സ്നേഹ സമ്മാനം
ഇന്നലെ മുതൽ വിരലുകൾക്ക് ഇത്തിരി ഭാരം. സ്നേഹത്തിന്റെ, ഇഷ്ട്ടത്തിന്റെ സമ്മാനം.
കിട്ടുന്നത് വരെ, കാണുന്നത് വരെ നല്ല ആവേശത്തിലായിരുന്നു
നാട്ടിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും എനിക്ക് കിട്ടത്തതിന്റെ വിഷമത്തിൽ മൂന്ന് നാൾ. കുറേ ശ്രമിച്ചു എത്രയും പെട്ടെന്ന് അത് കരസ്തമക്കാൻ. റാഷിദിന്റെ കയ്യില്‍ എത്തിയ ആ കുഞ്ഞു പെട്ടി ബസ് വഴി വിടാമെന്നവന് പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.
പിന്നീട് വന്ന എസ് എം എസ്സിൽ..
കെ എൽ 08 എ ആര് 2728
പീ വി ട്ടി ബസ്
സമയം 3.15
മൊബൈല്‍ : 9656XXXXXX
ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാൻ സമ്മതിക്കുമോ എന്നറിയില്ലാ…. എന്തായാലും പോകണം. അല്ല പോകും
2.15 ൻ തന്നെ ഓഫീസിൽ നിന്നിറങ്ങി. നേരെ ശക്തൻ തമ്പുരാൻ ബസ്റ്റാന്റിലേക്ക്
അവിടെ എത്തും വരെ മനസ്സിൽ കുളിരായിരുന്നു. നേടാൻ പോകുന്ന സമ്മാനത്തിന്റെ ആവേശം…
സ്റ്റാന്റിലെത്തി പീവീട്ടി എപ്പളാ വരാന്ന് ചോദിച്ചപ്പോ മറ്റൊരു ബസ്കാരൻ പറഞ്ഞു അത് ഇനിയും അരമണിക്കൂർ കഴിഞ്ഞേ വരൂന്ന്
അയ്യോ ഇനിയും കത്ത് നില്ക്കാൻ എന്നിലെ ആവേശത്തിന് കഴിയില്ലാ… പിടിച്ച് നില്ക്കുക തന്നെ മാര്‍ഗമുള്ളൂ. അടുത്ത കടയിൽ കയറി 20 രൂപക്ക് എയർടെൽ റീചാർജ് കൂപ്പൺ വാങ്ങി. റാഷി അയച്ച് തന്ന ബസ്സ് ജീവനക്കാരന്റെ മൊബൈലിലേക്ക് വിളിച്ചു.
ദേ അവർ സ്റ്റാന്റിൽ എത്തിയിട്ടുണ്ടെന്ന്… സന്തോഷം കൊണ്ട് ഇനി എന്താ പറയാന്ന് അറിയുന്നില്ലാ….
എവിടെ..? ബസ്സിന്റെ നിറം…. നില്ക്കുന്ന സ്ഥലം..? ഒറ്റ ശ്വാസത്തിലയിരുന്നു ചോദ്യം… ബസ്സുകാരന് ഞാൻ ചോദിച്ചതൊന്നും മനസ്സിലായില്ലാ… എനിക്ക് തന്നെ മനസ്സിലാവാത്ത അത്രക്ക് സ്പീഡിലായിരുന്നു ചോദ്യമെന്ന് പിന്നേയാ മനസ്സിലായെ.
ഒരു വിതം എല്ലാം ചോദിച്ചറിഞ്ഞു. ഞാൻ നില്‍ക്കുന്നിടത്ത് അപ്പുറത് തന്നെ ഉണ്ട് ഇളം മഞ്ഞ കളറിൽ പീ വീ ട്ടി ബസ്. ഉടനെ ബസ്സിനടുത്തെക്ക്. അടഞ് കിടക്കുന്ന ഡോര്‍ കണ്ടപ്പോ ഉള്ളിൽ ആരുമില്ലെന്നാ വിചാരിച്ചെ.. വീണ്ടും നിരാശ….
അപ്പുറത്ത് നില്ക്കുന്ന ആളിനോട് തിരക്കിയപ്പോ അവർ തന്നെ ബസ്സിന്റെ ആൾ
എനിക്കുള്ള പെട്ടി താ…. പെട്ടെന്നുള്ള പറച്ചിൽ അയാളിൽ ഒരു ആക്രാന്തകരന്റെ മുഖം എനിക്ക് നൽകിയിട്ടുണ്ടവാം, എനിക്ക് പിടിച്ച് നിക്കാൻ പറ്റാത്ത സന്തോഷം.
പേരും മൊബൈൽ നമ്പറും ചോദിച്ച് ഞാൻ തന്നെയാണ് ആളെന്ന് ഉറപ്പ് വരുത്തി ആ പിങ്ക് കളർ പാക്കറ്റ് എന്നെ ഏൽപ്പിച്ചു.
രണ്ട് കൈകൊണ്ടും മുറുക്കിപ്പിടിച്ച് കാറിനടുത്തേക്ക് നടക്കുമ്പോളും ആ കുഞ്ഞു പെട്ടിയിലായിരുന്നു മനസ്സ് നിറയെ. ഡ്രൈവിങ് സീറ്റിൽ കയറി അരികിലെ സീറ്റിൽ അരുമയോടെ ആ പൊതിയെ വെച്ചു. കയ്യെടുത്തപ്പോ എന്തോ വിഷമം… ഇല്ലാ … വേണ്ടാ, ഇടത് കൈ കുഞ്ഞു പെട്ടിക്ക് മുകളിൽ വെച്ച് കൊണ്ട് തന്നെ കാറുമായി റൂമിലേക്ക്…
ഇന്നെന്റെ വിരലുകൾക്ക് തിളക്കം… സ്നേഹത്തിന്റെ ഒത്തിരി ഭാരം മനസ്സിനും വിരലുകൾക്കും.
അതെ ഞാനിന്ന് ഒരു പവിഴ മുതലാളി.
സ്നേഹോപഹാരമായി ലഭിച്ച ജീവിതത്തിലെ ആദ്യ പവിഴ മോതിരം..
ജീവന്റെ ഓരോ സ്പന്ദനവും ഏറ്റുവാങ്ങി എന്നോടൊപ്പം ഊണിലും ഉറക്കത്തിലും…..

71 അഭിപ്രായം:
സ്നേഹസമ്മാനം, മോതിരത്തിന്റെ ത്രില്ലിലാണ്
അയ്യേ, ആ കൂതറ കൈയ്യിന് പവിഴം ചേരുന്നില്ല
:) Lucky-man
അതുശരി...അപ്പോ ഇതായിരുന്നോ രണ്ടാഴ്ച മുമ്പ് എന്നോട് വിടാന്‍ പറഞ്ഞിറ്രുന്ന സാധനം? എന്നിട്ട് ഒരക്ഷരം ഞമ്മളെപറ്റി പറയാത്തതില്‍ ബ്ലോഗ് വായിച്ച് പ്രതിഷേധിക്കുന്നു.
നല്ലത്
ഡൈ എന്തുവാടെ ഇത് ?
അപ്പോഴന്റെ കല്യാണ നിശ്ചയം കഴിഞ്ഞോ?
ഇത്നെതാ ഇത് ? പവിഴ മോതിരം ? ആദ്യം മോതിരം... പിന്നെ ?
"മോതിരം ഒന്നിതാ കയ്യില്‍ കിട്ടി..
ബസ് വഴി അയച്ചു കിട്ടി"....
നന്നായി വരട്ടെ..എഴുത്തും ബാകി മോതിരം കഥയും...
കൂതറ മോതിരം!
കയ്യിൽ കിടന്നു തിളങ്ങട്ടെ!
മോതിരമിടാനുള്ള യോഗം തെളിഞ്ഞല്ലേ ?
കൊള്ളാം...
സത്യം പറഞ്ഞാല്‍ നീ ഒരു കൂതറ ആയത് കൊണ്ട് ഞാന്‍ ആദ്യം വിചാരിച്ചത് ആ പെട്ടിക്കകത്ത് വല്ല തവളയോ മാക്രിയോ ഒക്കെ ആകുമെന്നാന്നു
ഇത് അപ്രതീക്ഷിത മോതിരം ആയി കൊള്ളാം വളരെ മനോഹരം
:)kodutthayachathu aaru?
സ്നേഹസമ്മാനം,
നന്നായി
ആശംസകള്‍!
അവസാനഭാഗം തീരെ നന്നായില്ല എന്നെനിക്ക് തോന്നി.
ഒന്ന് പോട ചെക്കാ..
ഓന്റെ ഒരു മോതിരം.
ഓ ഞമ്മളു കാണാത്തതാണല്ലോ.
എന്റെ കയ്യിമ്മലും ഉണ്ട് ഇതേ മാതിരി ഒന്ന്..
ഓസിനടിച്ചു മാറ്റീതല്ല,
റിയാലു കൊടുത്ത് സൗദീന്ന് വാങ്ങീതാ..
കാണണോ..
(അല്ല,
ആരാ
ഈ പൊട്ടത്തരം
കാട്ടീതെന്നറിഞ്ഞാല്
കൊള്ളായിരുന്നു..)
ആശംസകള്‍!
ചേരില്ല മോനെ..നിനക്കത് ചേരില്ല. ഒന്നുകിൽ മോതിരം മാറ്റ് അല്ലെങ്കിൽ കൈ മാറ്റ്.
ആശാനെ അപ്പൊ ചെലവു തരണം !!
സമ്മാനം കിട്ടുന്നത് ഇപ്പോഴും ത്രില്ലടിപ്പിക്കുന്ന ഒരു കാര്യം തന്നെ. അതിന്റെ അവതരണവും നന്നായി. ആരുടെ സമ്മാനം എന്നത് സസ്പെന്സില് തന്നെ നില്ക്കട്ടെ.
പവിഴ മോതിരമോ?
ഒറിജിനൽ ആയിട്ടും?
എന്നാ പിന്നെ ത്രില്ലിലൊക്കെ ഇരിയ്ക്ക്.
സന്തോഷം!
ഇതൊരു മാതിരി കൂതറ പണിയായല്ലോ.... സമ്മാനം അയച്ച എനിക്ക് ഒരു താങ്ക്സ് പോലും പറയാതെ ഫോട്ടോം പിടിച്ചോണ്ട് വന്നിരിക്കുന്ന്നു!!!!!!!!!!!1
മോതിരത്തിന്റെ കഥ വളരെ നന്നായീട്ടോ ..
എന്നാലും ഇത് പി വി റ്റി ബസ്സില്‍ തന്നെ അയക്കണമായിരുന്നോ !
എന്തായാലും കൈയ്യില്‍ കിട്ടിയല്ലോ .
കണ്ഗ്രാജുലെഷന്...
കൂതരയ്ക്ക് ഒരു കൂതറ...അല്ല സ്നേഹ സമ്മാനം കിട്ടി അല്ലെ നടക്കട്ടെ..
നല്ല കാര്യം. മോതിരം ഏത് വിരലിലാ ഇട്ടത്.
ആരാണ് മോതിരം തന്നത് എന്നതിലാണ് കാര്യം!
കൂതറക്കും മോതിരമോ....
സഹിക്കുന്നില്ലല്ലോ..... എനിക്ക്....
:(
നല്ല മോതിരമാണിക്കാ..പവിഴമല്ലേ പവിഴം ..
ഹാ,പോട്ടെ..ഇനിയിപ്പം നേരോം കാലവുമൊക്കെ നോക്കി ഒര് പെങ്കൊച്ചിനെ കണ്ടെത്തി ഒരു കല്യാണത്തിനുള്ള പാങ്ങായല്ലോ..ഇനിയതല്ല,ആ മോതിരം സമ്മാനീച്ചത്....?????mܓ
bhagyavaaan
bhagyavaaan
your lines ...
that is much more richer than your ring...
I just enjoyed your thrill.. you are not just gifted with the ring, but with the power of words....
അതൊർജിനലല്ല ഹാഷിമെ. അന്നെ പറ്റിച്ചതാ..
മോതിരം ഇടാനിത്ര പൂതിണ്ടെങ്കി അനക്കതങ്ങ് വിളംബരം ചെയ്താ പോരേയ്നൊ.
ജ്ജ് അതിങ്ങട്ട് സെന്റ് ജോർജ്ജ് ബസ്സിൽ കൊടുത്തയക്ക്. ഞമ്മൾ അനക്ക് ചേരുന്നത് മടക്ക വണ്ടിക്ക് വിടാം.
പിന്നേ... വലത്തേ കയ്യിലല്ലേ മോതിരം!
ഒരു മോതിരം കിട്ടിയപ്പോ തന്നെ ഇങ്ങനെ..
ഈ സ്നേഹസമ്മാനത്തിന്റെ ഉറവിടം കൂടി എഴുതിയിരുന്നെങ്കിൽ എന്തിന്റെ പേരിൽ കിട്ടി എന്നുകൂടി ചേർത്തിരുന്നെങ്കിൽ ഈ പോസ്റ്റു രസകരമാകുമായിരുന്നു.. ആശംസകൾ... മോതിരം പവിഴമാണെങ്കിലും അല്ലെങ്കിലും അതിന്റെ വില അതു തന്ന ആമനസ്സിനു ആ ഒരു ബന്ധത്തിനു ആയിരിക്കില്ലെ...എല്ലാം നല്ലതിനാവട്ടെ..ആശംസകൾ..
സ്നേഹത്തിന്റെ ഉറവിടം അന്വേഷിക്കരുത് . പകരം,
അതിലടങ്ങിയിരിക്കുന്ന “സ്നേഹത്തിന്റെ ഉറവിടം“ എന്നും കിനിഞ്ഞ് തൂവി അരുവിയായി ഒഴുകി കൊണ്ടിരിക്കട്ടെ……..
ആ പവിഴമോതിരം എന്നും ആ വിരലിന് ( കൂതറക്ക്) തണലായിരിക്കട്ടെ.
ആശംസകൾ……………………………….
ഇല്ലാ എനിക്കിത് വിശ്വസിക്കാന്‍ പറ്റില്ല
സ്നേഹ സമ്മാനമായി കിട്ടിയ ഈ പവിഴ മോതിരത്തിനു പിന്നില്‍
എന്തോ ഒരു ദുരൂഹത ഒളിഞ്ഞിരിപ്പുണ്ടല്ലോ ഹാഷിമേ....?
ഡാ കുറുക്കാ... ആരെയാ പറ്റിച്ചത്
ഏതായാലും ഒടുക്കം ഒരു പാവം വലയില്‍ ആയി അല്ലെ ... മോതിരം ഊരാന്‍ പറ്റുന്ന വിരലില്‍ ഇടണം .. ജീവിതമല്ലേ ആവശ്യം വരും :)
എന്ത്ന്നാടാ ഇത്.... എന്തൊക്കെയാ ഈ പറയണേ... എനിക്കൊന്നും തിരിഞ്ഞീല.....
മോതിരം കിട്ടിയതൊക്കെ ശരി, പക്ഷേ അതെവിടന്നു കിട്ടി, എന്തിനു കിട്ടി, എന്നു ഞങ്ങൾക്കറിഞ്ഞേ തീരൂ.
ഇതെന്താപ്പയിത്?
ഒരു മോതിരവും ഒക്കെയായി.
പോടാ.... പോടാ...
നുണക്കഥയും പറഞ്ഞ് ബൂലോകരെ പൊട്ടരാക്കാമെന്ന് കരുതണ്ടാ... ഇനി ഇമ്മാതിരി പോസ്റ്റുമായി വന്നാലുണ്ടല്ലാ...
:)
തിളങ്ങട്ടെ
:)
മോതിരം കണ്ടിണ്ട് മൂൺ സ്റ്റോൺ പോലെയുണ്ട്...
ജെമ്മോളജി പ്രകാരം ഈ ചന്ദകാന്തം ധരിക്കേണ്ടത് ഇടതുകൈയ്യിലെ ചെറൂവിരലിലാണ്.
ശാസ്ത്രം പറയുന്നത് ഈ സാധനം ഒറിജിനൽ റൂബിയാണെങ്കിൽ കലാപരമായ മേന്മയും,പ്രശസ്തിയും കൈവരും ഈ മോതിരധാരികൾക്ക് എന്നാണ്,ഒപ്പം മറ്റെല്ലാ ഗൂണഗണങ്ങളൂം..കേട്ടൊ ഗെഡി
ഹാഷിമിന്റെ ആ ത്രിൽ മുഴുവൻ ഈ പോസ്റ്റിലുണ്ട്, നന്മകൾ നേരുന്നു!
കൂതറയെ സന്ദര്‍ശിക്കുന്നത് ആദ്യമായാണ്.
വായനക്കാരനില്‍ ഒരു പരിധിവരെ ഉദ്യേഗം ജനിപ്പിക്കുന്നുണ്ട്. എന്തായിരിക്കും, 'സാധനം' എന്നറിയാനുള്ള ഒരുതരം ജിജ്ഞാസ വളര്‍ത്തിയെടുത്തു. ഉപഭോക്താവിന്റെ ഉല്‍ക്കടമായ ആവേശം കാട്ടിയത്, അനുവാചകന്റെ മുന്നില്‍ ഒരു മറ സൃഷ്ടിച്ചുകൊണ്ട് ആയിരുന്നെങ്കില്‍ കാല്‍പ്പനീകതയുടെ താപം ഏറെ കൂട്ടാമായിരുന്നു. അപ്പോഴാണ് ഗാംഭീര്യം കണ്ടെത്തുക. രചനയിലൂടെ ഉളവാക്കുന്ന അനുഭൂതിയുടെ ഏറ്റക്കുറച്ചിലിലാണല്ലോ ഏതൊരു സൃഷ്ടിയുടേയും മാനദണ്ഡം.
ഇഷ്ടപ്പെട്ടു.
അപ്പോഴിനി വജ്ര മോതിരം ഏതു വിരലിലിടും കൂതൂ..?
സമ്മാനമായിട്ട് മോതിരം ...കൊള്ളാം
kooooooootharakal pavizhathinte nilayum vilayum kalayaruthu
എന്ത്? നിനക്കും സമ്മാനമോ...ജ്ജ് കൊള്ളാലോ പഹയാ
:)
ആശംസകള്‍
ആരാ ആ മോതിരം സമ്മാനീച്ചത്....??
എന്റെയും സ്നേഹസമ്മാനമായി ഈ ആശംസകളും.
ബ്ലോഗ് പോലീസിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്: കൂതറയ്ക്ക് ആ മോതിരം കൊടുത്തയച്ചയാളിനെ എത്രയും വേഗം കണ്ടു പിടിക്കണം. ഒരു ക്ലൂ തരാം. കമന്റ്റ് ബോക്സ് നന്നായി പരിശോധിക്കുക.പിന്നെ പലരും സംശയിക്കുന്ന പോലെ ഇതൊരു കല്യാണ മോതിരമൊന്നുമല്ല!
മന്ത്രമോതിരമായിരിക്കും..
സ്നേഹ സമ്മാനം...!
നന്നായി, ഇഷ്ടപ്പെട്ടു...!
മോതിരത്തിന് നല്ല തിളക്കം..അത് സ്നേഹത്തിന്റെതാവട്ടേ
സ്നേഹസമ്മാനം നന്നായി
ആശംസകള്‍.....
ഒക്കെ അസൂയക്കാരാ ഹാഷിമേ!
അതുകൊണ്ട് അത്തരം കമന്റൊന്നും സാരമാക്കണ്ട!
(പക്ഷേ,
പവിഴം എന്നു വച്ചാൽ ചുവന്നല്ലേ ഇരിക്കേണ്ടത്?
ഇത് കളർ വേറെയാണല്ലോ?)
സ്നേഹ സമ്മാനം ജീവിതത്തില്‍ സ്നേഹവും സന്തോഷവും നല്കട്ടെ എന്നാശംസിക്കുന്നു
വല്ലഭനു പുല്ലും......
സ്നേഹ സമ്മാനം നന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..
അത് വിൽക്കുന്നോ..
അല്ല, അതു ആരു തന്നതന്നു പറഞ്ഞില്ല...
ഓരോ സമ്മാനത്തിന്റെയും മൂല്യം അത് തന്നയാളിനെ നാം എത്രത്തോളം സ്നേഹിക്കുന്നുവെന്നതനുസരിച്ചിരിക്കും. മണ്ണാകിലും പൊന്നാകിലും. ഇവിടെ സമ്മാനം വാങ്ങുവാന്‍ പോയ ചരിത്രം വായിക്കുമ്പോള്‍ അറിയാം മോതിരത്തിന്റെ വിലയിലല്ല കാര്യം അത് സമ്മാനിച്ച ആളിനോടുള്ള അടുപ്പമാണ് വലുതെന്ന്. ഇനി പറയൂ, ഇത് ഭാവനയോ യാഥാര്‍ത്ഥ്യമോ?
ശരിക്കും എന്താ സംഭവിച്ചത്?
ഒന്നും മനസിലാവുന്നില്ല.
പക്ഷേ മോതിരം വലതു കയ്യിലെ, അതും ചൂണ്ടാണി വിരലില്‍ ഇടുന്നത് ആദ്യമായിട്ടാ കാണുന്നത്.
ഇടതു കയ്യിലെ നടു വിരലിലേക്ക് മാറ്റളിയാ അതാ ഭംഗി
evde ninnu kitty ithra vilapidicha sammanam? eatho vilappetta aal thannathaanallo? sathyam para aara aalu?
Post a Comment