പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ മാപ്പ്..!
ബൂലോകം ഓണ്‍ലൈനില്‍ വന്ന “ ബ്ലോഗ് മീറ്റിലെ പാമ്പുകള്‍“ എന്ന പോസ്റ്റ് എനിക്ക് മെയിലായി കിട്ടിയത് അലിക്ക് ഞാന്‍ അയച്ചു കൊടുത്തത് എന്റെ അനുവാദത്തോടെ തന്നെ അലിയുടെ ബ്ലോഗില്‍ ഒരു പോസ്റ്റായി വന്നിരുന്നു .
ആ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റും ഇട്ടിരുന്നു. ഒത്തിരി ആളുകളെ ആ കമന്റ് വേദനിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടമായി.
കൂടുതല്‍ ഒന്നും ഓര്‍ക്കാതെ അത്തരത്തില്‍ ഞാന്‍ കമന്റിടാന്‍ പാടില്ലായിരുന്നു. തെറ്റായിപ്പോയി എന്നു മനസ്സിലായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ മാപ്പ്..!
ആ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റും ഇട്ടിരുന്നു. ഒത്തിരി ആളുകളെ ആ കമന്റ് വേദനിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ സങ്കടമായി.
കൂടുതല്‍ ഒന്നും ഓര്‍ക്കാതെ അത്തരത്തില്‍ ഞാന്‍ കമന്റിടാന്‍ പാടില്ലായിരുന്നു. തെറ്റായിപ്പോയി എന്നു മനസ്സിലായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ മാപ്പ്..!
31 അഭിപ്രായം:
ഹാഷിമിന്റെ ആവശ്യപ്രകാരം മഗ്ലീഷില്‍ എഴുതിയ ഈ പോസ്റ്റ് മലയാളത്തിലാക്കിയത് ഞാനാണ്.
-----------------------------------
ഇനി എന്റെ അഭിപ്രായം .
എന്തും കൂതറക്കണ്ണിലൂടെ നോക്കും എന്ന് നീ പ്രൊഫൈലില്‍ തന്നെ പറഞ്ഞത് കൊണ്ട് ബ്ലോഗ് മീറ്റും ആ കണ്ണിലൂടെ നീ കണ്ടിട്ടുണ്ടാവൂ എന്ന് ആര്‍ക്കും ഊഹിക്കാവുന്നതെയുള്ളൂ… ഇതിനു മറുമരുന്ന് നീ പറയും പോലെ തന്നെ നിന്റെ ചെള്ളക്കിട്ട് നല്ല പൊട്ടിക്കലാണ്.
ങാഹ!
അപ്പം അദാണു പാമ്പിനെ കാണാന്‍ ലിങ്കില്‍ ക്ലിക്കിയത് ശൂന്യതയിലേക്ക് പോയത്..
ഹാഷിം..താങ്കള്‍ (നീ എന്നു വിളിക്കുന്നതാനല്ലോ നിനക്കിഷ്ടം..പക്ഷേ എനിക്കതിനു കഴിയില്ല..)
തുറന്ന് തന്നെ പറയുക..
ഇടക്ക് ഇങ്ങനെ ഒരാളില്ലെങ്കില്‍ പല പാമ്പുകളും ഇനിയും ഇഴയും!
(സത്യത്തില്‍ എന്താണു ഈ പാമ്പു പ്രശ്നം എന്ന് എനിക്ക് ഇതുവരേ ഒരു പിടിയും കിട്ടിയിട്ടില്ല കെട്ടോ!)
പേരില്‍ മാത്രമല്ല നിന്റെ സ്വഭാവത്തിലും നീകൂതറതന്നെയാണെന്നു തെളിയിച്ചു. നിനക്ക് ആപേര് നന്നായിണങ്ങുന്നുണ്ട്...
ഈ ചെറുക്കനെ ഇനി എന്നാണാവോ ഒന്ന് ശരിയാക്കിയെടുക്കാന്‍ പറ്റുക?. ആളുകളെ അവന് “നീ”യെന്നേ വിളിക്കൂ!.സ്വഭാവം കൂതറയെന്നാണെന്നു വിളിച്ചു പറയും എന്നാല്‍ കാഴചയിലും അനുഭവത്തിലും അതൊട്ടില്ല താനും!.ഇതു വരെ പെണ്ണു പോലും കെട്ടിയിട്ടില്ല ,അതിനുള്ള ആലോചനയും ബാപ്പ നടത്തുന്നില്ല(അത്രക്കു കൊച്ചു പയ്യനായതു കൊണ്ടു തന്നെ!)പിന്നെ എപ്പോഴും ആസ്പത്രിയും ചികിത്സയുമായി നടക്കുന്നു(കാലിലെ അപകടത്തിന്റെ ബാക്കി). പഠനം പോലും പൂര്‍ത്തിയാക്കാനായിട്ടില്ല.എന്നിട്ടും “കൂതറയാ”ണെന്നും പറഞ്ഞു ആളുകളുടെ കണ്ണിലെ കരടായി നടക്കുന്നു.ഇനിയെങ്കിലും ഇതൊക്കെ നിര്‍ത്തി,ഒരു മാപ്പിന്റെ പോസ്റ്റ് കൂടിയിട്ടു ഈ റംസാനിലെങ്കിലും നാലാളെക്കൊണ്ട് നല്ലത് പറയിപ്പിക്കാന്‍ നോക്ക്.( ദയവായി ഫോണില്‍ ഒന്നും പറയരുത്,നീയായിട്ട് വിളിക്കില്ല എന്നെനിക്കറിയാം!.മിസ് കാളിട്ടാല് ഞാന്‍ എടുക്കാനും പോകുന്നില്ല!)
പോടാ ..പോടാ
ഇനി വീണ്ടും മാറ്റിപറയുമോ?
രണ്ടു ദിവസം കൂടി വെയിറ്റ് ചെയ്യാം
എന്താ സംഭവം?
ആര് ഒക്കെ എന്ത് ഒക്കെ പറഞ്ഞാലും കൂതറ എന്നും കൂതറതന്നെ
ഹാഷിം....
അനിയാ... ഇത് നമുക്കൊക്കെ പറ്റാവുന്ന കയ്യബദ്ധങ്ങളിലൊന്നായി കാണുക.ഇനി അത് വിട്ടുകളയുക.
ഈ ക്ഷമാപണം ഉള്ളിൽ തട്ടിയതാനെന്നറിയാം.
നമുക്ക് സൌഹൃദവും സാഹോദര്യവും കൈവിടാതിരിക്കാം.
സ്നേഹത്തോടെ,
ജയൻ ഏവൂർ
അല്ല്ല ആക്ച്വലി എന്താ പ്രശ്നം. ഇനി അലിയുടെ പോസ്റ്റ് നോക്കിക്കളയാം. ആളുകളുടെ ചീത്ത വിളി കേട്ട് വയറു നിറയ്ക്കുന്നത് നിന്റെ ഒരു സ്ഥിരം ഏർപ്പാടാണല്ലോ.
മാഷേ അതൊക്കെ അലി എപ്പഴേ മാറ്റി!!
ഞാനും കണ്ടില്ല കെട്ടോ..
പക്ഷേ കവി,പാമ്പ്, കവിത....
എല്ലാം കൂടെ ഒരു ഷാപ്പിന് മണം അടിക്കുന്നുണ്ട്...!!!
അവിടെയും ഇവിടെയും ഒക്കെ മാറി മാറി നോക്കി...!
ഒന്നും പുടികിട്ടിയില്ല..!!
നമുക്ക് പോസ്ടുകളെഴുതി പോസ്റ്റി കൊണ്ടെയിരിക്കാം.
എന്തായിത് ...!!
ഒന്നും പിടി കിട്ടിയില്ല.
ബഡുക്കൂസ്!
ബൂലോകത്തെ സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ എടപ്പള്ളിമീറ്റില്‍ പങ്കെടുത്തിട്ട് അതിനു വേണ്ടി കഷ്ടപ്പെട്ടവര്‍ക്കിട്ടുതന്നെ പണിഞ്ഞു. സഹബ്ലോഗര്‍മാരോടെല്ലാം അനിയത്തിയെ കെട്ടാന്‍ ചോദിയ്ക്കുന്ന കൂതറ സ്വഭാവമാണിവന്റേത്. അധികമായാല്‍ അമൃതും വിഷമാണല്ലോ. ഇവന്റെ കരണത്ത് നാലുപെടപെടക്കേണ്ട സമയം എന്നേ കഴിഞ്ഞു. അതാണു കൂതറ. പോസ്റ്റുസംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എന്നോട് ആവശ്യപ്പെടാം.
asokanpadiyil@gmail.com
ബൂലോകത്തെ സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ എടപ്പള്ളിമീറ്റില്‍ പങ്കെടുത്തിട്ട് അതിനു വേണ്ടി കഷ്ടപ്പെട്ടവര്‍ക്കിട്ടുതന്നെ പണിഞ്ഞു. സഹബ്ലോഗര്‍മാരോടെല്ലാം അനിയത്തിയെ കെട്ടാന്‍ ചോദിയ്ക്കുന്ന കൂതറ സ്വഭാവമാണിവന്റേത്. അധികമായാല്‍ അമൃതും വിഷമാണല്ലോ. ഇവന്റെ കരണത്ത് നാലുപെടപെടക്കേണ്ട സമയം എന്നേ കഴിഞ്ഞു. അതാണു കൂതറ. പോസ്റ്റുസംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എന്നോട് ആവശ്യപ്പെടാം.
asokanpadiyil@gmail.com
ആലോചിക്കാതെ ചെയ്യുന്ന എടുത്തുചാട്ടങ്ങള്‍ വല്യ വീരസ്യമായി വിളമ്പിയ ചരിത്രം നിനക്കുണ്ടല്ലോ..അങ്ങനൊരാളില് നിന്നു ഈ പ്രവൃത്തി ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ..
കഷ്ടം..
ഇനിയെങ്കിലും....
കൂതറ....!!! തനി കൂതറ... എന്തും കൂതറകണ്ണിലൂടേ നോക്കൂ.. ഒരു സ്റ്റെപ്പ് കൂടി കയറാനുണ്ട്, കുക്കൂതറ...! അതാണെന്റെ നെക്സ്റ്റ് പോയിന്റ്...
ഹാഷിമിനോടല്ല കമന്റിട്ടവരോടും ഇനി കമന്റാന്‍ പോകുന്നവരോടുമാണ്.
ഹാഷിമിനു തെറ്റുപറ്റിയതാണെന്നു ഈ പോസ്റ്റിലും മറ്റു ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പല പോസ്റ്റിലും ഹാഷിം ആവര്‍ത്തിച്ചു കഴിഞ്ഞു. പോസ്റ്റുകളില്‍ കമന്റായും മീറ്റിനു വന്നവരെ ഫോളില്‍ വിളിച്ചും അദ്ദേഹം മാപ്പ് പറഞ്ഞിട്ടുണ്ട്. താന്‍ ചെയ്തതു തെറ്റാണെന്നു തിരിച്ചറിഞ്ഞതും അതിനു ക്ഷമ ചോദിച്ചതും നല്ല കാര്യമല്ലേ? ഇനിയും ആ വ്യക്തിയെ ആക്ഷേപിക്കേണ്ട കാര്യമുണ്ടോ? തിരിച്ചറിവല്ലേ ഉണ്ടേകേണ്ടത്. അത് ഹാഷിമിന്റെ കാര്യത്തില്‍ സംഭവിച്ചു കഴിഞ്ഞു. ഇനിയും ക്രൂശിക്കുന്നതില്‍ അര്‍ത്ഥമില്ല.
‘ഇനി ഈ അഭിപ്രായവും ഹാഷിം മാറ്റില്ല എന്ന് എന്താണുറപ്പ്’ എന്നു ചോദിക്കുന്നവരോട്. അതു അപ്പോഴല്ലേ..മാറ്റട്ടേ, അപ്പോള്‍ വേണ്ടതു നമുക്ക് ചെയ്യാമല്ലോ. നമ്മള് എല്ലാവരും ഇവിടെ തന്നെയുണ്ടല്ലോ.
പോകുന്ന വഴിക്ക് എവിടെയോ ഒരു തോടുണ്ടെന്നു കരുതി ഇപ്പോഴേ മുണ്ട് പൊക്കേണ്ട കാര്യമില്ലല്ലോ. തോടിനടുത്തെത്തിയിട്ടുപോരെ? :)
ആരാ
എന്താ
എവിടെന്നാ ?
എന്ത് കുന്തമായാലും സത്യം സത്യമായി കൂതറ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നന്നായി.
അതല്ല ഊഹിച്ച്/ കേട്ട് പറഞ്ഞതെങ്കില്‍ ഞാനില്ല കൂട്ടിന്.
@അശോകന് പടിയില്‍
നീ ഒരു പുല്ലും ചെയ്യില്ല!!!
മത്താപ്പേ നീ എന്തുകണ്ടിട്ടാ നരന്തേ വിരട്ടുന്നത്? എണ്ണയടിച്ച കാശുപോയ വിരോധംകൊണ്ടാണോ..
പോടാ പോടാ
കുറച്ചുകൂട വാളര്ന്നിട്ടുവാ.
നന്ദപര്‍വ്വം, ഞാന്‍ നിര്‍ത്തി
കുറച്ചുദിവസം ഇവിടെ ഇല്ലാതിരുന്നതുകൊണ്ട് എന്താണ് സംഗതി എന്ന് അറിയില്ല (ചിലതെല്ലാം പിടികിട്ടി).
എന്തായാലും തെറ്റ് തിരിച്ചറിഞ്ഞു അത് തിരുത്താനുള്ള ഹാഷിമിന്റെ മനസ്സിനെ അഭിനന്ദിക്കുന്നു.
യഥാസമയം വന്ന് മാപ്പ് തരാൻ കഴിയത്തതിൽ ഖേദിക്കുന്നു.ഇതാ ഒരു വലിയ മാപ്പ് (രാജ്യത്തിന്റെ മാപ്പല്ല; ഒറിജിനൽ മാപ്പ് തന്നെ ക്ഷമിച്ചിരിക്ക്ണൂന്ന്!). വിവാദപോസ്റ്റ് ഒരുവട്ടം വായിച്ചിരുന്നു പിന്നെ കാണാൻ ഉണ്ടായില്ല. കമന്റ് ശ്രദ്ധിച്ചില്ല. നേരിട്ട് കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുള്ളവർക്ക് താങ്കൾ ഒരു നല്ല മനുഷ്യനാണെന്ന് മനസിലാകും. എനിക്കത് അന്ന് ബോദ്ധ്യമായി. പക്ഷെ ഇനിയെങ്കിലും ശ്രദ്ധിക്കുക.സൌഹൃദങ്ങൾ ഒരു നിമിഷം കൊണ്ടും ഉണ്ടാക്കാം. പക്ഷെ അത് നിലനിർത്തുവാനാണ് പ്രയാസം. നമുക്ക് വീണു കിട്ടുന്ന നല്ല സൌഹൃദങ്ങളെ ഊട്ടിയുറപ്പിക്കുവാനും അത് നഷ്ടപ്പെട്ട് പോകാതിരിക്കാനും ശ്രദ്ധിക്കുക. ഉപദേശമായി കരുതേണ്ട. അഭിപ്രായമായി കരുതിയാൽ മതി. ക്ഷമാപണം ചെയ്തതിലെ വിനയത്തെ വിലമതിക്കുന്നു.
ഇതെന്തു കഥ ഒരാള്‍ മീറ്റിനു പോയി കണ്ടത് പറഞ്ഞാല്‍ ഇത്രയ്ക്കു പ്രശ്നമാണോ
അങ്ങിനെയുള്ള സംഭവം നടന്നിട്ടില്ലെങ്കില്‍ എന്തിനു ഈ തുള്ളിച്ചാട്ടം അപ്പൊ അവന് പറഞ്ഞതെല്ലാം ശരിയാണല്ലേ..?ഇങ്ങനെയുണ്ടോ സ്നേഹിതന്മാര് അശോകന് പടിയില്‍ ഇത്രയ്ക്കു രോഷമാവുന്നതെന്തിനു ?കമെന്റിളുടെ നിങ്ങള്‍ക്ക് ഇത്രക്കാവാമെങ്കില് എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് ആയികുടാ ..
അശോകന് പടിയില്‍ said...
മത്താപ്പേ നീ എന്തുകണ്ടിട്ടാ നരന്തേ വിരട്ടുന്നത്? എണ്ണയടിച്ച കാശുപോയ വിരോധംകൊണ്ടാണോ..
പോടാ പോടാ
കുറച്ചുകൂട വാളര്ന്നിട്ടുവാ.
നരുന്താനെങ്കിലും മത്താപ്പും ഒരു ബ്ലോഗരനെന്നു മറക്കാതിരിക്കുക .
വികാരം വിവേകത്തെ കീഴടക്കാതെ നോക്കുക. എനിക്ക് പറയാനുള്ളത് പറഞ്ഞു എന്നെ ചീത്ത വിളിക്കണമെങ്കില്‍ ഇവിടെ വേണ്ടാ എന്റെ ബ്ലോഗിലോട്ട് പോരാം ..
blog ennal nalla oru stalam ennanu karuthiyath.shame on u asoketa.i dnt knw who u r bt evrythng has a lmt.mattap u r bold enough .to err is humane to forgiv is divine.if kootara did any thinng wrong its time for remorase and he did it.then y ???????????????????????????
ചത്ത പാമ്പിന്റെ ജാതകം ഇനിയും എഴുതാണോ?
ഏതായാലും ഇങ്ങിനെ ഒരു പോസ്റ്റ് നന്നായി.
തെറ്റ് മനസിലാക്കി അത് തിരുത്താനും ക്ഷമ കാണിക്കാനും തോന്നിയല്ലോ. അത് മതിയാവും ഇത് കൊണ്ട് ആരെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കില്‍.
അല്ലെങ്കിലും ഇവാന് നമ്മുടെ ബ്ലോഗ് ലോകത്തെ കൂതറ അല്ലേ. ആര്കേങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അങ്ങ് ക്ഷമിച്ചു കൊടുക്കെന്നെ..
Post a Comment