അപരന്മാര് | പഹയന്മാര്
സ്വന്തം വ്യക്തിത്വം മറച്ചു വെച്ചു കൊണ്ട് മറ്റു പല പേരുകളിലും എന്റെ രണ്ട് മൂന് പോസ്റ്റുകളില്‍ കമന്റുകള്‍ മുമ്പും വന്നിട്ടുണ്ടായിരുന്നു, തെറി കമന്റുകള്‍ മായ്ച്ചുകളയുകയും തെറി അല്ലാത്തവ നിലനിര്‍ത്തുകയും ചെയ്തിട്ടുമുണ്ട്. എനിക്കും അതുപോലെ വായനക്കാര്‍ക്കും ഉപദ്രവം ഇല്ലാത്തതിനാല്‍ അനോണിമാരെ ഞാനത്ര കാര്യമാക്കിയിരുന്നില്ലാ. എനിക്കു വരുന്ന അനോണി കമന്റുകളെല്ലാം Anonymous said എന്ന പേരില്‍ വരുന്നതിനാല്‍ ഞാന്‍ അതിനു വലിയ കുഴപ്പവും കണ്ടിരുന്നില്ലാ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്റെ രണ്ട് പോസ്റ്റുകളില്‍ ‘മയ്മാക്ക’, ‘പോക്കരാക്ക’ എന്ന പേരിലും എന്റെ ബ്ലോഗര്‍ നാമമായ കൂതറHashimܓ എന്ന പേരിലും ഏതോ ഒരു പഹയന് തെറികള്‍ പറഞ്ഞു കോണ്ട് കമന്റുകള്‍ ഇട്ടിരിക്കുന്നു. ഈ കമന്റുകല് ഇട്ട ‘മയ്മാക്ക’, ‘പോക്കരാക്ക’, കൂതറHashimܓ (അപരന്) എന്നിവര്‍ ആരാണെന്നറിയാന്‍ അവരുടെ പേരുകളില്‍ ക്ലിക്കിയപ്പോ ബെര്ളിത്തരങ്ങള് എന്ന ബ്ലോഗിലേക്കാണ് ലിങ്കുകള്‍ പോയത്. തട്ടുകട എന്ന ബ്ലോഗില്‍ ഞാന്‍ ഇട്ട കമന്റ് കട്ട് പേസ്റ്റ് ചെയ്ത് കൂതറHashimܓ എന്ന എന്റെ പ്രൊഫൈല്‍ നെയിം ഉപയോഗിച്ച് എന്റെ പോസ്റ്റില്‍ കമന്റായി ഇട്ടിരിക്കുന്നു.
ജാലകത്തില്‍ വരുന്ന ഒട്ടു മിക്ക പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട്, കവിത ഒഴിച്ച് (എനിക്ക് കവിത വായിക്കാന്‍ എനിക്കറിഞ്ഞൂടാ, എഴുതാനും). നല്ലതെന്ന് തോനുന്ന പോസ്റ്റുകളില്‍ നല്ല രീതിയിലുള്ള കമന്റുകളും എനിക്ക് ഇഷ്ട്ടപെടാത്ത പോസ്റ്റുകളില്‍ ഇഷ്ട്ടപെട്ടില്ലാ എന്നും തുറന്ന് പറയാറുണ്ട്. ഇന്നേവരെ ആരുടെ പോസ്റ്റിലും ഞാന്‍ തെറി കമന്റുകള്‍ ഒന്നും തന്നെ ഇട്ടിട്ടില്ലാ.
പ്രിയ ബ്ലോഗര്‍മാരെ, നിങ്ങളുടെ ആരുടെ എങ്കിലും പോസ്റ്റുകളില്‍ തെറികമന്റുകളായോ അധിക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകളോ എന്റെ പ്രൊഫൈല്‍ നാമത്തില്‍ (കൂതറHashimܓ) വന്നിട്ടുണ്ടെങ്കില്‍ അത് ഞാന്‍ അല്ലാ, അതു മറ്റേ പഹയന്റെ പണി ആയിരിക്കും. പേരും ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസ്സും കൊടുത്തു കൊണ്ട് കമന്റ് ഇടാനുള്ള ഓപ്ഷനില്‍ കയറി എന്റെ പ്രൊഫൈല്‍ നയിമും (കൂതറHashimܓ) ഇമെയില്‍ ഐഡിയും വെബ്സൈറ്റ് അഡ്രെസിന്റെ ഭാഗത്ത് എന്റെ പ്രൊഫൈല്‍ പേജിന്റെ അഡ്രെസ്സും കൊടുത്താല്‍ തീര്‍ച്ചയായും എല്ലാവരും കരുതുക അതു ഞാന്‍ എന്നത് തീര്‍ച്ച!
പ്രിയ സുഹൃത്തുക്കളെ, എന്റെ പേരില്‍ (കൂതറHashimܓ) നിങ്ങളുടെ ബ്ലോഗില്‍ വരുന്ന തെറി കമന്റുകള്‍ കാണുമ്പോള്‍ അതിന്റെ കൂടെ ഒന്നുങ്കില്‍ എന്റെ പ്രൊഫൈല്‍ ഫോട്ടൊ (ബ്ലാക്ക് ഫോട്ടൊ) അല്ലെങ്കില്‍ ബ്ലോഗ് എംബ്ലമായ B ഇവ ഉണ്ടോ എന്നു ഉറപ്പു വരുത്തുക, ഇവ ഇല്ലാതെ കണുന്ന കമന്റുകള്‍ മറ്റേ പഹയന്റെ പണി ആയിരിക്കും.
(ഇനി ഇവ ഉള്‍പെടുത്തിയും അനോണികള്‍ക്ക് വരാന്‍ പറ്റുമോ എന്നറിഞ്ഞൂടാ.. ബ്ലോഗ് വിദക്തര്‍ പറയട്ടെ.... )
എനിക്ക് വന്ന അപരന് കമന്റുകളും അനോണി കമന്റുകളും കട്ട് പേസ്റ്റ് ചെയ്ത് ഒരു പേജ് ആയി സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്, ആ കമന്റുകള്‍ കണ്ടേ തീരൂ എന്നുള്ളവര്‍ക്ക് ഇവിടെ നിന്നും വായിക്കാം.
എന്റെ ബ്ലോഗ് പോസ്റ്റില്‍ നിന്നും ആ കമന്റുകള്‍ കളഞ്ഞെങ്കിലും അതു അയച്ച വ്യക്തിയുടെ പേര് (അനോണീ നെയിം) അവിടെ തന്നെ ഉണ്ട്, ഇവിടേയും (പോക്കരാക്ക said... , കൂതറHashimܓ said... , കൂതറHashimܓ said... said... ഇവ മൂന്നും ശ്രദ്ധിക്കുക) ഇവിടേയും (പോക്കരാക്ക said... , മയ്മാക്ക said... ഇവ രണ്ടും ശ്രദ്ധിക്കുക ) ക്ലിക്കി അതിലേക്ക് എത്താം. അതിലെ പേരുകളില്‍ ക്ലിക്കി നോക്കുക, എല്ലാ ലിങ്കുകളും ബെര്‍ളിത്തരങ്ങളിലേക്കാണ് പോകുന്നത്
നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്? അതു കൊണ്ട് ആര്‍ക്ക് പ്രയോജനം?. കമന്റുകള്‍ അനോണി ആയി ഇടുന്നതിനോട് എനിക്ക് എതിര്‍പ്പില്ലാ, പക്ഷെ അതില്‍ ഉപയോഗിക്കുന്ന പേരുകള്‍ മറ്റു ബ്ലോഗര്മാരുടെതാവുമ്പോള്..............! അതു വേണ്ടാ....., ആ വ്യക്തിയെ തെറ്റിദ്ധരിക്കാന്‍ അതു ഇടയാക്കും. നമുക്കിവിടെ സ്നേഹവും സന്തോഷവും മാത്രം പങ്കിടാം നല്ലതിനു വേണ്ടി അല്‍പ്പം വിമശനവും ആവാം, നന്മയോടെ മാത്രം!!!
എന്റെ അപരനും അജ്ഞാത സുഹൃത്തിനും ക്ഷേമം നേരുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
സസ്നേഹം,
കൂതറHashimܓ
(പഹയന് എന്നത് മലബാര്‍ പ്രദേശത്ത് ബഹുമാനതോടേയും സ്നേഹതോടേയും “എട പഹയാ.. ഇജ്ജ് ആള് കൊള്ളാലോ” എന്ന് പ്രയോഗിക്കാറുണ്ട്. പഹയന് എന്ന എന്റെ പ്രയോഗം ആ അര്‍ത്ഥത്തില്‍ മാത്രം കാണുക.)

മറ്റേ പഹയനോട് ഒരു വാക്ക്:
പ്രിയ അജ്ഞാത സുഹൃത്തേ,നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്? അതു കൊണ്ട് ആര്‍ക്ക് പ്രയോജനം?. കമന്റുകള്‍ അനോണി ആയി ഇടുന്നതിനോട് എനിക്ക് എതിര്‍പ്പില്ലാ, പക്ഷെ അതില്‍ ഉപയോഗിക്കുന്ന പേരുകള്‍ മറ്റു ബ്ലോഗര്മാരുടെതാവുമ്പോള്..............! അതു വേണ്ടാ....., ആ വ്യക്തിയെ തെറ്റിദ്ധരിക്കാന്‍ അതു ഇടയാക്കും. നമുക്കിവിടെ സ്നേഹവും സന്തോഷവും മാത്രം പങ്കിടാം നല്ലതിനു വേണ്ടി അല്‍പ്പം വിമശനവും ആവാം, നന്മയോടെ മാത്രം!!!
എന്റെ അപരനും അജ്ഞാത സുഹൃത്തിനും ക്ഷേമം നേരുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
സസ്നേഹം,
കൂതറHashimܓ
(പഹയന് എന്നത് മലബാര്‍ പ്രദേശത്ത് ബഹുമാനതോടേയും സ്നേഹതോടേയും “എട പഹയാ.. ഇജ്ജ് ആള് കൊള്ളാലോ” എന്ന് പ്രയോഗിക്കാറുണ്ട്. പഹയന് എന്ന എന്റെ പ്രയോഗം ആ അര്‍ത്ഥത്തില്‍ മാത്രം കാണുക.)
70 അഭിപ്രായം:
മറ്റെ പഹയന് ഞാന്‍ നിരുപാദികം മാപ്പ് നല്കുന്നു..!!
കൂതറ പഹയന്
( നിന്നെയല്ല ഡ്യുപ്ലിക്കറ്റ് കൂതറയേയാ)
ഞാനും ഒരു കൂതറക്കാരനായി...
ഇപ്പോഴെങ്കിലും ആവാനായതില്...
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...!
ഇതിനാണോ അപരന്മാർ പഹയന്മാർ എന്ന് പറയുന്നത്????
അനോണിമസ് കമന്റ് ഇടാൻ ഓപ്ഷൻ ഇല്ലല്ലോ പിന്നെങ്ങനാണു ഇട്ടത്
@ രാഹുല്‍ കടയ്ക്കല്‍,
അനോണിമസ് കമന്റ് ഇടാൻ ഓപ്ഷൻ ഇന്നലെ വരെ ഉണ്ടായിരുന്നു.
വീണ്ടും അവര്‍ക്ക് ചാന്‍സ് കൊടുക്കാം, അനോണിമാര് അരങ്ങ് വാഴട്ടെ
(ഓപ്ഷന് മാറ്റിയിട്ടുണ്ട്)
അഹോ കഷ്ടം! എന്തിനാണാവോ താങ്കളോട് ഇത്ര ശത്രുത?ആകെ മൂന്നേമുക്കാല്‍ നാഴിക ജീവിതം!അതിങ്ങനെ...
അയ്യോ മാഷേ ഓപ്ഷൻ മാറ്റുന്നതിനെക്കുറിച്ച് പറഞ്ഞതല്ല ഞാൻ കരുതി അനോണിമസ് ഓപ്ഷൻ ഇല്ലാതെ തന്നെ കമന്റ് ഇട്ടതാണെന്ന് ആ സംശയം ആണു പ്രകടിപ്പിച്ചത്
അനോണിയായി കമന്റുന്നത് കുഴപ്പമില്ല. പക്ഷേ ഹാഷിമിന്റെ പോസ്റ്റിലെ കമന്റുകള്‍ മന:പൂര്‍വ്വം അവഹേളിയ്ക്കാനിട്ടതാണെന്ന് മനസ്സിലാവുന്നു. എന്തു സംതൃപ്തിയാ അനോണിസുഹൃത്തേ ഇതുകൊണ്ടു കിട്ടുന്നത്? സ്വയം ആ സ്ഥാനത്തു നിന്ന് ഒന്നു ചിന്തിച്ചു നോക്കൂ...
ഹഷിം ഇതാരാന്ന് കണ്ടുപിടിച്ചോ..? കണ്ടുപിടിച്ചില്ലേൽ ഒരു പക്ഷെ അവൻ നാളേ ചെയ്യുന്നത് മറ്റുവല്ലതും ആയിരിക്കും.. ബ്ലോഗ് പുലികളോട് ആലോചിച്ച് വേണ്ടത് ചെയ്യുക..
കൂതറ സായ്പേ,ക്ഷമിക്ക്യന്നെ നിവര്ത്തിയൊള്ള്..!
ഈ നുറുങ്ങ് മുട്ടിപ്പായി പ്രാര്ത്ഥിച്ചോളാമേ..!
ഈമാതിരിപ്പെട്ട"അപരന്മാര് | പഹയന്മാര്"ക്ക്
എല്ലാവര്ക്കും ദേഹസുഖത്തിനും ആത്മസുഖത്തിനു
മായും പ്രാര്‍ത്ഥിച്ചേക്കാം...
ബ്ലൊഗിലെങ്കിലും ജീവിച്ച് പൊക്കോട്ടെ...!
ഇനി അത്യാവശ്യാണേല് ഞാനിവന്മാരെ വിരല്‍
ചൂണ്ടി കാണിച്ച്തരാം,പേര് പറയില്ലൊരിക്കലും!
ഹ ഹ
പഹയാ അന്റെ ഒരു ബാഗ്യം..
അനക്കും അപരനോ...
ഞമ്മക്കൊരു അപരനും ഇല്ല..
കൂയ്..
കള്ള ബഡുക്കൂസുകളേ..
കുക്കൂ'തറ'കളേ..
നമോവാകം..
അപരന്മാരുടെ കമന്റ് വായിച്ചിട്ട് വെറുപ്പ് തോന്നി.
കൂതറ പഹയന്മാരെ വെറുതെ വിടരുത്
അവരെ കണ്ടു പിടിക്കണം.
ഹാഷിമെ,
തന്നെ തുറന്നു കാട്ടി താങ്കള്‍ സത്യം പുറത്തു പറഞ്ഞല്ലോ...?
ബെര്‍ളിത്തരങ്ങളില്‍ ഞാന്‍ കമന്റു കണ്ടിരുന്നു. ആരായാലും വളെരെ മോശം
അപരന്മാരെ കൊണ്ട് വഴി നടക്കാൻ വയ്യ എന്നുള്ളതു സത്യം. എന്നിരുന്നാലും എന്റെ കൂതറേ നിനക്കിട്ട് പണി തന്നവനെ ഞാൻ സമ്മതിച്ചു. എനിക്കിപ്പോൾ ഒരു സംശയം ആരാ ശരിക്കും കൂതറ..ലവനോ അതോ നീയോ....
@ ഒരു നുറുങ്ങ്,
ഇക്കാ പരഞ്ഞതാ ശരി, ക്ഷമിക്ക്യന്നെ നിവര്‍ത്തിയൊള്ളൂ..!
പിന്നെ സാഹചര്യ തെളിവുകള്‍ വെച്ച് എനിക്കും കുറെ ആളുകളെ ചൂണ്ടികാണിക്കാം ..പക്ഷെ അത് ശരിയല്ലാ. ഇക്കയുടെ കയ്യില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ ചൂണ്ടികാണിക്കുക. ശിക്ഷിക്കാനല്ലാ, അവര്‍ക്ക് മാപ്പ് നല്കാന് എങ്കില്‍ അവര്‍ മേലില്‍ ആവര്ത്തിക്കാതിരുന്നേക്കും.
@ Manoraj,
എനിക്കറിയില്ലാ അവര്‍ ആരാണെന്ന്, ബ്ലോഗ് പുലികള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
ലവനാള് മോശമല്ലല്ലോ!! ചില കമ്മെന്റ്റുകള് വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചിട്ടുണ്ട് ഇത്ര മോശം ഭാഷ താങ്കളെന്തിനുപയോഗിക്കുന്നു എന്ന്.
അനോണികള്‍ മറ്റുള്ളവരുടെ പേരുപയോഗിച്ച് തെറിപറയുന്നത് മഹാ മോശം. ഈ ഭീരുക്കള്‍ക്ക് എന്താണിത്ര ശത്രുത തോന്നാന്‍ കാരണം ?!
"നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്?"
ഹാഷീം, ഞാനീ അഭിപ്രായത്തിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഞങ്ങള്‍ക്ക് ഹാഷിമിനെ വിശ്വാസമാണ്. ഒന്നു കൊണ്ടും വിഷമിക്കേണ്ടതില്ല. എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.
വായാടി-
എവിടേയും നല്ലതും ചീത്തയും ഉണ്ട്.
അങ്ങിനെ കണ്ടാല്‍ മതി.
മനസ്സിലാക്കുന്നു...എല്ലാം.
പഴയതുപോലെ മുന്നോട്ട്.....
ആളെ വിട്ടടിപ്പിക്കണോ? ഇരുട്ടടി അടിക്കണോ? കൊട്ടേഷന്‍ കൊടുക്കണോ? ങ്ങള് പറയിന്‍.. :)
ഇനി തമാശ കളയാം.. ഞാനും താങ്കളെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ക്ഷമിക്കുക.
ഇങ്ങനെയുള്ള ക്ഷുദ്രജീവികള്‍ എവിടെയും കാണും. സ്വന്തം വ്യക്തിത്വമില്ലാത്ത ഷണ്ഡമാരായ ഈ ഭീരുക്കളെ അവഗണിക്കുക. മുഖം മൂടിയിട്ട് തെറി പറയുന്ന ഇവന്മാരുടെ സ്ഥാനം ചവറുകൊട്ടയിലാണ്.
ഉടനെ user credentials മാറ്റൂ...
എന്റെ നാട്ടില്‍ ഒരു മാനസിക രോഗി ഉണ്ടായിരുന്നു.കുറേയാളുകള്‍ കളിയായി അയാളെ പേരായ കേശവാ എന്ന് നീട്ടി വിളിക്കും.
അത് കേട്ട് കേശവന് പാടും:
പൊങ്ങട്ടങ്ങനെ പൊങ്ങട്ടെ
കേശവനങ്ങനെ പൊങ്ങട്ടെ
ചെറ്റകളൊക്കെ പൊക്കട്ടെ..
......
ഞാന്‍ മനസ്സിലാക്കിയേടത്തോളം കേശവന് മാനസികരോഗിയായിരുന്നില്ല. എന്നാല്‍ അയാളെ കളിയാക്കുന്ന,ദൈവം ബുദ്ധി സ്ഥിരത കൊടുത്ത ആ മനുഷ്യരല്ലെ ഒര്‍ജിനല്‍ മാനസികരോഗികള്‍!
അത് പോലെ കൂതറHashimܓ പൊങ്ങട്ടെ
അല്ലെങ്കില്‍ മാനസിക രോഗികള്‍ പൊക്കട്ടെ.
എന്തേയ്,,,,,
കടുവകളുടെ നാട്ടില്‍ കിടുവയോ?
ആരാ ആ പഹയന്(അജ്ഞാതന്‍)?
മുന്തിയ ബ്രാന്റുകൾക്കാ വ്യാജനുള്ളത്
പക്ഷേ എന്തിനിത്ര ശത്രുത??!!
അപരാധം ഹാഷിമിനോടല്ല വേണ്ടൂ...
ഹാഷിം, രാംജി പറഞ്ഞതുപോലെ എവിടെയും നല്ലതും ചീത്തയും ഉണ്ടാകും..
പിന്നെ താങ്കള്‍ കൊടുത്ത മാപ്പില്‍ കുന്ദംകുളം ഉണ്ടോ? :)
ഹാഷിം. മോഷണവും തെറി പറയലുമാണ് ബ്ലോഗിങ് എന്ന് ധരിക്കുന്ന കുറച്ചാളുകള്‍ ഭൂലോകത്തുണ്ട്. അവരുടെ ഉപദ്രവം മിക്ക ബ്ലോഗര്‍മാരും അനുഭവിക്കുന്നുമുണ്ട്. താങ്കള്‍ കാര്യം വ്യക്തമാക്കിയത് നന്നായി. കാര്യമാത്ര പ്രസക്തമായ കമന്റുകള്‍ നല്കുന്ന താങ്കളെ ഒരു വേള ഞാനും തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്. അനോണികള്‍ ഇങ്ങിനെയും വേല ഒപ്പിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ബ്ലോഗ് തുടരുക. എല്ലാ ആശംസകളും നേരുന്നു.
ങേ!! ഇത് ഞമ്മളെ പോക്കരാക്ക അല്ലേ അല്ല.പിന്നെ നമ്മളെ പോക്കരാക്കാനെ പറ്റും , അവനെ തട്ടാന്‍.വിടണോ?
ഒരു പുസ്തകം ഇറക്കിയതിന്റെ ശേഷം അനോണിയുടെ ഇരയാകേണ്ടി വന്ന ഒരു ബ്ലോഗറാണ് ഞാന്‍. അതു കൊണ്ട് അനോണി വേട്ടക്ക് എന്റെ എല്ലാ ആശംസകളും.
വീണ്ടും അപരന്മാര് ..?
ഈ അപരന്മാരും അനോണികളുമെല്ലാം ഒരു തരം മാനസിക രോഗികളാണ്. ഉള്ള കാര്യം നേരെ ചൊവ്വെ പറയാന്‍ ചങ്കൂറ്റമില്ലാത്ത ഇത്തരം ആളുകളെപ്പറ്റി എനിക്കു തീരെ മതിപ്പില്ല.താങ്കള്‍ പറഞ്ഞ പോലെ ആരെയും വെറുപ്പിക്കാതെ ഉള്ള സൌഹൃദം പങ്കിടാനല്ലെ നമ്മളിവിടെ വരുന്നത്.അനോണിക്ക് കമന്റിടാനുള്ള ഓപ്ഷന് കൊടുക്കുന്നതില്‍ ഞാന്‍ എതിരാണ്. ശരിയായ മേല്‍ വിലാസത്തില്‍ പ്രത്യക്ഷപ്പെടുന്ന വായനക്കാര്‍ പോരെ ഹാഷിം നമുക്ക്.പിന്നെ വേറൊരു രഹസ്യം കൂടി. ഹാഷിമിന്റെ ഈ വാല് (കൂതറ) അങ്ങൊഴിവാക്കിയാലെന്താ?.വാലില്ലാത്ത ഹാഷിമിനെ കാണാന്‍ കൊതിയാവുന്നു.
പടച്ചോനേ ഇങ്ങനേം പണി കിട്ടിത്തൊടങ്ങ്യാ :(
പ്രിയ ബ്ലോഗര്‍മാരെ കുക്കൂതറ കമന്റുകള്‍ ഈയുള്ളവന്റെ പേരില്‍ ആരുടേയെങ്കിലും ഇടത്തില്‍ കണ്ടാല്‍ ഒന്നു മിസ്കോളടിച്ച് അറിയിക്കണേ.ഹാഷിമേ ഈ മുന്നറിയിപ്പിന് നന്ദിയുണ്ട് ട്ടോ...
ഏയ്... ഞാനല്ല...
(ബ്ലോഗിന് നല്ല പേര് ഇട്ടില്ലെങ്കില്‍ ഇങ്ങനൊക്കെ സംഭവിക്കും.അനുഭവിച്ചോ..കൂതറ പേര്!!)
അടി തെറ്റിയാല്‍ ആനയും വീഴും,
തീക്കട്ടയില്‍ ഉറുമ്പരിക്കുക,
തുടങ്ങിയ പഴഞ്ചൊല്ലുകള്‍ കുതറയ്ക്കായ് ആരോ ഉണ്ടാക്കിയതാണോ?
ഹാഷിം...
അപരന്മാര് അങ്ങനെ പല വേലകളും ഒപ്പിയ്ക്കും. മാന്യമായി ഇങ്ങനെ പ്രതികരണം അറിയിച്ചത് നല്ലതു തന്നെ.
"നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്? അതു കൊണ്ട് ആര്‍ക്ക് പ്രയോജനം?"
ഇപ്പറഞ്ഞതിനോട് 100 % യോജിയ്ക്കുന്നു
[ പിന്നെ, കുറേ നാളായി പറയണം എന്ന് കരുതുന്നു... ബ്ലോഗര്‍ നെയിം ഹാഷിം എന്ന് പോരേ? ആ 'കൂതറ' എന്ന് കൂടെ ചേര്‍ക്കണോ? ഹാഷിമിന്റെ കമന്റുകളിലൊന്നും ഒരിടത്തും ഈ 'കൂതറ ശൈലി' വരുന്നേയില്ല. പിന്നെന്തിനാ പേരിലൊരു 'നെഗറ്റീവ്' ടച്ച്?
(ഇത് എന്റെ അഭിപ്രായം മാത്രം)]
അയ്യോ...ഇതു ഞാൻ ശ്രദ്ധിക്കാതെ പോയി....
ആരാണീ കൊലച്ചതി ഹാഷിമിനോട് ചെയ്തത്!
ആരായാലും മോശം.
വല്ല തുമ്പും കിട്ടിയോ?
പഹയന്റെ പള്ളയ്ക്കൽ തന്നെ പാത്തി കേറ്റി അല്ലെ..നന്നായി ഹാഷീം.
:-)
aparinittulla thattu nannaayi.........
ഹ..ഹ...ഹ..ഹ.
കൂതറക്കിട്ട് വേറൊരു കൂതറ പണിതു..
പിന്നെ എനിക്കൊരു സംശയം..ഈ കൂതറ എന്ന് വെച്ചാൽ എന്തുവാ...
ഹാഷിമിന്റെ വാലിന് ഭംഗി പോര എന്നു് ചിലർക്ക്
പരാതിയുള്ളതായി കാണുന്നു
ഇത്തരം കൂതറ അഭിപ്രായം എനിക്കില്ല
പക്ഷേ ഹാഷിം മനസ്സു മാറ്റുകയാണെങ്കിൽ
ഈ പേരും ബ്ലോഗും ‘സ്മാരക’മായി നിലനിർത്തിയിട്ട്
പുതിയ ബ്ലോഗ്
തുടങ്ങണമെന്ന് അഭിപ്രായമുണ്ട്
മനസ്സ് മാറ്റുകയാണെങ്കിൽ മാത്രം
@laloo
മനസ്സ് മാറ്റുക എന്നത് കൊണ്ട് ലാലു എന്താ അര്ത്ഥമാക്കുന്നെ...???
വ്യക്തിത്വമില്ലാത്ത ഷണ്ഡന്മാര് തുലയട്ടെ .താങ്കള്‍ സധൈര്യം മുന്നോട്ട് പോകൂ .
അഭിപ്രായങ്ങളെന്ന സാനിയമാർ
പ്രലോഭിപ്പിക്കുന്ന മാലിക്കാവുമോ........
വാലിനെ മൊഴിശൊല്ലുന്നെങ്കിൽ
മാത്രം ടി കമന്റ്
@ laloo,
ഞാന്‍ തയ്യാറല്ലാ..!!
ആരോക്കയോ ചെയ്യുന്ന പാപത്തിന് ഞാന്‍ എന്തിന് ബലിയാടവണം...?? എന്നെ തന്നെ തള്ളിപറയാന്‍ ഞാന്‍ ഒരുക്കമല്ലാ
ഒന്നുകില്‍ കൂതറയാവണം, അല്ലെങ്കില്‍ കൂതറയെന്ന പേര് ഒഴിവാക്കണം, അതുമല്ലെങ്കില്‍ അനുഭവിച്ചോ...
കൂതറ തിരുമേനിക്ക് ശേഷം 'ബൂലോക'ത്തിനു ലഭിക്കുന്ന അനുഗ്രഹമാണ് കൂതറ ഹാഷിം.ഈ പേര് നില നിര്‍ത്തിക്കൊണ്ട് തന്നെ ഹാഷിം മുന്നോട്ടു പോകണം. അനേകം കൂതരമാര്ക്കിടയില് ഒരു ഡ്യൂപ്ലിക്കേറ്റ് കൂതറ ഇരിക്കട്ടെ. ഹല്ല പിന്നെ..!
ഹാഷിം
താങ്കളുടെ ഈ നിലപാടിനെ ഈ പ്രതികരണ രീതിയെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. പല കൂതറകൾക്കും (അപരൻസ് )ഈ പോസ്റ്റ് ഒരു വിചിന്തനത്തിനു വഴിയൊരുക്കട്ടെ
എന്തൊരു കഷ്ടമാന്നു നോക്കിയേ, 'ഇക്കളി തീക്കളി നിര്ത്തീലെങ്കി മൊത്തം ബ്ലോഗും സ്തംഭിപ്പിക്കും' എന്നൊരു മുദ്രാവാക്യം കൊടുത്താലോ
പത്തായത്തില് നെല്ലുണ്ടെങ്കില്‍ എലി അനോണിയായും വരും..
nattellillathavanmaar thulayatte.....
ham agese chalthe chalthe
ഇനി ഞാനൊരു സത്യം പറയട്ടെ...
മൈ നൈം ഈസ് ലക്ഷ്മി...ആന്റ് ഐ ആം നോട്ട് എ റ്റെററിസ്റ്റ്...!!
കൊള്ളാംസ്..എഴുത്ത് കലക്കീട്ടാ..!
@ ഷുപ്പൻ
താങ്കളുടെ ഈ പരസ്യം പല ബ്ലോഗുകളിലും കണ്ടു. പരസ്യം പതിക്കുന്നതിനൊപ്പം ആ പോസ്റ്റിനെപറ്റി 2 കൂതറ വർത്താനമെങ്കിലും പറഞ്ഞിട്ടായിരുന്നെങ്കിൽ സഹിക്കാം. അല്ലാതെയുള്ള ഈ പരിപാടി ശരിയല്ല എന്നുണർത്തട്ടെ.
@ ഹാഷിം
ഓഫിന് ക്ഷമി, അടുത്തത് വരട്ടെ..
എനിക്കും കിട്ടി നാലഞ്ച് തന്തക്കുവിളി. എല്ലാര്ക്കും കിട്ടുന്നുണ്ടല്ലേ...
സന്തോഷായി...
ഇതൊക്കെ ആരുടെ പണികള എന്ന് കണ്ടു പിടിക്കാന്‍ ഒക്കില്ലെ ഹാഷിം ഭായ്
പ്രിയ അജ്ഞാത സുഹൃത്തേ,
നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും. ഈ ചെറിയ സമയം സ്നേഹവും സന്തോഷവും പങ്കിടാന്‍ ഉപയോഗിക്കുന്നതല്ലേ നല്ലത്, അതല്ലേ എല്ലാവരും ആഗ്രഹിക്കുന്നതും.
ഈ ചുരുങ്ങിയ സമയത്തിനിടക്ക് ശത്രുതയും വെറുപ്പും എന്തിന്? അതു കൊണ്ട് ആര്‍ക്ക് പ്രയോജനം?.
അഭിനന്ദനങ്ങള്‍!!!.
anony ,bloggersinotu kali venda
തീക്കട്ടയിലും ഉറുന്പോ
കൂതറHashim...................!!!!
പ്രതിഷേധങ്ങളില്‍ കൂടെ കൂടുന്നു.
അയ്യയ്യോ, ഞാനിതിപ്പഴാ കണ്ടതു്. ഇത്ര മാന്യമായി പ്രതികരിക്കാന്‍ കഴിഞ്ഞതു നന്നായി.
"നമുക്ക് കിട്ടുന്ന ജീവിതം കുറച്ചു വര്‍ഷങ്ങള്‍ മാത്രം. അതില്‍ നാം ബ്ലോഗിലൂടെ പങ്കുവെക്കുന്ന നിമിഷങ്ങള്‍ വളരെ തുച്ചവും......... ഈ ചുരുങ്ങിയ സമയത്തിനിടക്കു ശത്രുതയും വെറുപ്പും എന്തിനു്?”
വളരെ വളരെ ശരി.
നാളുകൾക്ക് ശേഷം ഇതു വഴി വന്നതിങ്ങനെ ഒരു പോസ്റ്റിലായി .ഏതായാലും പേരിനു തീരെ ചേരാത്ത പ്രതികരണത്തിന് ഹാഷിംന് അഭിനന്ദനങ്ങൾ .ചെയ്തതാരായാലും ഒന്നിരുന്നാലോചിക്കും വേണ്ടിയിരുന്നോഎന്ന്
ബ്ലോഗില്‍ ഇമ്മാതിരി പണിയുമുണ്ടല്ലേ..!!
അജ്ഞാതനായിട്ടു കമന്റ് ഇടുന്നത് തന്നെ ഒരു 'കൂതറ' പരിപാടിയാണ്.
അണ്ണാ കൂതറെ, നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും.
ഇത് വരെ
ഉണ്ടാക്കിയ സമ്പാദ്യത്തില്‍ ആദ്യമായിട്ടൊരു കമന്റ് എഴുതിയത്, അപ്പൊ ഈ കൂതറ ഹാഷിം തിരുമേനി അല്ലെ ????????????
അറുപത്തിയേഴ് കമന്റ്സ്...എന്റെ കൂതൂ..നീആരാണെന്ന് മനസ്സിലായി, ഞാന്‍ രൂപം കണ്ടിട്ടില്ല എന്നെ ഉള്ളൂ ..പക്ഷെ ,ഒരൊറ്റ മെയിലില്‍ കൂതൂന്റെ മനസ്സ് കണ്ടവനാ ഞാന്‍..എന്തും ഒരു വക്ര ബുദ്ധിയോടെ കാണുന്നു നീ എന്തും നിന്റെ കൂതറ കണ്ണിലൂടെ നോക്കുന്നു നീ ..പക്ഷെ അതിനപ്പുറം ചിലതൊക്കെ ഉണ്ടെന്ന് നിനക്കറിയാം , എങ്കിലും സമ്മതിച്ചു തരില്ല നീ ..നിന്റെ പ്രായം അതാണ് .അതുകൊണ്ടുതന്നെ എല്ലാം ഓക്കേ..നിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ ഞാന്‍ സത്യം കരഞ്ഞുപോയി അനിയാ ...എന്തോ ഞാന്‍ അങ്ങിനെ ആയിപ്പോയി ...പിന്നേ നിന്നോട് ക്ഷേമം അന്വേഷിക്കുന്ന ഓരോ വാക്കിലും എന്റെ മൌനം നീ കണ്ടിരിക്കും ..കൂടുതല്‍ നീട്ടാന്‍ വയ്യ
എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന പ്രാര്‍ഥനയോടെ...
സ്വന്തം ഒരു ജേഷ്ടന്.
നല്ല ഭാഷ, ലളിതം സുന്ദരം വശ്യം...
ഇയാള്‍ പേടിക്കെന്ടെടോ?
നമ്മുടെ അടുത്ത് തെറ്റില്ലെങ്കില്‍ പിന്നെ ധൈര്യമായിരിക്കാം.
തന്നെ അറിയുന്ന ആളുകള്‍ തന്നെ വിശ്വസിക്കുന്നെന്നു കമെന്റുകളിലൂടെ അറിഞ്ഞല്ലോ.
ധൈര്യമായി മുന്നേറുക. ഞങ്ങളുണ്ടേ കൂടെ.
വഴിയില്‍ നടന്നു പോകുമ്പോള്‍ ഒരു നായ് നമ്മുടെ നേരെ കുരച്ചാല്‍ നാം എന്തുചെയ്യും? തിരിഞ്ഞുനിന്ന് നമ്മളും കുരയ്ക്കുമോ? അവഗണിക്ക തന്നെ..
Post a Comment