തുഞ്ചന്‍ മീറ്റ് | കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചുമീറ്റിലെ ഞാന്‍.
മീറ്റിനു വേണ്ടി തലേ ദിവസം വൈകീട്ട് തന്നെ തുഞ്ചന്‍ പറമ്പിലേക്ക്. അവിടെ എത്തിയപ്പോ നല്ല രസം. കുറേ പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരും കൂടി രാത്രി നല്ല രസകരമാക്കി. മീറ്റിന്റെ അന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഉള്ള സംസാരത്തില്‍ കളിയാക്കലുകളും ചീത്തപറച്ചിലുകളും മറ്റുമായി ഉറങ്ങാന്‍ കുറേ വൈകി. എന്നാലും മീറ്റിന്റെ ത്രില്ലില്‍ രാവിലെ നേരത്തെ ഉണര്‍ന്നു. മീറ്റ് ബാനര്‍ (ഫ്ലെക്സ് ബോഡ്) ഗേറ്റിലും മീറ്റ് ഹാളിലും കെട്ടാനായി പുറപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് അവ ഭംഗിയാക്കി. രാവിലെ 7,30 മുതല്‍ തന്നെ മീറ്റിനായി ബ്ലോഗര്‍മാര്‍ എത്തിത്തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കാനായി വണ്ടിയുമായി അതില്‍ കൊള്ളുന്നവരെ കൂട്ടി ടൌണിലെത്തി. ഭക്ഷണം കഴിച്ച് ചുമ്മാ ഇറങ്ങിപ്പോന്നു. കൂടെ ഉള്ളവരിലാരോ കാശ് കൊടുത്തിരുന്നു.

തിരിച്ച് വന്ന് കുളിക്കാന്‍ മടി ഉണ്ടായെങ്ങിലും മീറ്റല്ലേ എല്ലാവരും വരുന്നതല്ലെ എന്നും കരുതി കുളിച്ചു. പിന്നെ ഡ്രെസ്സ് മാറി മീറ്റ് ഹാളിലേക്ക്. പേര് റെജിസ്റ്റര്‍ ചെയ്തപ്പോ എനിക്കും കിട്ടി ഒരു കാഡും ടാഗും. അതും കഴുത്തിലിട്ട് വരുന്നവരെ കാണാനുള്ള ത്രില്ലോടെ മെയിന്‍ എന്‍ഡ്രന്‍സിലേക്ക്. കൂട്ടമായും ഒറ്റയായും കുറേ പേര്‍ വന്നു. എല്ലാവരേയും കണ്ടു. സംസാരിച്ചു കുറേ ചിരിച്ചു.

പയ്യെ മീറ്റ് ഹാളി പോയി. ഞാനും എന്നെ പറ്റി പറഞ്ഞു
"ഞാന്‍ ഹാഷിം. ബ്ലോഗില്‍ കൂതറ ഹാഷിം. പോസ്റ്റുകള്‍ ഒന്നും അധികമില്ലാ. വായിക്കുന്നതിലൊക്കെ കമന്റ് ഇടാറുണ്ട്. ഉടക്ക് കമന്റുകളോട് കൂടുതല്‍ തല്പര്യം"
ഇത്രയും പറഞ്ഞ് വീണ്ടും മീറ്റിന് വന്നുകൊണ്ടിരിക്കുന്നവരെ കാണാന്‍ പുറത്തിറങ്ങി. അതിനിടയില്‍ വന്ന രണ്ട് കോളുകള്‍ ലൌഡ് സ്പീക്കറില്‍ ഇട്ട് മൈക്കിനോട് ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് പറയാനുള്ള ആശംസകള്‍ എല്ലാവരേയും കേള്‍പ്പിച്ചു. മീറ്റിന് വരാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ അവരുടെ സാന്നിദ്ധ്യവും എല്ലാവര്‍ക്കും കിട്ടി.

വിക്കീപീഡിയ ക്ലാസിനു മുമ്പേ കിട്ടിയ അരമണിക്കൂര്‍ കൊണ്ട് ബ്ലോഗ് വായനശാല എന്ന ആശയത്തെ കുറിച്ച് ഒരു ചെറു വിവരണം നല്‍കി. അതുകൂടി കഴിഞ്ഞപ്പോ ആശ്വാസം തോന്നി ഇനി ഫ്രീയായി നടക്കാം. എല്ലാവരേയും കാണാം, സംസാരിക്കാം, കുറേ ചിരിക്കാം.

ഒത്തിരി പേരോട് കുറേ നേരം സംസാരിച്ചു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക്, ഒരു കൂട്ടത്തില്‍ നിന്ന് മറ്റൊരു കൂട്ടത്തിലേക്ക് ഓടി നടന്ന് എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.
തുഞ്ചന്‍ മീറ്റില്‍ കണ്ടവരെ എല്ലാം പേരെടുത്ത് എഴുതാന്‍ തുനിഞ്ഞാല്‍ മീറ്റിനു വന്ന 150 ഓളം ബ്ലോഗര്‍മാരേയും കൂടെ വന്ന 30 ഓളം പേരുകളും എഴുതേണ്ടി വരുമെന്നതിനാല്‍ തന്നെ ആരേയും പേരെടുത്ത് പറയുന്നില്ലാ. മീറ്റിനു വന്ന ഒരാളെ പോലും നേരില്‍ കാണാതെ പോയിട്ടില്ലാ എന്നു തന്നെ വിശ്വസിക്കുന്നു.

2 മണിയോടെ ഊണ്‍ കഴിക്കാന്‍ ഊട്ടു പുരയിലെത്തി. നല്ല വാഴയിലയില്‍ ഒരു കിടിലം സദ്യ കിട്ടി. അവസാ‍നം ഒരു ഗ്ലാസ് പായസവും. ഊണ് കഴിഞ്ഞതില്‍ പിന്നെ മീറ്റ് ഹാളിലേക്ക് പോയില്ലാ. അവിടിവിടെ കൂടി നിക്കുന്നവരിലേക്ക്, പടമെടുക്കുന്നവരിലേക്ക് ഞാനും ചേര്‍ന്നു. തുഞ്ചന്‍ പറമ്പ് നിറയെ കൂട്ടുകൂടാന്‍ കുറേ പേര്‍. എല്ലവരേയും കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു. മീറ്റിന്റെ അവസാന സെക്ഷനില്‍ ബ്ലോഗില്ലാത്തവരുടേയും പുതു ബ്ലോഗര്‍മാരുടേയും ആവശ്യ പ്രകാരം ഇത്തിരി കാര്യങ്ങളും അവര്‍ക്കുള്ള ചില സംശയങ്ങളും എനിക്കറിയാവുന്ന രൂപത്തില്‍ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞു.


മീറ്റ്. കൂതറ കണ്ണിലൂടെ
ബ്ലോഗെന്ന ആശയത്തെ നെഞ്ചോട് ചേര്‍ത്തവരേക്കാളും ആവേശപൂര്‍വം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാല്‍ സംഭവ ബഹുലമായ തുഞ്ചന്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു.
ഒറ്റവാക്കില്‍ പറയാവുന്നത്: മറക്കില്ലൊരിക്കലും തുഞ്ചന്‍ മീറ്റെന്‍ മനം. ഒരുപാടിഷ്ട്ടായി. കുറേ പേരെ കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.

125 അഭിപ്രായം:

കൂതറHashimܓ said...

കുറേ പേരെ കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.

ഹംസ said...

മറക്കില്ലൊരിക്കലും തുഞ്ചന്‍ മീറ്റെന്‍ മനം. ഒരുപാടിഷ്ട്ടായി. കുറേ പേരെ കണ്ടു, സംസാരിച്ചു,
തന്നെ,, തന്നെ.. അത് തന്നെ എനിക്കും പറയാനുള്ളത് ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്റെ വക ചിരിയും ഇരിക്കട്ടെ ഹാഷിം :)

ബൈ ദ ബൈ ..വെൽ ഡൺ

ആസാദ്‌ said...

ഞാനവിടെ വന്നില്ല, അതോണ്ടാരെയും കണ്ടില്ല. അതോണ്ട് ചിരിച്ചുമില്ല. എന്തായാലും താങ്കളുടെ ഒക്കെ പോസ്റ്റിലൂടെ മീറ്റിനെ കുറിച്ചറിയാന്‍ പറ്റിയല്ലോ.. സന്തോഷം..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ori jyaathi post idalle... evidedaaa padam....


:)

aasamsakal

Akbar said...

അങ്ങിനെ മീറ്റ് ഭംഗിയായി നടന്നല്ലോ. ഇനിയും ഇത്തരം നല്ല സംരംഭങ്ങള്‍ ഉണ്ടാവട്ടെ.

അപ്പു said...

ഹാഷിം, അപ്‌ഡേറ്റിനു വളരെ നന്ദി..

ഇസ്ഹാഖ് കുന്നക്കാവ്‌ said...

ബ്ലോഗ്‌ മീറ്റിനു പങ്കെടുക്കാന്‍ കഴിയാത്ത ഞങ്ങള്‍ക്ക് വേണ്ടി ആ ഫോട്ടോസ് ഒന്ന് പോസ്റ്റ്‌ ചെയ്‌താല്‍ ഞങ്ങള്‍ക്കും ചിരിക്കാം ....

Anonymous said...

കുറച്ച് ഫോട്ടോ കൂടി ചാമ്പാമായിരുന്നില്ലേ. ഹഷിമേ.
വിവരണം ഒന്ന് ഉഷാറായേനെ

Anilkumar said...
This comment has been removed by the author.
ശിഹാബ് മൊഗ്രാല്‍ said...

nice to read...
nhaanum undaayirunnenkil... :)

MyDreams said...

:)

റിസ് said...

പങ്കെടുക്കാൻ പറ്റിയില്ലേങ്കിലും നിങ്ങളുടെ ഹൃദയ ഹർഷം എന്നിലേക്ക് പകരാൻ ഈ പോസ്റ്റ് കൊണ്ട് കഴിഞ്ഞു....

ശ്രദ്ധേയന്‍ | shradheyan said...

ഒരു നാടന്‍ മീറ്റും, ഒപ്പമൊരു നാടന്‍ ചോറും! ഇതെന്റെ സ്വപ്നമാണ്. അടുത്ത മീറ്റും വെക്കേഷനും ഒത്തുവന്നാല്‍ ആഗ്രഹം സഫലമാവുമെന്നു കരുതുന്നു.

അനില്‍കുമാര്‍ . സി.പി said...

aa chiri pakarnnu thannathil santhosham ...

moideen angadimugar said...

കുറെ പേരുണ്ടായിരുന്നു.പലരും പരസ്പരം പരിജയപ്പെട്ടില്ല എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്.

ബിഗു said...
This comment has been removed by the author.
ഹാഷിക്ക് said...

ആവേശപൂര്‍വ്വം ഓടി നടന്നു മീറ്റ്‌ വിജയിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങള്‍...... ഒന്നോ രണ്ടോ പടം കൂടി ചേര്‍ത്തിരുന്നുവെങ്കില്‍ നന്നായേനെ......

ബിഗു said...

നല്ലൊരു മീറ്റ് സംഘടിപ്പിച്ചതിന്‌ ഒരായിരം അഭിനന്ദനങ്ങള്‍ :) :) :)

Ranjith Chemmad / ചെമ്മാടന്‍ said...

ഹാഷിം മീറ്റിന്റെ സജീവ സാന്നിദ്ധ്യമായി എല്ലാവരിലും നിറഞ്ഞു നിന്നു എന്നറിഞ്ഞു...
സന്തോഷം... പങ്കെടുക്കാൻ കഴിയാഞ്ഞതിൽ ദുഖം...
ഇനിയൊരിക്കൽ കൂടാം... കൂടണം...

ഷബീര്‍ (തിരിച്ചിലാന്‍) said...

ചുരുക്കിപറഞ്ഞാല്‍ ഒരു കല്ല്യാണവീടിന്റെ പ്രതീതി ഉണ്ടായിരുന്നെന്ന് സാരം. തലേദിവസം രാത്രി ഉറങ്ങാതിരുന്നതും രാവിലെ എണീറ്റ് പൊറോട്ടയും ചിക്കന്‍ പാര്‍ട്സും ഒക്കെ അടിക്കുന്ന ആ ഒരു കല്ല്യാണവീട്ടില്‍ നിന്ന് പറഞ്ഞ ഒരു ഫീല്‍ വന്നു ഇത് വായിച്ചപ്പോള്‍. ആശംസകള്‍

$ub!raj said...

ഭാഗ്യവാൻ, മീറ്റിൽ പങ്കെടുക്കുവാൻ കഴിഞ്ഞല്ലൊ. അകലെയാണെങ്കിലും മനസ്സുകൊണ്ട് അവിടെ ഉണ്ടായിരുന്നവരോടൊപ്പം ഞാനും...

സ്നേഹപൂർവ്വം
സുബിരാജ്

കുഞ്ഞൂസ് (Kunjuss) said...

"മറക്കില്ലൊരിക്കലും തുഞ്ചന്‍ മീറ്റെന്‍ മനം. ഒരുപാടിഷ്ട്ടായി."


അതേ, ഈ പോസ്റ്റും ഒരുപാടിഷ്ടമായി . പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിന്റെ ഒരു നഷ്ടബോധവും തോന്നി.

Anonymous said...

തെളിഞ്ഞ മനസ്സും നിറഞ്ഞ പുഞ്ചിരിയുമായി മീറ്റിലുടനീളം പറന്നു നടന്ന വ്യക്തിത്വം.കൂതറ എന്ന പേരിന് ഒട്ടും അനുയോജ്യനല്ല ആളെന്ന് നേരിട്ട് കണ്ടപ്പോള്‍,പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി..സുഹൃത്തുക്കളെ ഒടക്ക് കമെന്റെല്ലാം വെറുതെയാണ് ഇനി അതൊന്നും വിശ്വസിക്കരുതേ..നന്ദി ഹാഷിം പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ...ഒരുപാട് സന്തോഷം.......

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

"ഭക്ഷണം കഴിച്ച് ചുമ്മാ ഇറങ്ങിപ്പോന്നു. കൂടെ ഉള്ളവരിലാരോ കാശ് കൊടുത്തിരുന്നു"
(ഏതായാലും ഇനി അവര്‍ ശ്രദ്ധിച്ചോളും)

പോട്ടംസ് ഇല്ലാതെ എന്ത് മീറ്റ്പോസ്റ്റ്‌ ആശാനെ?

SHANAVAS said...

കൂതറയുടെ യഥാര്‍ത്ഥ രൂപം കണ്ടപ്പോള്‍ ഞെട്ടിയത് ഞാനാണ്.ഈ സുന്ദരനായ ചെറുപ്പക്കാരനാണോ കൂതറ,കുകൂതറ എന്നെല്ലാം പറഞ്ഞു നടക്കുന്നത്?എന്തായാലും ഹാഷിമും സാബു കൊട്ടോട്ടിയും മറ്റെല്ലാ സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു.ഇത്ര നന്നായി ഈ മീറ്റ്‌ സംഘടിപ്പിച്ചതിനും ഇത്ര നല്ല ഒരു സദ്യ ഒരുക്കിയതിനും.ഒത്തിരി ചിരിച്ചു.ഒത്തിരി ബ്ലോഗര്‍ മാരെ കണ്ടു.എല്ലാ ആശംസകളും.വളരെ അര്‍ത്ഥ വത്തായ ഒരു ദിനം സമ്മാനിച്ചതിന് നന്ദി.

Jazmikkutty said...

എല്ലാരെയും കണ്ടു സംസാരിച്ചു എന്നൊക്കെ പറഞ്ഞത് വെറുതേ...ആ സ്റ്റേജിന്റെ പരിസരത്ത് നിന്നു ചുറ്റി നടക്കുമ്പോള്‍ ഹാഷിം ഹാഷിം എന്ന് പലതവണ വിളിച്ചു..ഒന്ന് മൈന്‍ഡ് ചെയ്യുക പോലും ചെയ്തില്ല...ഹും..ഇങ്ങനെയുണ്ടോ ജാഡ!

നൗഷാദ് അകമ്പാടം said...

Dear Hashim,
തുഞ്ചന്‍ പറമ്പ് മീറ്റിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ വിവരങ്ങളും ലിങ്കുകളും ചേര്‍ത്ത് ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
താങ്കളുടെ ഈ പോസ്റ്റിന്റെ ലിങ്കും അവിടെ ചേര്‍ക്കുന്നു.
നന്ദി.

ഇതാണു ലിങ്ക് :http://entevara.blogspot.com

ശ്രീ said...

ഞാനും കുറച്ചു ഫോട്ടോസ് പ്രതീക്ഷിച്ചു.

റഫീക്ക് കിഴാറ്റൂര്‍ said...

കൂതേറേ... കണ്ടു. സന്തോഷം.

ഫോട്ടോകൾ കുറേയേറെ ഇവിടെയുണ്ട്. http://rafeeqkizhattur.blogspot.com/2011/04/blog-post_18.html

നൗഷാദ് അകമ്പാടം said...

കണ്ടില്ലേ..
എല്ലാവര്‍ക്കും ഹാഷിമിനെക്കുറിച്ചേ പറയാനുള്ളൂ..
ഇനിയെങ്കിലും മലയാളിത്തമൊട്ടുമില്ലാത്ത
ആ കൂതറ പ്രയോഗം നിര്‍ത്തൂ ഹാഷിം...!

ജിത്തു said...

മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയില്ല എങ്കിലും
മീറ്റിന്‍റെ വിവരങ്ങള്‍ വായിച്ചറിഞ്ഞതില്‍ സന്തോഷം
ഫോട്ടോസ് എവിടെ ഹാഷിം

ഷമീര്‍ തളിക്കുളം said...

പരസ്പരം കണ്ടും സംസാരിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും ഒത്തുകൂടാനൊരു അവസരം നഷ്ടമായ വേദനയെങ്കിലും, മീറ്റിനെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയ എല്ലാ അണിയറ ശില്‍പ്പികള്‍ക്കും അഭിനന്ദനങ്ങള്‍....!

റഈസ്‌ said...

ഹാഷിം,ശരികും എനിക്കൊരു നഷ്ടം തന്നെ.

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാം കൂതറ കണ്ണിലൂടെ മാത്രം കണ്ടാലുള്ള കുഴപ്പമിതാണ്. പലരും ചോദിക്കുന്നത് കേട്ടില്ലെ ഫോട്ടോയെപ്പറ്റി. ഞാന്‍ ചില ഫോട്ടോകള്‍ സ്ലൈഡ് ഷോ ആയി കൊടുത്തിട്ടുണ്ട്. കൂടാതെ ഒരു പോസ്റ്റുമിട്ടു. http://mohamedkutty.blogspot.com/2011/04/blog-post_18.html അതൊന്നും നോക്കാന്‍ കൂതറക്കെവിടെ നേരം. ഹോട്ടലില്‍ കാശ് കൊടുത്തവരുടെ പേരും മീറ്റില്‍ വന്നവരുടെ പേരും പറഞ്ഞില്ലെങ്കിലും രണ്ടു കാളുകള്‍ മൊബൈലില്‍ കൂടി പ്രക്ഷേപണം ചെയ്യാന്‍ ഫോണ്‍ തന്ന കുട്ടിക്കായെപ്പറ്റി 2 വാക്കു പറയാമായിരുന്നു ഈ പോസ്റ്റില്‍!

നികു കേച്ചേരി said...

ഭയങ്കര നഷ്ടായി പോയീല്ലേ..അടുത്ത തവണ നോക്കാല്ലേ...

നേന സിദ്ധീഖ് said...

എന്ത് പറയാനാ വെറുതെ മോഹിച്ചിട്ടു കാര്യമില്ലല്ലോന്നു കരുതി മീറ്റാന്‍ മോഹിച്ചില്ല..എന്നാലും വായിച്ചപ്പോള്‍ എന്തോ സങ്കടം . ഉപ്പ വന്നിരുന്നെങ്കില്‍ ഞാനും ഉണ്ടായേനെ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ബ്ലോഗ് മീറ്റ് നന്നായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം...
അതു നന്നായി അവതരിപ്പിച്ചു...എല്ലാരും പറഞ്ഞ പോലെ കുറച്ച് ഫോട്ടോസ് കൂടി ഇടാമായിരുന്നു.

റ്റോംസ്‌ || thattakam .com said...

വരാന്‍ കഴിയാത്തത് നഷ്ടവും, പങ്കെടുകാനാവാത്തത് വേദനയുമായി നിറയുന്നിപ്പോള്‍

ismail chemmad said...

പങ്കെടുക്കാത്ത ഞങ്ങള്‍ക്കു ഹാഷിമിന്റെ പോസ്റ്റ്‌ സന്തോഷം ഉണ്ടാക്കുന്നു

ആളവന്‍താന്‍ said...

ഫോട്ടോ.. ഫോട്ടോ... ഫോട്ടോയ്... ഫോട്ടോയ്!!!

kARNOr(കാര്‍ന്നോര്) said...

:( ഇനിയെന്ന എനിക്കൊരു മീറ്റ് പങ്കെടുക്കാന്‍ പറ്റുക

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ബ്ലൊഗ് മീറ്റിന്റെ വിജയത്തിൽ പ്രയത്നിച്ച എല്ലാ സുഹ്രുത്തുക്കൾക്കും ആത്മാർതമായ അഭിനന്ദനങ്ങൾ അറിയിക്കാൻ ഈ സന്ദർഭം പ്രയോജനപ്പെടുത്തട്ടെ. ആ ആഹ്ലാദത്തിൽ പങ്കുചേരുന്നു.പൊസ്റ്റ് വളരെ ഇഷ്ട്ടപ്പെട്ടു.ആശംസകൾ.

Muneer N.P said...

'കുറേ പേരെ കണ്ടു, സംസാരിച്ചു, കുറേ ചിരിച്ചു.'
അങ്ങിനെയുണ്ടായല്ലോ? എന്നാല്‍ മിക്ക മീറ്റ് അംഗങ്ങളുടെ പോസ്റ്റിലും പറയുന്നത്..പലരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ്.
എല്ലാവരും പരസ്പരം ഇതിനു വേണ്ടി ശ്രമിച്ചാലേ കൂട്ടായ്മ പൂര്‍ണ്ണമാകൂ..കൂതറയുടെ മീറ്റ് റിപ്പോര്‍ട്ടിനു നന്ദി.

OAB/ഒഎബി said...

മീറ്റിനു കൂടിയ വര്‍ക്കെല്ലാം ആശംസകള്‍
കൂതറക്ക് പ്രത്യേക നന്ദി

എം.അഷ്റഫ്. said...

ഹാഷിമിന്റെ കൂടെ ഞാനും ഉണ്ടായിരുന്നെങ്കിലെന്നാശിച്ചു. എന്തൊരു ചിരിയാ ഇഷ്ടാ ഇത്..കുറച്ചു ഗൗരവൊക്കെ വേണ്ടേ..ക്ഷേമാശംകള്‍.

ബഷീര്‍ Vallikkunnu said...

നന്നായി. കുറെ ചിരിച്ചു :)

Anees Hassan said...

nice meet

പകല്‍കിനാവന്‍ | daYdreaMer said...

തിരൂര്‍ ശരിക്കും മിസ്സ്‌ ആയി.

പട്ടേപ്പാടം റാംജി said...

ഈ മീറ്റ്‌ വളരെ നന്നാവുമെന്ന് എനിക്ക് നേരത്തെ ഒരു തോന്നല്‍ ഉണ്ടായിരുന്നു. ഹാഷിമിന്റെ വിവരണവും കണ്ടപ്പോള്‍ മനം നിറഞ്ഞു. ഒന്നുരണ്ടു ഫോട്ടോ കൂടി ചേര്‍ത്തിരുന്നെങ്കില്‍ പായസം പോലെ പോസ്റ്റിനു ഒരു തൃപ്തി വരുമായിരുന്നു.

പള്ളിക്കരയില്‍ said...

മീറ്റ് സന്തോഷകരമായ അനുഭവമായി പര്യവസാനിച്ചുവല്ലോ. നല്ലത്.

(പള്ളിക്കരയിൽ)

കമ്പർ said...

അപ്പോ അടിച്ചു പൊളിച്ചു അല്ലേ...എനിക്ക് അസൂയ തോന്നുന്നു, എനിക്കിതിലൊന്നും പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലോ...


തുഞ്ചൻ പറമ്പിൽ ചെന്നത് മുതൽ മടങ്ങുന്നത് വരെ ചിരിയായിരുന്നോ...ഹ..ഹ..ഹ
(ഒരു സ്വകാര്യം: ഗുളിക കഴിക്കാൻ മറന്നൂല്ലേ)
ഞാൻ മുങ്ങീ‍ീ‍ീ‍ീ....

കിങ്ങിണിക്കുട്ടി said...

Oru chiri mathram.. Ipolum apolum.. Hashim chettane kooduthal parichayappedan kazhinjillallo ennoru samkadam bakki. Ennod chodicha first and unexpected question le njan pathari poyi.:-| Enne kurich hamzakka kooduthal parichayapeduthi thannu kanumallo:) hashim chettane detailed aayi parichayappedan aagrahamund. Boolokath vachavam bakki.. Alle!:)

ചെമ്മരന്‍ said...

മ്മക്ക് വരാന്‍ പറ്റീല്യാ...

:(

ജിക്കു|Jikku said...

മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശംസകള്‍

ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

BIJU KOTTILA said...

കൂതറെ ഇനി ഒരിക്കൽ കൂടാം കൂടൂം.

കെ.എം. റഷീദ് said...

മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ ദുഖിക്കുന്നു.
ഒരു പ്രവാസിയായ എനിക്ക് തല്‍ക്കാലം
ഇതുമായി ബന്ധപെട്ട വാര്‍ത്തകള്‍ വായിച്ചു
സംതൃപ്തി അടയുന്നു.

Shukoor said...

പെങ്ങളുടെ കല്യാണം നടത്തിയ ഒരു ആങ്ങളച്ചെക്കന്റെ വിവരണം പോലെ തോന്നി.
അത്രയ്ക്ക് ഉത്തരവാദിത്വബോധം. സ്വന്തം വീട്ടിലെ ഒരു ചടങ്ങ് പോലെ ആക്കിയതിന് നന്ദി.

ആശംസകള്‍.

sm sadique said...

വാക്കുകൾക്കപ്പുറം
മനസ്സിൽ മായാതെ പതിഞ്ഞ കുറെ ഏറെ നല്ല മുഖങ്ങൾ ; നല്ല മനസ്സുള്ള മുഖങ്ങൾ.
എന്നും , തിരൂർ മീറ്റിന്റെ അരികുപറ്റി ഞാൻ……………..

പാവത്താൻ said...

"റെജിസ്റ്റര്‍ ചെയ്തപ്പോ എനിക്കും കിട്ടി ഒരു കാഡും ടാഗും" മിണ്ടരുത്... ടാഗിന്റെ കാര്യം മാത്രം മിണ്ടിപ്പോകരുത്..ങ്ഹാ..

ബ്ലോഗ് “വായശാല“ ....തിരുത്തുമല്ലോ..

അവിസ്മരണീയമായ ഒരു രാത്രിയും പകലും സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി.

വൈരങ്കോടന്‍ said...

കൂതറയെ നേരില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി.
so simple kuuuutharaaaaaaaaaaaaa........

sherriff kottarakara said...

പരമ ദ്രോഹീ! രാവിലെ ഹോട്ടലിലെ പൈസാ കൊടുത്തില്ലായിരുന്നോ?! ഞാന്‍ കരുതി കൂതറ കൊടുത്തൂന്ന്. ഹാഷിം കരുതി വേരെ ആരോ കൊടുത്തെന്ന്. ഒരു കാര്യം ഉറപ്പ് ഞങ്ങള്‍ രണ്ട് പേരും പൈസ്സാ കൊടുക്കാതെ മുങ്ങി. ഇനി ആരാണാവോ മൂന്നാമന്‍ ?.(കൂതറക്കിട്ട് ഒന്ന് കുത്താമെന്ന് കരുതി.)
എന്തായാലും ഈ മീറ്റ് മുമ്പ് നടന്ന എല്ലാ മീറ്റിനേക്കാളും കെങ്കേമമായി എന്നതില്‍ സംശയമില്ല.
പോസ്റ്റുകളില്‍ ആദ്യം ബ്ലോഗ് മീറ്റ് ഇടുന്നവന്‍ ഞാന്‍ . പക്ഷേ ഈ തവണ അവസാനമായിരിക്കും ഞാന്‍ രംഗ പ്രവേശനം ചെയ്യുക

keraladasanunni said...

അടുത്ത മീറ്റിന്ന് കാണാം 

siya said...

മീറ്റ്‌ കൂടിയില്ല എങ്കിലും വിവരണം വായിച്ചപ്പോള്‍ കൂടിയപോലെ തോന്നി ..സന്തോഷം !!!.

ധനലക്ഷ്മി said...

ഞാനും കുറെ ചിരിച്ചു വരാന്‍ പറ്റാത്ത സങ്കടം തീര്‍ത്തു..ഹിഹിഹി ..തിരക്കിനിടയിലും ഫോണില്‍ വിളിച്ചവരെയും പരിച്ചയപെടുതാന്‍ അവസരം ഒരുക്കിയതില്‍ ഒരുപാടു സന്തോഷം..നന്ദി ഹാഷിം

ബിന്ദു കെ പി said...

തുഞ്ചൻ പറമ്പിൽ എത്തിയപ്പോൾ ഞാൻ ആദ്യം തന്നെ ശ്രദ്ധിച്ചതാ എല്ലായിടത്തും ഓടിനടക്കുന്ന, നല്ല മര്യാ‍ദക്കാരനായ, ഭംഗിയായി സംസാരിക്കുന്ന, സുന്ദരക്കുട്ടപ്പൻ ചെക്കനെ. കുറെ കഴിഞ്ഞപ്പോഴുണ്ട് ചെക്കൻ വന്നു പറയുന്നു “ഞാനാ ചേച്ചീ കൂതറ ഹാഷിം”ന്ന്!!! അല്ല, ഈ കൊച്ചന് വേറെ ഒരു പേരും കിട്ടീല്ലേ...? നല്ല അടി കിട്ടാത്തതിന്റെ കൊഴപ്പാ...

ഉമേഷ്‌ പിലിക്കൊട് said...

കൂതറെ ... ശെരി നടക്കട്ടെ ...

ente lokam said...

congrats..meetinte shesham
koothara peru angu maattu
hashim..!!!

/shaji/ഷാജി/ :- said...

ഹാഷിമേ കലക്കി :)

khader patteppadam said...

ഇതോ കൂതറ...! ആ കാലിനിട്ട്‌ കിട്ടിയ ഒടക്ക്‌ കൂടി ഇല്ലായിരുന്നെങ്കില്‍...

ajith said...

തുഞ്ചന്‍ പറമ്പിലെ മീറ്റിന്റെ ആദ്യത്തെ വിവരണമാണ് ഈ വായന. ഇനിയും പല സൈറ്റുകളില്‍ നിന്ന് ഫോട്ടോ അടക്കം കാണാമല്ലോ. അല്പം അസൂയയും ഇത്തിരി നഷ്ടബോധവുമൊക്കെ തോന്നുന്നു. എല്ലാരേയും കാണുവാന്‍ നല്ലൊരു ചാന്‍സ് പോയില്ലേ?

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഹാഷിം വിവരണം നന്നായിരിക്കുന്നു.
ഇന്ന് രാവിലെ മുതൽ മീറ്റിന്റെ ചിത്രങ്ങളും വാർത്തകളും വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പങ്കെടുക്കാനും എല്ലാവരേയും നേരിൽ കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല. പ്രവാസിയായി പോയില്ലെ... ഇനി മറ്റൊരു സമയം കൂടാം...
മീറ്റ് വിജയിച്ചതിൽ വളരെ സന്തോഷം
ഇനിയും ഒരുപാട് നന്മ നിറഞ്ഞ കൂട്ടായ്മകളുണ്ടാവട്ടെ എന്ന് ആശിക്കുന്നു.
എല്ലാ ആശംസകളും നേരുന്നു!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ മീറ്റിന്റെ സജീവസാനിധ്യമായ ഒരു നടത്തിപ്പുകാരനാകുവാൻ കഴിഞ്ഞല്ലോ ഹഷീമിന്..
എന്നാണ് അടുത്ത മീറ്റ് ഡേറ്റ് ?
സത്യം പറഞ്ഞാൽ ഇതെല്ലാം കാണുമ്പോൾ ഒരു കുഞ്ഞികുശുമ്പ് വരുന്നുണ്ട് കേട്ടൊ ഭായ്..


ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യുമ്പോഴാണ് ഞങ്ങൾക്കൊക്കെ ഈ സംഗമത്തിൽ പങ്കെടുക്കാതിരുന്നതിന്റെ വിഷമം ഇല്ലാതാകുന്നത് കേട്ടൊ

SABITH.K.P said...

varaan pattiyillelum....

koode chirikkaan njaanum koodaaam

ha.. ha ... ha....ho...ho..hoi


sharikkum missaaayi..... :-(

സിദ്ധീക്ക.. said...

എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു..പക്ഷെ പല പല തടസ്സങ്ങള്‍ ..എന്തായാലും വായിച്ച് ആശ്വസിക്കാം ..ഫോട്ടോസ് കുറെ മോമുട്ടിക്കാടെ ഓര്‍മ്മച്ചെപ്പില്‍ കണ്ടു..

K@nn(())raan കണ്ണൂരാന്‍...! said...

I realy missed...!

ശ്രീനാഥന്‍ said...

ഹാഷീം, മീറ്റ് നിറഞ്ഞു നിന്ന താരം ഹാഷീം തന്നെ. മിടുക്കൻ.

ഒരു യാത്രികന്‍ said...

അയ്യോ...അയ്യയ്യോ ...എനിക്കു സഹിക്കാന്‍ മേലേ......സസ്നേഹം

Areekkodan | അരീക്കോടന്‍ said...

തലേന്ന് കിട്ടിയ തലവേദന എന്നെ ശരിക്കും അലട്ടിയതിനാല്‍ പലരേയും പരിചയപ്പെടാന്‍ സാധിച്ചില്ല.കഷ്ടം.

the man to walk with said...

:)

ചന്തു നായര്‍ said...

കേരളത്തിൽ ഉണ്ടായിരുന്നിട്ടും മീറ്റിന് വരാൻ പറ്റാത്തതിൽ വലിയ ദുഖം.. ആരോഗ്യമാണ് പ്രധാന ശത്രുവായത്. കാറോടിക്കണ്ടാ എന്ന് ഡോക്ടറുടെ കടുത്ത നിർദ്ദേശം..അതിന് വായ്ത്താരിയായി വാമഭാഗത്തിന്റെ “പയ്യാരവും” അടുത്ത മീറ്റ്വരെ ജീവിതം തരാൻ ദൈവത്തോട് പ്രാർത്ഥന....

subanvengara-സുബാന്‍വേങ്ങര said...

......കൂതറHashimܓ നെ ഒന്ന് പിച്ചണം എന്നുണ്ടായിരുന്നു,നടന്നില്ല; ഇനിയൊരിക്കലാവാം!!

~ex-pravasini* said...

നല്ല വിവരണം.

ബെഞ്ചാലി said...

:)

Jishad Cronic said...

അടുത്ത മീറ്റിന്ന് കാണാം

രമേശ്‌ അരൂര്‍ said...

മീറ്റി ഈറ്റി ചാറ്റി...ഹൌ !!

appachanozhakkal said...

സ്നേഹിതരെ,
ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ ഒത്തിരി ആഗ്രഹിച്ചു.
എന്റെ പിതാവിന്റെ സഹോദരന്‍, ഒരു ഭാഗം തളര്‍ന്നു, തിരുവനംതപുരത്ത്, ആശുപത്രിയില്‍ ആണെന്നറിഞ്ഞു. ഞാന്‍ ശനിയാഴ്ച അങ്ങോട്ട്‌ പോയി. ബ്ലോഗ്‌ മീറ്റ്‌, എനിക്കൊരു സ്വപ്നമായി. എല്ലാ സുഹൃത്തുക്കളും സദയം എന്നോട് ക്ഷമിക്കുമല്ലോ? കൂതറ ഈ വിവരം മറ്റുള്ളവരോട് പറഞ്ഞു, എനിക്കൊരു ജാമ്യം വാങ്ങിത്തരണം.

ജിപ്പൂസ് said...

കൂടാമെന്നു കരുതീതാ.പക്ഷേങ്കില് ഖത്തറി ബോസിനുണ്ടോ വല്ല മീറ്റും ഈറ്റുമൊക്കെ.പെട്ടെന്നന്നെ തിരിച്ചു പറക്കേണ്ടി വന്നു.എന്തായാലും നിങ്ങളൊക്കെ കൂട്യേലോ.സന്തോഷായി ഹാഷിമേ..

Salam said...

മീറ്റ് നന്നായി അവതരിപ്പിച്ചു. നല്ല പോസ്റ്റ്‌

Reji Puthenpurackal said...

ഹായ് കൂതറ....സുഖം ആണോ? മീറ്റിനു നല്ല മാധ്യമ ശ്രദ്ധ കിട്ടി. എല്ലാം ഭംഗിയായിരുന്നു. അഭിനന്ദനങള്‍.

ശങ്കരനാരായണന്‍ മലപ്പുറം said...

മീറ്റ് ഉപകാരപ്രദമായി. 33 കമന്റുകളില്‍ ഹൃദയത്തില്‍ കൈ വച്ച് എഴുതിയത് ഒരാള്‍ എന്ന് കൂതറയെ ഞാന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അതിന്റെ ലിങ്കം ഇതാ: http://sugadhan.blogspot.com/2011/04/blog-post_11.html

തെച്ചിക്കോടന്‍ said...

നിങ്ങളവിടെ മീറ്റി ചിരിച്ചു പിരിഞ്ഞു എന്നറിഞ്ഞതില്‍ അസൂയകളര്‍ന്ന സന്തോഷം.
:)

jayanEvoor said...

തകർപ്പൻ !

എന്റെ വക ബ്ലോഗ് മീറ്റ് ചിത്രങ്ങൾ ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html

ഐക്കരപ്പടിയന്‍ said...

മീറ്റിന് എത്തിയ ഒരനൂഭൂതി...ഇത്തരം നല്ല വാര്ത്തകൾ ഇനിയും കേൽക്കട്ടെ...എല്ലാ ആശംസകളും നേരുന്നു!

ബിഗു said...

:)

നന്ദകുമാര്‍ said...

ഹാഷിമിന്റെയടക്കം അദ്ധ്വാനം വെറുതെയായില്ല. മീറ്റ് ഗംഭീരമായി. സദ്യ അതിലും ഗംഭീരം :)

വിവരണങ്ങള്‍ നേരത്തെ അപ്ഡേറ്റിയതിനു നന്ദി

നവാസ് കല്ലേരി... said...

വരാന്‍ പറ്റിയില്ല....!

അലി said...

ഒരാഴ്ചക്കുള്ളിൽ നടന്ന രണ്ടു ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ചെറുപൂരമായ റിയാദ് മീറ്റും പൂരങ്ങളുടെ പൂരമായ തുഞ്ചൻ മീറ്റും. എങ്കിലും കമ്പറെയും നൌഷാദ് അകമ്പാടത്തെയും കണ്ട് ഞാനും സംസാരിച്ചു.. കുറേ ചിരിച്ചു.

ഇനിയെന്നെങ്കിലും ഒരു മീറ്റിൽ കണ്ടുമുട്ടാം.

Villagemaan said...

മീറ്റ്‌ വാര്‍ത്തകളും ചിത്രങ്ങളും പല ബ്ലോഗിലും കാണുമ്പോള്‍ ഈ സംഭവത്തില്‍ ഒന്ന് പങ്കെടുക്കണം എന്ന ആഗ്രഹം കൂടുന്നു !

പ്രവാസികള്‍ പലരും നാട്ടില്‍ എത്തുന്ന ഗള്‍ഫിലെ സ്കൂള്‍ അവധി സമയത്ത് ഏതെങ്കിലും മീറ്റ്‌ ഉണ്ടായിരുന്നെകില്‍ !

ഇ.എ.സജിം തട്ടത്തുമല said...

കമന്റ് ലിങ്ക് എടുത്ത് മണ്ടേലു വച്ചിരുന്നാ നമ്മ എങ്ങനെ കാണും. എല്ലാംതലതിരിഞ്ഞ് തന്നെ അല്ലേ?ഹഹഹ! മീറ്റ് പോസ്റ്റ് ലളിതം. മധുരം. സ്മരണീയം. തലേന്ന് തുഞ്ചൻപറമ്പിൽ തങ്ങാതിരുന്നതിൽ ശ്ശി നിരാശയുണ്ട്.

ഇ.എ.സജിം തട്ടത്തുമല said...

നമുക്കിനി അടുത്ത മീറ്റിനെ പറ്റി ചിന്തിക്കണം.

Sandeep.A.K said...

കൂതറയാണ് താരം.. യാതൊരു പരിചയകേടുമില്ലാതെ അടുത്ത് വന്നു സംസാരിച്ചതും പരിചയപെട്ടതും സന്തോഷം...

jayarajmurukkumpuzha said...

aashamsakal.........

നിസ്സാരന്‍ said...
This comment has been removed by the author.
നിസ്സാരന്‍ said...

അല്ലാ കൂക്കൂ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നിട്ടില്ലേ? പുള്ളിയല്ലെ സോവനീര്‍ വേണോന്ന് പറഞ്ഞിരുന്നേ. ഫോട്ടോകളില്‍ എവിടേം കണ്ടില്ല അതാ ചോദിക്കുന്നേ

നന്ദു | naNdu | നന്ദു said...

ഒരുപാടുപേരെ കാണാനായെങ്കിലും കുറച്ചു പേരെ മാത്രമേ പരിചയപ്പെടാനായുള്ളൂ. അതിന് ഇനിയൊരു മീറ്റിനായി കാത്തിരിക്കുന്നു. എങ്കിലും ഈ മീറ്റ് ഹൃദ്യമായ അനുഭവം തന്നെയായിരുന്നു. നല്ല കുറെ സുഹൃത്തുക്കളെ കിട്ടുന്നത് ചെറിയ കാര്‍യമാണോ?

ബിന്‍ഷേഖ് said...

ഇത് ബ്ലോഗ്‌ മീറ്റുകളുടെ സീസണാ ല്ലേ?
ബ്ലോഗില്‍ നാഴിയിടങ്ങഴി മണ്ണുള്ള എല്ലാരും ഒത്തുകൂടുന്നു.വെട്ടി വിഴുങ്ങുന്നു.കെട്ടിപ്പിടിക്കുന്നു. പൊട്ടിച്ചിരിക്കുന്നു.സമയം കളയാതെ അത് പോസ്റ്റാക്കുന്നു.ഞമ്മക്ക് ഭാഗ്യമില്ലാതായി പോയി.

ജാടയും മോടിയുമില്ലാതെ പറഞ്ഞു.
കൂതറയ്ക്ക് ഒരായിരം കൂതറാശംസകള്‍

മേൽപ്പത്തൂരാൻ said...
This comment has been removed by the author.
മേൽപ്പത്തൂരാൻ said...

തുഞ്ചന്‍പറമ്പിലെ ചില ചിത്രങ്ങള്‍ ഇവിടെകാണാം

എല്ലാവരുടേയും മനം കവര്‍ന്ന ഈ കൂതറ ചെക്കനേയും..http://oliyampukal.blogspot.com/2011/04/17-4-2011.html

Salam said...

വിവരണം ഹൃദ്യമായി. നല്ല പോസ്റ്റ്‌

mayflowers said...

മീറ്റ്‌ സംബന്ധമായി ഒരു പാട് പോസ്റ്റുകള്‍ വായിച്ചു.എല്ലാം ഒന്നിനൊന്ന് മനോഹരം.
പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഫോണ്‍ ചെയ്യാന്‍ പറ്റുമെന്നറിഞ്ഞിരുന്നെങ്കില്‍ വിളിക്കാമായിരുന്നു.

കുമാരന്‍ | kumaran said...

കൊള്ളാം.

ജാബിര്‍ മലബാരി said...

ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html

AFRICAN MALLU said...

മീറ്റിന്റെ വിശേഷങ്ങള്‍ അറിഞ്ഞതില്‍ ഒരുപാടു സന്തോഷം...

സുശീല്‍ കുമാര്‍ പി പി said...

വിഷയവുമായി ബന്ധമില്ലാത്ത ഒരു കമന്റ് ഈടെ ഇടുന്നതില്‍ ക്ഷമിക്കുക.
ഷമീറിനെ സഹായിക്കുക.


ഈ സാഹചര്യത്തിൽ കഴിയുന്നത്ര സഹായം ചെയ്യാൻ ശേഷിയും സന്മനസ്സുമുള്ള ബ്ലോഗർമാരെയും ഈയാവശ്യത്തിന്‌ ആശ്രയിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്‌.

സാമ്പത്തികമായി സഹായം എത്രചെറുതാണെങ്കിലും ചെയ്യാൻ കഴിയുന്നവർ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതന്നാൽ അത് ഷമീറിന്റെ കുടുംബത്തിന്‌ എത്തിക്കുന്നവരാണ്‌. കമ്മിറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് തുടങ്ങാത്ത സാഹചര്യത്തിൽ വിദേശത്തും മറ്റുമുള്ള സുഹൃത്തുക്കൾ സഹായിക്കാൻ തയ്യാറുണ്ടെങ്കിൽ കലാസമിതിയുടെ അക്കൗണ്ട് വിവരം അറിയിക്കുന്നതാണ്‌.

പണം അയയ്ക്കുന്നവർ ദയവായി ഒരു മെയിൽ അയയ്ക്കുവാൻ താല്പര്യപ്പെടുന്നു.

Secretary,
Ponnempadam Kalasamithi,
Karad Paramba P O
Farook College Via,
Malappuram Dist- 673 632
Kerala.


suseelkumarp@gmail.com

jayarajmurukkumpuzha said...

aashamsakal........

കുഞ്ഞൂട്ടന്‍|NiKHiL said...

ഹാഷിമിക്കാ തൊട്ടടുത്തായിട്ടും നിക്ക് വരാന് പറ്റിയില്ല മീറ്റിനു. ഇപ്പൊ ഇങ്ങടെയൊക്കെ വാക്ക്വോള് കേക്കുമ്പോ മിസ്സ് ചെയ്യുണൂ....

അനശ്വര said...

നല്ല വിവരണം..എല്ലാരേയും പോലെ ഞാനും ഫോട്ടോസ് പ്രതീക്ഷിച്ചു...

Jenith Kachappilly said...

ആദ്യമായാണ്‌ കൂതറ സന്ദര്‍ശിക്കുന്നത് ഇനി പുറകെ ഉണ്ടാകും അടുത്ത മീറ്റിനു വരാന്‍ കൊതിപ്പിക്കുന്ന ഒരു പോസ്റ്റു കൂടി വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Sulfi Manalvayal said...

ഈ മീറ്റില്‍ നിന്നും പ്രചോദനം ഉള്കൊണ്ടാണ് ഞങ്ങള്‍ ദുബൈക്കാരും മീറ്റിയതും ഈറ്റിയതും.
ഹല്ലാ പിന്നെ......

മീറ്റ്‌ വിവരണം ചിത്രങ്ങള്‍ ഇല്ലാതെ..
പലയിടത്തും പല മീറ്റ്‌ പോസ്റ്റുകളും വായിച്ചു.

എല്ലാര്‍ക്കും പറയാനുള്ളത് "കൂതറ" അല്ലാത്ത കൂതറ ഹഷിമിനെ കുറിച്ചാണ്.

അഭിനന്ദനങ്ങള്‍.

mad|മാഡ് said...

വരാനോ പറ്റിയില്ല.. മിനിമം ഒരു ചിരിയെന്കിലും തന്നില്ലേല്‍ ബാക്കിയുള്ളവര്‍ പറയും എനിക്ക് അഹങ്കാരം ആണെന്ന്. അത് ശരിയാവൂലാ.. ഞാന്‍ ചിരിക്കും.. ഹ ഹ ഹ ഹഹ.. ഇനി നാട്ടില്‍ ഉണ്ടേല്‍ തീര്‍ച്ചയായും ഏതെന്കിലും മീറ്റില്‍ വെച്ച് കാണും ഉറപ്പ് .. :)

INTIMATE STRANGER said...

ബ്ലോഗ്‌ മീറ്റ്‌ ..ബ്ലോഗ്‌ മീറ്റ്‌ എന്ന് കേട്ടിടുല്ലത് അല്ലാതെ ആ പറഞ്ഞ സാധനം ഞാന്‍ ഇതേവരെ കണ്ടിട്ടില്ല ...
paavam njaan..

സ്വലാഹ് said...

Greetings!

കൈതപ്പുഴ said...

പോസ്റ്റിലൂടെ മീറ്റിനെ കുറിച്ചറിയാന്‍ പറ്റിയല്ലോ.. സന്തോഷം..ഞാനവിടെ വന്നില്ല

Anonymous said...

കൂതറ കലക്കി