അവര്‍ അവനെ കൊന്നു...!


ഇക്കയുടെ ബോധം തെളിയുന്നത് വരെ ഞാനും ഉപ്പയും പുറത്ത് അക്ഷമയോടെ കാത്ത് നിന്നു. ഞങ്ങളെ പോലെ ഒത്തിരി പേര്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും മ്ലാനത. ആരും ഉറക്കെ സംസാരിക്കുന്നില്ലാ. എല്ലാ I.C.U. വും ഇതുപോലെ തന്നെ ആയിരിക്കും. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഒരു ദിവസത്തോളം I.C.U. ല്‍ കിടത്തും. അനസ്തേഷ്യയുടെ സ്വധീനം തീര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്ഥ ആയാലേ റൂമിലേക്ക് മാറ്റൂകയുള്ളൂ എന്ന് മുമ്പേ അറിയിച്ചിരുന്നു.

ഇക്കാക്ക് ബോധം വന്നെന്നും ഒരാള്‍ക്ക് അകത്ത് കയറി കാണാമെന്നും അറിയിച്ചപ്പോ ഉപ്പ അകത്ത് കയറി. ഇത്തിരി നേരം കഴിഞ്ഞപ്പോ എനിക്കും അകത്തേക്ക് ചെല്ലാനുള്ള അനുവാദം കിട്ടി. ഇക്കാനെ കാണാന്‍ അകത്ത് കയറിയ എനിക്ക് ആദ്യം കാണാന്‍ കഴിഞ്ഞത് ഇക്ക കിടക്കുന്നതിനരികിലെ ബെഡ്ഡില്‍ കിടന്ന് കരയുന്ന ഒരു പയ്യനെയാണ്. ശ്വാസം വലിക്കാന്‍ അവന്‍ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു‍.
പിന്നീടാണറിഞ്ഞത്, പന്ത് കളിക്കിടെ കാല്‍തെറ്റി വീണ് നട്ടെല്ലിന് മൂന്ന് പൊട്ടലുകള്‍ സംഭവിച്ച് അത്യാസന്ന നിലയില്‍ ആണ് ആ പയ്യനെന്ന്. അവന്‍ ഏങ്ങലടിച്ച് കരയുന്നതാണ് ശ്വാസ തടസ്സമായി എനിക്ക് തോന്നിയത്. എന്തോ, അവനെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ ആയില്ലാ. ഇത്തിരി നേരം ഇക്കാക്കരികില്‍ നില്‍ക്കാന്‍ അനുവാദം ലഭിച്ചെങ്കിലും ആ പയ്യന്റെ അവസ്ഥ കണ്ടപ്പോ അവിടെ നില്‍ക്കാന്‍ ഒട്ടും തോന്നിയില്ലാ. ഉടനെ തന്നെ I.C.U. വില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുങ്ങി. ഞാന്‍ പയ്യനെ ശ്രദ്ധിക്കുന്ന അത്രയുംനേരം ഇക്ക ഉപ്പയോട് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇക്കയെ റൂമിലേക്ക് മാറ്റി. ചെരിഞ്ഞ് കിടക്കാനും, ഇരിക്കാനും, പയ്യെ നടക്കാനും ആകുന്നത് വരെ ഉപ്പയായിരുന്നു അവന്റെ കൂട്ടിന്. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസമാണ് ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയത്. അന്നേരമാണ് വീണ്ടും ആ പയ്യനെ പറ്റി കേള്‍ക്കാനിടവന്നത്.
സ്കൂളില്‍ പന്ത് കളിക്കിടെ വീണതായിരുന്നത്രെ ആ 12 വയസ്സ് കാരന്‍. നിര്‍ദ്ധന വീട്ടിലെ അവനെ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിരിവെടുത്താണ് നാലുനാളിനു ശേഷം കൂടുതല്‍ സൌകര്യമുള്ള ഈ ഹോസ്പിറ്റലില്‍ എത്തിച്ചത്. പയ്യന്‍ രക്ഷപ്പെടില്ലാ എന്ന് അദ്ധ്യാപകരേയും പയ്യന്റെ കൂടെ ഉള്ളവരേയും ഡോക്റ്റര്‍ അറിയിച്ചിരുന്നെന്ന് പിന്നീട് മനസ്സിലാക്കാനായി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞ് പാതി ബോധത്തില്‍ I.C.U. ല്‍ കിടന്ന ഇക്കാക്ക് തുടക്കത്തില്‍ അറിയാന്‍ കഴിഞ്ഞത്, വെളുത്ത് മെലിഞ്ഞ ഒരു നേഴ്സ് ആരോടോ കയര്‍ത്ത് സംസാരിക്കുന്നതാണ്. തുടര്‍ന്ന് കയ്യിലുള്ള സ്റ്റീല്‍റൂള്‍ കൊണ്ട് ആരേയോ അടിക്കുന്നതും കഴിക്കാന്‍ നല്‍കിയ ഭക്ഷണം തുപ്പിക്കളയുന്നു എന്ന കാരണത്താലും ഉച്ചത്തില്‍ കരയുന്നു എന്ന കാരണത്താലും തുടരെ ശകാരിക്കുന്നതും തുപ്പുന്നത് നിര്‍ത്താന്‍ തോര്‍ത്ത് കൊണ്ട് വായ മൂടി കെട്ടാന്‍ ഒരുങ്ങുന്നതുമാണ്.

I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.

അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.

ഇക്ക I.C.U. വില്‍ നിന്നിറങ്ങിയ പിറ്റേ ദിവസം വൈകീട്ട് ആ 12 വയസ്സ്കാരന്‍ മരണപെട്ടു.

മരണത്തിനു കീഴടങ്ങാന്‍ മാത്രം പ്രശ്നങ്ങള്‍ അവന്റെ വീഴ്ച്ചയില്‍ ഉണ്ടായിട്ടുണ്ടാവാം എന്ന്  മനസ്സിലാക്കുന്നു. അവന്റെ മരണം മുമ്പേ ഉറപ്പായിരുന്നിട്ടും എന്തിനവനോട് ഇവ്വിധം പെരുമാറി..! ഈ ലോകത്ത് ജീവിക്കുന്ന അവസാന നിമിഷം വരെ അവന് ഇത്തിരി ആശ്വാസം നല്‍കാമായിരുന്നില്ലേ..!
അതെ നിങ്ങള്‍ അവനെ കൊന്നു...! ക്രൂരമായി തന്നെ മരണത്തിലേക്ക് തള്ളിവിട്ടു.

മരണത്തെ മുഖാമുഖം കണ്ടും കൊടിയ വേദനയോട് മല്ലിടുകയും ചെയ്യുന്ന സമയം അവയോട് പ്രതികരിക്കുന്ന രീതിയുടെ വികലതക്ക് നല്‍കേണ്ട ശുശ്രൂഷയായിരുന്നോ ആതുര സേവകരേ നിങ്ങള്‍ അവന് നല്‍കിയത്.
വേണ്ടായിരുന്നു, പാടില്ലായിരുന്നു ഇത്രയും ക്രൂരത ആ പയ്യനോട്.
വാക്കുകള്‍ കൊണ്ടും പുഞ്ചിരി കൊണ്ടും സന്തോഷത്തിന്റെ ചെറുകണം നല്‍കാന്‍ കഴിയാതിരുന്ന ആതുര സേവകരേ നിങ്ങള്‍ കൊന്നതാ അവനെ അതും അതിക്രൂരമായി തന്നെ..!!

105 അഭിപ്രായം:

കൂതറHashimܓ said...

ഇക്കയുടെ ഓപ്പറേഷനുമായി അനുബദ്ധിച്ച് കേരളത്തിലെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ നിന്നുണ്ടായ അനുഭവം.

ഇത്തരം ക്രൂരതകള്‍ ഇനി എങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ ഒരുപാട് ആഗ്രഹിക്കുന്നതിനാല്‍ പോസ്റ്റിലെ കാര്യങ്ങള്‍ ഒരു പരാതി രൂപത്തില്‍ ഹോസ്പിറ്റല്‍ അഡ്മിനുകള്‍ക്ക് നല്‍കിയിരുന്നു. ഇത്തരം കര്യങ്ങളിലെ നിയമ വശത്തെ കുറിച്ച് കോഴിക്കോടുള്ള കുറച്ച് അഡ്വോക്കേറ്റുമാരോടും ചര്‍ച്ച ചെയ്തിട്ടുണ്ട്.

പരാതിക്ക് ഹോസ്പിറ്റലില്‍ നിന്ന് കിട്ടുന്ന മറുപടിക്കനുസരിച്ച് അടുത്ത പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നേരിട്ട് കണ്ടിട്ടില്ലെങ്കിലും സിനിമയിലും മറ്റുമാധ്യമങ്ങളിലൂടെയും ഇത് ഏവര്‍ക്കും അറിവുള്ളതാകയാല്‍ അത്ഭുതം തോന്നുന്നില്ല. നമ്മുടെ ആതുരസേവനം എത്രമേല്‍ ജീര്‍ണതയിലായിരിക്കുന്നു എന്നത് നിത്യവും നാം അറിയുന്നു.അതിനു മറ്റൊരു തെളിവ് കൂടിയാണിത്.
മതിയായ തെളിവുണ്ടെങ്കില്‍, സമയവും അര്‍ത്ഥവും ഉണ്ടെങ്കില്‍ മാത്രം ഇവര്‍ക്കെതിരെ തിരിയുന്നതാണ് നല്ലത്.അല്ലെങ്കില്‍ വാദി പ്രതിയാവും.
(അക്ഷരതെറ്റുകള്‍ ഉള്ളത് തിരുത്തുക)

keraladasanunni said...

ആതുരശുശ്രൂഷ രംഗത്തുള്ളവര്‍ക്ക് അവശ്യം 
വേണ്ടത് ദയയും മനുഷ്യപ്പറ്റുമാണ്.

SHANAVAS said...

പണം ഇല്ലാത്തവന്‍ പിണം..പരാതി കൊണ്ടൊന്നും നന്നാവാന്‍ പോകുന്നില്ല...നിയമം അതിറെ വഴിക്കേ പോകൂ..അനുഭവങ്ങള്‍ ധാരാളം..

Hashiq said...

എന്നാണ് ഈ സംഭവം നടന്നത് എന്നു പറഞ്ഞിട്ടില്ല.... ഒരു പാട് നാളുകളായോ?ഇന്നലെ മാത്രം നടന്ന കൈപ്പിഴകള്‍ പോലും ഇന്ന് നിഷേധിക്കുന്ന അധികൃതരാണ് നമ്മുടെ ആശുപത്രികളുടെ തലപ്പത്ത്.

ശ്രീജിത് കൊണ്ടോട്ടി. said...

എല്ലാ മേഘലകളിലും മൂല്യച്ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. ആതുരസേവന രംഗവും അതെ പാതയില്‍ തന്നെ. ലക്ഷങ്ങള്‍ കോഴ കൊടുത്ത് കഷ്ട്ടപ്പെട്ട് ഒരു സീറ്റ് ഒപ്പിച്ച്, പഠിച്ചിറങ്ങുന്നവര്‍ ജോലിയില്‍ എത്രമാത്രം ആത്മാര്‍ഥത പുലര്‍ത്തും. ബന്ധങ്ങള്‍ക്കൊന്നും പണത്തിന്റെ അത്ര വില വരില്ലല്ലോ. ദയകാണിക്കുന്നില്ല എങ്കില്‍ ദയാവധം തന്നെയാണ് നല്ലത്.?

sm sadique said...

ഇത്തരം സംഭവങ്ങൾക്കെതിരെ നിരന്തരം പരാധികൾ ഉണ്ടാ‍കട്ടെ. ‘പരിഹാരം‘ കുറച്ചെങ്കിലും ഉണ്ടാവും എന്നും നമുക്ക് പ്രതീകഷിക്കാം.

ponmalakkaran | പൊന്മളക്കാരന്‍ said...

പണമില്ലെങ്കിൽ ചികിൽസയുമില്ല. പരിചരണവുമില്ല.

ബെഞ്ചാലി said...

ദയാവധം റോളറ് കൊണ്ടൊ..!!
സങ്കടം തോന്നുന്നു...

Sabu Hariharan said...

ആ ആശുപത്രിയുടെ പേരെങ്കിലും പറയാം..

Unknown said...

ആതുരസേവനം 'ദുരമൂത്ത'സേവനം ആയി മാറിക്കഴിഞ്ഞ ഇക്കാലത്ത്,സ്നേഹത്തിനും സഹാനുഭൂതിക്കും നമ്മുടെ സമൂഹത്തിൽ എന്തു വില.ഇത്തരം സംഭവങ്ങൾ മറ്റു പല സ്ഥാപനങ്ങളിലും നടക്കറുണ്ടെങ്കിലും,പുറത്തറിയാതെ പോകാറാണു പതിവ്. ഇസ്മായിൽ കുറുമ്പടി പറഞ്ഞതുപോലെ മതിയായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രം നിയമനടപടികളുമായി മുൻപോട്ടു പോവുക.

Akbar said...

ആതുര സേവകരായി വെള്ളക്കുപ്പയമിട്ടവര്‍ രോഗികോളോട് ക്രൂരമായി സംസാരിക്കുന്നത് ഒരിക്കല്‍ ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്. പ്രസവ മുറികളില്‍ മരണ വേദനയാല്‍ പിടയുന്ന സ്ത്രീകളോട് ഇവര്‍ അസഭ്യം പറയുന്നതായി കേട്ടിട്ടുണ്ട്. ഇവിടെ അതിലും ക്രൂരമായ സംഭവമാണ് താങ്കള്‍ പങ്കു വെച്ചത്. നമ്മുടെ മനസ്സാക്ഷിക്കു എന്ത് സംഭവിക്കുന്നു.

ഒരു യാത്രികന്‍ said...

ഭീകരം എന്നല്ലാതെ എന്താനിതിനെ വിശേഷിപ്പിക്കുക.......

കെ.എം. റഷീദ് said...

മുക്കാലിയില്‍ കെട്ടിയിട്ടു കല്ലെറിയണം
ആ ജന്തു(നേഴ്സ്)വിനെ
ആവിശ്യത്തിന് കിമ്പളം കൊടുക്കാന്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല

ബയാന്‍ said...

അന്നേരം തന്നെ പ്രതികരിക്കണമായിരുന്നു.

ബഷീർ said...

കഷ്ടം..

ഇത് എവിടെ നടന്നതാണ്‌ ?

the man to walk with said...

വേദനകള്‍ തന്നെ ..ചുറ്റും

ബഷീർ said...

ഇസ്മയിലിന്റെ അഭിപ്രായവും ശരിയാണ്‌

പത്രക്കാരന്‍ said...

രോഗികളുടെ മാലാഖമാരായ ആയിരങ്ങളില്‍ ഒരുവള്‍ ആണെങ്കിലും ശുഭ്ര വസ്ത്രതിനുള്ളിലെ ആ കാട്ടാളത്തം അപലപനീയമാണ്

jayanEvoor said...

കരൾ പിളരും കാലം.....

sids said...

മനുഷ്യത്വമില്ലാത്ത മനസ്സുകളുടെ പ്രവർത്തിയും യാന്ത്രികമായിരിക്കും..ഹോസ്പിറ്റലിന്റെ പേർ പരാമർശിച്ചാൽ വായിക്കുന്നവർക്കതൊരു മുന്നറിയിപ്പാവും...( bb..??? ).

ബക്‌ഷ് എടയൂര്‍ said...

ആതുരാലയങ്ങള്‍ കൊലാലയങ്ങളാകുന്നുവോ.....???

Unknown said...

ഫോളോ അപ് പോസ്ടിനായി കാത്തിരിക്കുന്നു....ആതുര സേവനം..മണ്ണാങ്കട്ട ...

ഒരുപാട് കാലത്തിനു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം..എഴുത്തില്‍ സജീവമാവുക..ആശംസകള്‍..

Arjun Bhaskaran said...

എല്ലാം ഒരു പ്രഹസനം ആയിരിക്കുന്നു. ഒന്നും പറയാന്‍ ഇല്ല.

കൊമ്പന്‍ said...

ണത്തിനു വേണ്ടി എന്തും ആരും ചെയ്യുന്ന ഈ കാലത്ത് ഇതില്‍ എന്ത് അത്ഭുതം
ഇതിനു പരാതിയുമായി പോവുകകയല്ല വേണ്ടത്
നമ്മുടെ നിഴ്മങ്ങള്‍ പരാജയ പെട്ടിരിക്കുന്നു ഇവിടെ ഇനി നമ്മള്‍ വിധി നടപ്പാകി തുടങ്ങുക അതാണാവശ്യം

Mohamedkutty മുഹമ്മദുകുട്ടി said...

ഇസ്മയില്‍ പറഞ്ഞതില്‍ കാര്യമുണ്ടെങ്കിലും മതിയായ തെളിവുകള്‍ സഹിതം പരാതി കൊടുക്കുക തന്നെ വേണം . മാത്രമല്ല ആസ്പത്രിയുടെ ചുറ്റുവട്ടത്തുള്ള താങ്കളുടെ സുഹൃത്തുക്കളെയും വിവരമറിയിക്കുക.അതു പോലെ സാമൂഹ്യ സംഘടനകളേയും വിവരമറിയിക്കുക. ഒറ്റക്കു പൊരുതുന്നതിനേക്കാള്‍ അതാവും നല്ലത്. നമ്മുടെ നാട്ടില്‍ പാവങ്ങള്‍ക്കും ജീവിക്കേണ്ടതല്ലെ?. കൂതറയ്ക്ക് കൂതറ സ്വഭാവം കുറഞ്ഞു വരുന്നതില്‍ സന്തോഷം!

ദൃശ്യ- INTIMATE STRANGER said...

ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയപ്പെടുന്നവര്‍ വെളുത്ത വസ്ത്രതിന്നുളില്‍ ഇരുണ്ട മനസ്സുമായി നടക്കുന്നവര്‍ ആണെന്ന് ഈ അനുഭവം തെളിയിക്കുന്നു. ആ കുരുന്നിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്തോ ഹാഷിമേ ?

K@nn(())raan*خلي ولي said...

കൂതറലോകം!

Unknown said...

കുക്കൂതറലോകം...!!!!

Echmukutty said...

അൽഭുതമില്ല ഒട്ടും. വെള്ളക്കോട്ടിട്ടവരിൽ എന്തു ക്രൂരതയും ചെയ്യാൻ കഴിയുന്നവരും ധാരാളമായുണ്ട്.

Mizhiyoram said...

ഹാഷിംഭായ് അവിശ്വസനിയം ഈ അനുഭവം. പ്രതികരിച്ചേ മതിയാവൂ.

വഴിപോക്കന്‍ | YK said...

ഇത്തരം സഭവങ്ങള്‍ കേരളത്തില്‍ പുതിയതല്ല എന്നത് ഇതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ ഒരു കാരണമാകരുത്. മൊത്തം വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പോസ്റ്റ് ഇടൂ.
എവിടെ, എപ്പോള്‍ എന്നൊക്കെ പൊതുജനം അറിയട്ടെ എങ്കിലേ വെള്ളാനകള്‍ ഇളകൂ

Irshad said...

ആശുപത്രി അധികാരികള്‍ നടപടിയെടുക്കുമെന്നു തന്നെ കരുതാം.

അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന ഡോക്റ്റര്‍മാരായ സ്ത്രീകളുടെ ഒരു കൂട്ടായ്മയുടെ നോട്ടീസ് ഇന്നു കണ്ടു. സേവനത്തിനു മേല്‍ സേവനം നടത്തുന്ന അവരെപ്പോലുള്ളവരെ രാവിലെ അറിഞ്ഞിട്ടു, വൈകുന്നേരം ആ മേഖലയില്‍ നിന്നു തന്നെയുള്ള ഇത്തരം വാര്‍ത്തകളും വായിക്കേണ്ടിവരുന്നു :(

Sameer Thikkodi said...

അവിശ്വസനീയം.... നേരറിവുണ്ടായിട്ടും നേരിട്ടിടപെടാനുള്ള പ്രായോഗിക ബുദ്ധിമുട്ടാവാം അതുണ്ടാവാഞ്ഞത്; പിരിവെടുത്ത് ചികിൽസ നടത്തിയെന്നു പറയുമ്പോൾ സ്കൂൾ അധികൃതരും അല്പമെങ്കിലും ജന പങ്കാളിത്തവും ഉണ്ടായിരിക്കണമല്ലോ?.. അങ്ങിനെയെങ്കിൽ അവരെകൂടി നിജസ്ഥിതി അറിയിക്കാമായിരുന്നു... നിയമപരമായി ചെയ്ത് വരുമ്പോഴേക്കും വാദി ; പ്രതിയാവും.. ബഹുജനശ്രദ്ധ ലഭിക്കുന്ന രീതിയിലേ ഇന്നത്തെ കാലത്ത് പ്രതികരിക്കാവൂ.. എന്നാലേ പ്രതിവിധി ഉണ്ടാവുകയുമുള്ളൂ.....

മരണകാരണം അപകടമാവാം... മരണാസന്നനായ ആ പിഞ്ചുബാലനെ അവർ അതിനു മുൻപേ കൊന്നു.... ഭക്ഷണം 'കൊടുത്തു' കൊന്നു....

റശീദ് പുന്നശ്ശേരി said...

മരണം കാത്തു കഴിയുന്ന രോഗിക്കരികില്‍ ശുശ്രൂഷക്കായി ഏറ്റവും നല്ല നഴ്സിനെയാണ് നിയോഗിക്കുക എന്ന് ഒരു ഡോക്ടര്‍

പറഞ്ഞത് ഓര്‍ക്കുന്നു. അവസാന നിമിഷങ്ങളില്‍ രോഗി സന്തോഷവാനായിരിക്ക്ട്ടെ എന്ന മാനുഷിക പരിഗണന.

വന്‍ വ്യവസായമായി മാറിയ "ആതുര ചൂഷണം" ഇനി നന്നാവാന്‍ പോണില്ല ഹാഷിം ഭായ്

പോരാട്ടത്തിനു പിന്തുണ

ജിത്തു said...

നമ്മള്‍ അറിയാതെ പോകുന്ന ഇത്തരം എത്ര ക്രൂരതകള്‍
ആശുപത്രിയില്‍ സംഭവിക്കുന്നുണ്ടാകും

RAJIV from Tanur said...

അന്നേരം തന്നെ പ്രതികരിക്കണമായിരുന്നു.

Unknown said...

പ്രതികരണ ശേഷി കൂടിയ ഒരു തലമുറ വളരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നസീര്‍ പാങ്ങോട് said...

I.C.U. വിലെ അവസ്ഥ യഥാവിധം മനസ്സിലായി തുടങ്ങിയപ്പോഴാണ്. ശകാരിക്കുന്നതും ക്രൂരമായി പെരുമാറുന്നതും മരണം കാത്ത് കിടക്കുന്ന ആ 12 വയസ്സുകാരനോടാണെന്ന് ഇക്കാക്ക് മനസ്സിലായത്. അന്ന് I.C.U. വില്‍ കയറിയ ഞാന്‍ ആ പയ്യനെ ശ്രദ്ധിക്കുന്ന സമയമത്രയും ഇക്ക ഉപ്പയോട് അടുത്ത് കിടക്കുന്ന പയ്യനെ അവര്‍ ഉപദ്രവിക്കുന്നു എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് ബോധം തിരിച്ച് കിട്ടി ആദ്യമായി ഇക്ക സംസാരിക്കുന്നത് തന്നെ ആ പയ്യനെ കുറിച്ചായിരുന്നു.

അതെ അവര്‍ അവനെ കൊന്നു..!
ക്രൂരമായി തന്നെ കൊന്നു.
നന്ദി കേട്ട മനിതനിലും നായ് മേലെടാ...മനുഷ്യ ഹൃദയങ്ങളില്‍ നിന്നും കരുണ നഷ്ട്ടപെട്ടിരിക്കുന്നു,ഒരു പ്രാവിശ്യം ഒരു നായ്ക്കു ആഹാരം കൊടുത്താല്‍ അത് അതിന്റെ ജീവിത കാലം മൊത്തവും നന്ദി പ്രകടിപ്പിക്കും എന്നാല്‍ മനുഷ്യനോ????????പൂരകമാകാത്ത സമസിയകള്‍ ആകുന്നു.

Unknown said...

................അസ്സലായിട്ടുണ്ട്...

Sandeep.A.K said...

ഇങ്ങനെയൊരു അനുഭവം പണ്ട് എറണാകുളത്തെ ലിസ്സി ഹോസ്പിറ്റലില്‍ വെച്ച് എനിക്കും ഉണ്ടായിട്ടുണ്ട്.. മരണത്തിന്റെ മണമുള്ള ആശുപത്രി വരാന്തയില്‍ നിന്ന് ഇങ്ങനെ എത്ര ദൃശ്യങ്ങള്‍ കണ്ടു മനസ്സ് മരവിച്ചിരിക്കുന്നു.. :(
അതിനെതിരെ പ്രതികരിക്കുന്ന ഹാഷിമിന് എന്റെ എല്ലാ ആശംസകളും.. (പ്രതികരണം എന്നോ നഷ്ടമായിരിക്കുന്നു എനിക്ക്.. ഖേദപൂര്‍വ്വം)

Ismail Chemmad said...

ആശുപത്രിയുടെ ആ മടുപ്പിക്കുന്ന
അന്തരീക്ഷത്തില്‍ പാതി മയക്കത്തിലേക്ക്
വഴുതി വീഴുമ്പോഴൊക്കെ ,
ഞാന്‍ അവരെ കണ്ടു .....
സ്വര്‍ഗത്തിന്റെ വെള്ളി വാതിലുകള്‍
തുറന്നു വെച്ച് എന്നെ കാത്തിരിക്കുന്ന
മാലാഘമാര്‍ ..................
പക്ഷെ,
അവരുടെ മുഖത്തു കളിയാടുന്നത്
ഒരു തരം നിര്‍വികാരിക ഞാന്‍ കണ്ടു.
ജീവിതത്തിന്റെ പടിവാതില്‍ പോലും
ചവിട്ടിക്കയരിയിട്ടില്ലാത്ത ,
പന്ത്രണ്ടു വയസ്സായിട്ടും നിഷ്കളങ്കത
വറ്റിയിട്ടില്ലാത്ത എന്നെ സ്വര്‍ഗത്തിലേക്ക്
ക്ഷണിക്കാന്‍ അവര്‍ മടിച്ചു നില്‍ക്കുകയാണ്. ....
പക്ഷെ
ഭൂമിയിലെ , മാലാകമാര്‍ക്ക്
എന്നെ കൊല്ലാന്‍ ഒട്ടും
മടിയില്ലായിരുന്നു.

(ഹാഷിം, ആ ആശുപത്രിയുടെ പേര്‍ തീര്‍ച്ചയായും VELIUPPEDUTTHANAM )

Unknown said...

ആതുര സേവനം എന്ന വാക്കിനിന്നു ഒട്ടും പ്രസക്തിയില്ലാതായിരിക്കുന്നു ഇന്ന്.
ഒരു ഡോക്ടര്‍ക്ക്‌ ഒരു പെഷ്യന്റിനെ കിട്ടിക്കഴിഞ്ഞാല്‍ ആയുസ്സോടുങ്ങും വരെ അയാള്‍ ഡോക്ടറുടെ വരുമാന മാര്‍ഗമായി മാറുന്നു.
ചികിത്സയും മരുന്നും കാശും ഒരു തുടര്‍ക്കഥയായി നീണ്ടു നീണ്ടങ്ങനെ പോയിക്കൊള്ളും..!!

(കൊലുസ്) said...

ഇതാണോ നമ്മുടെ നാട്ടിലെ ഹോസ്പിറ്റലുകള്‍? കഷ്ട്ടാണല്ലോ.

Lipi Ranju said...

ആതുര സേവനം.. മണ്ണാങ്കട്ട ! സേവനത്തോടുള്ള താല്പര്യം കൊണ്ടൊന്നും അല്ല തൊണ്ണൂറു ശതമാനം പേരും ഈ തൊഴില്‍ ചെയ്യുന്നത് , അതു തന്നെ കാരണം... രോഗികളോടുള്ള നേഴ്സിന്റെ മനസാക്ഷിയില്ലാത്ത പെരുമാറ്റം പല തവണ കണ്ടും, അനുഭവിച്ചും അറിഞ്ഞിട്ടുണ്ട് . ഒരിക്കല്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട് . ഇവിടെയും ഹാഷിം കൊടുത്ത പരാതി ഫലം കാണുമെന്നു തന്നെ പ്രതീക്ഷിക്കാം ....

ശ്രീനാഥന്‍ said...

നല്ല പോസ്റ്റ്, സത്യമാണ് ഹാഷിം. അത്യാസന്ന നിലയിൽ കിടന്നിരുന്ന എന്റെ കാതിൽ ഒരു നഴ്സ് ചൊരിഞ്ഞ പരിഹാസങ്ങൾ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും തികട്ടിവരാറുണ്ട്.

Unknown said...

കരുണ സ്വയം ഉള്ളിൽ നിന്നു ഉറവയായ് ഒഴുകി വരേണ്ടതാണു...
അതില്ലാത്തിടത്തു നിയമം പ്രയോഗിക്കുക തന്നെ!നമ്മുടെ ലോകം,നമ്മൾ....... എന്തേ ഇങ്ങിനെ ഒക്കെ ആയി പ്പോകുന്നു????

സ്നേഹിത said...

തികച്ചും ക്രൂരം.അവരോടു ദൈവം ചോദിക്കട്ടെ.

Jefu Jailaf said...

വേദനിപ്പിക്കുന്ന കാഴ്ച ഹാഷിം ഭായ്. നിയമ പരമായി തന്നെ ഇതിനെ നേരിടണം എന്നാ അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു. ഏതെങ്കിലും ഒരുത്തിയുടെ മാനസിക സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍ എന്തിനു പാവപ്പെട്ട രോഗികള്‍ വിധിക്ക പ്പെടണം.

ശങ്കരനാരായണന്‍ മലപ്പുറം said...

ഹാഷിം, വിശ്വസിക്കാന്‍ സാധിക്കുന്നില്ലല്ലോ! പിന്നെ, വക്കീലന്മാരെയൊന്നും കണ്ടതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇതൊന്നും ഒരിക്കലും തെളിയിക്കാന്‍ സാധിക്കുകയില്ല. നമ്മുടെ സമാധാനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതു മാത്രമേ നടക്കൂ.

കോമൺ സെൻസ് said...

ഭീകരം ... ഭീകരം ... ഭീകരം ....!!!

Typist | എഴുത്തുകാരി said...

എന്താ അവരൊക്കെ ഇങ്ങനെ? ആ പാവം കുട്ടിയോട് ഇത്തിരി സ്നേഹം കാണിച്ചുകൂടേ?

ചെറുത്* said...

ഹ്മം..........
ശ്രമങ്ങളെല്ലാം നല്ലതിലേക്ക് ചെന്ന് ചേരട്ടെ.
ആശംസകള്‍!

രമേശ്‌ അരൂര്‍ said...

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാ ത്തതും അങ്ങേയറ്റം പ്രതിഷേധാര്‍ഹാവും ആണ് ..പക്ഷെ ഈ പോസ്റ്റില്‍ ചില പൊരുത്തക്കേടുകള്‍ കാണുന്നു ..ചില സംശയങ്ങളും .
1 )ഈ സംഭവം എവിടെ ? എന്ന് നടന്നു എന്ന് സൂചനയില്ല.എന്ത് കൊണ്ട് ?
2 ) ഇങ്ങനെ ക്രൂരമായ ഒരു സംഭവം എന്ത് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ,ഹാഷിമിന്റെ സഹോദരന്‍ അടക്കമുള്ള സാക്ഷികള്‍ ഉണ്ടായിട്ടും കേസോ പ്രതിഷേധമോ ആയില്ല ? (പത്തു കൊല്ലം മുന്‍പ് നടന്ന സംഭവം പോലും പരാതി ഉള്ള പക്ഷം അന്വേഷിക്കാനും നടപടി എടുക്കാനും വകുപ്പുണ്ട് ,അങ്ങനെ സംഭവിക്കുന്നുമുണ്ട്)
3 ) ഗുരുതരമായി പരുക്ക് പറ്റിയ ആ കുട്ടി ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ല എന്ന് അധ്യാപകരോടും സഹായികളോടും ഡോക്ടര്‍ മാര്‍ പറഞ്ഞിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു .എന്നിട്ടും ആ കുട്ടിയെ അവര്‍ കൊന്നു എന്ന് എന്ത് അടിസ്ഥാനത്തിലാണ് ഹാഷിം ആരോപിക്കുന്നത് ?
പരാതി ഹോസ്പിറ്റല്‍ അഡ്മിന് മാത്രമല്ല നല്‍കേണ്ടതെന്ന് ഇക്കാലത്ത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? ! മനപൂര്‍വം പിഴ സംഭവിച്ചു എങ്കില്‍ പോലും അവര്‍ അത് സമ്മതിക്കുമോ ? പരാതി യുടെ മറുപടി കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്തോളൂ ..അതിനു മുന്‍പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് ആശുപത്രിയുടെ പേരും ഇത്തരം ആരോപണത്തിനു കാരണക്കാരായ ആളുകളെ യും ഉള്‍പെടുത്തി എത്രയും പെട്ടെന്ന് പരാതി നല്‍കാന്‍ മടിക്കുന്നത് എന്തിനാണ് ? ഈ സംഭവങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയോ ? അവരുടെ പ്രതികരണവും നിലപാടും എന്താണ് ? ഈ വിവരങ്ങള്‍ കൂടി ഹാഷിം അറിയിക്കുമല്ലോ ?

MOIDEEN ANGADIMUGAR said...

മനസ്സ് വേദനിപ്പിച്ച പോസ്റ്റ്.ആ പാവം കുട്ടിയുടെ ദീനരൂപം മനസ്സിൽ ഒരുകനലായെരിയുന്നു.നന്ദി ഹാഷിം,ഈ ഒരു ദു:ഖം സമ്മാനിച്ചതിന്.

ajith said...

ആശുപത്രികള്‍ക്ക് രക്ഷപ്പെടാന്‍ ആയിരം വഴികള്‍. കോടികള്‍ മുടക്കി കോടികള്‍ വാരുമ്പോള്‍ ദരിദ്ര വാസികള്‍ പോയിത്തുലയട്ടെ എന്നല്ലേ മുദ്രാവാക്യം

Sidheek Thozhiyoor said...

എവിടെയുമുണ്ടല്ലോ നല്ലതും ചീത്തയും ..വേണ്ടപ്പെട്ടവര്‍ പരാതിയില്‍ നടപടി എടുക്കാത്തപക്ഷം വീണ്ടും ഇത്തരം ക്രൂര നിലപാടുകള്‍ ഉണ്ടാവാതിരിക്കാനായി ശക്തമായിത്തന്നെ പ്രതികരിക്കേണ്ടിയിരിക്കുന്നു..

അനില്‍കുമാര്‍ . സി. പി. said...

എന്ത് പറയണം എന്നറിയില്ല ഹാഷിം.

അസിന്‍ said...

എല്ലാം അവനവനു വേണ്ടി മാത്രമാകുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മളെത്തന്നെ.... എല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമായി അവശേഷിയ്ക്കുന്നു.... ഒന്നും ചെയ്യാന്‍ കഴിയില്ല.. ആര്‍ക്കും.. അല്ലേ...

Naadan said...

How pathetic it was...

അനശ്വര said...

വേദനിപ്പിച്ചു പോസ്റ്റ്...
രമെഷ് അരൂര്‍ ചോദിച്ച മൂന്നാമത്തെ ചോദ്യം...കൊന്നു എന്ന് പറഞ്ഞത് ക്റൂരമായ പെരുമാറ്റം കൊണ്ട് നേരത്തെ മരണപ്പെട്ടു എന്നാവാം ല്ലെ? മറ്റ് രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി കാക്കുന്നു....

അലി said...

കരുണയും അനുകമ്പയുമൊക്കെ മാറ്റിവെച്ച് വെറും ജോലി മാത്രമായി ആതുരസേവനത്തെ കാണുന്നവർ ഇതല്ല ഇതിലപ്പുറം ചെയ്യും.

A said...

എല്ലാം കച്ചവടമായ കാലമല്ലേ. ജനത്തിനു ഇത് ശീലമായി

പപ്പന്‍ said...

മുന്‍പ് ഇതു പോലെയുള്ള ഒരു അനുഭവം ഉണ്ടായതു കൊണ്ട് അതിശയം തോന്നിയില്ല , രംഗം കേരളത്തിലെ മുന്‍ നിരയില്‍ ഉള്ള ഒരു സ്വകാര്യ ആശുപത്രി. സുഹൃത്തിന്റെ അമ്മാവന്‍ മൂന്നു ദിവസമായി ഐസിയുവില്‍ ആണ്. രക്ഷപെടാന്‍ സാധ്യത തുലോം വിരളം, മാനസികമായി വീട്ടുകാരും തയ്യാറായിരിക്കുന്നു, പക്ഷെ ഡോക്ടര്‍ മാരോ നേഴ്സ് മാരോ ഒന്നും പറയുന്നുമില്ല. ദിനം പ്രതി ഓരോ വിലകൂടിയ മരുന്നുകള്‍ വാങ്ങാന്‍ പറയുന്നു, അവരുടെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങി നല്‍കുന്നു,മൂന്നാം ദിവസം കാന്റിനില്‍ നിന്ന് ഓറഞ്ച് ജ്യൂസ്‌ വാങ്ങിപ്പിക്കുന്നു രോഗിക്ക് കൊടുക്കാന്‍. തിരിച്ചു വരും എന്നുള്ള ഒരു പ്രതീക്ഷ ഓരോരുത്തരിലും നാമ്പിടുന്നു.... നന്നായി അറിയുന്ന ഒരു നേഴ്സ്- നെ അപ്പോളാണ് കാണുന്നത് കാര്യം പറഞ്ഞു കഴിഞ്ഞപ്പോ എന്താ സ്റ്റാറ്റസ് ഇന്നു നോക്കി ഇപ്പോ വരാം എന്ന് പറഞ്ഞു അകത്തു പോയ അവള്‍ പുറത്തു വന്ന് അടുത്തേക്ക് വിളിച്ചു പറഞ്ഞത് വിശ്വസിക്കാന്‍ പറ്റിയില്ല " കാര്യം കഴിഞ്ഞു ഇന്നലെ തന്നെ നീയായത് കൊണ്ടാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞു ഡിസ്ചാര്‍ജ് വാങ്ങാന്‍ നോക്ക്, പിന്നെ ദയവായ് എന്നെ ഇതിലേക്ക് വലിചിഴക്കല്ലേ", പിന്നെ എല്ലാം പെട്ടെന്നായിരുന്നു ഡിസ്ചാര്‍ജ് വേണം എന്ന് വാശി പിടിച്ച സുഹൃത്തിന്റെ കുടുംബത്തിനോടു ഒരു മണിക്കൂര്‍ കൂടെ ക്ഷമിക്കാന്‍ പറയുന്ന ഡോക്ടര്‍ അര മണിക്കൂറിനുള്ളില്‍ മരണം സ്ഥിതീകരിച്ചു ....അപ്പൊ ഇന്നലെ വരെ കൊണ്ട് പോയ മരുന്ന് ഇന്നു കൊണ്ട് പോയ ജ്യൂസ്‌..??? മുന്നില്ലൂടെ കൊണ്ട് പോകുന്ന മരുന്ന് പിന്നിലൂടെ മെഡിക്കല്‍ ഷോപ്പിലേക്ക് തിരിച്ചു വരുന്ന ഒരു വല്ലാത്ത മാജിക് ഇതിന്റെ ഒക്കെ പിന്നില്‍ ഉണ്ട്. പിന്നീടും ആ ഹോസ്പിടല്‍ വാര്‍ത്തയില്‍ നിറഞ്ഞു അവയവ കച്ചവടത്തിന്റെ പേരില്‍ , പക്ഷെ ഇപ്പോളും നഗരത്തിലെ NO : 1 ആതുരാലയും ഇതു തന്നെ.......

കൂതറHashimܓ said...

പോസ്റ്റിന്റെ ലക്ഷ്യം തന്നെ സമാന അനുഭവങ്ങള്‍ ചര്‍ച്ച ചെയ്യലും മേലിലെങ്കിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്ന കാര്യങ്ങളെ പറ്റി ധാരണ ഉണ്ടാക്കുകയും ആയിരുന്നു.വായനക്കാരുടെ പ്രതികരണത്തിലെ പ്രചോദനം ഉള്‍കൊണ്ട് കഴിയും പോലെ ഈ വിഷയത്തില്‍ മുന്നോട്ട് പോകാന്‍ തന്നെ ആഗ്രഹിക്കുന്നു.
നാളെ ഞാനോ എന്റെ കൂടെ ഉള്ളവരോ കൂട്ടുകാരോ ആര്‍ക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു.

കമന്റിലൂടെ മിക്കവരും പങ്കു വെച്ച ചില ആശങ്കകള്‍ക്ക് കൂടി മറുപടി പറയാം
(എണ്ണമിട്ട് രമേഷ് കൊടുത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് എല്ലാവര്‍ക്കുമുള്ള ഉത്തരം ലഭിക്കും എന്നു കരുതുന്നു)
1. >> ഈ സംഭവം എവിടെ ? <<
# ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്ന് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സമയം അനുവധിച്ച ശേഷം ആവാം ഹോസ്പിറ്റലിന്റെ പേരു വെളിപ്പെടുത്തല്‍ എന്നു കരുതുന്നു. എന്റെ ഏക പക്ഷീയ മായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍ ആയിത്തീരാം ചിലപ്പോ മറുപക്ഷത്തിനു പറയാനുള്ളവ ശ്രദ്ധിക്കാതെ ഉള്ള ചില വെളിപ്പെടുത്തലുകള്‍. അതിനാല്‍ തന്നെ അവര്‍ക്ക് കൊടുത്ത പരാതിയില്‍ കിട്ടുന്ന മറുപടി പ്രകാരം കാര്യങ്ങള്‍ നീക്കാം എന്നു കരുതുന്നു

2. >> ഇങ്ങനെ ക്രൂരമായ ഒരു സംഭവം എന്ത് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ , കേസോ പ്രതിഷേധമോ ആയില്ല? <<
# ഇക്ക I.C.U. വില്‍ നിന്ന് ഇറങ്ങി നന്നായി സംസാരിക്കാനും വ്യക്തമായി ഓര്‍ക്കാനും കഴിയും വരെ കാര്യങ്ങളുടെ ഗൌരവം ആര്‍ക്കും അറിയില്ലായിരുന്നു.
വലിയൊരു ഓപ്പറേഷന്‍ കഴിഞ്ഞ് റെസ്റ്റിലായ അവനെ ഇതിനു പിറകെ ഒച്ച വെച്ച് നടക്കാന്‍ സമ്മതിക്കാതെ രണ്ട് നാള്‍ ഉപ്പ മുറിയില്‍ പൂട്ടി കിടക്കയില്‍ നിന്നെഴുനേല്‍ക്കാന്‍ സമ്മതിച്ചിരുന്നില്ലാ.
ഡിസ്ചാര്‍ജിന്റെ അന്ന് ഞാന്‍ കൂടി അവനില്‍ നിന്ന് സംഭവങ്ങള്‍ അറിഞ്ഞ ശേഷമാണ് ഹോസ്പിറ്റല്‍ അഡ്മിനുകളുമായി സംസാരിച്ചതും പരാതി കൊടുത്തതും.
അവരില്‍ നിന്നുള്ള മറുപടിക്കനുസരിച്ചാവാം കേസും ബഹളവും എന്നും തീരുമാനിച്ചു. ഏകപക്ഷീയ തീരുമാനത്തിലൂടെ ഒരു സ്റ്റുണ്ട് ഉണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കിലും ഒരു പാട് രോഗികള്‍ക്ക് സൌജന്യ നിലയില്‍ ചികിത്സ ലഭിക്കുന്ന സ്ഥാപനത്തിനെതിരെ ഒരു നിയമ നടപടി സ്വീകരിക്കുമ്പോ എടുക്കേണ്ട സംയമനം പാലിക്കണം എന്നും ആഗ്രഹിച്ചു.

3. >> ആ കുട്ടി ജീവിച്ചിരിക്കാന്‍ സാധ്യത ഇല്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നിട്ടും ആ കുട്ടിയെ അവര്‍ കൊന്നു എന്ന് എന്ത് അടിസ്ഥാനത്തിലാണ് ഹാഷിം ആരോപിക്കുന്നത്? <<
# ആ കുട്ടിയുടെ അവസ്ഥ മെഡിക്കല്‍ റ്റേം പ്രകാരം മരണം സംഭവിക്കാം എന്ന നിലയില്‍ ആയിരുന്നു എന്ന് നന്നായി മനസ്സിലാക്കുന്നു‍, ജീവിച്ചിരിക്കുന്ന സമയം ഇത്തിരി ആശ്വാസവും സ്നേഹവും നല്‍കാനുള്ള ഒരു മാനുഷിക പരിഗണന പോലും ആ നേഴ്സ് അവനു നല്‍കിയില്ലാ എന്നതില്‍ നിന്നുടലെടുത്ത ആത്മ രോക്ഷം പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചതാ ‘അവര്‍ അവനെ കൊന്നു’ എന്ന വാക്ക്. മരണം ദൈവവിധി എന്ന നിലയില്‍ ആശ്വസിക്കാം എങ്കിലും മരണത്തിലെക്കുള്ള വഴിയില്‍ വരെ അവനു ലഭിച ക്രൂരമായ പരിഗണനക്ക് എന്റെ മനസ്സാക്ഷിയില്‍ മാപ്പില്ലാ.

തുടര്‍ കാര്യങ്ങള്‍ ഹോസ്പിറ്റലില്‍ നിന്ന് ലഭിക്കുന്ന മറുപടി കൂടി വിലയിരുത്തി അടുത്ത പോസ്റ്റില്‍ വെളിപ്പെടുത്താം

രമേശ്‌ അരൂര്‍ said...

@@ഹാഷിം :ആശു പത്രി അധികൃതര്‍ ഇക്കാര്യത്തില്‍ പറയാന്‍ പോകുന്ന മറുപടിയുടെ രത്നച്ചുരുക്കംമിക്കവാറും ഇതായിരിക്കും :
കുട്ടി യുടെ മരണം ആശുപത്രി അധികൃതരുടെയോ ജീവനക്കരുടെയോ വീഴ്ചകൊണ്ട് സംഭവിച്ചതല്ല ,മറിച്ച് കുട്ടിക്ക് സംഭവിച്ച അപകടം മൂലമുള്ള ഗുരുതരാവസ്തയാണ് മരണ കാരണം. ഇത് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ വിശദമായി അന്വേഷിക്കുന്നതാണ് . ഇങ്ങനെ ഒരു അഴകൊഴമ്പന്‍ മറുപടിക്കപ്പുറം ഒരത്ഭുതവും സംഭവിക്കാന്‍ പോകുന്നില്ല .ഹാഷിം പോസ്റ്റില്‍ ആരോപിച്ചത് പോലെ ഒരക്രമം നടന്നതായി അവര്‍ സമ്മതിക്കാന്‍ പോകുന്നില്ല .
മോഷണം നടത്തിയ കള്ളന്‍ സ്വമേധയാ പോലീസിലോ മോഷണ വസ്തുക്കളുടെ ഉടമയുടെ അടുത്തോ വന്നു കുമ്പസാരിക്കില്ല..
മനപൂര്‍വം കൊലപാതകം ചെയ്തവരും ,കുറ്റങ്ങള്‍ ചെയ്യുന്നവരും സ്വയമേവ അതേറ്റു പറഞ്ഞു ശിക്ഷ ഏല്‍ക്കുന്ന കീഴ്വഴക്കം ഇല്ല .അവരൊക്കെ അങ്ങനെ ചെയ്യും എന്ന് കരുതി ആരെങ്കിലും നിയമ മാര്‍ഗം സ്വീകരിക്കാതിരുന്നാല്‍ അത് ശുദ്ധ അസംബന്ധം ആണ് ..
ഇക്കാര്യത്തില്‍ ഹാഷിമോ ? ഹാഷിമിന്റെ ബന്ധുക്കളോ മാത്രം ഇടപെടണം എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം ..മറ്റുള്ളവര്‍ കാണിക്കേണ്ട പൌരധര്‍മവും ഉത്തര വാദിത്തവും മാത്രമേ നിങ്ങളും ഈ പ്രത്യേക സാഹചര്യത്തില്‍ കാണിക്കേണ്ടതുള്ളു ....
പക്ഷെ ഇടപെടാന്‍ ബാധ്യതയുള്ള അധികൃതരുടെയും മാധ്യങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഒരു ഷീറ്റ് വെള്ള കടലാസിന്റെ ചെലവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ :)

ഷെരീഫ് കൊട്ടാരക്കര said...

ഇങ്ങിനെ അല്ല സംഭവിച്ചതെങ്കില്‍ മാത്രം അതിശയിച്ചാല്‍ മതി. കാരണം പിശാചുക്കളാണ് ഇപ്പോള്‍ ആശുപത്രി ഭരിക്കുന്നത്.

ഒരു കുഞ്ഞുമയിൽപീലി said...

iam..shocked

Muralee Mukundan , ബിലാത്തിപട്ടണം said...

കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ‘ബിലാത്തി മലയാളിയുടെ വരാന്ത്യത്തിൽ, കൊടുത്തിട്ടുണ്ട് കേട്ടൊ ഹഷീം.
നന്ദി...
ദേ...ഇവിടെ
https://sites.google.com/site/bilathi/vaarandhyam

ശ്രദ്ധേയന്‍ | shradheyan said...

ആശുപത്രികള്‍ അടിച്ചു പൊളിക്കുന്ന സമരങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ അമര്‍ഷം തോന്നുമായിരുന്നു. ഇത് വായിച്ചപ്പോള്‍ ഈ ആശുപത്രി അടിച്ചു പൊളിക്കാന്‍ തോന്നിപ്പോകുന്നു. :(

ഒടിയന്‍/Odiyan said...

ലക്ഷങ്ങള്‍ കൊടുത്ത് പഠിച്ചിറങ്ങുന്നവര്‍ ജോലിയില്‍ ഒരാത്മാര്‍തതയും പുലര്‍ത്താറില്ല..ആരെ പിഴിഞ്ഞും കാശുണ്ടാകാനവും ശ്രേമം ..

Vp Ahmed said...

പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ അനുഭവം ഇങ്ങനെയൊക്കെയാ, കൈമടക്ക് ഇല്ലെങ്കില്‍. എനിക്കും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹാഷിം കുറച്ചു കൂടെ സ്പീഡില്‍ കാര്യങ്ങള്‍ നീക്കുമെന്ന് ആശിക്കട്ടെ.

ഓര്‍മ്മകള്‍ said...

മാന്യതയുടെ മുഖം മൂടിയണിഞ്ഞവരാണ് മനുഷ്യർ....

saju343 said...

ohhhhh my god.....inganeyum......lokamooooooooooo

ആളവന്‍താന്‍ said...

കഷ്ടം....

മൻസൂർ അബ്ദു ചെറുവാടി said...

ഇത് വായിക്കാന്‍ വൈകി .
പക്ഷെ വായിച്ചപ്പോള്‍ വേണ്ടിയിരുന്നില്ല എന്നും.
കാരണം ഒരി ചെറിയ കുട്ടിയോട് ദയയും കാരുണ്യവും നിഷേധിച്ച ക്രൂരതയുടെ ലോകമേ, നിങ്ങള്‍ അനുഭവിക്കണം

Anonymous said...

ദിനവും രോഗമരണങ്ങളുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ട് അവര്‍ക്ക് നിര്‍വ്വികാരത വന്നു കാണും, അതാവാം ഇങ്ങനെ പെരുമാറാന്‍ തോന്നുന്നത്. ഒരു ആസ്പത്രിയില്‍ മരിച്ചു കഴിഞ്ഞ ആളിന്റെ ബന്ധുക്കളില്‍ നിന്ന് ശസ്്ത്രക്രിയയ്ക്ക് പൈസ അടപ്പിച്ചതായി കേട്ടിട്ടുണ്ട്-കേരളത്തിലല്ല. ആതുരസേവനത്തിനും രാഷ്ട്രസേവനത്തിനും ഇറങ്ങുന്നവര്‍ സേവനമനസ്ഥിതി ഉള്ളവരും കൂടിയാകണം.

Jenith Kachappilly said...

Vaayichappol sharikkum vishamamaayi ennalum inganeyulla karyangal kooduthal aalukalude shradhayil peduthendathu athyaavashyamaanu...

Regards
http://jenithakavisheshangal.blogspot.com/

സ്വന്തം സുഹൃത്ത് said...

അവസാനമെഴുതിയ പോസ്റ്റ് സന്തോഷിപ്പിക്കുന്നതല്ലല്ലോ.. എന്തേ അത് കഴിഞ്ഞൊന്നും എഴുതിയില്ല.. എന്തായാലും ഞാനും കൂടി കൂടെ..

dilshad raihan said...

allahu rakshikatte

shabnaponnad said...

കാരുണ്യവും സ്നേഹവും ഭൂലോകത്തു നിന്നും തുടച്ചു നീങ്ങുന്ന കാഴ്ച്ച...

സങ്കടം തോന്നുന്നു....

Rinsha Sherin said...

ഇന്ന് എന്റെ ജേഷ്ഠന്‍റെ നാല് വയസുള്ള മോന് ഹെര്‍നിയക്കുള്ള ഓപ്പറേഷന്‍ ആയിരുന്നു.ഇത് വായിച്ചപ്പോള്‍ വല്ലാത്ത പേടി തോനി.ഐസിയുവില്‍ അവന്‍ നിര്‍ത്താതെ കരയുകയായിരുന്നു.റൂമിലേക്ക്‌ മാറ്റിയിട്ടാണ് സമാദാനം ആയത്....എന്തൊരു ക്രൂരമായ മനുഷ്യര്‍....

Anonymous said...

Please let us know the place/hospital..... so in future we can take care of such personalities by own !

സേതുലക്ഷ്മി said...

ഇന്നാണ് ഞാന്‍ ഇതു വായിച്ചത്.
മനസ്സ് ഇപ്പോഴും വേദനിക്കുന്നു.

ആ hospital ഏത് എന്ന് കൂടി പറയണമെന്ന് അപേക്ഷ. സമൂഹത്തിനോടു ചെയ്ത അപരാധത്തിന് അത് ആവശ്യംആണ്.

Dr.Muhammed Koya @ ഹരിതകം said...

മലാഖമാരാവേണ്ടവര്‍ സാത്താന്മാര്‍ ആവുന്നത് എത്ര സങ്കടകരം.കിട്ടുന്ന ട്രൈനിങ്ങിന്നു ഇടയില്‍ മനുഷ്യത്വത്തെ കുറിച്ചൊക്കെ പഠിപ്പിക്കാന്‍ ആര്‍ക്കു നേരമുണ്ട്..ആ കുഞ്ഞിന്റെ മരണം ഒരു നൊമ്പരമായി മനസ്സില്‍ കൊള്ളുന്നു...

www.harithakamblog.blogspot.com

ആസാദ്‌ said...

ഹാഷിം, അതങ്ങിനെയാണ്. നയ്സുമാരെ നമ്മള്‍ മാലാഖമാരെന്നൊക്കെ വിളിക്കും. പക്ഷെ ഇതിലെ ചില മാലാഖമാരുടെ സ്വഭാവം കണ്ടാല്‍ ചെകുത്താന്‍ പോലും ശിശ്യപ്പെട്ടു പോകും. മലയാളി നയ്സുമാരില്‍ ഇത്തരം മാലാഖമാര്‍ വളരെ വളരെ കൂടുതലാണ്. പോസ്റ്റ് ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ തന്നെ എഴുതി.. അഭിനന്ദനങ്ങള്‍..

kochumol(കുങ്കുമം) said...

ആ കുട്ടിയുടെ വിധി അങ്ങനെ പറയാനേ തോന്നുന്നുള്ളൂ ....മനുഷ്യത്വം എന്നത് നശിച്ചു കൊണ്ടിരിക്കുന്നു ....ആര്‍ക്കും ഇങ്ങനൊന്നും സംഭവിക്കാതിരിക്കട്ടെ

യാത്രക്കാരന്‍ said...

ഹാഷിം ഇനി പറയണം .. ആ ഹോസ്പിറ്റല്‍ ഏതാണ് ..
അതിലുപരി ആ നേഴ്സ് ഏതാണ് ...
എന്നെ എപ്പോഴും കുഴക്കുന്ന ഒരു സംശയമുണ്ട്...
എന്തിനാണ് മാധ്യമങ്ങള്‍ ഒരു സ്ഥാപനത്തിന്റെ പേര് ചേര്‍ക്കാതെ
അതിനെ പറ്റി indirect ആയി പറയുന്നത് ..?
ഇവിടെത്തന്നെ പപ്പന്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുക ...
അതില്‍ പോലും ആ ഹോസ്പിറ്റലിന്റെ പേര് ഡയറക്റ്റ് ആയി
പറയുന്നില്ല .. എന്താണ് ഇതിന്റെ കാരണം?
ചെറിയ തെറ്റുകള്‍ ചെയ്ത ആള്‍ക്കാരുടെ പേരും വീട്ടുപേരും അച്ഛന്റെ പേരും
വരെ വച്ച് എഴുതുന്ന പത്ത്രങ്ങള്‍ എന്ത് കൊണ്ടാണ് ഒരു "മന്ത്രി പുത്രന്‍ "
അല്ലെങ്കില്‍ "പ്രമുഖനായ ഐ പി എസ് ഉദ്യോഗസ്ഥന്‍ "
അതുമല്ലെങ്കില്‍ "ഒരു ഉന്നതന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി "
എന്നൊക്കെ പറയുന്നത്? direct ആയി ആ ആശുപത്രിയുടെയോ വ്യക്തിയുടെയോ
പേര് പറയണം .. എന്തിനാണ് ഈ ഒളിച്ചു കളി ..? എന്തേ പാവങ്ങള്‍ ചെയ്യുന്ന
ചെറിയ തെറ്റുകള്‍ക്ക് മാത്രം അവരുടെ ഹിസ്റ്ററി പഠിക്കാന്‍ പോകുന്നു?
അത് പത്രങ്ങളില്‍ ഇടുന്നു?
എനിക്ക് മനസിലാവുന്നില്ല ...
ഇവിടെ ഹാഷിം ഹോസ്പിടല്‍ പരാമാര്ശിക്കാത്തത്തിനു കാരണമുണ്ട് .. അത് അംഗീകരിക്കുന്നു ...
പക്ഷെ ഹാഷിം ഞാന്‍ പറയുന്നു .. ആ നേഴ്സ് -ന്റെ പേര് കൂടി ചേര്‍ക്കേണ്ടത്
അത്യാവശ്യമാണ് ... അത് മാത്രമേ ആ കൊച്ചു കുട്ടിയുടെ ആത്മാവിനു നമുക്കിനി ചെയ്യാന്‍ പറ്റൂ...
രാക്ഷസിമാരോട് അനുകമ്പ കാണിക്കണ്ട ആവശ്യം എനിക്കോ ഹാഷിമിനോ ഈ സമൂഹത്തിനോ
ഇല്ലാ... ഇങ്ങനെ ഉള്ളവര്‍ നമുക്കിടയില്‍ വേണ്ടാ.... ഈ പോസ്റ്റിനു ഒരായിരം നന്ദി ഹാഷിം ...

യാത്രക്കാരന്‍ said...

ഹാഷിം ഇതില്‍ ഏതെങ്കിലും രീതിയില്‍ സഹായങ്ങള്‍ ചെയ്യാന്‍ പറ്റുമോ
എന്നറിയില്ല... ഇതു ആവശ്യത്തിനും കൂടെ ഉണ്ടാകും എന്ന് ഉറപ്പു നല്‍കുന്നു ..
വെറും വാക്കല്ല .. ഒപ്പം ഒരു കാര്യം കൂടി ആ കുടുംബത്തിനു ഒരു സഹായം എന്നുള്ള രീതിയില്‍
എതെങ്കലും പദ്ധതികള്‍ സുമനസുകള്‍ ഒരുക്കിയിട്ടുന്ടെങ്കില്‍ അറിയിക്കുക ...
bhavinbhavi@gmail.com
പ്രതിഷേധങ്ങളും അനുകമ്പകളും പുസ്തകതാളുകളിലും ഇന്റെര്‍നെറ്റിന്റെ കോണുകളിലും
പൊടിതട്ടി സൂക്ഷിച്ചാല്‍ കത്തുന്ന വയറിനും വേദനിക്കുന്ന ഹൃദയത്തിനും
കാര്യമില്ലല്ലോ ഹാഷിം അല്ലെ ..
following you with heart ...

യാത്രക്കാരന്‍ said...

ഹാഷിം ഇതില്‍ ഏതെങ്കിലും രീതിയില്‍ സഹായങ്ങള്‍ ചെയ്യാന്‍ പറ്റുമോ
എന്നറിയില്ല... ഇതു ആവശ്യത്തിനും കൂടെ ഉണ്ടാകും എന്ന് ഉറപ്പു നല്‍കുന്നു ..
വെറും വാക്കല്ല .. ഒപ്പം ഒരു കാര്യം കൂടി ആ കുടുംബത്തിനു ഒരു സഹായം എന്നുള്ള രീതിയില്‍
എതെങ്കലും പദ്ധതികള്‍ സുമനസുകള്‍ ഒരുക്കിയിട്ടുന്ടെങ്കില്‍ അറിയിക്കുക ...
bhavinbhavi@gmail.com
പ്രതിഷേധങ്ങളും അനുകമ്പകളും പുസ്തകതാളുകളിലും ഇന്റെര്‍നെറ്റിന്റെ കോണുകളിലും
പൊടിതട്ടി സൂക്ഷിച്ചാല്‍ കത്തുന്ന വയറിനും വേദനിക്കുന്ന ഹൃദയത്തിനും
കാര്യമില്ലല്ലോ ഹാഷിം അല്ലെ ..
following you with heart ...

TPShukooR said...

കൊടും ക്രൂരം. ലോകത്ത് എന്തെല്ലാം നടക്കുന്നു. നമ്മളുണ്ടോ വല്ലതും അറിയുന്നു. അറിഞ്ഞവരുണ്ടോ പറയുന്നു. ഈ പോസ്റ്റിനു നന്ദി.

mayflowers said...

സന്ദര്‍ശക സമയത്ത് ഐ സി യുവിലായിരുന്ന ഉമ്മയുടെ അടുത്തായിരുന്നു ഞാന്‍.അടുത്ത ബെഡ്ഡില്‍ കിടന്ന പ്രായം ചെന്ന സ്ത്രീ പെട്ടെന്നൊരു വെപ്രാളത്തോടെ 'ഉപ്പാനെ വിളി.. ഉപ്പാനെ വിളി' (അവരുടെ ഭര്‍ത്താവിനെയാണ് ഉദ്ദേശിച്ചത്)എന്ന് നഴ്സിനോട് പറയുന്നുണ്ടായിരുന്നു.എന്തിനാ ഇപ്പോള്‍ ഉപ്പാനെ വിളിക്കുന്നത്‌ എന്ന് രണ്ട് സിസ്റ്റര്‍മാരും പരിഹാസം കലര്‍ത്തി തിരിച്ചു ചോദിക്കുകയും ചെയ്തു കൊണ്ടിരുന്നു.അവര്‍ ആവശ്യപ്പെട്ടയാളെ വിളിച്ചു കൊടുത്തുമില്ല.ഞാന്‍ പുറത്തിറങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ആ സ്തീയുടെ ബന്ധുക്കള്‍ കരഞ്ഞും കൊണ്ട് ഐ സി യുവിന്റെ ഭാഗത്തേക്ക് കുതിക്കുന്നത് കണ്ടു.അവര്‍ മരിച്ചു പോയത്രേ!അവസാന നിമിഷങ്ങളിലെ ആ വെപ്രാളമാണ് എന്റെ കണ്മുമ്പില്‍ കഴിഞ്ഞത്.വര്‍ഷങ്ങളെത്രയോ കഴിഞ്ഞു..പക്ഷെ ഇന്നും ആ രംഗങ്ങള്‍ എന്റെ മനസ്സില്‍ നിന്നും പോകുന്നില്ല.

Anonymous said...

വേണ്ടിയിരുന്നില്ല!! എന്റെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിച്ചു! വായിക്കേണ്ടിയിരുന്നില്ല.

മാസങ്ങള്‍ക്ക് മുന്‍പ് ഇട്ട ഈ പോസ്റ്റില്‍ വായനക്കാര്‍ക്ക് നല്‍കിയ ഒരു വാഗ്ദാനമുണ്ട് -" പരാതിക്ക് ഹോസ്പിറ്റലില്‍ നിന്ന് കിട്ടുന്ന മറുപടിക്കനുസരിച്ച് അടുത്ത പോസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാം."

പിന്നെയൊന്നും കണ്ടില്ല! ഹോസ്പിറ്റലില്‍ നിന്ന് മറുപടി കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും?

നീതിനിഷേധം കണ്ടിട്ട് മിണ്ടാതിരിക്കുന്നത് കുറ്റകരമായ മൗനം എന്നു വിളിച്ച് തള്ളിക്കളയാവുന്ന് ഒന്നല്ല. ഏറ്റവും ചുരുങ്ങിയത് ഇവ്വിഷയകരമായി ഒരു പരാതി ഏതെങ്കിലും മാധ്യമങ്ങള്‍ക്കെങ്കിലും അയച്ചു കൊടുക്കണം. അല്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്. ഇനി നിയമത്തിന്റെ നൂലമാലകള്‍ ഭയന്നിട്ടാണെങ്കില്‍, ആ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച നാട്ടുകാര്‍ക്കെങ്കിലും ഈ കാര്യങ്ങള്‍ വിശദീകരിച്ച് ഒരു അറിയിപ്പ് നല്‍കാമായിരുന്നു. ആ കൊച്ചു സഹോദരന്റെ ആത്മാവിനോട് കാണിക്കുന്ന ഏറ്റവും എളിയ നീതിയായിരിക്കട്ടെ അത്.

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

Admin said...

kollam..
endu parayan..
nammude nadinganeyayippoyi..
i will come again.

ഗീത said...

ലക്ഷങ്ങൾ കൊടുത്ത് പഠിക്കുന്നവർ ലക്ഷങ്ങൾ ഉണ്ടാക്കാനേ നോക്കൂ.അവർക്കെന്തിനു സഹാനുഭൂതി? വെള്ളക്കോട്ട് ദേഹത്ത് കേറുന്നത് തൊട്ട് തുടങ്ങും അഹന്ത. താൻ ദൈവമാണെന്ന വിചാരവും. ഡോക്ടറായാലും നേഴ്സായാലും.
തീർച്ചയായും ഇത് പുറത്താക്കണം. അല്ലെങ്കിൽ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞ് അവരെ പേടിപ്പിക്കണം. മിനിമം ഒരു ഊമക്കത്തെങ്കിലും അവർക്ക് അയയ്ക്കണം.

Abduljaleel (A J Farooqi) said...

Good work (Your followup)

anamika said...

എന്തിനായിരുന്നു ആ കുട്ടിയോട് ഈ ക്രൂരത..
ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കേള്‍ക്കുന്നത്
എന്റെ മനസ്സില്‍ അവര്‍ മാലാഖമാര്‍ ആയിരുന്നു..
അവരിലും ചെകുത്താന്‍ ഉണ്ടെന്നു ഇപ്പോള്‍ തിരിച്ചറിഞ്ഞു
എന്റെ പൊട്ടത്തരങ്ങള്‍

V P Gangadharan, Sydney said...

ആതുര ശുശ്രൂഷയ്ക്ക്‌ നിയോഗിക്കപ്പെട്ട ഒരു Nurse ഇത്രയും ക്രൂരമായി പെരുമാറിയത്‌ വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ, ഹാഷിമേ. ശപിക്കപ്പെടേണ്ടവള്‍!

ഞാന്‍ പുണ്യവാളന്‍ said...

ഞാനെന്തു പറയാന്‍ നിസഹായന്‍ വേദനയുണ്ട് ഒരു പാട് ..@ ഞാന്‍ പുണ്യവാളന്‍

ജയരാജ്‌മുരുക്കുംപുഴ said...

hridayam niranja vishu aashamsakal......

Arun Kumar Pillai said...

എന്തായെടാ കാര്യങ്ങൾ?
അവരുടെ മറുപടി എപ്രകാരമായിരുന്നു?

ജയരാജ്‌മുരുക്കുംപുഴ said...

itharam sathyangal vilichu parayunnathinu abhinandanangal....... blogil puthiya post........ PRIYAPPETTA ANJALI MENONU........ vaayikkane.............

Fayas said...

വെള്ള മലാഖമാര്‍ക്കിടയില്‍ കറുത്ത ഹൃദയമുള്ളവരും ഉണ്ട് അല്ലേ....

Mahesh Ananthakrishnan said...

ഭൂമിയിലെ മാലാഖമാരില്‍ രക്തരക്ഷസ്സുക്കളും ഉണ്ട് എന്നത് സത്യമാണ്..... പ്രതികരിക്കേണ്ട സംഭവം തന്നെ....