മോഹങ്ങളും സ്വപ്നങ്ങളും 2023


നാലാം ക്ലാസിൽ പഠിക്കുമ്പോ ലോറി ഡ്രൈവർ ആവുക എന്നതായിരുന്നു മോഹം. പിന്നീടത് ആർട്ടിസ്റ്റാവുക എന്നതിലേക്ക് എത്തി.എഞ്ചിനീയറിങ് മേഘലയിലെ പഠനക്കാലത്ത് ഡിസൈനറാവുക എന്നതായി സ്വപ്നം... ചെറിയ രീതിൽ പലയിടത്തും അത്തരത്തിൽ കയ്യൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്ന ഒന്ന് തന്നെയാണു. ബൈക്കപ്പകടത്തെ തുടർന്നുണ്ടായ ബെഡ് റെസ്റ്റിൽ ഒരു സ്വപ്നത്തിലേക്ക് മാത്രം ജീവിതം ചുരുങ്ങി. പരസഹായം ഇല്ലാതെ നടക്കാൻ കഴിയുക എന്നത്.നാലു കൊല്ലത്തെ പരിശ്രമവും ചികിൽസയും അതിനു ഒരുപരിതി വരെ പ്രാപ്തനാക്കി. തുടർന്ന് ജോലി ഒരു പ്രയാസം ആയപ്പോ സംരംഭകനാവാനുള്ള ശ്രമവും വിജയിച്ചു... മെക്കാർട്ട് എന്ന ലാബൽ മാർകെറ്റിൽ എത്തിക്കാൻ കഴിഞ്ഞു. 

പല മേഖലയിൽ കറങ്ങിത്തിരിഞ്ഞാണു ഗവണ്മെന്റ് സർവീസിൽ എത്തിനിക്കുന്നത്. ഇന്റസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ഇൻട്രക്റ്ററാണു നിലവിൽ. കളമശ്ശേരിഐടിഐ യിലാണു ഇപ്പോ സേവനം. സ്വപ്നങ്ങളിലോ ചിന്തകളിലോ ഇന്നേവരെ കടന്ന് വരാതിരുന്ന മേഖല.. ഇവിടെ നല്ല നിലയിൽ പ്രവർത്തിക്കാനും കയ്യൊപ്പ് പതിപ്പിക്കാനും കഴിയും എന്നുറപ്പ്. 

ഇപ്പോ സ്വപ്നങ്ങൾക്കാണു മികവ്... നമ്മുടെ ചുറ്റുപാടുകൾ തന്നെയാണു നമ്മുടെ സ്വപ്നങ്ങളെ സ്വാധീനിക്കുന്നത്. അടുത്തിടെ വരെ വലതു കാൽ മുട്ടിനു താഴെ ചലിപ്പിക്കുന്നതായിരുന്നു തുടർ സ്വപ്നങ്ങൾ.... സന്തോഷം നൽകിയിരുന്ന.. പ്രതീക്ഷ നൽകിയിരുന്ന ആഗ്രഹിച്ച സ്വപ്നങ്ങൾ. പയ്യെ പയ്യെ സ്വപ്നം പോലും നിറം മങ്ങിത്തുടങ്ങി.... സ്വപ്നത്തിൽ പോലും ചലിപ്പിക്കാനുള്ള ശ്രമം ഇല്ലാതെ ആവുന്നു.. നിലവിലെ അവസ്ഥയിൽ നിന്ന് മോശം വരാതിരിക്കാൻ ഒരിക്കൽ കൂടി കാലിൽ സർജറികൾ ആവശ്യമെന്നാണു ഡോക്റ്ററുടെ കണ്ടെത്തൽ... 
2024 അതിനുള്ള ശ്രമത്തിലാവണം എന്നാഗ്രഹിക്കുന്നു 

 ഐടിഐ... ഓട്ടോമിബൈൽ എന്നീ തീമുകൾ വെച്ച്‌ ഏ.ഐ ടെക്കനോളജിയിൽ ചെയ്തെടുത്തതാണു ഈ പിക്ക്. വളരുന്ന ടെക്കനോജ്ജിക്കൊപ്പം കൂടാനുള്ള ശ്രമം. പുതുവത്സരാശംസകൾ


0 അഭിപ്രായം: