കൂതറക്കും പണി കിട്ടി...!
on Saturday, January 8, 2011
വിട്ട് നില്‍ക്കാനും ഒളിച്ച് നില്‍ക്കാനും കഴിയില്ലെന്ന് മനസ്സിലാവുകയും വീണ്ടും സജ്ജീവമാവാനുള്ള ആഗ്രഹത്തിന് കീഴടങ്ങുകയും ചെയ്യപ്പെടുന്നു എന്ന തോന്നലിലാവാം വീണ്ടും ബ്ലോഗില്‍ എത്തിപ്പെടാന്‍ കൊതിക്കുന്നത്.
വരുന്നു..... എങ്കിലും പഴയപോലെ വായന കഴിയുമെന്ന് തോന്നുന്നില്ലാ. വായനയിലും കമന്റിലും ആയിരുന്നു എന്റെ ആഹ്ലാദം. വായിക്കുന്ന പോസ്റ്റുകള്‍ക്ക് എനിക്ക് തോന്നുന്ന കമന്റ് ഇത് വരെ നല്‍കിയിട്ടുണ്ട്. ബൂലോക സൌഹൃദവും കൂട്ടുകെട്ടും എന്റെ കമന്റുകളെ ഒരിക്കലും വഴിതിരിച്ച് വിട്ടിട്ടില്ലാ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. തീര്‍ച്ച.!
ബൂലോക ഉടക്കുകള്‍ ബൂലോകത്ത് തന്നെ കമന്റ് ബോക്സില്‍ ഒതുക്കി വെക്കാനും ബൂലോക സൌഹൃദങ്ങളെ ജീവിതത്തിന്റെ അനുഗ്രഹ നിമിഷങ്ങളിലേക്ക് പകര്‍ത്താനും ആഗ്രഹിക്കുന്നു
അതെ, പണി കിട്ടി..!
അപകടവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ രണ്ടര വര്‍ഷത്തെ വിശ്രമം അവസാനിപ്പിച്ച് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഞാനുള്ളത്. വിശ്രമകാലം അലോസരമാവാതെ ആക്കിത്തീര്‍ക്കാന്‍ എനിക്കീ ബൂലോകവും ചാറ്റും ബ്ലോഗ് കൂട്ടുകെട്ടും ആയിരുന്നു കൂട്ട്. അവയെ ഇനി വേണ്ടെന്ന് വെക്കാന്‍ കഴിയില്ലാ.. തീര്‍ച്ച.!
ജോലിത്തിരക്കിലായാലും കഴിയും വിധം വീണ്ടും ബൂലോകത്ത് ഓടി നടക്കാന്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. കമന്റായും ചാറ്റായും ബൂലോകത്തിന് കൂടെ നില്‍ക്കാന്‍ ഒരുപാട് കൊതിക്കുന്നു.
ബൂലോകമെന്ന മാസ്മരിക ലോകത്തേക്ക് നിങ്ങളോടൊപ്പം പറക്കാന്‍ ഞാന്‍ വീണ്ടും.....
വരുന്നു..... എങ്കിലും പഴയപോലെ വായന കഴിയുമെന്ന് തോന്നുന്നില്ലാ. വായനയിലും കമന്റിലും ആയിരുന്നു എന്റെ ആഹ്ലാദം. വായിക്കുന്ന പോസ്റ്റുകള്‍ക്ക് എനിക്ക് തോന്നുന്ന കമന്റ് ഇത് വരെ നല്‍കിയിട്ടുണ്ട്. ബൂലോക സൌഹൃദവും കൂട്ടുകെട്ടും എന്റെ കമന്റുകളെ ഒരിക്കലും വഴിതിരിച്ച് വിട്ടിട്ടില്ലാ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും.. തീര്‍ച്ച.!
ബൂലോക ഉടക്കുകള്‍ ബൂലോകത്ത് തന്നെ കമന്റ് ബോക്സില്‍ ഒതുക്കി വെക്കാനും ബൂലോക സൌഹൃദങ്ങളെ ജീവിതത്തിന്റെ അനുഗ്രഹ നിമിഷങ്ങളിലേക്ക് പകര്‍ത്താനും ആഗ്രഹിക്കുന്നു
അതെ, പണി കിട്ടി..!
അപകടവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ രണ്ടര വര്‍ഷത്തെ വിശ്രമം അവസാനിപ്പിച്ച് ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഞാനുള്ളത്. വിശ്രമകാലം അലോസരമാവാതെ ആക്കിത്തീര്‍ക്കാന്‍ എനിക്കീ ബൂലോകവും ചാറ്റും ബ്ലോഗ് കൂട്ടുകെട്ടും ആയിരുന്നു കൂട്ട്. അവയെ ഇനി വേണ്ടെന്ന് വെക്കാന്‍ കഴിയില്ലാ.. തീര്‍ച്ച.!
ജോലിത്തിരക്കിലായാലും കഴിയും വിധം വീണ്ടും ബൂലോകത്ത് ഓടി നടക്കാന്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. കമന്റായും ചാറ്റായും ബൂലോകത്തിന് കൂടെ നില്‍ക്കാന്‍ ഒരുപാട് കൊതിക്കുന്നു.
ബൂലോകമെന്ന മാസ്മരിക ലോകത്തേക്ക് നിങ്ങളോടൊപ്പം പറക്കാന്‍ ഞാന്‍ വീണ്ടും.....
കൂതറHashimܓ
91 അഭിപ്രായം:
ബൂലോക സൌഹൃദം നമുക്ക് ജീവിതത്തിലേക്ക് പകര്‍ത്താം.
ബൂലോക വിമര്‍ശനങ്ങളും ഉടക്കുകളും ബൂലോകത്ത് മാത്രം ഒതുക്കിനിര്‍ത്താം
സൌഹൃദങ്ങള്‍ മാത്രമാവട്ടെ എന്നിലും നിന്നിലും കൂട്ടിയോജിപ്പായി നിലനില്‍ക്കേണ്ടത്
ഈശ്വരാ, ബൂലോകത്തെ സമാധാനം പിന്നെയും നഷ്ടപ്പെടുമോ... ( എന്റെയല്ല ഈ ആത്മഗതം ;) )
ജോലി കിട്ടിയതിന് അഭിനന്ദനം. ഒപ്പം സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം നേരുന്നു.
ഹാ സഹിക്കുക തന്നെ , അല്ലാതെ എന്ത് ചെയ്യാന്‍.... ഹഹഹ...
അഭിനന്ദനങ്ങളും ആശംസകളും.
ഹാഷിം,
ഞാനിവിടെ പുതിയതാണെങ്കിലും,
ഹാഷിം ഇവിടെ എല്ലാവരുടെയും ഹൃദയത്തില്‍, നിറഞ്ഞു നില്‍ക്കുന്നതായിട്ട് എനിക്കനുഭവപ്പെട്ടു.
മേലിലും താങ്കളുടെ സജീവ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു.ആശംസകള്‍!
വാ,, വാ,,, കിട്ടിയ പണിയേക്കാള്‍ നല്ല പണി ഇവിടെ കിട്ടും....... അല്ല കൊണ്ടും കൊടുത്തുമാണല്ലോ ശീലം... :)
പിന്നെ ഇടക്കിടക്ക് സ്വാഗതം പറയാനൊന്നും എനിക്ക് പറ്റില്ല....അതുകൊണ്ട് “വീണ്ടും സ്വാഗതം” എന്ന് പറയാനൊന്നും ഞാന്‍ ഇല്ല..
----------------------------------
ബിജിത് എഴുതിയ മറ്റാരുടെയോ ആത്മ ഗതം പലരിലും ഉണ്ടാവാം.. അല്ലെ കൂതുമോനെ ..
സന്തോഷം
സ്വാഗതം....അഭിനന്ദനങ്ങള്‍, ആശംസകള്‍
ജ്വാലി കിട്ടിയ സ്ഥിതിക്ക് കുറച്ചു നാള്‍ ല്യീവ് എടുത്തു കൂടെ....
എന്നിട്ട് ബൂലോകത്തങ്ങട് തീ പാറ്....
ഒന്ന് വേഗം വാ മാഷേ..വെറുതെ മനുഷന്മാരെ ഇട്ടു വട്ടം കറക്കാതെ..
പതിനൊന്ന് നല്ല വർഷമാണ്.
തിരിച്ചുവരവിന് ആശംസകൾ
ഒരു പണീം ഇല്ലാത്ത ദിവസങ്ങളിൽ നേരം കൊല്ലാനാണ് ഈ ബ്ലോഗിങ്ങ് ഏർപ്പാട് ഞാനും തുടങ്ങിയത്. പക്ഷെ അതിപ്പോൾ വിട്ടുമാറാനാകാതെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ലോകത്തിന്റെ പല ഭാഗത്ത് ജീവിക്കുന്നവരുമായും സംവദിക്കാം. ഏത് കോണിൽ ചെന്നാലും വിസ നീട്ടിക്കിട്ടുന്ന സഹായത്തിന് മുതൽ, പുസ്തകമോ പണമോ ഭക്ഷണമോ ഒക്കെ തന്നെ തുണയ്ക്കാൻ ഒരാളെയെങ്കിലും പ്രതീക്ഷിക്കാം. ഏത് ജീവകാരുണ്യപ്രവർത്തനങ്ങൾക്കും കൈയ്യയച്ച് സഹായിക്കുന്ന സന്മനസ്സുകളെ കണ്ടുമുട്ടാം. അങ്ങനെ എന്തെല്ലാം നല്ല നല്ല അനുഭവങ്ങൾ. ഒരു ബാലൻസ് ഷീറ്റ് ഇന്നെടുത്താൽ ബ്ലോഗിങ്ങ് എന്ന സംഭവം ജീവിതത്തിലെ ആദ്യത്തെ മൂന്ന് പ്രധാന കാര്യങ്ങളിൽ ഉണ്ടാകുമെന്ന് ഉറപ്പാണ് ജീവിതത്തിൽ.
നല്ല സൗഹൃദങ്ങളുമായി വിട്ടുമാറാനാകാതെ ബൂലോകത്തിന്റെ ഒരു ഭാഗമായി കൂതറ എന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
എല്ലാ നന്മകളും നേരുന്നു.
കാത്തിരുന്നു കണ്ണുകഴച്ചില്ല. അതിനു മുന്നെ വന്നു. ബൂലോകത്തിന്റെ തന്റേടിയായ പുത്രന്‍ നമ്മുടെ കൂതുമോന്‍ ഏവരുടേയും
( കൂതറHashimܓ )
ആശംസകള്‍
ദൈവമേ ആ പണി കൊടുത്തവന്റെ ഒരവസ്ഥ....
കൂതറക്കുട്ടനു സന്തോഷം നിറഞ്ഞതാവട്ടെ ഈ വര്‍ഷം. ....സസ്നേഹം
അനിയാ...
സ്വാഗതം!
സാവകാശം സമാധാനമായി പോസ്റ്റുകൾ പോരട്ടെ!
അധികം വായിക്കാൻ കഴിഞ്ഞില്ലെങ്കിലും എഴുത്തു മുടക്കാതിരിക്കുക!
ആശംസകൾ!
ഞങ്ങൾ കൊച്ചിയിൽ കൂടി
http://jayanevoor1.blogspot.com/2011/01/blog-post.html
അതിപ്പോ ഇത്ര ചോദിയ്ക്കാനെന്തിരിയ്ക്കുന്നു...
തുടര്‍ന്നോളൂ
ഒന്ന് വേഗം
കൂതരത്തരവുമായിട്ടു, പഴയതു പോലെ തന്നെ പോകട്ടെ..
പുതുവത്സരാശംസകള്‍.
വീണ്ടു സജീവമാവുക ഹാഷിം, ബൂലോകത്ത് എന്നും താങ്കളുടെ സജീവമായ ഇടപെടലുകള്‍ ഉണ്ടാവട്ടെ. ആശംസകള്‍.
സന്തോഷായി!
ഹാവു.. ഇപ്പോഴാ ഒന്ന് സമാധാനം ആയത്. നീ ഇങ്ങനെ പണി ഒന്നും ഇല്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് ഭയങ്കര അസൂയ ആയിരുന്നു .... ഇനി ഏതായാലും എന്നെ പോലെ കഷ്ട്ടപെടൂ ഹി ഹി :)
എല്ലാ ആശംസകളും
ഹോ ഭുലോകത്തിന് വീണ്ടും കലികാലം വരുമോ
അതോ നല്ലൊരു ബ്ലോഗറെ കിട്ടിയോ
വഴിയെ കാണാം
കിട്ടിയ പണിയിലും ബ്ലോഗിലും ഒരുപോലെ ശോഭിക്കാന്‍ കഴിയട്ടെ.
ഹാഷിമിന്റെ ഇടപെടലുകള്‍ അനസ്വൂതം തുടരട്ടെ.
ആശംസകള്‍.
അഭിനന്ദനങ്ങളും ആശംസകളും.
All the Best
കൂതറക്കും പണി കിട്ടി എന്ന് കണ്ടപ്പോള്‍ ഞാന്‍ കരുതി
കൂതറക്കിട്ടാരോ പണി കൊടുത്തതാണെന്ന്!
അസുഖമൊക്കെ മാറിയല്ലോ അല്ലേ..
നല്ലത്.
എന്താ പണിയെന്ന് മാത്രം പറഞ്ഞില്ല.
എന്തായാലും ആശംസകള്‍..
Congrats....
നന്നായി,,വേഗം തുടങ്ങിക്കോ പണി !!!
തലേ വര കൈകൊണ്ട് തൂത്താൽ മായുമോ???
പണി എന്താണെന്ന് മാത്രം പറഞ്ഞില്ല.
ജോലിത്തിരക്കിലായാലും കഴിയും വിധം വീണ്ടും ബൂലോകത്ത് ഓടി നടക്കാന്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടാകും. കമന്റായും ചാറ്റായും ബൂലോകത്തിന് കൂടെ നില്‍ക്കാന്‍ ഒരുപാട് കൊതിക്കുന്നു....
ഞാനും.....
നിരക്ഷരന്‍ പറഞ്ഞത് തന്നെ ഞാന്‍ വാര്‍ത്തിക്കുന്നു
അതേയ്, പണി കിട്ടിയത് നന്നായി.
അഭിനന്ദനങ്ങൾ.
എവിടെ ,എന്ത്,എത്ര രൂപാ/ദിർഹം/റിയാൽ/ഡോളർ എന്നീ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല.
തമാശ പറഞ്ഞതാ. മക്കള് ജോലിയൊക്കെ ചെയ്ത് മിടുക്കനായി വാ.
ഇടയ്ക്കിടെ പോസ്റ്റ് ഇടണം.
“തിരികെ വരുമെന്ന വാർത്ത കേൾക്കാനായ് ബൂലോകം കൊതിക്കാറുണ്ടെന്നും.” സുസ്വാഗതം.
ഹാഷിമിനു എല്ലാ നന്മകളും ഈ പുതുവത്സരത്തിൽ നേരുന്നു
സസ്നേഹം
മൻസൂർ ആലുവിള
ജോലി കിട്ടിയതിന് അഭിനന്ദനം. ഒപ്പം സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം നേരുന്നു.
ജോലി കിട്ടിയത് നന്നായി. അഭിനന്ദനങ്ങള്‍. best of luck
തടവലും,തലോടെലുമെല്ലാം,..,..,തീർന്ന് തിരിച്ചുവരവിന് തിരികൊളുത്തിയതിനഭിനന്ദനം കേട്ടൊ കൂതറയേ...
സ്ന്തോഷം! ബൂലോക വാസികളേ, ഈ തിരിച്ചു വരവ് ഉത്സവമാക്കുക, എവിടെ കൊഴുത്ത കാളക്കുട്ടി?
പണി കിട്ടാന്‍ കാത്തിരിക്കയായിരുന്നോ ?
ഇനി വിഷമമേതുമില്ലാതെ കമ്പനിചെലവില്‍ പോസ്റിടാം കമട്നിടാം .
കമ്പനിക്ക് പണിയാകാതെ നോക്കണേ....
സ്വാഗതം .
ആശംസകൾ...കമ്പനിക്കു പണി കൊടുക്കരുത് കേട്ടോ.
പണി കിട്ടി എന്നു കേട്ടപ്പോള്‍ എല്ലാവരും സാധാരണ പറയാറുള്ള പണി തന്നെയാവുമെന്നാ കരുതിയത്. ഇനിയെങ്കിലും മിസ് കാള്‍ ചെയ്യാതെ കാശ് മുറ്റക്കി ഫോണ്‍ വിളിക്കുമെന്നു കരുതുന്നു.കൂതറ മാറ്റാനൊന്നും ഒരുക്കമില്ല അല്ലെ?
വരൂ പുയ്യാപ്ളെ ഇങ്ങക്ക് സ്വാഗതം....
അഭിനന്ദനങ്ങള്‍.
ആശംസകള്‍
ആശംസകള്‍സ്
എനിക്ക് പണി കിട്ടിയെന്ന് കൂതറHashimܓ..! ഇനിയെന്നാണാവോ എനിക്കൊരു പെണ്ണും കിട്ടിയെന്ന് ബ്ളോഗ് വായിക്കാനാവുക.. കാത്തിരിക്കാമല്ലേ.
ബൂലോക ഉടക്കുകള്‍ ബൂലോകത്ത് തന്നെ കമന്റ് ബോക്സില്‍ ഒതുക്കി വെക്കാനും ബൂലോക സൌഹൃദങ്ങളെ ജീവിതത്തിന്റെ അനുഗ്രഹ നിമിഷങ്ങളിലേക്ക് പകര്‍ത്താനും ആഗ്രഹിക്കുന്നു
ദദ്ധാണ്!!! ദദ്ധു മാത്രമാണ്!!!
:)
നീ എവിടെപോകാൻ.
സ്നേഹത്തിന്റെ ലോകം വിട്ട് ഏത് കാട്ടിലേക്ക് പോകാൻ?
നാം മനസ്സു കൊണ്ട് വ്യാപരിക്കുന്ന ലോകത്തേക്കല്ലാതെ എങ്ങോട്ടാണ് നാം മടങ്ങി വരുന്നത്?
ലോകത്ത് ജീവിതാനുഭവത്തിന്റെ അപൂർവ്വലോകങ്ങൾ ഇല്ലാത്തവർ ഇല്ല. ഒരു പുൽക്കൊടിക്കുപോലും പറയാനുണ്ടാവും ലോകത്ത് മറ്റ്‍ാർക്കുമില്ലാത്ത ഒരു ജീവിതമുഹൂർത്തം.
അത്തരം എഴുത്തുകളുമായി നീ നിരന്തരം വരിക.
ജോലി കിട്ടിയതിൽ വലിയ സന്തോഷം.ആഘോഷിക്കാൻ ഞാൻ വളാഞ്ചേരിക്ക് വരണോ അതോ മുളങ്കുന്നത്തുകാവിൽ വന്നാൽ മതിയോ?
കൂതറ എന്ന വാക്കിനു് ബൂലോക
ഡിക്ഷ്ണറിയില്‍ പരസഹായം എന്നാണു്
അര്‍ത്ഥം. ആ സഹായം ആവേളം ലഭി
ച്ചവര്‍ തെളിവു നല്കമല്ലോ.എല്ലാ നന്മകളും
അഭിവൃദ്ധിയും ആശംസിക്കുന്നു.
കിട്ടിയ പണി എട്ടിന്റെത് തന്നെയാവട്ടെ
എന്ന്‍ ആശംസിക്കുന്നു
നല്ല തീരുമാനം
ഹാഷിമിന്റെ ഈ തിരിച്ചു വരവ് ബൂലോകത്തിന് മുതല്‍ക്കൂട്ടാവട്ടെ.
ജാടേം കാണിച്ച് ഏടും കെട്ടുമെടുത്ത് പോയപ്പോഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്...ഇപ്പം ദേ...ആഹ്! എന്നാ ജോയിന്‍ ചെയ്യുനത്?
സ്വാഗതം!
വീണ്ടും
എല്ലാ നന്മകളും നേരുന്നു
പോടാ.. പോടാ...
(പോയി പണിനോക്ക്....)
ഞാന്‍ തിരക്കിയിരുന്നു പുതു വര്‍ഷത്തില്‍.
പക്ഷെ മെയില്‍ id കണ്ടില്ല പ്രൊഫൈലില്‍..
കാരണം നേരിട്ട് പറയാം...
പുതിയ ജോലിക്കും പുതിയ വരവിനും
ആശംസകള്‍...
നന്നായി തിരിച്ചു വരവ്.
ബ്ലോഗ് ആസ്വദിച്ചവര്‍ക്ക് അതില്‍ നിന്നും പാടെ വിട്ടു നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതിന് ഒരുദാഹരണം കൂടി!
പുതുവര്‍ഷാശംസകളോടെ..
ഞാന്‍ ഈ ബൂലോകത്ത് പുതിയ ആളാണ്. അങ്ങിനെ വായനയില്‍ എവിടെ നോക്കിയാലും ഈ കൂതറ ഹാഷിം എന്ന പേര് കയറി വരുന്നത് കണ്ടു, ഇയാള ആരാണെടാ എന്ന് ഇപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. പിന്നീട് കുറച്ചൊക്കെ പിടി കിട്ടിയപ്പോള്‍ ഇദ്ദേഹത്തിന്റെ ജിമെയില്‍ id യില്‍ ഞാന്‍ ഇതിനകം മേയിലുകള്‍ അയക്കുന്നുന്ടെന്നു മനസ്സിലായി.
ഏതായാലും ഇതിലപ്പുറം അധികമൊന്നും ഇപ്പോഴും അറിയില്ല കേട്ടോ.
ഇവിടെ ഇനിയും സജീവമാവുമ്പോള്‍ കൂടുതല്‍ അറിയാം എന്ന് കരുതുന്നു.
കൂതറ ഹാഷിം എന്ന അദൃശ്യ സാന്നിധ്യത്തില്‍ നിന്ന് ദൃശ്യസാന്നിധ്യത്തിലേക്ക് പ്രവേശിക്കാം.
ALL THE BEST..പുതുവത്സരാശംസകള്‍.
ബൂലോകത്ത് ഏറ്റവും കൂടുതല്‍ സ്മരിക്കപ്പെടുന്ന ഒരാള്‍ അത്ര പെട്ടെന്ന് വിസ്മൃതനാവാന്‍ പാടില്ലല്ലോ....ഈ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നു....
http://ayikkarappadi.blogspot.com
അഭിനന്ദനങ്ങള്‍,
പുതുവത്സരാശംസകള്‍
നന്മകള്‍ നേരുന്നു
ഇക്കാ ..ഞാന്‍ നേന സിദ്ധീക്ക്, സിദ്ധീക്ക് തോഴിയൂരിന്റെ രണ്ടാമത്തെ മോള്‍ ഇക്കാനെ എനിക്ക് നന്നായി അറിയാം എനിക്കും ഒരു ബ്ലോഗ് ഉണ്ട് ചിപ്പി , ഞാന്‍ മെയിലുകള്‍ അയക്കുന്നുണ്ടായിരുന്നു , ഇക്ക ഇപ്പോള്‍ ബ്ല്ഗില്‍ ഉണ്ടായിരുന്നില്ല എന്ന് അറിഞ്ഞു , ഇപ്പോള്‍ വീണ്ടും വരുന്നതില്‍ സന്തോഷം സ്നേഹത്തോടെ നേന.
ഡാ ചെറുക്കാ പോയി പണി നോക്കെടാ...! (പുതിയ പണിയുടെ കാര്യാ)
ചിയേര്‍ ര്‍ ര്‍ ര്‍ ര്‍...സ് സ് സ്സ്സ് ..
മടങ്ങി വരവില്‍ പച്ചവെള്ളമൊഴിച്ച് ചിയേര്‍സ് പറഞ്ഞ് ആനയിക്കുന്നു!!!!
WELCOME...
കൂതര്‍ക്ക് പണി കിട്ടിയോ ?
സമതാനമായി കുറച്ചു ദിവസം ഇവന്റെ ശല്യം ഉണ്ടാവില്ലല്ലോ
നീ ആ പണി എങ്കിലും കരെക്റ്റ് ആയി ചെയ്യ്
hentamme
ജോളിയാക്കാന്‍ ജോലി കിട്ടി
പണി കിട്ടാന്‍ പണി കിട്ടിയ കൂതറക്ക് ആശംസകള്‍...
....അഭിനന്ദനങ്ങള്‍, ആശംസകള്‍
കൂതറ ഹാഷിം എന്ന് കുറേ കേട്ടിടുണ്ട്,സോറി പല ബ്ലോഗിലും വായിച്ചിട്ടുണ്ട്, എന്നാല്‍ ഈ കൂതറ ലോകത്തേക്ക് ആദ്യമായ വരുന്നേ, ജോലി കിട്ടിയതില്‍ അഭിനന്ദനം ,ഇനി അവര്‍ക്കും ഒരുപണി ആയി
കൂതറ,നല്ലപേരു
വണക്കം
best wishes.
എല്ലാവരും സ്വാഗതം പറഞ്ഞല്ലോ അല്ലേ...
എങ്ങും പോകാത്ത ആൾ തിരിച്ചുവരുന്നതെങ്ങിനെ?
പോസ്റ്റ് ഒന്നുമിട്ടില്ലെങ്കിലും ബൂലോകത്ത് എന്നും കൂതറയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. അതിനിയും തുടരട്ടെ. ആശംസകൾ!
എല്ലാവിധ ആശംസകളും നേരുന്നു
ഇനിയും കൂതറ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....
ടാ കൂതറേ.., നിന്നോട് അത്ര വലിയ പരിചയമൊന്നുമില്ലെങ്കിലും, ചാറ്റ് ചെയ്തു തുടങ്ങിയ അന്നുമുതലേ എനിക്കാ പരിചയകുറവ് അനുഭവപ്പെട്ടിരുന്നില്ല. നല്ല പരിചയമുള്ളൊരു കൂട്ടുകാരനായ് തന്നെയാ തോന്നിയതു. ഇപ്പോളും അങ്ങനെ തന്നെ. പിന്നെ അപകടം, വിശ്രമം എന്നൊക്കെ പോസ്റ്റിൽ കണ്ടു. എന്താ നിനക്ക് പറ്റിയെ? ഞാൻ അറിഞ്ഞിരുന്നില്ല. ചാറ്റിൽ കാണുമ്പൊ പറയാം. പിന്നെ ഞാനും ഈ ബൂലോകത്ത് വന്നതു, ഇപ്പൊ എഴുതി തകർത്തുകളയാം എന്നു കരുതീറ്റല്ല, വെറുതെ വായിക്കാൻ വേണ്ടി മാത്രമാണ്. പിന്നെ കുറച്ചു കൂട്ടുകാരെ കിട്ടി. കുറച്ചു കൂട്ടുകാരേ ഉള്ളുവെങ്കിലും ഉള്ള കൂട്ടുകാരെ എന്നും കൂടെ നിർത്താൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അപ്പൊ ശരി, ബാക്കി നേരിൽ…
വരും വരാതിരിക്കില്ല!
എനിക്കറിയാമായിരുന്നു. .
തിരിച്ച് വരാൻ തോന്നിയ മനസ്സിന് നന്ദി.
നേരിൽ കാണാൻ പറ്റാത്തതിൽ ക്ഷമിക്കുക.
അങ്ങിനെ ഒടുവില്‍ നിനക്കും "പണി" കിട്ടി അല്ലെ.
ഇനി പോയി വിശ്രമിക്കുന്നതാ നല്ലത് എന്ന് തോന്നുന്നു.
നീയൊക്കെ ജോലി ചെയ്യുന്ന സമൂഹത്തില്‍.... ഇത്തിരി വിശ്രമം ആയിക്കൂടെ...
ഹി ഹി .....
പുതിയ ജോലി, സാഹചര്യങ്ങള്‍, എല്ലാം നന്നായി പൊരുത്തപ്പെട്ടു വരട്ടെ എന്നാശംസിക്കുന്നു.
അഭിനന്ദനങ്ങളും ആശംസകളും . ഭൂലോഗതെക്ക് ഒരു പുതിയ സൌഹ്രദം പ്രതീക്ഷിച്ചു ഞാനും കടന്നു വന്നിരിക്കുന്നു .
www.chithalput.blogspot.com
നന്നായിരിയ്ക്കുന്നു!!
പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!
സര്‍വ്വ ഭാവുകങ്ങളും നേരുന്നു
എന്തായിരുന്നു പറ്റിയത് ? പണി കിട്ടിയെന്നറിഞ്ഞതില്‍ സന്തോഷം .
സുഖമായതുകൊണ്ടാണല്ലോ ജോലിക്ക് പോകുന്നത് ,അതും
സന്തോഷം . ഞാന്‍ വൈകിയാണ് എത്തിയത് എന്ന് ഹാഷിമിനാണ്
നന്നായി അറിയാവുന്നത് . എന്റെ ആദ്യത്തെ ബ്ലോഗ് കംമെന്റെര്‍ .
അത് കൊണ്ട് ഞാന്‍ രെക്ഷപെട്ടു . നന്ദി . എല്ലാ നന്മകളും നേരുന്നു .
ഭൂലോകത്തില്‍ നിങ്ങളില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം?????????
സ്വാഗതം..... ..
ഞാന്‍ വായിച്ച് വരികയാണ്. ഹാഷിമെന്ന ഈ പ്രിയസുഹൃത്തിനെ കൂടൂതലായി അറിയട്ടെ..
മാനേ,പുതിയ അറിവുകൾ നൽകിയതിൻ വളരെ നന്ദി...:)
ഇജ്ജ് ഞമ്മടെ ബ്ലോഗും നോക്കണം ട്ടോ...
Post a Comment