സ്നേഹ സമ്മാനം


ഇന്നലെ മുതൽ വിരലുകൾക്ക് ഇത്തിരി ഭാരം. സ്നേഹത്തിന്റെ, ഇഷ്ട്ടത്തിന്റെ സമ്മാനം.

കിട്ടുന്നത് വരെ, കാണുന്നത് വരെ നല്ല ആവേശത്തിലായിരുന്നു
നാട്ടിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് കിട്ടത്തതിന്റെ വിഷമത്തിൽ മൂന്ന് നാൾ. കുറേ ശ്രമിച്ചു എത്രയും പെട്ടെന്ന് അത് കരസ്തമക്കാൻ. റാഷിദിന്റെ കയ്യില്‍ എത്തിയ ആ കുഞ്ഞു പെട്ടി ബസ് വഴി വിടാമെന്നവന്‍ പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.
പിന്നീട് വന്ന എസ് എം എസ്സിൽ..
കെ എൽ 08 എ ആര്‍ 2728
പീ വി ട്ടി ബസ്
സമയം 3.15
മൊബൈല്‍ : 9656XXXXXX

ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ സമ്മതിക്കുമോ എന്നറിയില്ലാ…. എന്തായാലും പോകണം. അല്ല പോകും
2.15 ൻ തന്നെ ഓഫീസിൽ നിന്നിറങ്ങി. നേരെ ശക്തൻ തമ്പുരാൻ ബസ്റ്റാന്റിലേക്ക്
അവിടെ എത്തും വരെ മനസ്സിൽ കുളിരായിരുന്നു. നേടാൻ പോകുന്ന സമ്മാനത്തിന്റെ ആവേശം…
സ്റ്റാന്റിലെത്തി പീവീട്ടി എപ്പളാ വരാന്ന് ചോദിച്ചപ്പോ മറ്റൊരു ബസ്‌കാരൻ പറഞ്ഞു അത് ഇനിയും അരമണിക്കൂർ കഴിഞ്ഞേ വരൂന്ന്
അയ്യോ ഇനിയും കത്ത് നില്‍ക്കാൻ എന്നിലെ ആവേശത്തിന് കഴിയില്ലാ… പിടിച്ച് നില്‍ക്കുക തന്നെ മാര്‍ഗമുള്ളൂ. അടുത്ത കടയിൽ കയറി 20 രൂപക്ക് എയർടെൽ റീചാർജ് കൂപ്പൺ വാങ്ങി. റാഷി അയച്ച് തന്ന ബസ്സ് ജീവനക്കാരന്റെ മൊബൈലിലേക്ക് വിളിച്ചു.

ദേ അവർ സ്റ്റാന്റിൽ എത്തിയിട്ടുണ്ടെന്ന്… സന്തോഷം കൊണ്ട് ഇനി എന്താ പറയാന്ന് അറിയുന്നില്ലാ….
എവിടെ..? ബസ്സിന്റെ നിറം…. നില്‍ക്കുന്ന സ്ഥലം..? ഒറ്റ ശ്വാസത്തിലയിരുന്നു ചോദ്യം… ബസ്സുകാരന് ഞാൻ ചോദിച്ചതൊന്നും മനസ്സിലായില്ലാ… എനിക്ക് തന്നെ മനസ്സിലാവാത്ത അത്രക്ക് സ്പീഡിലായിരുന്നു ചോദ്യമെന്ന് പിന്നേയാ മനസ്സിലായെ.
ഒരു വിതം എല്ലാം ചോദിച്ചറിഞ്ഞു. ഞാൻ നില്‍ക്കുന്നിടത്ത് അപ്പുറത് തന്നെ ഉണ്ട് ഇളം മഞ്ഞ കളറിൽ പീ വീ ട്ടി ബസ്. ഉടനെ ബസ്സിനടുത്തെക്ക്. അടഞ് കിടക്കുന്ന ഡോര്‍ കണ്ടപ്പോ ഉള്ളിൽ ആരുമില്ലെന്നാ വിചാരിച്ചെ.. വീണ്ടും നിരാശ….
അപ്പുറത്ത് നില്‍ക്കുന്ന ആളിനോട് തിരക്കിയപ്പോ അവർ തന്നെ ബസ്സിന്റെ ആൾ

എനിക്കുള്ള പെട്ടി താ…. പെട്ടെന്നുള്ള പറച്ചിൽ അയാളിൽ ഒരു ആക്രാന്തകരന്റെ മുഖം എനിക്ക് നൽകിയിട്ടുണ്ടവാം, എനിക്ക് പിടിച്ച് നിക്കാൻ പറ്റാത്ത സന്തോഷം.
പേരും മൊബൈൽ നമ്പറും ചോദിച്ച് ഞാൻ തന്നെയാണ് ആളെന്ന് ഉറപ്പ് വരുത്തി ആ പിങ്ക് കളർ പാക്കറ്റ് എന്നെ ഏൽപ്പിച്ചു.

രണ്ട് കൈകൊണ്ടും മുറുക്കിപ്പിടിച്ച് കാറിനടുത്തേക്ക് നടക്കുമ്പോളും ആ കുഞ്ഞു പെട്ടിയിലായിരുന്നു മനസ്സ് നിറയെ. ഡ്രൈവിങ് സീറ്റിൽ കയറി അരികിലെ സീറ്റിൽ അരുമയോടെ ആ പൊതിയെ വെച്ചു. കയ്യെടുത്തപ്പോ എന്തോ വിഷമം… ഇല്ലാ … വേണ്ടാ, ഇടത് കൈ കുഞ്ഞു പെട്ടിക്ക് മുകളിൽ വെച്ച് കൊണ്ട് തന്നെ കാറുമായി റൂമിലേക്ക്…

ഇന്നെന്റെ വിരലുകൾക്ക് തിളക്കം… സ്നേഹത്തിന്റെ ഒത്തിരി ഭാരം മനസ്സിനും വിരലുകൾക്കും.
അതെ ഞാനിന്ന് ഒരു പവിഴ മുതലാളി.
സ്നേഹോപഹാരമായി ലഭിച്ച ജീവിതത്തിലെ ആദ്യ പവിഴ മോതിരം..
ജീവന്റെ ഓരോ സ്പന്ദനവും ഏറ്റുവാങ്ങി എന്നോടൊപ്പം ഊണിലും ഉറക്കത്തിലും…..

കൂതറക്കും പണി കിട്ടി...!


വിട്ട് നില്‍ക്കാനും ഒളിച്ച് നില്‍ക്കാനും കഴിയില്ലെന്ന് മനസ്സിലാവുകയും വീണ്ടും സജ്ജീവമാവാനുള്ള ആഗ്രഹത്തിന് കീഴടങ്ങുകയും ചെയ്യപ്പെടുന്നു എന്ന തോന്നലിലാവാം വീണ്ടും ബ്ലോഗില്‍ എത്തിപ്പെടാന്‍ കൊതിക്കുന്നത്.

വരുന്നു..... എങ്കിലും പഴയപോലെ വായന കഴിയുമെന്ന് തോന്നുന്നില്ലാ. വായനയിലും കമന്റിലും ആയിരുന്നു എന്റെ ആഹ്ലാദം. വായിക്കുന്ന പോസ്റ്റുകള്‍ക്ക് എനിക്ക് തോന്നുന്ന കമന്റ് ഇത് വരെ നല്‍കിയിട്ടുണ്ട്. ബൂലോക സൌഹൃദവും കൂട്ടുകെട്ടും എന്റെ കമന്റുകളെ ഒരിക്കലും വഴിതിരിച്ച് വിട്ടിട്ടില്ലാ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. തീര്‍ച്ച.!
ബൂലോക ഉടക്കുകള്‍ ബൂലോകത്ത് തന്നെ കമന്റ് ബോക്സില്‍ ഒതുക്കി വെക്കാനും ബൂലോക സൌഹൃദങ്ങളെ ജീവിതത്തിന്റെ അനുഗ്രഹ നിമിഷങ്ങളിലേക്ക്  പകര്‍ത്താനും ആഗ്രഹിക്കുന്നു

അതെ, പണി കിട്ടി..!
അപകടവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ രണ്ടര വര്‍ഷത്തെ വിശ്രമം അവസാനിപ്പിച്ച് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഞാനുള്ളത്. വിശ്രമകാലം അലോസരമാവാതെ ആക്കിത്തീര്‍ക്കാന്‍ എനിക്കീ ബൂലോകവും ചാറ്റും ബ്ലോഗ് കൂട്ടുകെട്ടും ആയിരുന്നു കൂട്ട്. അവയെ ഇനി വേണ്ടെന്ന് വെക്കാന്‍ കഴിയില്ലാ.. തീര്‍ച്ച.!

ജോലിത്തിരക്കിലായാലും കഴിയും വിധം വീണ്ടും ബൂലോകത്ത് ഓടി നടക്കാന്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. കമന്റായും ചാറ്റായും ബൂലോകത്തിന് കൂടെ നില്‍ക്കാന്‍ ഒരുപാട് കൊതിക്കുന്നു.

ബൂലോകമെന്ന മാസ്മരിക ലോകത്തേക്ക് നിങ്ങളോടൊപ്പം പറക്കാന്‍ ഞാന്‍ വീണ്ടും.....

കൂതറHashimܓ