെയ്യാനുള്ള മനസ്സും സങ്കോചമില്ലായ്മയും നല്ലതുതന്നെയാണ്. ക്ലൈമാക്സില്‍ എന്തുണ്ടായാലും അത്തരമൊരു സദസ്സില്‍ ആ മൊണോ ആക്റ്റ് യോജിക്കുകയില്ല എന്നതാണ് ഏറ്റവും ശരി. ഹാഷിമിന്റെ പ്രവൃത്തി മറ്റു സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെ.
ആക്ഷേപഹാസ്യം നല്ലതാണെങ്കിലും മനുഷ്യന്റെ വൈകല്യങ്ങളെ കളിയാക്കി ചിരിപ്പിക്കുന്നത് നല്ല പ്രവണതയല്ല.
സന്ദര്‍ഭമനുസരിച്ച് ചെയ്തത് നല്ല കാര്യം തന്നെ, ഈ നന്മ നിലനില്ക്കട്ടെ എന്നും.
മിമിക്രി ആര്‍ട്ടിസ്റ്റ് രമേശ് പിഷാരടി ഒരിക്കല്‍ ടി വി യില്‍ പറയുന്നത് കേട്ടു മനുഷ്യന്റെ വൈകല്യങ്ങളെ കളിയാക്കാറില്ല എന്ന്. അങ്ങിനെ ചിന്തിക്കുന്നവരും ഉണ്ട് !
ആരായാലും എവിടെയായാലും തെറ്റെന്ന് ഹാഷിമിന് തോന്നുന്ന കാര്യത്തിന് എതിരെ "മുഖം നോക്കാതെ" പ്രതികരിക്കാനുള്ള ഹാഷിമിന്റെ ചിന്തക്ക് അഭിനന്ദനങ്ങള്‍.
പ്രത്യേകിച്ചും മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി മൌനം പാലിക്കുന്ന ഇന്നത്തെ കാലത്ത്....
അല്ലേലും നീ ഭയങ്കര സ്മാര്‍ട്ടാ, ഓവര്‍സ്മാര്‍ട്ട്.
സത്യം പറയാലോ എനിക്ക് നീ ചെയ്തത് ഇഷ്ടായില്ല്യ ..... ആ ചെയ്ത കലാപരിപാടികളില്‍ ഒരു സന്ദേശം ഉന്റെന്കിലോ.....ഇഷ്ടായില്ല്യ ഇഷ്ടായില്ല്യ
ഹഷിം ചെയ്തത് നിന്റെ മനസ്സിന്റെ നന്മ. ഇവിടെ ആരൊക്കെയോ നീ ചെയ്ത കൂതറയല്ലാത്ത ആദ്യകാര്യം എന്ന് പറഞ്ഞു കേട്ടൂ. നീ ചെയ്ത കൂതറയായ കാര്യമൊന്നും എനിക്കറിയില്ല കൂട്ടുകാരാ.. ഞാൻ ഒന്നും കേട്ടിട്ടുമില്ല. ഒരു പക്ഷെ പരിചയക്കുറവാകാം. പിന്നെ, നമ്മുടെ നാട് പണ്ട് മുതലേ ഇങ്ങിനെതന്നെയാണ്. കേട്ട് രസിക്കാൻ കഴിയുന്നതാണെങ്കിൽ നമുക്ക് എന്തിനെയും ഇഷ്ടമാണ്.. നല്ല പ്രവൃത്തി. ഒരു പക്ഷെ, ആ ഒരു നേരത്ത് ഒരു കാണിയായിരുന്നെങ്കിൽ ഞാനും അംഗീകരിക്കില്ലായിരുന്നിരിക്കാം നിന്നെ.. കാരണം ഞാനും മലയാളി ആണു.. അതിനേക്കാളേറേ മനുഷ്യൻ ആണ്..
ഹാഷിം..
നീ എടുത്തു ചാടുകയല്ലേ ചെയ്തത്??
കാള പെറ്റെന്നു കേട്ടപ്പോഴേ..
കയറെടുക്കുന്ന സ്വഭാവം..
നീ നിന്റെ വ്യൂ പോയിന്റിലൂടെ മാത്രമേ ഇപ്പോഴും അതു കാണുന്നുള്ളൂ..
അതിനു ശേഷം; മറ്റുള്ളവരുടെ കാഴ്ചപ്പാടെന്തെന്നു നീ നിരീക്ഷിച്ചിരുന്നുവോ??
അപ്പോള്‍ ഈ മിമിക്രി കാട്ടുന്ന നമ്മുട ഫെയ്മസ്സ് താരങ്ങളെയൊക്കെ നമ്മുടെ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളുമൊക്കെ എങ്ങിനെ നേരിടേണ്ടിയിരുന്നു..!!!
ആവിഷ്കാരസ്വാതന്ത്ര്യത്തിലാണു മോനേ നീ കൈ കടത്തിയത്... :)
വാദിയുടെ വാക്കുകള്‍ കേട്ട് ജഡ്ജി: താന്കള് പറഞ്ഞത് ശെരിയാണ്.
പ്രതിയുടെ വാക്കുകള്‍ കേട്ട് ജഡ്ജി: താന്കള് പറഞ്ഞതും ശെരിയാണ്.
അപ്പോള്‍ വക്കീല്‍: എങ്ങേനെയാ രണ്ടു ശരികള്‍ ഉണ്ടാവുന്നത്? ഒന്നല്ലെയുണ്ടാവൂ?
ജഡ്ജി: താന്കള് പറഞ്ഞതും ശരി തന്നെ.
ഹ്മ്..പ്രതികരണശീലം നല്ലതു തന്നെ..
എന്റെ കൂതൂ..സമയം തീരെ കിട്ടാതതോണ്ടാ വായിക്കാനും അഭിപ്രായം പറയാനും താമസിച്ചത്.
അനുകൂലിക്കാന്‍ പറയുകയല്ല ..കൂതൂ ചെയ്തത് ശെരിയെന്നെ ഞാന്‍ പറയൂ..കാരണം എന്റെ ഒരു സ്വഭാവവും അതൊക്കെ തന്നെയാണ് ..
ഹാഷിമേ, വളരെ അനുയോജ്യമായ പെരുമാറ്റം. സംശയത്തിന്റെ ആനുകൂല്യം കൊടുത്തു, അവര്‍ പറഞ്ഞതുപോലെ നല്ല ക്ലൈമാക്സ് ആയാല്‍പ്പോലും സദസ്സിനു യോജിക്കാത്ത ഒരു പരിപാടിയായെ എനിക്ക് തോന്നിയുള്ളൂ.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ വേണ്ട ആര്‍ജവം ഉള്ളത് വളരെ നല്ലത്. പലരും കുടിച്ചിറക്കും. ഹാഷിമിന്റെ സന്ദര്‍ഭോചിതമായ പെരുമാറ്റത്തിന് അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകള്‍.
ഹാഷിമെങ്കിലും പ്രതികരിച്ചല്ലോ? വളരെ നന്നായി. അത്തരം പരിപാടികള്‍, അതില്‍ എത്ര സന്ദേശം ഉല്ക്കൊണ്ടാലും മറ്റുള്ളവരെ വേദനിപ്പിക്കുകയേയുള്ളൂ.പിന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക സാന്ത്വനമേകുന്ന ധാരാളം കാര്യങ്ങള്‍ ചെയ്യാനിരിക്കേ എന്തിനീ മിമിക്രി പരിപാടി?.ഇതിന്റെ സംഘാടകര്‍ക്കു തീരെ തലച്ചോറില്ലെ?.പിന്നെ മിമിക്രിയിലും ഹാസ്യത്തിലും വികലാംഗരെയും മരിച്ചു പോയവരെയും (ജയന് ഒരുദാഹരണം )സ്ഥാനത്തും അസ്ഥാനത്തും കളിയാക്കുന്ന ഒരു പ്രവണത പൊതുവെ കാണുന്നുണ്ട്.ഇതൊന്നുമില്ലാതെ തന്നെ ഹാസ്യം അവതരിപ്പിച്ചു കൂടെ.അംഗ വൈകല്യമുള്ള ഒരാളെ ഒരു വിധത്തിലും വേദനിപ്പിക്കുന്ന യാതൊരു പ്രവര്‍ത്തിയും അനുവദിച്ചു കൂടാ.ഹാഷിം ചെയ്തത് നൂറു ശതമാനവും നല്ല കാര്യമാണ്,ഇനിയും ഇത്തരം കാര്യങ്ങള്‍ എവിടെ കണ്ടാലും പ്രതിഷേധിക്കുക!.എല്ലാ വിധ പിന്തുണയും തരുന്നു. ഇനിയെങ്കിലും പേരിലെ കൂതറ ഒഴിവാക്കിക്കൂടെ?
@ ബഷീര്‍ Vallikkunnu: ആര്‍ക്കും ആരും പഠിക്കണ്ടാ... തനിക്ക് ഇഷ്ട്ടപ്പെടാത്ത കാര്യം തുറന്ന് പറയുക അത്ര മതി
@ noonus: മ്മ്.....
@ baksh edayur: മ്മ്..
@ അരുണ്‍ കായംകുളം: മ്മ്..
@ »¦മുഖ്താര്‍¦udarampoyil¦«: അതെ, ഞാന്‍ പോയ പരിപാടിയില്‍ പോസ്റ്റില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നനായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു.
@ Vayady said: മ്മ്...
@ ബിലാത്തിപട്ടണം / BILATTHIPATTANAM: മ്മ്..
@ സുശീല്‍ കുമാര്‍ പി പി: അതെ, ക്ലൈമാക്സില്‍ എന്തുണ്ടായാലും അത്തരമൊരു സദസ്സില്‍ ആ മൊണോ ആക്റ്റ് യോജിക്കുകയില്ല എന്നതാണ് ഏറ്റവും ശരി, അതുത്തന്നെയാണ് പ്രതികരിക്കാന്‍ എനിക്ക് കരുത്തേകിയത്
@ തെച്ചിക്കോടന് said: അതെ, മിമിക്രി എന്ന കല കളിയാക്കാനുള്ള വേദിയായി മാറികൊണ്ടിരിക്കുന്നു
@ പട്ടേപ്പാടം റാംജി: മ്മ്...
@ കുമാരന് | kumaran: ആര്..?? ഓവര്‍..??
@ എറക്കാടൻ / Erakkadan: മുകളില്‍ ഹംസക്ക് കൊടുത്ത മറുപടി ഒന്നൂടെ പറയുന്നു
വികലാംഗരുടെ മുന്നില്‍ വികലാംഗത്വത്തെ പരിഹസിച്ച് കൊണ്ടുള്ള എന്ത് നന്മയേയും എനിക്കിഷ്ട്ടമല്ലാ, അവിടെ അവതരിപ്പിക്കാന്‍ വേരെ എന്തല്ലാം വിഷയങ്ങള്‍ വേറെ ഉണ്ട്.
എനിക്ക് മുന്നില്‍ ഇരുന്നിരുന്ന പ്ലസ് 2 പയ്യനും അവന്റെ അനിയന് 8 ക്ലാസ് വിദ്യാര്‍ത്ഥിയും അവരുടെ അമ്മയും, രണ്ട് പേര്‍ക്കും അരക്ക് താഴെ ഒന്നും ഇല്ലാ. അനിയന് സംസാരിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടും. ഇവരോട് സംസാരിക്കുന്ന സമയത്താണ് ഞാന്‍ ഈ പ്രോഗ്രാമിലെക്ക് ശ്രദ്ധിച്ചത്. ആ കൊച്ചു പയ്യന്റെ ചിരിക്കുന്ന മുഖത്ത് വന്ന മാറ്റം പരിപൂര്‍ണ്ണമായി ഞാന്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ അവിടെ അടി വരെ നടന്നേനെ...
ഒരാളുടെ ജോലിയെ, അയാളുടെ സ്വഭാവത്തെ എന്നിവ കളിയാക്കുന്നത് മൂലം അയാള്‍ക്ക് അതില്‍ മാറ്റം വരുത്താന്‍ കഴിയും. നല്ല ഉദ്ദേശ്യത്തോടെ അങ്ങനെയുള്ള ആക്ഷേപ ഹാസ്യത്തെ ഞാനും അനുകൂലിക്കുന്നു. പക്ഷേ വികലാംഗത്വം ഒരാള്‍ എങ്ങനെ മാറ്റിയെടുക്കും...??
വേറെ ഒരു കാര്യം കൂടി, വികലാംഗനായി അഭിനയിച്ച് തന്നെ അവരുടെ വേദന സമൂഹത്തില്‍ എത്തിക്കേണ്ട അവസ്ത വികലാംഗര്‍ എല്ലാത്തവര്ക്കിടയിലെ ഉള്ളൂ, വൈകല്യം സംഭവിച്ചവര്‍ക്ക് അതിന്റെ യാതൊരു ആവശ്യവുമില്ലാ. അവര്‍ എന്നും അനുഭവിക്കുന്നത് അതിനെക്കാള്‍ നന്നായി അഭിനയിച്ച് ഫലിപ്പിക്കാന്‍ ലോകത്ത് ഏത് നടന് സാധിക്കും...??.
@ Manoraj: അവിടെ ഞാന്‍ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ അത് എന്റെ മനസ്സില്‍ ഒരു വേദനയായി എന്നും നിലനില്ക്കുമായിരുന്നു, കൈകൊണ്ട് തടുക്കാന്‍ കഴിയുന്ന തിന്മകള് അങ്ങനേയും അല്ലാത്തവ മനസ്സ് കൊണ്ടെങ്കിലും എന്നതാണ് ഞാന്‍ പഠിപ്പിച്ചത്
@ ഹരീഷ് തൊടുപുഴ: >>>നീ എടുത്തു ചാടുകയല്ലേ ചെയ്തത്?? കാള പെറ്റെന്നു കേട്ടപ്പോഴേ..കയറെടുക്കുന്ന സ്വഭാവം..<<<
എടുത്ത് ചാടാതെ ആ പരിപാടി തീരുന്നത് വരെ കാത്തിരുന്ന്, എല്ലാം തീര്‍ന്ന ശേഷം പ്രതികരിച്ചിട്ട് എന്ത് കാര്യം..??
>>>നീ നിന്റെ വ്യൂ പോയിന്റിലൂടെ മാത്രമേ ഇപ്പോഴും അതു കാണുന്നുള്ളൂ..<<< എന്റെ വ്യൂ പോയിന്റിലൂടെ ചിന്തിച്ചത് അവിടെ കൂടിയ ആളുകള്‍ക്കും അത് പോലെ ഫീല്‍ ചെയ്യാം എന്ന് തോന്നിയ നിമിഷം ഒരു വളണ്ടിയറെ വിളിച്ച് ഈ പരിപാടിയുടെ സ്ക്രീനിങ് റ്റെസ്റ്റ് നടത്തിയതാണോ എന്ന് ചോദിച്ചറിയുകയ്യും, അല്ലെന്ന് അറിയിച്ച സഘാടകരോട് തന്നെ ആ പരിപാടി നിര്‍ത്താന്‍ ആവശ്യപെട്ടിട്ടും അതിനവര്‍ തയ്യാറാവാത്തതിനാലാണ് എനിക്ക് സ്റ്റേജിലേക്ക് കയറി ചെല്ലേണ്ടി വന്നത്
>>>അതിനു ശേഷം; മറ്റുള്ളവരുടെ കാഴ്ചപ്പാടെന്തെന്നു നീ നിരീക്ഷിച്ചിരുന്നുവോ??<<< ഈ സംഭവ വികാസങ്ങളുടെ ഫീഡ്ബാക്ക് ഇനി എനിക്ക് കിട്ടിയിട്ടെന്താണ് കാര്യം . അതിന്റെ ആവശ്യം ഇനി സഘാടകര്‍ക്കും പ്രോഗ്രാം അവതരിപ്പിച്ച് പയ്യനും മാത്രമാണ്.
സഘാടകരിലെ പ്രമുഖനായ ഡോ. മുജീബ് റഹ്മാന് ഇതിനെ പറ്റി പറയുകയുണ്ടായി... ഇങ്ങനെ ഒരു ഫീലിങ്ക് ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു, എല്ലാം ഒരു തമാശ എന്ന രൂപത്തിലേ കണ്ടിരുന്നുള്ളൂ. ഇനി ഈ പരിപാടി(മോണോആക്റ്റ്) തുടരാന്‍ ശ്രമിക്കില്ലെന്നും
>>>അപ്പോള്‍ ഈ മിമിക്രി കാട്ടുന്ന നമ്മുട ഫെയ്മസ്സ് താരങ്ങളെയൊക്കെ നമ്മുടെ രാഷ്ട്രീയക്കാരും സിനിമാ താരങ്ങളുമൊക്കെ എങ്ങിനെ നേരിടേണ്ടിയിരുന്നു..!!!<<< ഒരാളുടെ ജോലിയെ, അയാളുടെ സ്വഭാവത്തെ എന്നിവ കളിയാക്കുന്നത് മൂലം അയാള്‍ക്ക് അതില്‍ മാറ്റം വരുത്താന്‍ കഴിയും. നല്ല ഉദ്ദേശ്യത്തോടെ അങ്ങനെയുള്ള ആക്ഷേപ ഹാസ്യത്തെ ഞാനും അനുകൂലിക്കുന്നു. പക്ഷേ വികലാംഗത്വം ഒരാള്‍ എങ്ങനെ മാറ്റിയെടുക്കും...??
>>>ആവിഷ്കാരസ്വാതന്ത്ര്യത്തിലാണു മോനേ നീ കൈ കടത്തിയത്... <<< ഒരു പോതു വേദിയില്‍ അവന് ഇതെ പരിപാടി നടത്താം ഞാന്‍ എതിര്ക്കില്ലാ. പക്ഷേ ഇതൊരു പാലിയെറ്റീവ് കൂട്ടായ്മയാണ്. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനേക്കാള്‍ ഇരകളുടെ വേദനക്കല്ലേ പ്രാധാന്യം..??
@ (റെഫി: ReffY): ഞാന്‍ ചെയ്തത് പരിപൂര്‍ണ്ണമായി ശരിയാണെന്ന് പറയുന്നില്ലാ. ആ സിറ്റ്വേഷനില്‍ എനിക്കതിനേ കഴിയുമായിരുന്നുള്ളൂ
@ സ്വപ്നാടകന്: മ്മ്..
@ സിദ്ധീക്ക് തൊഴിയൂര്‍: ഉച്ചത്തില്‍ പ്രതികരിക്കുന്നതിലൂടെ ഒത്തിരി ആളുകള്‍ക്ക് അതിന്റെ ഗൌരവം മനസ്സിലാക്കന്‍ കഴിയും. അത് പോലെ മറ്റ് അവസരങ്ങളില്‍ ഇത് പോലെ പ്രതികരിക്കാനുള്ള ആവേശം ആര്‍ക്കെങ്കിലും കിട്ടുകയാണെങ്കില്‍ വീണ്ടും ഞാന്‍ ധന്യനായി
@ വഷളന്‍ | Vashalan: മ്മ്..
@ Mohamedkutty മുഹമ്മദുകുട്ടി:അതെ. അത്തരം പരിപാടികള്‍, അതില്‍ എത്ര സന്ദേശം ഉല്ക്കൊണ്ടാലും മറ്റുള്ളവരെ വേദനിപ്പിക്കുകയേയുള്ളൂ.
ഒരു തവണ കൂടി സൂചിപ്പിക്കാം, ഞാന്‍ പോയ പരിപാടിയില്‍ പോസ്റ്റില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നനായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു.
സ്വന്തം മനസാക്ഷിക്കനുസരിച്ച് എടുത്ത ധീരമായ സമീപനത്തെ സ്വാഗതം ചെയ്യുന്നു.
അതോടൊപ്പം, ആ പരിപാടി പൂര്‍ത്തിയാകാതെ പ്രതികരിച്ചത് ഒരര്‍ത്ഥത്തില്‍ തെറ്റും.
എന്നിട്ടും അത് തെറ്റാണെങ്കില്‍, എല്ലാം സൂചിപ്പിച്ച് ഹാഷിം ചെയ്യുന്ന ഒരു തിരുത്തല്‍ പ്രസംഗത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചേനെ.
ഒന്നിലേറെ തവണ വായിച്ചിട്ടും ഇതില്‍ എവിടെയാണ് തെറ്റെന്നു മനസ്സിലാവുന്നില്ല. നൂറില്‍പരം ആളുകള്‍ കൂടിയ ഒരിടത്ത് താന്കള് 'എന്തോ' മഹത്തായ കര്‍മ്മം ചെയ്തു എന്നാണു വെയ്പ്പ്. പ്രായത്തിന്റെ അപക്വമായ ഒരു എടുത്തുചാട്ടമാണ് ഇയാള്‍ കാണിച്ചത്. പേരിലെ വിശേഷണം ഇത്രയും പേരുടെ മുന്പില് പ്രകടമാക്കി എന്നര്‍ത്ഥം.
അത് വലിയൊരു കാര്യമായി ചില ബ്ലോഗേര്‍സ് വാഴ്ത്തുന്നത് ഒന്നുകില്‍ അവരുടെ വിവരമില്ലായ്മ. അല്ലെങ്കില്‍ ആ പ്രോഗ്രാമിന്റെ ഗൌരവം അറിയാത്തത് കൊണ്ടാണ്. കലാകാരന്മാര് ഇത്തരം പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ പ്രവര്തനങ്ങില് പങ്കാളികള്‍ ആവുന്നത് അത്തരം മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഒരു റിലാക്സ് ആവട്ടെ എന്ന് കരുതിയാണ്. കൈതപ്രം, ചിത്രേച്ചി, എംജി, ദാസേട്ടന് തുടങ്ങിയവര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 'സംഗീതം സര്‍വ്വരോഗ സംഹാരി' എന്ന നിലയിലാണ് അത്. അല്ലാതെ രോഗികള്‍ക്ക് മുന്പില് ആടിത്തിമര്‍ക്കുന്നു എന്നല്ല.
"ഒരു പയ്യന് മോണോ ആക്റ്റ് തുടങ്ങിയത് നോര്‍മല്‍ അല്ലാത്ത സ്വരം സ്പീക്കറിലൂടെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. സംസാരിക്കാന്‍ വൈകല്യം ഉള്ള ഒരാളുടെ സ്വരം ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചാണ് അവന് തുടങ്ങിയത്. അത് കേട്ട് തുടങ്ങിയപ്പോ എനിക്കെന്തോ വിഷമം തോന്നി."
ഇതാണ് താങ്കളെ ചൊടിപ്പിച്ചത്. എന്തിന്?
"അവിടെ പരിചയപെട്ട നാലോ അഞ്ചോ ആളുകള്‍ക്ക് സംസാരിക്കാന്‍ ഒത്തിരി പ്രയാസം ഉള്ളതായി എനിക്ക് അറിയാമായിരുന്നു."
അതുകൊണ്ട് ഈ പ്രോഗ്രാം അവര്‍ ആസ്വടിക്കുന്നില്ല എന്ന് താന്കള് സ്വയം തീരുമാനിച്ചു. (ആരെങ്കിലും താങ്കളോട് അങ്ങനെ പറഞ്ഞോ? പോസ്റ്റില്‍ കാണുന്നില്ല)
അങ്ങനെയെങ്കില്‍ ഓരോ വീട്ടിലും പോയി ടീവി തല്ലിപ്പൊളിക്കണം സാര്‍. അതില്‍ എന്തോരം പരിപാടികള്‍ പരിഹാസ്യമായി വരുന്നുണ്ട്!
"ഒരു പാലിയേറ്റീവ് പ്രവര്‍ത്തകനെ വിളിച്ച് ഇത്തരം ഹാസ്യം നല്ലതെല്ലെന്നും അതിനാല്‍ ആ പ്രോഗ്രാം നിര്‍ത്തണമെന്നും അപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അതിന്റെ ഗൌരവം അത്രക്ക് മനസ്സിലായില്ലാ."
താങ്കള്‍ക്കു മനസ്സിലായത് അദ്ദേഹത്തിനു മനസ്സിലായില്ല. അപാരം, ഈ പുകഴ്ത്തല്‍!
"പിന്നീട് ഒന്നും ആലോചിക്കാതെ.."
അതെ ഒരു നിമിഷം ആലോചിച്ചിരുന്നുവെങ്കില്‍ താന്കള് ഈ 'മഹല്ക്രിത്യം' ചെയ്യുമായിരുന്നില്ല.
“ഇവിടെ കൂടിയവരില്‍ സംസാരിക്കാന്‍ കഴിയാത്തവരും സംസാര വൈകല്യം ഉള്ളവരും ഉണ്ട്. അവരെ മുന്‍നിര്‍ത്തി വൈകല്യത്തെ കളിയാക്കുന്ന രീതിയിലുള്ള ഈ പരിപാടി എനിക്കിഷ്ട്ടായില്ലാ.. അതുകൊണ്ട്, മൈക്ക് ഓഫ് ചെയ്ത് ഞാന്‍ പ്രതിഷേധിക്കുന്നു.”
താങ്കള്‍ക്കു ഇഷ്ട്ടായില്ല എന്നത് കൊണ്ട് മാത്രം! എങ്കില്‍ അവിടുന്ന് ഇറങ്ങിപ്പോകാമായിരുന്നുവല്ലോ സഹോദരാ. അതൊന്നും ചെയ്യാതെ അവരുടെ ആസ്വാദനത്തിന് മുറിവേല്‍പ്പിച്ചു, അവരില്‍ ചിലരുടെ ശാപവും വാങ്ങി തിരിച്ചുപോന്നു.!
"ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു ഞാന്‍ ആ ചെയ്തത് തന്നെയാണ് ശരി എന്ന്."
ഇതുമാത്രമാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്. കാരണം, നാം ചെയ്യുന്ന തെറ്റുകളുടെ അളവ് നമ്മള് അറിയാറില്ല, മനപൂര്‍വ്വം. പിന്നെയും അതിനെ ന്യായീകരിക്കാന്‍ ഈ അറിവ് തടസ്സം നില്ക്കും.
നൂറില്‍പരം ആളുകള്‍ കൂടിയിടത്ത് താന്കള് ചെയ്ത ധീരകൃത്യത്തെ 'അഭിനന്ദിക്കാന്‍' ഈ കുറിപ്പുകാരന് സാധിക്കുന്നില്ല.
(ബസ്സില്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്മാരെ എഴുന്നേല്‍പ്പിച്ചു അവിടം സ്ത്രീകളെ ഇരുത്തു.. യാചകരെ ശല്യപ്പെടുത്തുന്ന ദ്രോഹികളെ നേരിടൂ.. ഇതുപോലെയുണ്ട് ഇനിയും പ്രതികരിക്കാനുള്ള വിഷയങ്ങള്‍ നമ്മുടെ നാട്ടില്‍. അല്ലാതെ 'ഒരു പുതു എനര്‍ജി' കിട്ടുന്ന ഇത്തരം പരിപാടികള്‍ അലങ്കൊലമാക്കാതിരിക്കാനെന്കിലും ശ്രദ്ധിക്കൂ ഹാഷിം.
പ്രതികരിക്കാന്‍ തോന്നിയ നിന്റെ നല്ല മനസ്സിനെ ഞാന്‍ അഭിനന്ദിക്കുന്നു...
@ ( O M R ) : വസ്തു നിഷ്ട്ടമായ കമന്റ് കന്റതില് സന്തോഷം.. :)
>>>ഇതാണ് താങ്കളെ ചൊടിപ്പിച്ചത്. എന്തിന്?<<< മുമ്പ് കമന്റിയവര്‍ക്ക് നല്കിയ മറുപടി ഇവിടെ ഒന്നു കൂടെ പറയാം
“എനിക്ക് മുന്നില്‍ ഇരുന്നിരുന്ന പ്ലസ് 2 പയ്യനും അവന്റെ അനിയന് 8 ക്ലാസ് വിദ്യാര്‍ത്ഥിയും അവരുടെ അമ്മയും, രണ്ട് പേര്‍ക്കും അരക്ക് താഴെ ഒന്നും ഇല്ലാ. അനിയന് സംസാരിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടും. ഇവരോട് സംസാരിക്കുന്ന സമയത്താണ് ഞാന്‍ ഈ പ്രോഗ്രാമിലെക്ക് ശ്രദ്ധിച്ചത്. ആ കൊച്ചു പയ്യന്റെ ചിരിക്കുന്ന മുഖത്ത് വന്ന മാറ്റം പരിപൂര്‍ണ്ണമായി ഞാന്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ അവിടെ അടി വരെ നടന്നേനെ...“
>>> ആരെങ്കിലും താങ്കളോട് അങ്ങനെ പറഞ്ഞോ? പോസ്റ്റില്‍ കാണുന്നില്ല<<< പോസ്റ്റില്‍ പറയുന്നില്ലാ ശരിതന്നെ ഇസ്മായിലിനുള്ള മറുപടിയില്‍ അത് പറഞ്ഞിട്ടുണ്ട് ഒന്നുകൂടെ ആവര്‍ത്തിക്കാം
“എല്ലാവരുടേയും വേദനയെ അറിഞ്ഞ ശേഷം പ്രതികരിക്കാന്‍ ഇതൊരു പ്രീ പ്ലാന്‍ഡ് പ്രോഗ്രാം ആയിരുന്നുല്ലാ. എനിക്ക് തോന്നിയ വേദന ഞാന്‍ അവിടെ പ്രതികരിച്ച് കാണിച്ചു എന്നെ ഉള്ളൂ.“
>>>അങ്ങനെയെങ്കില്‍ ഓരോ വീട്ടിലും പോയി ടീവി തല്ലിപ്പൊളിക്കണം സാര്‍. <<<
“കൈകൊണ്ട് തടുക്കാന്‍ കഴിയുന്ന തിന്മകള് അങ്ങനേയും അല്ലാത്തവ മനസ്സ് കൊണ്ടെങ്കിലും എന്നതാണ് ഞാന്‍ പഠിപ്പിച്ചത്”
>>>താങ്കള്‍ക്കു മനസ്സിലായത് അദ്ദേഹത്തിനു മനസ്സിലായില്ല. അപാരം, ഈ പുകഴ്ത്തല്‍!<<< എന്റെ പ്രതികരണത്തിന് ശേഷം ആ പരിപാടി തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ചെയ്തത് മണ്ടത്തരമായെന്ന് എനിക്ക് മനസ്സിലാവുമായിരുന്നു. എന്റെ പ്രതികരണത്തിനുല്ല വ്യക്തമയ കാരണം മനസ്സിലാക്കിയ സഘാടകര്‍ ആ മോണോആക്റ്റ് ഉപേഷിക്കുകയാണ് ഉണ്ടായത്.
>>> അതെ ഒരു നിമിഷം ആലോചിച്ചിരുന്നുവെങ്കില്‍ താന്കള് ഈ 'മഹല്ക്രിത്യം' ചെയ്യുമായിരുന്നില്ല<<< താങ്കള്‍ ആയിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു..??
>>>അവരുടെ ആസ്വാദനത്തിന് മുറിവേല്‍പ്പിച്ചു<<< ആസ്വാദനത്തിനാണോ മുന്‍തൂക്കം നല്‍കേണ്ടത് അതോ അവരുടെ മാനസിക വിഷമത്തിനോ..???
>>>അല്ലാതെ 'ഒരു പുതു എനര്‍ജി' കിട്ടുന്ന ഇത്തരം പരിപാടികള്‍ അലങ്കൊലമാക്കാതിരിക്കാനെന്കിലും ശ്രദ്ധിക്കൂ <<<.വര്‍ഷങ്ങളോളം കിടപ്പിലായ ആളുകള്‍ക്ക് പുതു എനെര്‍ജി നല്‍കേണ്ടത് അവരുടെ ഭാഗത്ത് നിന്നു കൊണ്ടാണ്, അല്ലാതെ സഘാടകരുടേയോ മറ്റ് ആസ്വാദകരുടേയോ അഭിരുചിക്കല്ലാ അവിടെ പ്രാധാന്യം, ഞാന്‍ അവിടെ ഒരു ആസ്വാദകനോ കാണിയോ ആയല്ലാ പോയത്, ആകിഡെന്റ് ആയി എഴുനേല്‍ക്കാന്‍ പോലും വയ്യാതെ 2 വര്‍ഷത്തോളം കിടപ്പിലായ എനിക്ക് ഏറെക്കുറേ മനസ്സിലാവും രോഗികളുടെ മാനസികാവസ്ഥ.
അവസാന മായി പറയട്ടേ (മുമ്പിലത്തെ കമന്റുകള്‍ക്കായി രണ്ട് തവണ ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ്),
“ഞാന്‍ പോയ പരിപാടിയില്‍ പോസ്റ്റില്‍ പറഞ്ഞ ചെറിയ ഒരു ഉടക്ക് ഉണ്ടായി എന്നല്ലാതെ ബാക്കി എല്ലാം നനായിരുന്നു. എനിക്ക് വളറെ ഇഷ്ട്ടമാവുകയും ചെയ്തു.“ (പോസ്റ്റില്‍ ഇത് കൂടി ഉള്‍പെടുത്തുന്നത് നല്ലതണെന്ന് മുക്താര്‍ സൂചിപ്പിച്ചതിനല് ഈ വാക്കുകല് കൂടി പോസ്റ്റില്‍ കൂട്ടിചേര്‍ക്കുന്നു).
@ Naushu: ഒരു ഹീറോ ലുക്ക് കിട്ടാനല്ലാ അത് ഞാന്‍ ചെയ്തത്, ഇത്തരം തുറന്ന പ്രതികരണങ്ങള്‍, അവിടെ കൂടിയ എല്ലാവരും ആ പ്രശ്നത്തെ അറിയാനും, ഇത്തരം പരിപാടികള്‍ നടക്കുമ്പോല്‍ അത് തെറ്റാണെന്ന് മനസിലായാല്‍ പ്രതികരിക്കാനും ഉള്ള ഒരു ഉണര്‍വ്. ഇത്ര മാത്രേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ
ഡാ പഹയാ, നീ ന്താപ്പോ ഇവിടെ കാട്ടണേ. നിനക്ക് നന്ന് എന്ന് തോന്നിയകാര്യത്തിന് നല്ല ഉദ്ദേശശൂദ്ധിയോടെ സ്വന്ത ലാഭം നോക്കാതെ പ്രതികരിച്ചു. അപ്പോ തോന്നിയ വികാരം ഇവിടെ ഞങ്ങളോടൊപ്പം പങ്കുവെയ്ക്കുകയും ചെയ്തു. ഞങ്ങളില്‍ പലര്‍ക്കും ആക്ഷേപങ്ങളുണ്ട്, പരിഹാസമുണ്ട്, പിന്തുണയുമുണ്ട്.ഇപ്പോ താങ്കള്‍ക്ക് ആരെയെങ്കിലും ബോധിപ്പിക്കേണ്ടതായ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ലാ. നിര്‍ബന്ധമാണെങ്കില്‍ തന്നേം പിന്നേം ഇതു തന്നെ പറഞ്ഞോണ്ടിരുന്നോ, ഇനി ഈ വഴിക്കില്ല....
വൈകല്യം പടച്ചോന്റെ ഒരു കളിയാണ്. പലപ്പോഴും ദൈവത്തെ ജനങ്ങള്‍ ഓര്‍ക്കുന്നതും വൈകല്യമുള്ളവരെ കാണുമ്പോള്‍ മാത്രമാണ്. ഹാഷിം ചെയ്തതാണ് അതിന്റെ ശരി!
ഇജ്ജ് ഒരു കൂതറ അല്ലടാ കു കൂതറയാ..
ഹാഷിം,
അവസരോചിതമായ ഇടപെടല്‍ തന്നെ ആയിരുന്നു. തീര്‍ച്ച.
നമ്മുക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും ഈ പ്രതികരണം താമസിച്ചു പോക്കുന്നുവെന്ന അഭിപ്രായമാണ് എനിക്ക്...മുന്നോട്ടു പോവുക.
അതില്‍ ഒരു കുഴപ്പമുണ്ട്
താങ്കളുടെ ഇഷ്ടമാകണം എല്ലാരുടെയും ഇഷ്ടം എന്നാണോ ...? കടന്നുകയറ്റം പാടില്ല കുറ്റകരമാണ്
ആ പരിപാടിയെ ബഹിഷ്കരിക്കാം .....അല്ലങ്കില്‍ നടത്തിപ്പ്ക്കാരോട് പറയാം
ഹാസ്യാലിറ്റി ഷൊ !!
അവിടെ നടന്നതില്‍ ഏറ്റം നല്ല ഐറ്റം ഹാഷിമിന്റെ
"സ്റ്റേജ് കയ്യേറ്റം"തന്നെ !!!!
അപ്പോള്‍ കൂതറ അത്ര തറയൊന്നുമല്ല അല്ലേ?
നൂറ്റൊന്നു ശതമാനം യോജിക്കുന്നു ഹാഷിം.
അപകടങ്ങളും, മരണങ്ങളും ഒക്കെ നടക്കുമ്പോൾ മൊബൈൽ ക്യാമറയുമായി “ഷൂട്ടിംഗിന്” ഇറങ്ങുന്നവരിൽ നിന്നും വ്യത്യസ്ത്ഥമായി ചിന്തിക്കാനുള്ള ഒരു തലമുറ ഇവിടെ വളർന്നേ പറ്റൂ....
ഹാഷിം നു ആയിരം നന്ദി.....
ഹാഷിമിന്റെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു
ആ പയ്യന് കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി എന്ന് പറഞ്ഞപ്പോ..എന്തോ ഒരു വേദന തോന്നി
ഏതായാലും നീ ചെയ്തത് നല്ലൊരു കാര്യം തന്നെയാണ്
പ്രതികരിക്കെണ്ടയിടത്ത് പ്രതികരിക്കുക തന്നെ ചെയ്യണം
താങ്കൾ ചെയ്തത് അധികം പേരും ചെയ്യാൻ മടിക്കുന്നൊരു ശരി, പ്രൊഫൈൽ ചെറുകാടിനെ ഓർമിപ്പിച്ചു. ‘ എന്റെ മുരിങ്ങമരച്ചോട്ടിൽ നിന്നേ എനിക്ക് ആകാശം കാണാനാകൂ’
എഴുത്ത് പ്രശ്നങ്ങൾ പരിഹരിച്ചു. ഇനി ഒന്നു കയറി നോക്കണെ തുടക്കക്കാരൻ അല്ലെ പൊരായ്മകൾ പറയണെ..........
അത് നന്നായി.....
കൂതറ കൂതറക്കണ്ണിലൂടെ കണ്ട കാര്യമായതിനാല്‍ കൂതറക്ക് പ്രതികരിക്കാം. അത് വേറിട്ടൊരു പ്രതികരണം ആയിതീര്‍ന്നു അത്രമാത്രം. ഏതായാലും ഇങനെയൊക്കെ ചെയ്യാന്‍ അല്‍പ്പം മനക്കരുത്ത് വേണം. അതുണ്ടെന്ന് മനസ്സിലായി
ഇവിടെ എഴുതിയ കമന്റൊക്കെ ഇയാൾ ചെയ്തത് നല്ലൊരു കർമ്മമായി പറഞ്ഞതു കണ്ടു .. പക്ഷെ ഒരു പരിപാടിയിൽ ആ കുട്ടി ചെയ്തത് നീ മുഴുവനായും മനസിലാക്കാൻ ശ്രമിച്ചില്ല . അതിന്റെ അവസാനം എങ്ങിനെയെന്നു അറിയാൻ ശ്രമിച്ചില്ല എനിക്കു തോന്നിയത് ഇയാൾ ചെയ്തത് ഒരു എടുത്തു ചാട്ടമായിട്ടാ കാരണം അവിടെ യിരുന്നവർ അതിനെ എങ്ങിനെ ഉൾകൊണ്ടു എന്നതു നമുക്കറിയില്ലല്ലോ അതു പോസ്റ്റിലും പറഞ്ഞു കണ്ടില്ല "ഒരു പയ്യന് മോണോ ആക്റ്റ് തുടങ്ങിയത് നോര്‍മല്‍ അല്ലാത്ത സ്വരം സ്പീക്കറിലൂടെ കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. സംസാരിക്കാന്‍ വൈകല്യം ഉള്ള ഒരാളുടെ സ്വരം ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചാണ് അവന് തുടങ്ങിയത്. അത് കേട്ട് തുടങ്ങിയപ്പോ എനിക്കെന്തോ വിഷമം തോന്നി."
ഇതാണ് താങ്കളെ ചൊടിപ്പിച്ചത്. എന്തിന്? ഇവിടെ താങ്കൾ താങ്കളുടെ വികാരം മാത്രമെ മാനിച്ചിള്ളൂ ആ കുട്ടി അത് എത്ര സമയം എടുത്തായിരിക്കും പഠിച്ചെടുത്തത് അതിൽ കൊള്ളരുതായ്മകൾ ഉണ്ടെങ്കിൽ അതിന്റെ സംഘാടകർ അതു പരിഹരിക്കുമായിരുന്നില്ലെ അതിനു അതു ക്ഷമയോടെ കാണാൻ താങ്കളുടെ എറ്റുത്തു ചാട്ടം സമ്മതിച്ചില്ല .. അവിടെ താങ്കളുടെ ഇടപെടൽ കാരണം ഒരു പേരു ദോശം ഉണ്ടായില്ല എന്നാരു കണ്ടു.. അരുതായ്മകൾ കാണുമ്പോൽ പ്രതികരിക്കുന്നതു നല്ലതാണു പക്ഷെ അതിനെ പറ്റി നന്നായി മനസിലാക്കിയതിനു ശേഷം മാത്രം .. ദേഷ്യം വരുമ്പോൾ ക്ഷമിക്കുന്നവൻ ആണു വിജയി .. ആശംസകൾ
ഇസ്മായില്‍ പറഞ്ഞപോലെ, അനീതി കണ്ടാല്‍ എതിര്‍ക്കാനുള്ള താങ്കളുടെ താല്പര്യത്തെ വിലമതിക്കുന്നു. കൈകൊണ്ട് തടയുന്നതാണല്ലോ ആദ്യപണി. അതിനു കഴിയാത്തവനേ വായകൊണ്ടുപറയാനാവൂ. അതിനും കഴിയാത്ത എന്നെപ്പോലുള്ളവര്‍ മനസ്സുകൊണ്ട് വെറുക്കുന്നു, അനീതിയെ.
പുണ്യപ്രവൃത്തി തന്നെ. ഒരുപക്ഷേ, ഭൂരിഭാഗവും അതിഷ്ടപ്പെടുന്നില്ലെങ്കില്ക്കൂടി.
ഉമ്മുഅമ്മാര്‍ പറഞ്ഞത് കാര്യത്തിന്റെ ഗൌരവമറിയാതെയാണെന്നാണ് ഹാഷിമിന്റെ മുന്നെഴുത്തുകള് ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്നത്. ആസ്വാദനത്തിന്റെ തലം ആക്ഷേപഹാസ്യത്തില്‍ തുടങ്ങുന്നതില്‍ വലിയതെറ്റില്ല. എന്നാല്‍ നന്മതിന്മകളുടെ വേലിയേറ്റങ്ങള്‍ അനുഭവിച്ചറിയാന്‍ അപ്രാപ്തരായ കുഞ്ഞുതലമുറയ്ക്ക് ചെറിയതോതില്‍ മനോവിഷമം വന്നെങ്കില്‍ കൂടി ഹാഷിം മൈക്കിലൂടെ നല്കിയ സന്ദേശം അവരുടെ രക്ഷിതാക്കള്‍ക്ക് വൈകല്യമുള്ളവരോടുള്ള അനുഭാവപ്രകടനം മാത്രമായല്ല അനുഭവപ്പെട്ടിരിക്കുക. കുഞ്ഞുങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം തന്നെ വളര്ത്തുദോഷമില്ലാതെ അവരെ സ്വയംപര്യാപ്തരാക്കുന്നതിലേക്കും അപരിഷ്കൃതസാമൂഹികക്രമങ്ങളില് നിന്നുള്ള വിമോചനവുമാണ് സദ് പ്രവൃത്തികള്‍ ലക്ഷ്യംവയ്ക്കുന്നത്. അതേസമയം, ഹാഷിം പരിപാടി തീരുംവരെ കാത്തിരുന്ന്, മൈക്ക് വാങ്ങി സന്ദേശമുണര്ത്തിയാല് അത് കൂടുതല്‍ അരോചകമായനുഭവപ്പെട്ടേക്കുമെന്നാണ് എനിക്കുതോന്നുന്നത്. കാര്യങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ഓരോ മനുഷ്യനും വിവേചനബുദ്ധി ദൈവംതന്പുരാന് നല്കിയിട്ടുണ്ടെന്നതുകൊണ്ട് സത്യത്തിന്റെ പക്ഷംചേരുകയെന്നതുതന്നെ ആദ്യമവലംബിക്കേണ്ടത്. ഇന്നത്തെ കുട്ടികളെ നാളത്തെ പൌരന്മാരാക്കാന് സമൂഹത്തിന്റെ ജീര്‍ണതകളെ അപ്പാടെ പുല്കേണ്ട, തള്ളാനുമാവില്ല. ചെറുശ്രമങ്ങളെ വിലകുറച്ചുകാണിക്കാതിരുന്നാല് ഇത്തരം കൈയേറ്റങ്ങള്‍ തലമുറകള്‍ക്ക് വെളിച്ചമായേക്കും.
@ Nileenam: പറഞ്ഞത് തന്നെ പറയാന്‍ എനിക്കിഷ്ട്ടമുണ്ടായിട്ടല്ലാ, പോസ്റ്റില്‍ പറയാത്ത പല സംഗതികളും കമന്റായി ഞാന്‍ പറഞ്ഞിട്ടുണ്ട്. അവ എല്ലാം പോസ്റ്റില്‍ ഉള്‍പെടുത്തിയാല്‍ ഞാന്‍ ഒരു ഹീറൊ ആണെന്ന് വരുത്തിതീര്‍ക്കാനുള്ള എഴുത്താണെന്ന് തോന്നി പോകും എന്നതിനാലാണ് പറയാതിരുന്നത് . പോസ്റ്റിന്റെ വലുപ്പവും ഒത്തിരി കൂടി പോകും.
കമന്റുകള്‍ കൂടി വായിച്ച് വേണം ഇനി വരുന്നവര്‍ പോസ്റ്റിനെ വിലയിരുത്താന്‍ എന്ന പേക്ഷിക്കുന്നു
@ ഒഴാക്കന്.: മ്മ്.. നമുക്ക് കിട്ടിയ മഹാഭാഗ്യം അറിയണമെങ്കില്‍ ഇത് പോലുള്ള പരിപാടിയില്‍ പങ്കെടുക്കുക തന്നെ വേണം
@ വരയും വരിയും : സിബു നൂറനാട്: വെട്ടിത്തുറന്നുള്ള പ്രതികരണം ആര്‍ക്കെങ്കിലും പ്രചോതനം ആയിട്ടുണ്ടെങ്കില്‍ അതില്‍ വീണ്ടും നന്മയുണ്ട്
@ പാവപ്പെട്ടവന്: ഹംസക്കും ഹരീഷ് തൊടുപുഴക്കും കൊടുത്ത മറുപടി കമന്റുകള്‍ ഒന്ന് ശ്രദ്ധിക്കുക (ആവര്‍ത്തന വിരസത ഇല്ലാതിരിക്കാനാണ് വീണ്ടും വിശദീകരിക്കാത്തത്)
@ ഒരു നുറുങ്ങ് : ഉറക്കെ വിളിച്ച് പറയാന്‍ കരുത്തുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക തന്നെ വേണം
@ Areekkodan | അരീക്കോടന്‍ : ചിലപ്പോ തനി തറ തന്നെ ആകേണ്ടി വരും.. :)
@ dileepthrikkariyoor : മ്മ്... എന്തും മൊബൈലില്‍ പകര്‍ത്തുക എന്നത് ഇപ്പോ വല്യ കാര്യമായാ എല്ലാരും കാണനെ.
@ സിനു: മ്മ്.. പയ്യന്റെ വേദനക്ക് അല്പസമയത്തെ ആയുസ്സേ കാണൂ, അവന് വീണ്ടും ബിസി ആകുമ്പോ നടന്നതെല്ലാം മറക്കും, പക്ഷേ.. ആ പരിപാടി ആരെ എങ്കിലും വെദനിപ്പിച്ചിരുന്നു എങ്കില്‍, പുറത്തിറങ്ങി മനസ്സിനെ സ്വസ്ഥമാക്കാന്‍ കഴിയാത്ത ഒരുപാട് മനസ്സിനെ വീണ്ടും അപകര്‍ഷതാ ബോധത്തിലെക്ക് തള്ളിവിടുകയേ ഉള്ളൂ ഇത്തരം ഹാസ്യങ്ങള്‍.
@ ശ്രീനാഥന്‍: മ്മ്..
>>> പ്രൊഫൈൽ ചെറുകാടിനെ ഓർമിപ്പിച്ചു. ‘ എന്റെ മുരിങ്ങമരച്ചോട്ടിൽ നിന്നേ എനിക്ക് ആകാശം കാണാനാകൂ’<<< മനസ്സിലായില്ലാ
@ ഒറ്റയാന്: മ്മ്...
@ Balu puduppadi:തന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന തോന്നലാണ് പലതില്‍ നിന്നും നമ്മെ പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നത്
@ ഉമ്മുഅമ്മാർ:OMR ന് നല്കിയ മറുപടി ഒന്ന് വായിക്കുക, ഹംസക്കും ഹരീഷിനും നല്‍കിയത് കൂടി വായിച്ചാല്‍ താങ്കളുടെ ചോദ്യത്തിന് മറുപടി ലഭിക്കുമെന്ന് കരുതുന്നു
@ സലാഹ്:താങ്കളുടെ വിയയിരുത്തല് ഞാന്‍ നല്കിയ എല്ലാ മറുപടിയേക്കാളും നന്നായിരിക്കുന്നു
‘ എന്റെ മുരിങ്ങമരച്ചോട്ടിൽ നിന്നേ എനിക്ക് ആകാശം കാണാനാകൂ’ ചെറുകാട് ‘ജീവിതപ്പാത’ എന്ന ആത്മകഥയിൽ പറഞ്ഞതാണു ഇത്, താങ്കളുടെ പ്രൊഫൈലിലെ അതേ ആശയം.
ഇവിടെ ഹാസ്യത്തിനാണ് വൈകല്യം...!!
ഹാഷിം ഞാന്‍ നിങ്ങളോട് യോജിക്കുന്നു..ഉചിതമായ ഇടപെടല്‍.
ഉചിതമായി എന്നാണെന്റ്റെ അഭിപ്രായം ഹാഷിം... അവതരിപ്പിക്കുവാനെത്തിയ കുട്ടിക്ക് സങ്കടമായെങ്കിലും...
പ്രതികാരം കല്ലിവല്ലി. പ്രതികരണം വിജയിക്കട്ടെ.
(നമ്മുടെ പ്രൊഫൈല്‍ തമ്മില്‍ സാമ്യം പോലെ..)
I'am sure something-lesson is going to come up though!
Congrates dear.
മനുഷ്യന്റെ സങ്കടങ്ങളും വൈകല്യങ്ങളും മനസ്സിലാക്കാനുള്ള കഴിവും എമ്പതിയും എന്നേ കളഞ്ഞു കുളിച്ചു നമ്മളൊക്കെ? ടി.വി ഓണാക്കിയാല്‍ ഇതല്ലെ കാണാനുള്ളൂ? അത് റിയാലിറ്റി ഷോ ആയാലും, വാര്‍ത്തകളായാലും... അവരുടേ സ്വകാര്യതകളിലേക്ക് കയറി ചെന്ന് എന്തും പറയാമെന്നും ചെയ്യാമെന്നുമായിരിക്കുന്നു. ഇവരെയൊക്കെ തുണിയുരിഞ്ഞ് പോസ്റ്റിലു കെട്ടിയിടണം, എന്നാലെ മറ്റുള്ളവര്‍ അനുഭവിക്കുന്ന വേദനയും ലജ്ജയും അവര്‍ക്ക് മനസ്സിലാവൂ!
അത്രയും കാട്ടാൻ ധൈര്യം കാട്ടിയ ഹാഷിമിനെ അഭിനന്ദിക്കുന്നു.
പക്ഷെ, അതിനേക്കാൾ നല്ലത് ആ പരിപാടി അവസാനം വരെ
കാണുകയും ആ മൈക്കിലൂടെ തന്നെ അതിന്റെ ശരിതെറ്റുകളെ
പോസ്റ്റ്മാർട്ടം ചെയ്യുകയുമായിരിന്നു ശരി എന്ന് തോന്നുന്നു.
:-)
നന്നായി..
നീ ചെയ്തതില്‍ തെറ്റ് ഒന്നും പറയാനില്ല..
എന്നാലും അല്പം കൂടി ക്ഷമ കാട്ടണം ട്ടോ.
ഹാഷിം നിനക്ക് തെറ്റ് എന്നു തോനുന്നതില്‍ നിനക്കു പ്രതികരിക്കാം, അതിനു ഒരു മടിയും കാണിക്കരുത്..
നിന്നെ പോലെ പ്രതികരണ ശേഷി ഉള്ള ചെറുപ്പക്കാരെ ആണു നമ്മുടെ നാടിന് ആവശ്യം..
അല്ലാതെ മറ്റുള്ളവര്‍ എന്തു കരുതും എന്നു കരുതി പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിക്കാതെ ഇരിക്കരുത്..
ചെങ്ങറയൊ മറ്റോ ആണോ
കപടലോകത്തിലാത്മാര്ത്തമാമൊരു
ഹൃദയമുണ്ടായതാണെന് പരാജയം
കപടതക്കെ കഴിഞ്ഞിടുകാഞ്ചന
ജയപതാകയിവിടെപ്പറത്തുവാന് .
ചങ്ങമ്പുഴ
കപടലോകത്തിലാത്മാര്ത്തമാമൊരു
ഹൃദയമുണ്ടായതാണെന് പരാജയം
കപടതക്കെ കഴിഞ്ഞിടുകാഞ്ചന
ജയപതാകയിവിടെപ്പറത്തുവാന് .
ചങ്ങമ്പുഴ
നീ അന്ന് അത് ച്യ്തില്ലെങ്കില് പൊട്ട് എന്റെ കയ്യിന്നു കിട്ടിയേനെ... പിന്നെ കാര്യങ്ങള്‍ ശരിക്കും ഗ്രഹിക്കാതെ അഭിപ്രായം പറയുന്ന വലിയവരായ ആളുകളുണ്ട്. നമ്മുടെ നിഷ്കളങ്ക മനസ്സിന് കഴിയാത്തത് അവര്‍ക്ക് കഴിഞ്ഞേക്കാം എന്നാലും എനിക്ക് തോന്നിയത് നിന്റെ മനസ്സിനെയാണ് നന്മ ചോര്‍ന്നു പോകാതെ സുക്ഷിക്കുക വിജയിക്കും ദൈവം സഹായത്തിനുണ്ടാകും.ഇനിയും തന്റേടത്തോടെ മുന്നേറുക പിന്നെ ക്ലൈമാക്സ് എന്തായാലും ഒരുകാര്യം ഉറപ്പിക്കാം അവിടെയുള്ള വിഷമിക്കുന്നവരെ നീ മനസ്സ് കൊണ്ട് വല്ലാതെ സ്നേഹിച്ചു എന്ന് അത് പോസ്റ്റി ലുടെ തിരിച്ചറിയാന്‍ കഴിഞ്ഞു .
അതു തന്നെയാണ് ശരി. അങ്ങനെ ചെയ്തില്ലങ്കിൽ നിന്നെ ഞാൻ തല്ലിക്കൊന്നേനെ.
ഔചിത്യം എന്നത് ഏത് സ്റ്റേജിലും വേണ്ടതല്ലേ.
ജീവിതം എന്നത് എന്താണെന്നറിയാത്തവർക്ക് എവിടെയും എന്തും ചെയ്യാം. അവരെ നാം വെറുതെ വിടും. പക്ഷെ അതെല്ലാം കണ്ടുനിന്നാസ്വദിക്കുന്നവരെ നാം സഹിക്കരുത്.
ബൈബിളിൽ പറയുന്ന പോലെ പന്നിയുടെ മുൻപിൽ മുത്തെറിഞ്ഞു കൊടുക്കരുത്. അതേപോലെ ദുരിതമനുഭവിക്കുന്നവന്റെ മുൻപിൽ കോമാളി വേഷം കെട്ടരുത്.
നിനക്ക് ഒരു സലാം.
ചെയ്തത് തീര്‍ത്തും ശരി.
****
:)
RCC യിലെ പാലിയേറ്റീവ് കെയറില്‍ വച്ച് റിയാലിറ്റി ഷോക്കാരുടെ ഷൂട്ട് എന്നു കേട്ടപ്പോള്‍ അസുഖവും വിറ്റു കാശാക്കുന്നവോ എന്ന് എനിക്കും വന്നു ധര്‍മ്മരോഷം. സഹതാപം കാട്ടി അവരെ ഉപദ്രവിക്കയാണെന്നും തോന്നി. അതേ ദേഷ്യത്തോടെ തന്നെയാണ് അതു കാണാന്‍ തുടങ്ങിയതും. പക്ഷേ ദൈന്യതയാര്‍ന്ന മുഖങ്ങളിലേക്ക് സന്തോഷം പടരുന്നതു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി അവരുടെ വേദനയിലെ ആശ്വാസമാകാന്‍ റിയാലിറ്റി ഷോക്കാര്ക്കു കഴിഞ്ഞുവെന്ന്. അവര്‍ വേദനകള്‍ മറന്ന് അത് നന്നായി ആസ്വദിച്ചുവെന്ന്. ആ നിലയില്‍ അതു വന്‍വിജയമായിരുന്നുവെന്ന്. ഇവരെയൊക്കെ നേരിട്ടു കാണുവാനും പരിചയപ്പെടാനും കലാപരിപാടികളില്‍ പങ്കെടുക്കുവാനും അവരും ആഗ്രഹിക്കുന്നുവെന്ന്. സുമനസ്സുകള്‍ അതിനു ശേഷം അവിടേക്ക് നല്‍കിയത് 50 ലക്ഷം എന്ന് പിന്നീട് കേട്ടു. ഇക്കാര്യത്തില്‍ എന്റെ നിഗമനങ്ങള്‍ തീരെ തെറ്റിയെന്നു ഞാന്‍ എന്നെ തിരുത്തി.
താങ്കളുടെ അലിവുള്ള മനസ്സും അനീതിയോടു പ്രതികരിക്കാനുള്ള കഴിവും ശ്ലാഘനീയം തന്നെ. ഇത് രണ്ടും മനസ്സില്നന്മയുള്ളവരുടെ ലക്ഷണങ്ങളാണ്. തര്‍ക്കമില്ല. എല്ലാവര്ക്കും അതുണ്ടാവുകയുമില്ല. പക്ഷേ ഈ പ്രതികരണം തീര്‍ത്തും അനവസരത്തിലായെന്നാണ് എന്റെ പക്ഷം. ഒരു പൊതു സദസ്സില്‍ വച്ച്, ഇത്തരം പ്രകോപനപരമായ രീതിയില്‍ പെരുമാറിയതിനെ എടുത്തു ചാട്ടം എന്നു തന്നെയേ എനിക്കു തോന്നുന്നുള്ളു. അത് ആ പാവം രോഗികളെ കൂടുതല്‍ വിഷമിപ്പിച്ചു കാണുവാനേ തരമുള്ളു. അവരുടെ സ്വാന്തനചികിത്സയ്ക്കെന്നു പോയിട്ട് താങ്കള്‍ അവര്‍ക്കു നല്‍കിയത് അപ്രതീക്ഷിത ഷോക്കല്ലേ. ഒരു കോപം കൊണ്ടങ്ങോട്ടു ചാടിയാല്‍..............
സംഘാടകരില്‍ താങ്കളെപ്പോലുള്ള 'രോഷാകുലനായ ചെറുപ്പക്കാരന്' (angry young man) ഇല്ലാതിരുന്നതു കൊണ്ടാകും അന്ന് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. അവരിലാരെങ്കിലും ego ഉള്ളവരായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ഒരു പരിപാടി കൊണ്ട് തീരുകയൊന്നുമില്ലല്ലോ പ്രവര്‍ത്തനങ്ങള്‍. പരിപാടിക്കു ശേഷം സംഘാടകരെ അതു പറഞ്ഞു മനസ്സിലാക്കാമായിരുന്നു, പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമായിരുന്നു.
എനിക്കു തോന്നിയത് തുറന്നു പറഞ്ഞുവെന്നു മാത്രം.
..
സംവിധായകന് വിനയന് ആയിരുന്ന്വൊ ഇതിന്റെ സംഘാടകന്‍? ;)
..
ഹാഷിം ചെയ്തത് ഒരു നല്ല കാര്യം തന്നെയെന്നാണെനിക്ക് തോന്നുന്നത്. മറ്റുള്ളവരുടെ വൈകല്ല്യങ്ങളെ കളിയാക്കി കാണിക്കുമ്പൊ അവർക്കുണ്ടാകുന്ന വിഷമം എത്രയെന്ന് നമുക്കറിയില്ലല്ലൊ. പ്രോഗ്രാം അവതരിപ്പിക്കാൻ പറ്റാത്തതിൽ കുട്ടിയുടെ വിഷമം എന്തായാലും അത്ര അധികം നേരത്തേക്കുണ്ടാവില്ല.
ഈശോ മശിഹയ്ക്കു സ്തുതിയായിരിക്കട്ടെ..
കുഞ്ഞാട് ചെയ്തതിനോട് ഞാനും യോജിക്കുന്നു...........
സങ്കടത്തിലിരിക്കുന്നവരെ, അല്പ് നേരത്തേക്ക്.
അതെല്ലാം മറന്ന് മറ്റൊരു ലോകത്തിലാക്കുന്നതിനു തെറ്റില്ല.....
പക്ഷെ ശവത്തെ കുത്തുന്ന പരുപാടിയാകരുത്... കുഞ്ഞാടു ചെയ്തത് വലിയ കാര്യമാ...
എല്ലാ സ്റ്റേജിലും തള്ളികയറാൻ നോക്കരുതെ... ഇടവകക്കാർ.... പള്ളിമണി....അടിക്കും.
ഈശോ മശിഹയ്ക്കു സ്തുതിയായിരിക്കട്ടെ..
കുഞ്ഞാട് ചെയ്തതിനോട് ഞാനും യോജിക്കുന്നു...........
സങ്കടത്തിലിരിക്കുന്നവരെ, അല്പ് നേരത്തേക്ക്.
അതെല്ലാം മറന്ന് മറ്റൊരു ലോകത്തിലാക്കുന്നതിനു തെറ്റില്ല.....
പക്ഷെ ശവത്തെ കുത്തുന്ന പരുപാടിയാകരുത്... കുഞ്ഞാടു ചെയ്തത് വലിയ കാര്യമാ...
എല്ലാ സ്റ്റേജിലും തള്ളികയറാൻ നോക്കരുതെ... ഇടവകക്കാർ.... പള്ളിമണി....അടിക്കും.
Hashim... ni cheythath palarum cheyyanamenn aagrahicha kaaryamaanu..palarkkum cheyyaan pattaathe poya kaaryam...prathikaaramalla vendath, prathikarikkaanulla dhairyamaanu...munnneruka hashim
മനസ്സിലുണ്ടെങ്കിലും എന്തിനാ വയ്യാവേലിക്ക് പോവുന്നതെന്ന് കരുതി മിണ്ടാതിരിക്കലാണ് എല്ലാവരും. താങ്കളവിടെ കൂതറ ആയില്ല.
നല്ല നിയമങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടുന്നുവെങ്കിലും നിയമപാലകനെ ഇഷ്ടപ്പെടാറില്ല (പറഞ്ഞ് കേട്ടത്)
അവസരോചിതമായുള്ള തമാശകള്‍ മനുഷ്യകുലത്തിന് അന്യമായിക്കൊണ്ടിരിക്കുന്നു...!!
നന്നായി കൂതറേ..!!
അങ്ങനെ പൂച്ചയ്ക്ക് മണി കെട്ടി അല്ലേ ഹാഷിംഭായ്... നന്നായി...
പാലിയേറ്റീവ് കെയര്‍ യുനിറ്റുകള്‍ ചെയ്യുന്ന സേവനങ്ങള്‍ തീര്‍ത്തും
സ്തുത്യര്‍ഹം തന്നെ. ഈ പരിപാടി അതിന്റെ സംഘാടനത്തിലെ
വീഴ്ചയായി വിലയിരുത്തുന്നതാവും ഉചിതം. പോസ്റ്റില്‍ അങ്ങിനെ തന്നെയാണ്
ധ്വനി. പക്ഷെ അഭിപ്രായം പറഞ്ഞു പറഞ്ഞു ചിലര്‍ പാലിയേറ്റീവ് കെയര്‍
സംവിധാനത്തിന്റെ ഉദ്ദ്യേശ ശുദ്ധിയെവരെ സംശയിക്കുന്ന പോലെ...
സംഘാടകര്‍ അല്പം അന്തം കുറഞ്ഞവരായാല്, ഇത് മാത്രമല്ല
പല പരിപാടികളും ഇങ്ങനെ ആകാറൊണ്ടല്ലോ
ഏതായാലും അന്തം നഷ്ട മാകാതെ നോക്കാം, നമുക്ക്!
അഭിനന്ദനങ്ങള്‍!!
യെവന് ഏതാടാ ഈ കൂതറ എന്ന് കണ്ടു വന്നതാണ്
വന്നപ്പോള്‍ 'കൂതറ' പുണ്യാളനും 'പുണ്യാളന്മാര്' കൂതറയും കളിക്കുന്ന രംഗമാണ് കാണുന്നത്
എന്തായാലും സംഗതി നൂറു ശതമാനം ഞാന്‍ അംഗീകരിക്കുന്നു
പ്രതികരണ ശേഷി മലയാളികള്‍ക്ക് മൊത്തമായും നഷ്ടപ്പെട്ടിട്ടില്ല എന്നതോര്‍ത്തു
നമുക്ക് സന്തോഷിക്കാം
നുറടിച്ച് മയങ്ങിയിരിക്കയാണല്ലേ,
എവിടെ കാണാനില്ലല്ലോ
പോസ്റ്റും കമന്റുകളും (പ്രത്യേകിച്ച് കൂട്ടുകാരൻ ഒ.എം.ആറിന്റെ ) വായിച്ചു.
ഇനി കൂടുതലായൊന്നും പറയാനില്ല.
ചെയ്ത പ്രവർത്തനത്തെ മൊത്തത്തിൽ ശരിവെക്കാൻ തോന്നുന്നുവെങ്കിലും ഒരു എടുത്തുചാട്ടത്തിന്റെ /ചിന്തയില്ലായ്മയുടെ വശം കൂടി മുഴച്ച് നിൽക്കുന്നതായാണെന്റെയും അഭിപ്രായം
പ്രതിഷേധം അറിയിച്ചുവല്ലോ. ഇന്ന് ആര്‍ക്കും പ്രതികരണശേഷി ഇല്ലാതായപോലെ ആണ്.
നീ അങിനെ വലിയ വിനയ കുനിയനായി എല്ലരോടും അനുമതി വാങി ഇത്തരം ചെയ്തികള്‍ക്കെതിരെ പത്രപസ്ഥാവന ഇറക്കി നിരാഹാരവ്രതം അനുഷ്ടിക്കയൊന്നും വെണ്ടഡെയ്...നീ ചെയ്തതു തന്നെ ശരി..നീ താന്‍ ഉലക കൂതറ.നെഞ്ചില്‍ കരുണയും അനുകമ്പയും ഉള്ള കൂതറ..വൈകല്യങ്ങളേ കളീയക്കിയല്ല ഹാസ്യം ചമക്കേണ്ടതു..ഇതൊക്കെയാണു ഹാസ്യം,നര്‍മ്മം എനു ധരിച്ചു വാ പിളര്‍ക്കുന്ന കൂപമണ്ടൂകങ്ങളൂടെ മുഖത്തിട്ടു ചാര്‍ത്തണം..അതായിരിക്കും നിന്റെ സ്ഥാനത്തു ഞാന്‍ ആയിരുന്നെല് ചെയ്യുക..
തീര്‍ച്ചയായും, ഹാഷിം ചെയ്തതു ഒരു സാധാരണ മനുഷ്യന് എന്ന നിലയില്‍ നന്നായി എന്നു ഞാന്‍ പറയും. ഉള്ളില്‍ നന്മയുള്ള പച്ചമനുഷ്യര്‍ അന്യായങ്ങള്‍ക്കെതിരെ സ്പോട്ടില്‍ പ്രതികരിയ്ക്കും. ഔപചാരികര്ക്ക് ഒരു പക്ഷെ ദഹിച്ചില്ലെങ്കിലും, ദു:ഖിതരുടെ പക്ഷം ചേര്‍ന്നുള്ള കയ്യേറ്റം ന്യായീകരിയ്ക്കപെടണം.
നന്നായിട്ടുണ്ട്....നന്ദി...ആശംസകൾ
ഹംസ യുടെ പുതിയ പോസ്റ്റ് ആണ് ഞാന്‍ ഇവിടെ
വരാന്‍ കാരണം ...
വന്നത് മോശമായില്ലെന്നു തോന്നി
അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി പല ബ്ലോഗുകളിലും
നിങ്ങളാണ് താരം ....!!!
പിന്നെ സ്റ്റേജ്ജ് കയ്യേറ്റത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു
ഞാനായാലും അത് തന്നെയേ ചെയ്യൂ ..
കണ്ണി ല്ലാതവര്ക്കല്ലേ അതിന്റെ വേദന അറിയൂ ..
ആശംസകള്‍ .....
ഇതു വായിച്ചപ്പോള്‍ അവകാശപെടുന്ന പോലെ അത്ര കൂതറയായി തോന്നിയില്ല
ഇത്തരം guts ഉള്ളവരെയാണ് ഇന്ന് സമൂഹത്തിനു ആവശ്യം.
അഭിനന്ദനങ്ങള്‍..
ഹഷിമേ ..
ഏതായാലും പരിപാടിയുടെ സദുദ്ദേശം അറിയണം , എന്നിട്ടല്ലേ പ്രതികരിക്കാന്‍ പറ്റു ...
പ്രതികരണ ശേഷി വളരെ നല്ലതാണ്, അതില്ലതതാണ് നമ്മുടെ നാടിന്റെ കുഴപ്പം ...
koothu inke vand paarthaach ,puthuss ethaavath kiTakkuma inke? eppo kitakkum?
പൂര്‍ണ്ണമായും യോജിക്കുന്നൂ ..ലിഷ്ടപ്പെട്ടു!
പുതിയ ആളാ.. ഒന്ന് വന്നു ആരാന്ന് അറിഞ്ഞിട്ടു പോണേ..
സാര്‍ ഇവന് ...........ത്തി ആണ്!!
ഹാഷിം ഭായി വളരെ നല്ലനിലവാരം പുലര്‍ത്തുന്ന ബ്ലോഗാണ് താങ്കളുടേത് പക്ഷെ ബ്ലോഗിന്റെ പേര്ഒന്ന്മാറ്റികൂടെ
ഉദാഹരനതിന്നു തറ...തറ...കൂതറ..!
തറ എന്ന വാക്കിന് നിലം എന്നാണ് സാമാന്യഗതിയില്‍ പ്രചാരത്തിലുള്ള അര്‍ത്ഥം. 'അവന് ആള് തറയാണ്' എന്നു പറഞ്ഞാല്‍ വളരെ താഴ്ന്ന നിലവാരം പുലര്‍ത്തുന്നയാള്‍ എന്ന രീതിയിലും സാധാരണ സംസാരത്തില്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ നാലു പടി കൂടി കടന്ന് തറയെ കൂതറയാക്കിയിരിക്കുകയാണ് . കൂതറയെന്നാല്‍ മാക്സിമം അഥവാ പരമാവധി തറയെന്ന്.......ആകയാല്‍ ഒന്ന് ഇതേപറ്റി ആലോചിക്കുക .........സ്നേഹപൂര്‍വ്വം ഒരു വായനക്കാരന്
നന്നായി.
ആരാന്റമ്മക്കു ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല്...
അതാണു നമ്മുടെ നാടിന്റെ അവസ്ഥ..
താങ്കളുടെ നല്ല മനസിന് അഭിനന്ദനം...
എന്തായാലും ആ പ്രതികരണത്തിന് നൂറില്‍ നൂറു മാര്‍ക്ക്.
ഹാഷിം,
ഉദേദശശുദ്ധിയില് താങ്കള്‍ കൂതറയാണെന്ന് ഞാന്‍ കരുതുന്നില്ല.അതെ സമയം താങ്കള്കകിഷ്ട്പ്പെട്ടില്ല(വേദനതോന്നി)എന്നത് കൊണ്ട് മാത്രം ,മറ്റുള്ളവര്‍ ആസ്വദിക്കുന്ന(അവരെ അല്പ സമയതെതക്കേങ്ങിലും പൊട്ടിച്ചിരിപ്പിക്കുന്ന)ഒരു കലയെ അവര്‍ക്ക് നിഷേധിച്ചതിനെ ബാലിശമെന്നു കരുതാനേ കഴിയുന്നുള്ളൂ!അനേകായിരങ്ങളുടെ സദസ്സില്‍ ഒന്ന് കൂടി ആലോചിച്ചു പെരുമാറാമായിരുന്നു.
ഈ പോസ്റ്റും കമന്റുകളും വിശദമായി വായിച്ചു... ഇവിടെ ചിലറ് ഹാഷിമിനെ കരിവാരിത്തേക്കാന്‍ വരെ ശ്രമിച്ചതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു...
അവറ്ക്കു സന്തോഷം പകരാന്‍ വേറെ പരിപാടികളാകാമായിരുന്നു.
അതല്ല ഈ ആക്ഷേപ ഹാസ്യം അവരെ പിന്തുണക്കുന്നതാണെങ്കില്‍, തെറ്റിദധാരണ ഒഴിവാക്കാന്‍ സംഘാടകറ്ക്കു മുന്നറിയിപ്പു കൊടുക്കണമായിരുന്നു.
ഹാഷിം പ്രതികരിച്ചതു അടുത്തുണ്ടായിരുന്ന കുട്ടിയുടെ വിഷമം കണ്ടിട്ടാണ്, അതും സംഘാടകറ്ക്കു ഈ പരിപാടിയെ കുറിച്ചു അറിവില്ലാ എന്ന് അറിഞ്ഞതിനു ശേഷം(ഇവിടെ “എനിക്കിഷ്ടമല്ല” എന്ന വാക്കു കുറച്ചു പ്രശ്നക്കാരനായി) .
ഈ പ്രതികരണം, പരിപാടിക്കും അതിന്റെ സംഘാടകറ്ക്കും വിഷമമുണ്ടാക്കിയെങ്കിലിതു ദൌറ്ഭാഗ്യമായേനേ.
മറ്റെന്തു ചെയ്യാമായിരുന്നു എന്ന ചോദ്യത്തിന്, മൈത്രേയിയുടെ ഈ നിറ്ദേശംഇതു മാത്രമേ സ്വീകാര്യമായി തോന്നിയുള്ളു.
“ഒരു പരിപാടി കൊണ്ട് തീരുകയൊന്നുമില്ലല്ലോ പ്രവര്‍ത്തനങ്ങള്‍.
പരിപാടിക്കു ശേഷം സംഘാടകരെ അതു പറഞ്ഞു മനസ്സിലാക്കാമായിരുന്നു, പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമായിരുന്നു.”
അടുത്തുണ്ടായിരുന്ന കുട്ടിയുടെ വിഷമം കണ്ട് പ്രതികരിക്കാന്‍ തോന്നിയതു നല്ല മനസ്സുള്ളതു കൊണ്ടാണ്.
മറുപുറം:(ഇത്തരം പരിപാടികള്‍ perform ചെയ്യുന്നവറ് കുറച്ചു കൂടി ശ്രദധിക്കേണ്ടതായിരുന്നെന്നു ആരും വിമറ്ശിച്ചു കണ്ടില്ല)
ഹാ ഇതും ആറേഴ് മാസങ്ങള്‍ക്ക് മുമ്പ് വായിച്ചതാണല്ലോ
Post a Comment