മരണം, അത് അനിവാര്യം


-മനുഷ്യനെ എന്നും നിസ്സാരവല്‍കരിച്ചവന്‍ മരണം.
-ലോകവും, വാനവും കീഴടക്കുമ്പോലും മനുഷ്യന്‍ തനിക്ക് മുമ്പില്‍ ഒന്നുമല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നവന്‍ മരണം.
-മനുഷ്യന് കീഴടക്കാന്‍ കഴിയാഞ്ഞതും, ഏതൊരുവനേയും നിഷ്‌കരുണം കീഴടക്കുന്നവനും മരണം.

ഇന്ന് വൈകീട്ട് വന്ന ഒരു മെയില്‍ വഴിയാണ് പ്രിയ സുഹൃത്ത് ഷാനിയുടെ മരണം അറിഞ്ഞത്
സുഹൃത്തേ,
യാദ്രിശ്ചികമായാണ് താങ്കളുടെ പോസ്റ്റ്‌ കണ്ടത്.മുഹമ്മദ്‌ ഷാനി 31-01-2011 ലെ രാത്രി മരണപ്പെട്ട വിവരം അറിയിക്കുന്നു.
അയല്‍വാസിയും,ആദര്‍ശസുഹൃത്തുമായ അന്‍സാരി .

എന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക പ്രതിസന്ധി ഘട്ടത്തെ കുറിച്ച് വിവരിച്ച ദുരിതക്കിടക്കയില്‍ പ്രാര്‍ഥനയോടെ.. എന്ന പോസ്റ്റില്‍ ഷാനിയെ പറ്റി പറഞ്ഞിരുന്നു.
ദുഖത്തിന് മരണത്തെ പിടിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ അത് ഷാനിയുടെ കാര്യത്തില്‍ സാധിക്കുമായിരുന്നു.

ഇന്ന് എനിക്ക് കൂട്ട് ഷാനിയുമായുള്ള കൂട്ടുകെട്ടിന്റെ കുറേ നല്ല ഓര്‍മകളും ഒന്ന് രണ്ട് ഫോട്ടോകളും.

പ്രിയ കൂട്ടുകാരാ, ഒരു മരണത്തിനും എന്നില്‍ നിന്ന് നിന്നുടെ ഓര്‍മകളെ പിന്‍വലിക്കാന്‍ സാധ്യമെല്ലെന്ന് ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയാനായി ഞാനിവ ഇവിടെ കുറിക്കുന്നു.
നിന്റെ പുഞ്ചിരിക്കുന്ന മുഖം എന്നുമെനിക്ക് കാണുന്നതിനായി നിന്റെ രണ്ട് പടവും ചേര്‍ക്കുന്നു.




പറയാന്‍ ഇനി എനിക്ക് വാക്കുകളില്ലാ.
ഒന്നു മാത്രം അറിയാം
ഞാനും നീയും യാത്രയാകും, എന്റെ ഷാനി യാത്രയായപോലെ.....

105 അഭിപ്രായം:

കൂതറHashimܓ said...

റോഡപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കോമാ സ്റ്റേജിലായ ഷാനിയുടെ മനം ദൈവത്തിലേക്കുള്ള മടക്കം ആഗ്രഹിച്ചുരുന്നു എങ്കില്‍,
ദൈവമേ നിനക്ക് സ്‌തുതി.. നിനക്ക് സ്‌തുതി.

അവന്റെ ഓര്‍മകളില്‍ വിങ്ങി കഴിയുന്നവര്‍ക്ക് നീ കരുത്ത് നല്‍കേണമേ

ബിജുകുമാര്‍ alakode said...

അനുശോചിയ്ക്കുന്നു..:-(

ഉനൈസ് said...

ഹാഷിമിക്ക,മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ മനസ്സില്‍ എന്നും ഒരു വേദനയാണ്,നമ്മളും യാത്രചെയ്യുന്നത് അവിടേക്കാണ്.മരണം എന്ന അനിവാര്യതയിലേക്ക്

Shabna Sumayya said...

എല്ലാം ദൈവ ഹിതം

mukthaRionism said...

റോഡപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കോമാ സ്റ്റേജിലായ ഷാനിയുടെ മനം ദൈവത്തിലേക്കുള്ള മടക്കം ആഗ്രഹിച്ചുരുന്നു എങ്കില്‍,
ദൈവമേ നിനക്ക് സ്‌തുതി.. നിനക്ക് സ്‌തുതി.

അവന്റെ ഓര്‍മകളില്‍ വിങ്ങി കഴിയുന്നവര്‍ക്ക് നീ കരുത്ത് നല്‍കേണമേ

jayanEvoor said...

Let peace be with him....

Those pictures break my heart....

Unknown said...

അനുശോചിയ്ക്കുന്നു...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹാഷിമിന്റെ പ്രാർഥനകൾ മനസ്സിൽ ഏറ്റുചൊല്ലുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അതെ മരണം അനിവാര്യമാണ്...
വേറെയൊന്നും പറയാനില്ല..

സാബിബാവ said...

ഇല്ല വേദനകള്‍ കടിച്ചമര്‍ത്തുകയല്ലാതെ.............................
നമുക്കും ഇന്നല്ലെങ്കില്‍ നാളെ പോകണം നമ്മള്‍ ഈ ലോകത്ത് വെറും സന്ദര്‍ശകര്‍
മുമ്പേ പോയവര്‍ ഭാഗ്യവാന്‍ മാര്‍ എന്ന് കരുതി സമാധാനിക്കാം
അവരുടെ കുടുംബത്തിനു സമാധാനം കിട്ടട്ടെ..

mini//മിനി said...

ഓർമ്മകളിൽ അനുശോചനങ്ങൾ
ദൈവത്തിനു സ്തുതി

Anonymous said...

മരണം അനിവാര്യമായ യാഥാർത്യം ... നാം അറിയാതെ നമ്മെ പിന്തുടരുന്ന മഹാ സത്യം .ആർക്കും ഒഴിഞ്നു മാറാൻ പറ്റാത്ത ഒരു ദിനം നമ്മെയും കാത്തിരിക്കുന്നു.. ഒരിക്കൽ നമ്മുടെ അടുത്തേക്കും .. അള്ളാഹു അദ്ദേഹത്തിന്റെ കുടുംബത്തിനു സഹനവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ അദ്ദേഹത്തിനു വേണ്ടിയും പ്രാർഥിക്കുന്നു...am

ജന്മസുകൃതം said...

മരണം അനിവാര്യം എങ്കിലും തികച്ചും ദു:ഖ കരവുമാണ്.അനുശോചനം അറിയിക്കട്ടെ...

ente lokam said...

മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കാണുമ്പോള്‍
വേദനിക്കാന്‍ ഒരു മനസ്സു നമുക്കും ഉണ്ടാവുക.അതു
തന്നെ അഭികാമ്യം.ഇന്ന് ഞാന്‍ നാളെ നീ....
പ്രാര്‍തനയോടെ...അനുശോചനങ്ങള്‍ ആ
കുടുംബത്തിനും...പ്രിയ സുഹൃത്തിന്റെ വേര്‍പാടില്‍
താങ്ങള്‍ക്കും...

മൻസൂർ അബ്ദു ചെറുവാടി said...

പ്രാര്‍ഥിക്കുന്നു

Unknown said...

അനുശോചനം അറിയിക്കുന്നു..

ഹംസ said...

പ്രാര്‍ഥിക്കുന്നു

വിലാപം said...

ഇത് കാണുന്ന എല്ലാ സുഹ്ര്തുക്കളും മുഹമ്മദ്‌ ഷാനിക്കു വേണ്ടി പ്രാര്ത്ഥിനക്കണം.

കൊമ്പന്‍ said...

maranam ninachirikkumbol varattha swanthakkaaran

Thanal said...

മോനെ....ഹാഷിം....നീ ഷാനിയെ അറിയുമെന്ന് ഇപ്പോളാണ് ടീച്ചര്‍ അറിയുന്നത്
ഞാന്‍ പോയിരുന്നു
യുസുഫ് ഉമേരിയുടെ അനുശോജന പ്രസംഗം ഉണ്ടായിരുന്നു വീട്ടില്‍

sm sadique said...

പ്രാർഥനമാത്രം

ഒഴാക്കന്‍. said...

എന്താ ചെയ്യുക ... എല്ലാം ഈശ്വര നിശ്ചയം :(

Unknown said...

വിധിയെ തടുക്കാന്‍ ആവില്ല.

Mohamedkutty മുഹമ്മദുകുട്ടി said...

ഓര്‍ക്കുന്നുണ്ട് ഹാഷിമിന്റെ പഴയ പോസ്റ്റില്‍ ( അതോ മെയിലിലോ എന്നറിയില്ല?) ഈ സുഹൃത്തിനെപ്പറ്റി പറഞ്ഞിരുന്നു. പരേതനു അല്ലാഹു മഹ് ഫിറത്തു നല്‍കട്ടെ!.ഇന്നതു പോലെ തിരൂര്‍ മീറ്റിന്റെ പോസ്റ്റില്‍ നിന്നാണ് ഞാന്‍ “അങ്കിളിന്റെ” നിര്യാണ വാര്‍ത്തയറിയുന്നത്!.അദ്ദേഹത്തിന്റെ ധാരാളം പോസ്റ്റുകള്‍ ബ്ലോഗില്‍വ്അന്ന സമയത്തു ഞാന്‍ വായിച്ചിരുന്നു.ഇതു പോലെ ഒരു നാള്‍ നമ്മളും ഇല്ലാതാവും.

ഒരു യാത്രികന്‍ said...

aadraanjalikal.....

എന്‍.പി മുനീര്‍ said...

എന്താ പറയുക..മരണത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കാനല്ലേ നമുക്കൊക്കെ കഴിയൂ.. അടുത്തറിയുന്നവരാണെങ്കില്‍ മരണം മനസ്സിനെ വല്ലാതെ ദു:ഖകരമാക്കും..സങ്കടങ്ങളില്‍ നിന്നു എല്ലാവരെയും മോചിപ്പിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

ഷാ said...

My condolence..

അനൂപ്‌ .ടി.എം. said...

അനുശോചനങ്ങൾ...

ഷെരീഫ് കൊട്ടാരക്കര said...

കുല്ലു നഫ്സുന്‍ ദാഇഖത്തില്‍ മൌത്ത്; അതേ! മരണത്തിന്റെ രുചി അറിയാത്ത ആരും ഉണ്ടാവില്ല സുഹൃത്തേ. പരേതന്റെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കരുണാമയന്‍ സമാധനം നല്‍കാനും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.

Kadalass said...

ആദരാഞ്ചലികൾ....
മരണം അനിവാര്യം തന്നെ എപ്പൊഴാണെങ്കിലും...
പരലോകം സന്തൊഷമാകട്ടെ!
കുടുമ്പത്തിനെ ക്ഷമയും സമാധാനവും ഉണ്ടാവട്ടെ!

Anonymous said...

ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം...

Muralee Mukundan , ബിലാത്തിപട്ടണം said...

ഷാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നൂ..

Sidheek Thozhiyoor said...

അനിവാര്യമായ ഓരോര്മ്മപ്പെടുത്തല്‍ .പ്രാര്‍ഥിക്കാം അതിനല്ലേ നിസ്സഹായരായ നമുക്ക് കഴിയൂ ഹാഷിം . ..

ശ്രീനാഥന്‍ said...

ആദരാഞ്ജലികൾ!

V P Gangadharan, Sydney said...

എന്റെ സഹോദരന്‍ കൂടിയായ ഒരു ഭാരതീയന്‍- മുഹമ്മദ്‌ ഷാനി.
ഭാരതത്തിന്റെ മണ്ണില്‍ ജനിച്ചു, ജീവിച്ചു, ഒടുക്കം മൃതിപ്പെട്ടു....
മറ്റൊരു സഹോദരനായ ഹാഷിം ഈ ദുഃഖ സന്ദേശം എത്തിക്കുന്നു.
നമ്മെയെല്ലാം താങ്ങി നിറുത്തുന്ന ഇതേ ഭൂമി, നമുക്കായി മാത്രം പിളരുന്ന ഒരു ദിവസമുണ്ട്‌. ആ ദിവസം സമാഗതമായപ്പോള്‍..., പിറന്നുവീണപ്പോഴേ മൃതിവരം കിട്ടിക്കഴിഞ്ഞുവെങ്കിലും ഊഴം എന്നായിരിക്കുമെന്നതു മാത്രം അറിയാതെ കാത്തിരിക്കുന്ന മേറ്റ്ല്ലാവരേയും പിന്നിലാക്കിക്കൊണ്ട്‌ മുഹമ്മദ്‌ ഷാനി, ആ പിളര്‍പ്പിലേയ്ക്ക്‌ ഇറങ്ങിപ്പോയ്ക്കഴിഞ്ഞു...
അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ജഗന്നിയന്താവിനോട്‌ നമുക്കെല്ലാം ഈ മണ്ണില്‍ തന്നെ തല ചേര്‍ത്ത്‌, കൂട്ടായി പ്രാര്‍ത്ഥിക്കാം.

Irshad said...

انا لله وانا اليه راجعون

ബിഗു said...

ഷാനിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. ഷാനിയുടെ കുടുംബത്തെ ദുരിതകയത്തില്‍ നിന്ന് കരകയറ്റാന്‍ പ്രാര്‍ത്ഥിക്കുന്നു.

Akbar said...

പ്രാര്‍ത്ഥന . അതെ ഇനി നമുക്ക് ചെയ്യാനുള്ളൂ.

ജിത്തു said...

ഷാനിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു

Pushpamgadan Kechery said...

രംഗ ബോധമില്ലാത്ത ഒരു കോമാളി യാണ് മരണം !
അതിന്റെ കടന്നു വരവ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം .
എല്ലാം സഹിക്കണം .
അനുശോചനങ്ങള്‍ ...

ഷബീര്‍ - തിരിച്ചിലാന്‍ said...

പ്രാര്‍ഥിക്കുന്നു

Unknown said...

മരണം സ്വീകരിക്കല്‍ അനിവാര്യമായ ഒരു സത്യം. അത് പ്രിയപെട്ടവരവുമ്പോള്‍ നമ്മുടെ മനസ്സിന് വല്ലാത്ത നോവനുഭവപ്പെടുന്നു. നാഥന്‍ നമുക്കെല്ലാം നന്മ പ്രവര്‍ത്തിക്കുന്ന സമയങ്ങളെ നല്‍കി ആയുസ്സിനെ ദീര്‍ഖിപ്പിക്കട്ടെ. ഈ സുഹ്രത്തിന്റെ കുടുംബത്തിനു ക്ഷമിക്കാനുള്ള മനസ്സ് അള്ളാഹു നല്‍കട്ടെ ഒപ്പം നാളെ സ്വര്‍ഗീയതയുടെ ലോകത്ത് നമ്മെയല്ലം ഒരുമിച്ചു കൂട്ടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം

വി ബി എന്‍ said...

വേര്‍പാട്‌ അനിവാര്യമാണെങ്കിലും വേദനയുണ്ടാക്കുന്നതാണ്.

അനുശോചനം രേഖപ്പെടുത്തുന്നു.

Ismail Chemmad said...

പ്രിയ സുഹുര്‍ത്തിന്റെ നിര്യണത്തില്‍ അനിശോചാനമാരിയിക്കുന്നു
അദ്ദേഹത്തിന്‍റെ പരലോക സുഖത്തിനു വേണ്ടി പ്രാര്‍ത്തിക്കുകയും ചെയ്യുന്നു

Umesh Pilicode said...

മരണം രംഗ ബോധമില്ലാത്ത കൊമാളിയാണ്

OAB/ഒഎബി said...

നമുക്ക് ചെയ്യാവുന്നത് പ്രാർത്ഥന മാത്രം !

Naushu said...

ആദരാഞ്ജലികൾ .....

keraladasanunni said...

അനുശോചനങ്ങള്‍.

ആചാര്യന്‍ said...

ആദരാഞ്ജലികള്‍...അദ്ദേഹത്തിന്‍റെ കുടുംബത്തിന് സഹന ശക്തി നല്‍കണേ എന്ന് പ്രാര്‍ഥിക്കുന്നു..ഒരു നാള്‍ മരണം പടി വാതില്‍ക്കല്‍ എത്തുമ്പോള്‍ അന്ന് വരെ നാം ചെയ്തു കൂട്ടിയ വ്യഥാ വിലാസങ്ങള്‍ എല്ലാം ഇവിടെ ഇട്ടിട്ടു പോകേണ്ടി വരും ,അന്ന് കൂടെപ്പോരാന്‍ ഒരു സുഹുര്‍ത്തും ,ഒരു വഴികാട്ടിയും ഉണ്ടാവില്ലാ..

മരണം..അത് അനിവാര്യമായ സത്യമാകുന്നു

ആളവന്‍താന്‍ said...

അനുശോചിക്കുന്നു.

yousufpa said...

പരേതന്‌ മഅ്ഫിറത്തും മർഹമത്തും ഏകി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.

Unknown said...

انا لله وانا اليه راجعون

ജയിംസ് സണ്ണി പാറ്റൂർ said...

രോഡപകടത്തില്‍ മരണപ്പെട്ട എന്റെ പ്രിയ
സുഹൃത്ത് അന്‍സാരിയെ ഓര്‍മ്മിക്കാതെ ,ആ
നോവില്‍ നീറാതെ കടന്നു പോകില്ലൊരു ദി
നവും വര്‍ഷങ്ങളനവധി കഴിഞ്ഞിട്ടും.ഇപ്പാള്‍
എന്റെ ഉറ്റ സുഹൃത്തായ ഹാഷിമിന്റെ ഷാനി
കൂടി അവനോടൊപ്പം ചേര്‍ന്നു.

Anil cheleri kumaran said...

വിധിയിൽ കണ്ണീരോടെ പങ്കു ചേരുന്നു

പട്ടേപ്പാടം റാംജി said...

ആദരാഞ്ജലികള്‍.

നസീര്‍ പാങ്ങോട് said...

vidaparayuvaan mathram onnikkunnavar naamevarum....maadi vilikkunnu maranam...naamevareyum...

A said...

"മനുഷ്യനെ എന്നും നിസ്സാരവല്‍കരിച്ചവന്‍ മരണം."
ഇതിലപ്പുറം ഇനി എന്ത് പറയാനാ.

എം. ടി എവിടെയോ പറഞ്ഞിട്ടുണ്ട്: "ജീവിതടത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ക്ഷണിക്കാത്ത അതിഥിയായി മരണം കയാറി വരുന്നു" എന്ന്.

may his soul rest in peace.

ഷമീര്‍ തളിക്കുളം said...

വേണ്ടപ്പെട്ടവരുടെ വേര്‍പാട് നമ്മുക്കിടയിലുണ്ടാക്കുന്ന വേദന സഹിക്കാവുന്നതിലും ഏറെയാണ്‌...!
തൊണ്ടയില്‍ തങ്ങിനില്‍ക്കുന്ന ഒരു വേദനയായി ഇതും ബാക്കിയായി...

Nena Sidheek said...

ഫോട്ടോയില്‍ ഉള്ള കുട്ടികള്‍ ആ ഇക്കാടെ ആണല്ലേ, അവരുടെയും ആ കുടുംബത്തിന്റെയും സങ്കടത്തെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു , അള്ളാഹു ഇക്കാക്ക് സ്വര്‍ഗം കൊടുക്കട്ടെ എന്ന് ദുആ ചെയ്യുന്നു .

ശ്രദ്ധേയന്‍ | shradheyan said...

എത്രവണ ഇവിടെ വന്നു തിരിച്ചു പോയി എന്നറിയോ ഹാഷിം ഭായ്. ആ സഹോദരന്റെ തിളങ്ങുന്ന കണ്ണുകളും മനോഹരമായ ചിരിയും, ആ പിഞ്ചു മക്കളുടെ നിഷ്കളങ്കയും മനസ്സിനെ വല്ലാതെ ഉലച്ചു കളയുന്നു..... പ്രാര്‍ഥനകള്‍ ഉണ്ട്. ഷാനിക്കു വേണ്ടി, മക്കള്‍ക്ക്‌ വേണ്ടി, കുടുംബത്തിനു വേണ്ടി....

നിരക്ഷരൻ said...

കൂട്ടുകാരന്റെ വേർപാടുണ്ടാക്കുന്ന ദുഃഖത്തിൽ പങ്കുചേരുന്നു.

അനീസ said...

മരണത്തെ ആര്‍ക്കും തടക്കാന്‍ ആവില്ലല്ലോ, എല്ലാം പടച്ചോന്റെ കയ്യില്‍,അത്രയെ പറയാനുള്ളൂ

അലി said...

ദു:ഖത്തിൽ പങ്കു ചേരുന്നു... പ്രാർത്ഥിക്കുന്നു.

Jishad Cronic said...

ആദരാഞ്ജലികൾ ....

ബെഞ്ചാലി said...

People die at all ages; no one is too young to die.

May Allah Almighty forgive all his sins, grant him a high place in paradise.

Abduljaleel (A J Farooqi) said...

marana smarana nilanirthunnathu thanne valare valiya karyam.

Unknown said...

ഓരോ ജനനത്തിലും, ഒരു മഹത്തായ ദൌത്യം ഒളിഞ്ഞിരിപ്പുണ്ട്. നമ്മളുടെ ഈ ലോക ദൌത്യം പൂര്‍ത്തിയായാല്‍, അയച്ചവന്‍ നമ്മെ തിരിച്ചു വിളിക്കുന്നു, അതാണത്രേ മരണം!
അനുശോചിക്കുന്നു, പ്രാര്‍ഥിക്കാം.

ബഷീർ said...

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി‌ഊൻ..

അവനിലേക്ക് മടങ്ങേണ്ടവർ നാം.. ആ സ്മരണയിലാവട്ടെ ജിവിതം

പ്രിയേഷ്‌ പാലങ്ങാട് said...

ദൈവത്തിന്‍റെ തീരുമാനങ്ങള്‍ ചിലപ്പോളൊക്കെ വളരെ ക്രൂരമാവുന്നോ എന്നൊരു സംശയം...ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം അല്ലേ...

Gopakumar V S (ഗോപന്‍ ) said...

ആദരാഞ്ജലികള്‍

ഗ്രേസി said...

ആദരാഞ്ജലികള്‍

Typist | എഴുത്തുകാരി said...

അനിവാര്യമായ ഒന്നേയുള്ളൂ.അതെപ്പഴാ കടന്നുവരുന്നതെന്നറിയില്ലല്ലോ!

ശാന്ത കാവുമ്പായി said...

എല്ലാവരും യാത്രയാവും.

Areekkodan | അരീക്കോടന്‍ said...

അതേ, എന്റെ ഈ പോസ്റ്റ് അതിന്റെ ഒരു ഉണര്‍ത്തലായിരുന്നു.കൂതറ അവിടേ ഇട്ട കമന്റ് ഒന്നു കൂടി മനസ്സിരുത്തി വായിക്കുക!

കൂതറHashimܓ said...

മാഷേ,
നല്ല വിശേഷം എന്ന അര്‍ഥത്തില്‍ തന്നെയാണ് അവിടെ 'സുവിശേഷം' എന്ന് പറഞ്ഞത്.
അത് രണ്ട് രീതിയിലും എടുക്കാന്‍ കഴിയും എന്നും അറിയാമായിരുന്നു.

Hashiq said...

ഷാനിയല്ല മനസ്സില്‍..ആ കുഞ്ഞുങ്ങളാണ് നൊമ്പരമുണ്ടാക്കിയത് ...തൊണ്ടയില്‍ ഒരു കല്ല്‌ തടഞ്ഞത് പോലെ..

kambarRm said...

പ്രാർത്ഥിക്കുന്നു,

hashim basheer said...

maranam enna komali nammude ellavarudeum koode und oru nizhalai njan anushujikkunu avark swargam kiatan prarthikunnu

Echmukutty said...

അതെ, അയാൾ ഇവിടെയും എവിടേയും പതുങ്ങി നിൽക്കുന്നുണ്ട്. വിളിച്ചാൽ വരാതെ.....വിളിച്ചില്ലെങ്കിലും ഓടി വന്ന്....എല്ലാം അയാളുടെ ഇഷ്ടം, അയാളുടെ തീരുമാനം,അയാളുടെ സമയം....

ആ കുഞ്ഞുങ്ങളുടെ പടം കണ്ട് ഹൃദയം പൊട്ടുന്നു.

റാണിപ്രിയ said...

ജനനവും മരണവും ലോകത്ത് അനിവാര്യം
എങ്കിലും ഉറ്റവരുടെ വേര്‍പാട് മനസ്സിനെ തളര്‍ത്തും...

കൂട്ടുകാരന്‍ ദൈവത്തിന്റെ കൈയ്യില്‍ സുരക്ഷിതന്‍ എന്നു സമാധാനിക്കൂ ....

ഞാന്‍ അനുശോചനം അറിയിക്കുന്നു....

ajith said...

വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലതെന്ന് ബൈബിളിലെ സഭാപ്രസംഗി. അവിടെയാണല്ലോ ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റി ബോദ്ധ്യം വരുന്നതും അഹം എന്ന ഭാവം അസ്തമിക്കുന്നതും. ദൈവത്തിലേയ്ക്ക് മടങ്ങിയ ഷാനിക്ക് സുഗമമായ ഒരു പ്രവേശനം ലഭ്യമാകട്ടെ.

ishaqh ഇസ്‌ഹാക് said...
This comment has been removed by the author.
ishaqh ഇസ്‌ഹാക് said...

അനുശോചിയ്ക്കുന്നു..
പരേതാത്മാവിന്റെ സ്വർഗ്ഗലബ്ധിയ്ക്കായിപ്രാർത്ഥിയ്ക്കുന്നു..

MOIDEEN ANGADIMUGAR said...

വിധിയെ ആർക്കും തടഞ്ഞുനിർത്താനാവില്ലല്ലോ..
ഇന്നുനീ നാളെ ഞാനെന്ന മട്ടിൽ ഓരോരുത്തരും വരിയായി നില്പുണ്ട്.
അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാം.

Unknown said...

മരണം ചിലപ്പോള്൰൰ തനി കൂതറ......

Unknown said...

മരണം ചിലപ്പോള്൰൰ തനി കൂതറ......

Basheer Vallikkunnu said...

ഹാഷിം മുമ്പൊരു പോസ്റ്റില്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ഓര്‍ക്കുന്നുണ്ട്. ഒന്നര വര്‍ഷത്തോളം കോമയില്‍ കിടന്നു അല്ലേ.. മരണമായിരിക്കാം അതിനേക്കാള്‍ ആശ്വാസകരമാവുന്നത്.. പ്രാര്‍ഥിക്കുന്നു.

കെ.എം. റഷീദ് said...

സഹോദരന്‍ ഷാനി യെ കുറിച്ചു നന്നായി അറിയാമായിരുന്നു . കഴിഞ്ഞ ഒന്നര വര്‍ഷമായി ഷാനിക്കുവേണ്ടി മനസ്സ് ദൈവത്തോട് പ്രാത്ഥിക്കുന്നുണ്ടായിരുന്നു . പോതുപ്രവര്ത്തനത്തില്‍ സ്ജീവമായിരുന്ന . ആദര്‍ശ നിഷ്ടമായ വ്യക്തി ജീവിതം നയിച്ച ആ ചെരുപ്പുക്കാരന് ദൈവം തമ്പുരാന്‍ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

Unknown said...

ക്ഷണികമായ മരണത്തെ കുറിച്ച് മനുഷ്യന്‍ സദാ ഒര്‍ത്തിരുന്നെങ്കില്‍ ഇ ലോകം എന്നേ സ്വര്‍ഗ്ഗമായേനെ.... അവിചാരിതമായി സുഹൃത്തിന്റെ വേര്‍പാട്.....ആദുഖത്തില്‍ ഞാനും പങ്കുചേരുന്നു ഹാഷിം....

Villagemaan/വില്ലേജ്മാന്‍ said...

പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ എന്താണ് കഴിയുക..

ഐക്കരപ്പടിയന്‍ said...

ഹാഷിം ഭായ്, മുമ്പേ യാത്രയായ പ്രിയ സുഹൃത്തിന്റെ ഫോട്ടോ, അതും നിഷ്കളങ്കയായ മകളുടെ കൂടെ നില്‍ക്കുന്നതു, കണ്ടപ്പോള്‍ എവിടെയോ ഒരു നീറ്റല്‍...പ്രാര്‍ത്ഥിക്കാം, നിത്യ ശാന്തിക്കായി...!

MT Manaf said...
This comment has been removed by the author.
MT Manaf said...

അനിവാര്യത
ഏതു വേഷത്തിലും വരാം
മുന്നറിയിപ്പുകള്‍ നമുക്കാണ്
പാഥേയമോരുക്കാം

ആസാദ്‌ said...

മരണം അതിണ്റ്റെ യഥര്‍ത്ഥ മുഖം ഓരോരുത്തരുടെ മുമ്പിലും കാണിക്കും. മുമ്പേ പോയവര്‍ പിന്‍ഗാമികള്‍ക്കുക്കുള്ള മുന്നറിയിപ്പുകളും താക്കീതുകളും മാത്രമാണ്‌. മരണം ആഗ്രഹിച്ചാലും ആഗ്രഹിക്കാതിരുന്നാലും മരണം വന്നെത്തുക തന്നെ ചെയ്യും. താങ്കളുടെ സുഹൃത്തിണ്റ്റെ വേര്‍പ്പാടിലുള്ള താങ്കളുടെ വേദനയില്‍ പങ്കു ചേരുന്ന, മരണപ്പെട്ട ആത്മാവിനു വേണ്ടി ശാന്തിയും സമാധാനവും ലഭിക്കട്ടെ..

Naseef U Areacode said...

ഷാനിക്ക് ദൈവം നല്ലതു വരുത്തട്ടെ.. തെറ്റുകള്‍ മാപ്പാക്കിക്കൊടൂക്കട്ടെ

Unknown said...

ഒരു കൈക്കുടന്ന നൊമ്പരപ്പൂക്കള്‍ ...

Sulfikar Manalvayal said...

വൈകിയുള്ള പ്രാര്‍ഥനകളും ദൈവം സ്വീകരിക്കുമല്ലോ.
മഗ്ഫിറതിനായി പ്രാര്‍ത്തിക്കുന്നു.

നരിക്കുന്നൻ said...

പ്രാർത്ഥനയോടെ....

അതിരുകള്‍/പുളിക്കല്‍ said...

മരണത്തെ വെല്ലുവിളിച്ചു തോല്പ്പിക്കാനാവുമായിരുന്നെങ്കില്‍........ഷാനിയെ പോലെ .....എന്റെ മകളില്‍ നിന്നും ഞാന്‍ മരണത്തെ തോല്പ്പിക്കുമായിരുന്നു.....മരണം ഭീകരനാണ്...അതിഭീകരന്‍..അവനുമുന്നില്‍ മുട്ടുമടക്കിയേ മതിയാവൂ.....ഷാനിയുടെ വേര്‍പാടില്‍ ആ കുരുന്നിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കാം

മഹേഷ്‌ വിജയന്‍ said...

ഹാഷിമിന്റെയും ഷാനിയുടെ കുടുംബത്തിന്റെയും വേദനകളില്‍ പങ്കു ചേര്‍ന്ന്, പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിച്ചു കൊള്ളുന്നു..

ചന്തു നായർ said...

ആദരാഞ്ജലികൾ!

ശങ്കരനാരായണന്‍ മലപ്പുറം said...

''ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോക രഹസ്യമാര്‍ക്കുമേ''

ഷൈജു.എ.എച്ച് said...

ഹാഷിം, മരണം രംഗ ബോധം ഇല്ലാത്ത കോമാളി ആണെന്ന് പറയാറില്ലേ. അത് ശരിയാണെന്ന് പലപ്പോഴും തോന്നി പോകാറുണ്ട്. പ്രിയ കൂട്ടുകാരന്‍ ഷനിയുടെ നല്ല പരലോക ജീവിതത്തിനു വേണ്ടി ദുആ ചെയ്യുക..സസ്നേഹം..

www.ettavattam.blogspot.com

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് വൈകുന്നേരം വെറുതെ ഈ വഴിക്കൊന്ന് കയറി നോക്കി. കൂടുതല്‍ സമയം പിന്നീട് ചിലവഴിക്കാമെന്ന് വെച്ചു.
ചില സംശയങ്ങള്‍ ചോദിക്കാനുണ്ട്.
ചോദിച്ചതെല്ലം വീണ്ടും ചോദിക്കുന്ന ഒരു ചീത്ത സ്വഭാവം ഈയിടെ ഉടലെടുത്തിരിക്കുന്നു.
അത് ഓര്‍മ്മക്കുറവാണെന്നാണെന്റെ ബീവി പറയുന്നത്.

ഓള്‍ക്കല്ലേ എന്റെ സ്വഭാവം ശരിക്കും അറിയൂ.

പിന്നെ ഇന്നെലെ ഫോണ്‍ ചെയ്തതനുസരിച്ച് നമ്മള്‍ അടുത്ത ദിവസം കണ്ടു മുട്ടുമല്ലോ?

എനിക്കും ഒരു നല്ല ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരുമല്ലോ ?

ഇവിടെക്ക് എല്ലാവര്‍ക്കും സ്വാഗതം. എന്റെ വീടിന്റെ പടി എപ്പോഴും തുറന്ന് കിടക്കും. വരിക ആവശ്യമുള്ളത് ഉണ്ടാക്കിക്കഴിക്കാം. ചായയോ കാപ്പിയോ കഞ്ഞിയോ എന്ത് വേണമെങ്കീലും.

ഇവിടെയുള്ള ഞങ്ങള്‍ രണ്ട് പേരും വയസ്സായവര്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ രോഗികള്‍.

ഞാന്‍ ഈ ചുറ്റുപാടില്‍ തന്നെയുണ്ടായിരിക്കും. തൃശ്ശൂര്‍ കൊക്കാലയില്‍.........

Absar Mohamed : അബസ്വരങ്ങള്‍ said...

പ്രാര്‍ഥിക്കാം അതിനല്ലേ നിസ്സഹായരായ നമുക്ക് കഴിയൂ.
www.absarmohamed.blogspot.com