രാഹുൽ സാറിന്റെ സുരക്ഷ! കൂതറേടെ ആശങ്ക!!!ഈ വാർത്ത കണ്ടപ്പൊ കൂതറക്ക് ഒത്തിരി പേടി തോന്നി,
രാഹുൽ സാറ് സുരക്ഷ മൈന്റ് ചെയ്യാണ്ട് എന്തിനാ സൈക്കിൾ ഓടിക്കണെ..?!!
വല്ല ഓട്ടോറിക്ഷയും ഇടിച്ചാലോ.......
ചുമ്മാ പറേണ്ണതല്ലാ.... കൂതറയെ ഇടിച്ചതാ..!!
വീട്ടുകാരുടെ സുരക്ഷാ ഉപദേശം വകവെക്കാതെ കൂതറ ബുള്ളറ്റിൽ അഹങ്കാരത്തോടെ വിലസാർന്നു, ഒട്ടും പ്രതീക്ഷിക്കാതെയാ ആ ജീപ്പ്
കൂതറയെ വന്നിടിച്ചതു (ചുമ്മാ.... കൂതറ അങ്ങോട്ടു കയറി ഇടിച്ചതാ.. :)
എന്നിട്ടെന്തായി ബുള്ളറ്റും നാശായി കൂതറേടെ ഒരു കാലും കേടായി.!! (അന്ന് മനോരമ കൂതറേടെ ബുള്ളറ്റ് സവായിയെ പറ്റി വാർത്ത ഇട്ടുരുന്നേൽ ആ ജീപ്പ് കാരെങ്കിലും കൂതറേനെ ശ്രദ്ധിച്ചേനെ!!)
ഇപ്പം മനസ്സിലായോ ഈ സുരക്ഷേടെ വില...

കൂതറയും രാഹുൽ സാറും ഒത്തിരി വിത്യാസോണ്ട്
കൂതറേടെ കയ്യിൽ ബുള്ളറ്റാർന്നു, രാഹുൽ സാറിന്റെ കയിൽ സൈക്കിൾ.
കൂതറയെ ഇടിച്ചത് ജീപ്പ്, ....... അതോണ്ട് തന്നെ രാഹുൽ സാറിനെ വല്ല
ഓട്ടോറിക്ഷയും ഇടിക്കോന്നാ കൂതറേടെ പേടി..!!!

6 അഭിപ്രായം:

Anonymous said...

ഒത്തിരിയൊത്തിരി കൂതറകള്‍ കടന്ന് വന്ന് ബൂലോകം സമ്പന്നമാകട്ടെ..

Anonymous said...

ഇപ്പം ഈ കൂതറക്ക് മനസ്സിലായോ ഈ സുരക്ഷേടെ വില...

കൂതറHashimܓ said...

അജ്ഞാതനോട്, മനസ്സിലായി സഹോദരാ...ഒരു വർഷം കഴിഞ്ഞു കൂതറ ബെഡ് റെസ്റ്റിൽ ആയിട്ട് .... ഇനിയും വേണ്ടിവരും ഇച്ചിരികൂടി റെസ്റ്റ്... :)

ബഷീര്‍ Vallikkunnu said...

ഏതവനാടാ നമ്മുടെ കൂതറയെ ഇടിച്ചത്? അവന്റെ പരിപ്പെടുക്കാന്‍ എന്റെ കൈ തരിക്കുന്നു...

SULFI said...

പോസ്റ്റുകളില്‍ അക്ഷരങ്ങള്‍ക്ക് അനാവശ്യമായ വലിപ്പം. കൂടെ തെളിച്ചവുമില്ല. എന്ത് പറ്റി?

ajith said...

അരൂപിയുടെ മൂന്നാം കണ്ണ്...എല്ലാം കാണുന്നു,എല്ലാം ശ്രദ്ധിക്കുന്നു.